News
-
‘കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസ് ഒഴിയണം’; വികെ പ്രശാന്തിനോട് ആര്‍ ശ്രീലേഖ
തിരുവനന്തപുരം കോര്‍പറേഷന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസ് ഒഴിയണമെന്ന് വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്തിനോട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ. ഇന്നലെ ഫോണില്‍ വിളിച്ചാണ് ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടത്. കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്ന മുറി കൗണ്‍സിലറായ തന്റെ ഓഫീസിന് വേണം എന്നാണ് ആര്‍. ശ്രീലേഖയുടെ ആവശ്യം. എംഎല്‍എ ഓഫീസിനോട് ചേര്‍ന്ന മുറിയിലാണ് മുന്‍ കൗണ്‍സിലറിനും ഓഫിസുണ്ടായിരുന്നത്. ഈ മുറി ചെറുതാണെന്നാണ് ശ്രീലേഖയുടെ നിലപാട്. 2026 നിയമസഭാ തെരഞ്ഞെടുപ്പ് വരെ മുറിയ്ക്ക് വാടക കരാര്‍ ഉണ്ടെന്നാണ് വി കെ പ്രശാന്തിന്റെ നിലപാട്. പ്രതിമാസം…
Read More » -
സുഹാനായ് തെരച്ചിൽ തുടരും; മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന
പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ കാണാതായ സുഹാൻ എന്ന ആറ് വയസുകാരനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും. ഇന്നലെ രാത്രി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം…
Read More » -
എസ്ഐആർ കരട് പട്ടികയിൽ പേരില്ലാത്തവർക്ക് സഹായം ചെയ്ത് നൽകാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകി സർക്കാർ ഉത്തരവ്
2025 ലെ എസ് ഐ ആറിന്റെ കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരുടെ പേര് കൂട്ടിച്ചേർക്കാൻ ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ തീരുമാനിച്ച് പൊതുഭരണ വകുപ്പ്. ആർക്കും വോട്ടവകാശം ഇല്ലാതാകരുതെന്ന കേരള സർക്കാരിൻ്റെ തീരുമാന പ്രകാരമാണിത്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവറിക്കി. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിക്കാനാണ് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.ഹെൽപ്പ് ഡെസ്ക്കുകളിൽ രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക വ്യവസ്ഥയിൽ ചുമതലപ്പെടുത്തണം. ഉന്നതികൾ, മലയോര പ്രദേശങ്ങൾ, തീരദേശ മേഖലകൾ, മറ്റ് പിന്നോക്ക മേഖലകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവർക്ക് സഹായം…
Read More » -
എസ്ഡിപിഐ പിന്തുണ തള്ളി യുഡിഎഫ്; കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ എസ്ഡിപിഐ പിന്തുണ നിരാകരിച്ച് യുഡിഎഫ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച കെ വി ശ്രീദേവി രാജി വച്ചു. എസ്ഡിപിഐ പിന്തുണ വേണ്ടന്ന് യുഡിഎഫ് തീരുമാനിച്ചതാണ് രാജിയിലേക്ക് നയിച്ചത്. മൂന്ന് അംഗങ്ങളാണ് പഞ്ചായത്തില്‍ എസ്ഡിപിഐക്കുള്ളത്. ബിജെപിയെ ഒഴിവാക്കാനാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നായിരുന്നു എസ്ഡിപിഐ നിലപാട്. ഒരു വര്‍ഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന നിലപാടാണ് തങ്ങള്‍ക്കെന്ന് രാജിവച്ച പ്രസിഡന്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിനും ബിജെപിക്കും അഞ്ചു വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്ഡിപിഐക്ക് മൂന്ന് പ്രതിനിധികള്‍ ഉണ്ട്. എല്‍ഡിഎഫിന് ഒരു പ്രതിനിധി ആണ്…
Read More » -
മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണം; ലാലി ജെയിംസിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
തൃശൂര്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ഡിസിസി പ്രസിഡന്റിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണം ഉന്നയിച്ച കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഡിസിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ടി നേതൃത്വം പണം വാങ്ങി തൃശൂരിലെ മേയര്‍ സ്ഥാനം വിറ്റെന്ന ആരോപണമാണ് ലാലി ജെയിംസ് ഉന്നയിച്ചത്.മേയര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം നില്‍ക്കുമെങ്കിലും നിജി ജസ്റ്റിന് വ്യക്തിപരമായി തന്റെ പിന്തുണയില്ലെന്നും ലാലി ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടി…
Read More » -
വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണം ; ഉത്തര്‍പ്രദേശില്‍ 2.89 കോടി വോട്ടര്‍മാര്‍ പുറത്തേക്ക്
വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്ഐആര്‍) ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 15.44 കോടി വോട്ടര്‍മാരില്‍ നിന്നാണ് ഏകദേശം 19 ശതമാനം പേരുകള്‍ ആണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്ഐആര്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. വോട്ടര്‍പട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന 2.89 കോടി വോട്ടര്‍മാരില്‍ 1.26 കോടി പേര്‍ സംസ്ഥാനത്ത് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറിയവരാണ്. 46 ലക്ഷം പേര്‍ മരിച്ചു, 23.70 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരുമാണ്. 83.73 ലക്ഷം പേരെ കണ്ടെത്താന്‍…
Read More » -
ശബരിമല സ്വർണക്കൊളള കേസ് : ഡി മണിയെയും കൂട്ടാളിയെയും എസ് ഐ ടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
ശബരിമല സ്വർണ മോഷണക്കേസിൽ ഡി മണിയെയും കൂട്ടാളി ശ്രീകൃഷ്ണനെയും ഇന്ന് എസ് ഐ ടി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഡിണ്ടിഗലിൽ വച്ചായിരിക്കും ചോദ്യം ചെയ്യുക. ശബരിമലയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ഇവരിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് മാത്രമാകും ഇവരെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്ത് എത്തിക്കുക. നിലവിൽ വിദേശ വ്യവസായിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ വീണ്ടും എസ്ഐടി ചോദ്യം ചെയ്യും. ചെന്നൈയിൽ എത്തിയ എസ്ഐടിയുടെ പ്രത്യേക സ്ക്വാഡ് ഡി മണി എന്ന ബാലമുരുകനെ…
Read More » -
എസ്ഐആര്‍: കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന്
സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയ പാർട്ടി യോഗം ഇന്ന് ചേരും. തിരുവനന്തപുരത്ത് വച്ച് ചേരുന്ന യോഗത്തിൽ ഇതുവരെയുള്ള പോരായ്മകൾ പ്രതിനിധികൾ അറിയിക്കും. നിലവിലെ പുരോഗതി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ യോഗത്തിൽ വ്യക്തമാക്കും. കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24,08,503 പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്. ജനുവരി 22 വരെ കരട് പട്ടികയിൻമേൽ എതിർപ്പുന്നയിക്കാൻ അവസരമുണ്ട്. ശേഷം ഫെബ്രുവരി 14 വരെ ഹിയറിങുകളും പരിശോധനകളും നടക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം,…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പ് പരാജയം; സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം
തദ്ദേശതെരഞ്ഞെടുപ്പ് ജനവിധിയുടെ സമഗ്ര വിലയിരുത്തലിന് സിപിഎം നേതൃയോഗം ഇന്ന് മുതൽ തിരുവനന്തപുരത്ത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത രണ്ടു ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമുണ്ടായിട്ടില്ലെന്നും ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനോട് പല ജില്ലാ കമ്മിറ്റികൾക്കും യോജിപ്പില്ല. സർക്കാർ നിലപാടുകൾക്കെതിരെയും പാർട്ടിയുടെ നയ സമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലടക്കം അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് 22 ചോദ്യങ്ങൾ താഴെ തട്ടിലേക്ക് പാർട്ടി നേതൃത്വം നൽകിയിരുന്നെങ്കിലും അതിലും ഭരണ വിരുദ്ധ വികാരമോ ശബരിമല വിവാദമോ ഉൾപ്പെടുത്തിയിരുന്നില്ല. തിരുവനന്തപുരം…
Read More » -
ഇന്ന് മണ്ഡല പൂജ ; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നതിൽ നിയന്ത്രണം
ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 10.10 നും 11.30 നും ഇടയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടക്കുക. മണ്ഡല കാലം 41 ദിവസം പൂർത്തികരിക്കുമ്പോഴാണ് ശബരിമലയിൽ ഈ വിശേഷാൽ പൂജ. മണ്ഡല പൂജ പ്രമാണിച്ച് ഇന്ന് നെയ്യഭിഷേകം 9.30 വരെ മാത്രമേ ഉണ്ടാകു. മണ്ഡലപൂജയുടെ ഭാഗമായി സന്നിധാനത്തേക്ക് ഭക്തരെ കടത്തി വിടുന്നതിനും നിയന്ത്രണമുണ്ട്. 30,000 പേർക്ക് മാത്രമാണ് വെർച്ചൽ ക്യൂവഴി ദർശനം. സ്പോട് ബുക്കിഗ് 2000 മാത്രം. മണ്ഡല പൂജ പൂർത്തിയാക്കി രാത്രി ഹരിവരാസനം പാടി നടയടച്ചാൽ പിന്നെ,…
Read More »