News
-
ഫ്രഷ്കട്ട് തീയിട്ടത് ഫാക്ടറി ഉടമകളുടെ ഗുണ്ടകൾ: ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ അറവ് മാലിന്യസംസ്കരണ യൂണിറ്റിനെതിരായ സമരത്തിൽ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറിയെന്ന് സമരസമിതി ചെയർമാൻ ബാബു കുടിക്കിൽ. എസ്ഡിപിഐയാണ് അക്രമം നടത്തിയതെന്ന് വിശ്വസിക്കുന്നില്ല. ഫാക്ടറി നശിപ്പിച്ചത് സമരക്കാർ അല്ലെന്നും ഫ്രഷ്കട്ട് മുതലാളിമാരുടെ ഗുണ്ടകളായിരിക്കാം തീയിട്ടതെന്നും ബാബു കുടിക്കിൽ പറഞ്ഞു. ഒരിക്കലും അക്രമാസക്തമാകേണ്ട സമരമായിരുന്നില്ല കട്ടിപ്പാറയിലേത്. കുട്ടികളും അമ്മമാരും വൃദ്ധന്മാരുമടക്കമുള്ളവർ സമരത്തിലുണ്ടായിരുന്നു. ജനാധിപത്യ രീതിയിലായിരുന്നു സമരം നടത്തിയിരുന്നത്, ആരൊക്കെയോ മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കാനായി നുഴഞ്ഞുകയറിയിട്ടുണ്ട്. ഫ്രഷ്കട്ടിന് ശത്രുകൾ ഒരുപാട് പേർ പുറത്ത് ഉണ്ട്. മറ്റൊരു പ്ലാൻ്റ് വരാതിരിക്കാൻ ശ്രമിക്കുന്നവരാണ് ഫ്രഷ്കട്ട് മാനേജ്മെൻ്റ് എന്നും…
Read More » -
സ്വർണക്കൊള്ള കേസ്; ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍
സ്വർണക്കൊള്ള കേസില്‍ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. ഇന്നലെരാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം. ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. ദ്വാരപാക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസുകളിൽ ഇയാൾ പ്രതിയാണ്. നിലവിൽ മുരാരി ബാബു സസ്പെൻഷനിലാണ്. ഇയാളെ ചോദ്യം ചെയ്ത് വിട്ടയക്കും എന്ന സൂചനയാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ്. കേസില്‍ മുരാരി ബാബുവിന്‍റെ പങ്ക് വളരെ വ്യക്തമാണ്.…
Read More » -
ബിഹാറില്‍ കോണ്‍ഗ്രസ് വഴങ്ങി; തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ധാരണ
ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ ധാരണ. തേജസ്വിയെ അംഗീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായി. നാളത്തെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രചാരണത്തിലെ ആശയക്കുഴപ്പം ഇതോടെ തീരുമെന്നും കോൺഗ്രസ് അറിയിച്ചു. മഹാസഖ്യത്തില്‍ ഭിന്നത തുടരുന്നതിനിടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിച്ച തേജസ്വി യാദവ്. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് വമ്പന്‍ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മഹാസഖ്യ നേതാക്കളെ ഒപ്പം കൂട്ടാതെ തേജസ്വി ഒറ്റക്ക് വാര്‍ത്താ സമ്മേളനം നടത്തി. അനുനയ നീക്കത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതാവ് അശോക്…
Read More » -
സുരക്ഷാ വീഴ്ച ഇല്ല’; ഹെലികോപ്റ്റർ പുതഞ്ഞുപോയതിൽ വിശദീകരണവുമായി ആഭ്യന്തര വകുപ്പ്
ശബരിമല സന്ദര്‍ശനത്തിനിടെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയര്‍ പ്രമാടത്ത് പുതഞ്ഞുപോയ സംഭവത്തിൽ സുരക്ഷ വീഴ്ചയില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. ഹെലികോപ്റ്റർ യാത്രയുടെ മേൽനോട്ടം വ്യോമസേനക്കായിരുന്നു. ലാൻഡിംഗ് ഉൾപ്പെടെ ഭൗതിക സൗകര്യങ്ങൾ ഒരുകിയത് വ്യോമസേനയിലെ സാങ്കേതിക വിദഗ്‌ദരുടെ മേൽനോട്ടത്തിലാണെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. സംഭവം രാഷ്ട്രപതി ഭവനോ കേന്ദ്രസർക്കാരോ സുരക്ഷാ വീഴ്ചയായി വിലയിരുത്തുകയോ ഇതേവരെ വിശദീകരണം ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും പൊതുഭരണവകുപ്പും ഡിജിപിയും വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ കൂടുതൽ നടപടികൾക്ക് പോകില്ലെന്നാണ് സൂചന. എന്നാല്‍ അര ഇഞ്ചിന്‍റെ താഴ്ച ഉണ്ടായെന്ന് ജില്ലാ കളക്ടർ എസ്…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു എസ്‌ഐടി കസ്റ്റഡിയില്‍
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. പെരുന്നയിലെ വീട്ടില്‍ നിന്നും ഇന്നലെ രാത്രി 10 മണിയോടെയാണ് എസ്‌ഐടി സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെയോടെ ബാബുവിനെ തിരുവനന്തപുരത്തെത്തിച്ചു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കേസില്‍ മുമ്പ് അറസ്റ്റിലായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയും എസ്‌ഐടി സംഘം ചോദ്യം ചെയ്‌തേക്കും. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് അറിവും പങ്കാളിത്തവും ഉണ്ടെന്നാണ് പ്രത്യേക…
Read More » -
ന്യൂനമർദ്ദം; കേരളത്തിൽ മഴ തുടരും, ഇന്ന് ഒൻപത് ജില്ലകളിൽ മുന്നറിയിപ്പ്
അറബിക്കടലിലെ തീവ്ര ന്യൂനമർദവും, ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂനമർദവും കാരണം കേരളത്തിൽ ശക്തമായ മഴ തുടരും. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
Read More » -
രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി: ദര്‍ശനം നടത്തി
രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം…
Read More » -
ബോർഡിന് ഒരു പങ്കുമില്ല, ഉത്തരവിലെ പിഴവ് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് പിഎസ് പ്രശാന്ത്
ശബരിമല സ്വർണക്കൊള്ളയിൽ ഉദ്യോഗസ്ഥരെ പഴിച്ച് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്. സ്വർണക്കൊള്ളയിൽ ബോർഡിന് ഒരു പങ്കുമില്ലെന്ന് പ്രശാന്ത് പറഞ്ഞു. ഉദ്യോഗസ്ഥർ ഒന്നും അറിയിച്ചിട്ടില്ല. 2025 ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൊടുത്തുവിടാൻ താൻ നിർദേശം നൽകിയിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. കൂടാതെ പ്രസിഡന്‍റ് നിർദേശിച്ചു എന്നത് ഉത്തരവിലെ പിഴവാണ്. ഇത് തിരുത്താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രശാന്ത് പ്രതികരിച്ചു. നിലവില്‍ ഉദ്യോഗസ്ഥരെ പഴിച്ചുകൊണ്ട് ബോര്‍ഡിനും തനിക്കും ഒരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നാണ് പ്രശാന്തിന്‍റെ വാദം. ഹൈക്കോടതി ഉത്തരവില്‍ പിഴവു പറ്റി എന്നാണ് പ്രശാന്ത് പറഞ്ഞത്. എന്നാല്‍…
Read More » -
പോസ്റ്ററുകളില്‍ നിന്ന് കാവി ഔട്ട്: ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ബി ജെ പി
ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പുതിയ നീക്കവുമായി ബി ജെ പി. കണ്ണിൽ പൊടിയിടാനായി ബി ജെ പി പോസ്റ്ററുകളില്‍ നിന്ന് കാവിക്ക് വിലക്ക്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറാണ് ഐ ടി സെല്ലിന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഒരു മാസമായി ബി ജെ പി പോസ്റ്ററുകളിൽ കാവിനിറമില്ല. ഒരു ഭാഗത്ത് ബി ജെ പി നേതാക്കൾ തീവ്ര വർഗീയ പ്രചരിപ്പിക്കുന്നു. ഇതിന് മറയിടാനാണ് കാവി ഒഴിവാക്കുന്നതെന്ന വിമർശനം ശക്തമാണ്. തദ്ദേശ,നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.
Read More » -
ഫ്രഷ് കട്ട് പ്ലാന്‍റ് ആക്രമണം ആസൂത്രിതം; ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ് ; ഇന്ന് ഹർത്താൽ
കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാൻറ് വിരുദ്ധ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിന് പിന്നാലെ വീടുകളിൽ വ്യാപക റെയ്ഡുമായി പൊലീസ്. ഡിവൈഎഫ്ഐ നേതാവ് ടി മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെ താമരശ്ശേരി പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കലാപം ,വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി ,ഓമശ്ശേരി കട്ടിപ്പാറ, പഞ്ചായത്ത് എന്നിവിടങ്ങളിലെ ചില വാർഡുകളിലും കൊടുവള്ളി നഗരസഭയിലെ വിവിധ വാർഡുകളിലും സമരസമിതി ഇന്ന് ഹർത്താൽ നടത്തും. കണ്ണൂർ റേഞ്ച് ഡിഐജി രതീഷ് ചന്ദ്ര…
Read More »