News
-
ഡൽഹിയിൽ സിജെപി സമരം ശക്തമാകുന്നു; പാർലമെന്റ് ഇന്നും സ്തംഭിച്ചേക്കും
നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രക്ഷോഭം ഡൽഹിയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നു. ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്. കേരളമടക്കമുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. അതേസമയം, പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം…
Read More » -
ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ജാമ്യം അനുവദിച്ചത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകൾക്കാണ് ജാമ്യം അനുവദിച്ചത്. കാപ്പയുള്ളതിനാൽ സുഗതന് ജയിൽ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസിൽ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യത്തിൽ ജനകീയ കൽപ്പന മാനിക്കപ്പെടണം. അസാധാരണ സാഹചര്യങ്ങളിൽ അസാധാരണ തീരുമാനം കോടതിയ്ക്കെടുക്കാം. ജനവിധി…
Read More » -
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്
നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. നാളെ (23/07/2026) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
Read More » -
വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍
വളര്‍ത്തു നായയെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കും ലൈസന്‍സില്ലാതെ അവയെ വളര്‍ത്തുന്നവര്‍ക്കുമെതിരെ 10,000 രൂപ പിഴ ചുമത്താനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനു പുറമെ അനുമതിയില്ലാതെ ബ്രീഡിങ് കേന്ദ്രങ്ങളോ പെറ്റ് ഷോപ്പുകളോ നടത്തുന്നതിനും 10,000 രൂപ വരെ പിഴ ചുമത്തും. തെരുവുനായ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സിങ്ങും പ്രതിരോധ കുത്തിവെപ്പും നിര്‍ബന്ധമാക്കും. ഉടമസ്ഥര്‍ ഉപേക്ഷിക്കുന്ന നായ്ക്കളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ മൈക്രോചിപ്പ് ഘടിപ്പിക്കുന്ന പദ്ധതിയും പരിഗണനയിലാണ്. പിഴ നടപ്പാക്കാനായി കേരള പഞ്ചായത്തിരാജ് ആക്റ്റിലും കേരള മുനിസിപ്പാലിറ്റി ആക്റ്റിലും…
Read More » -
പ്രിയദര്‍ശിനിക്ക് പിന്നാലെ പിങ്ക് ബസ് സര്‍വീസുകള്‍; സ്ത്രീകള്‍ക്ക് മാത്രമായി KSRTC രാത്രികാല സര്‍വീസ്
രാത്രികാല പിങ്ക് ബസ് സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. സ്ത്രീകള്‍ക്ക് മാത്രമായാണ് പ്രത്യേക ബസ് സര്‍വീസ് ആരംഭിക്കുന്നത്. കേരളത്തിലെ പ്രധാന റൂട്ടുകളിലെല്ലാം സര്‍വീസ് ഉണ്ടാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നാളെയാണ് പദ്ധതിയുടെ ഉദ്ഘാടനം. തിരുവനന്തപുരം ജില്ലയിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. യാത്ര സൗജന്യമായിരിക്കില്ല. ആറ് മണി മുതല്‍ 10.45 വരെ പിങ്ക് ബസുകളുടെ സര്‍വീസ് ലഭ്യമാകും. ഗതാഗത വകുപ്പിന്റെ നൂറ് ദിന കര്‍മപദ്ധതികളുടെ ഭാഗമാണ് പിങ്ക് ബസ് സര്‍വീസ്. പ്രയദർശിനി പദ്ധതിക്ക് പിന്നാലെയാണ് കെഎസ്ആർടിസിയില്‍ പിങ്ക് ബസ് പദ്ധതി നടപ്പിലാക്കുന്നത്. ടെക്‌നോപാര്‍ക്കിലെ രാത്രി ഷിഫ്റ്റ്…
Read More » -
മുഖ്യമന്ത്രി പറഞ്ഞത് കള്ളം ; ബിജെപി നിലപാടിന് തുല്യം; ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം
മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ കുറിച്ചും വഖഫ് ബോര്‍ഡിലെ അമുസ്‌ലിം നിയമനത്തെ കുറിച്ചും പറഞ്ഞത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സിപിഎം. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ് പറഞ്ഞു. അമുസ്‌ലിംകളായ ആളുകളെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തും എന്ന നിലപാടാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഇന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ടാറ്റ കമ്പനി കേരളത്തില്‍ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിട്ടില്ലെന്നും കൂടിക്കാഴ്ചയുടെ ഫോട്ടോ അടക്കം പുറത്തുവന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനാണ് പി. രാജീവിന്റെ…
Read More » -
‘നീറ്റ് പൂർണമായും റദ്ദാക്കണം’; ഇതിനായി സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ടിവികെ
നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കണമെന്ന ആവശ്യവുമായി തമിഴക വെട്രി കഴകം (ടിവികെ) രംഗത്ത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിർക്കുന്നതെന്നും മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ അധികാരം നൽകണമെന്നും ടിവികെ ആവശ്യപ്പെട്ടു. ഡൽഹിയിൽ നീറ്റിനെതിരായ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടെയാണ് ടിവികെ തങ്ങളുടെ നിലപാട് അറിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തെ പാർലമെന്റിനും സംസ്ഥാനങ്ങൾക്കും അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ നിന്ന് മാറ്റണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. നിയമപരമായ തടസങ്ങളുണ്ടെങ്കിൽ ഇടക്കാലത്തേക്ക് സ്‌പെഷ്യൽ കൺകറന്റ് ലിസ്റ്റ് സൃഷ്ടിക്കാനും ടിവികെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇതേക്കുറിച്ച് മുൻപ് തന്നെ നിലപാട്…
Read More » -
സിജെപി പ്രതിഷേധത്തിലെ പൊലീസ് അതിക്രമം; രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ
സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. നാളെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എസ്എഫ്ഐ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വെള്ളിയാഴ്ച സ്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർക്ക് മെലഡി മിഠായി നൽകി പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു. അതിനിടെ, നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സോനം വാങ്ചുകിനോട് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ അഭ്യര്‍ത്ഥിച്ചു. ജന്തര്‍ മന്തറിലെ സമരപ്പന്തലില്‍ നിന്ന് പുറത്തുവിട്ട വീഡിയോയിലാണ് അഭ്യര്‍ത്ഥന. 24 ദിവസമായി തുടരുന്ന നിരാഹാര…
Read More » -
തെരഞ്ഞെടുപ്പ് തോൽവി; സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി; അവലോകന റിപ്പോർട്ട് പുറത്ത്
സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പിലെ വീഴ്ചകളുടെ ഉത്തരവാദിത്വം ഉന്നത നേതൃത്വം ഏറ്റെടുക്കണം എന്ന് നിർദ്ദേശിക്കുന്ന അവലോകന റിപ്പോർട്ട് പുറത്ത്. എ പദ്മകുമാറിനെതിരെ നടപടിയെടുക്കാനുള്ള സിസി നിർദ്ദേശം സംസ്ഥാന നേതൃത്വം അനുസരിച്ചില്ലെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ജില്ല കമ്മിറ്റികൾക്ക് പാളിച്ച പറ്റി എന്ന് ചൂണ്ടിക്കാട്ടി ഒഴിയാനാകില്ല എന്ന ശക്തമായ മുന്നറിയിപ്പാണ് സിസി റിപ്പോർട്ട് നൽകുന്നത്. തെരഞ്ഞെടുപ്പിലെ വീഴ്ചകൾ സമയത്ത് പരിഹരിക്കുന്നതിൽ ഉന്നത നേതൃത്വം പരാജയപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയം അടക്കം വിഷയങ്ങളിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം എന്നും സിസി…
Read More » -
വഖഫ് നിയമന വിവാദം; അമുസ്ലിങ്ങളെ ഉൾപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്; കഴിഞ്ഞ സർക്കാരും ഇത് സമ്മതിച്ചിരുന്നു’ ;മുഖ്യമന്ത്രി
വഖഫ് ബോർഡുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ബോർഡിലെ അമുസ്ലീം നിയമനം മുൻ സർക്കാർ സമ്മതിച്ചതാണെന്ന് രൂപീകരണ ഉത്തരവിൽ തന്നെ പറയുന്നുണ്ടെന്നും പിണറായി വിജയൻ വർഗീയത പരത്താനും മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാനുള്ള പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രാജ്യത്ത് ഏറ്റവും ആദ്യം രൂപീകരിച്ചത് കേരളത്തിലെ വഖഫ് ബോർഡാണ്. മുസ്ലീം ഇതര പ്രതിനിധികളെ വയ്‌ക്കണമെന്ന് രൂപീകരണ ഉത്തരവിൽത്തന്നെ പറയുന്നുണ്ട്. ബാർ കൗൺസിലിൽ നിന്നും പൊതുകാര്യപ്രസക്തരിൽ നിന്നും ആ പ്രതിനിധികളെ തിരഞ്ഞെടുക്കണമെന്നാണ്…
Read More »