News

  • പൂജാ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

    ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന പൂജാ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ jd545542 എന്ന നമ്പറിനാണ്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ലാതെയാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം…

    Read More »
  • 12 കോടിയുടെ ഭാഗ്യശാലി ; പൂജാ ബംപര്‍ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്

    പൂജാ ബംപര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടമുള്ളതിനാല്‍ ഔദ്യോഗിക ചടങ്ങുകളില്ല. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്ക് (ഓരോ പരമ്പരയിലും രണ്ട് വീതം). നാലാം സമ്മാനം 3 ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 1000, 500, 300…

    Read More »
  • കൊച്ചിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

    കൊച്ചി തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും…

    Read More »
  • ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം

    ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബെർഗിൽ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ വികസ്വരരാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതൽ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചർച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ എന്നതാണ് ഈ വർഷത്തെ ജി20-യുടെ പ്രമേയം. തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, അസമത്വം കുറയ്ക്കുക, വ്യവസായവൽക്കരണം പ്രോത്സാഹിപ്പിക്കുക, വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും കടഭാരവും ലഘൂകരിക്കുന്നതിനുള്ള ആഗോള പരിഷ്‌കാരങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി കൂടുതൽ ധനസഹായം, ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷാ പ്രശ്‌നങ്ങൾ…

    Read More »
  • ശബരിമല സ്വർണക്കൊള്ള; പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എസ്ഐടി

    ശബരിമല സ്വർണ്ണകൊള്ള കേസിൽ അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി അന്വേഷണ സംഘം. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞദിവസം ആറന്മുളയിലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ദേവസ്വം ബോർഡ് മായി ബന്ധപ്പെട്ട രേഖകൾ എസ്ഐടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പത്മകുമാറിന്റെ വീട്ടിലെ പരിശോധന പൂർത്തിയായത് അർദ്ധരാത്രിയോടെയാണ് പൂർത്തിയായത്.…

    Read More »
  • ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും : ഇന്ന് പ്രാദേശിക അവധി

    തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദ‍ര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ ഇന്ന് (ശനിയാഴ്ച) പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് നവംബർ 22 ന് കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം,…

    Read More »
  • ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ; വിവിധ വകുപ്പുകളുടെ അവലോകന യോഗം ഇന്ന് പമ്പയിൽ

    ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ. നിലവിൽ 75000 പേർക്കാണ് ശബരിമലയിലേക്ക് പ്രവേശനം. തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് 5000 ത്തിൽ നിന്നും ഉയർത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി എൻ വാസവൻ സന്നിധാനത്തെത്തി. വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ചു വിവിധ വകുപ്പുകളുടെ അവലോകന യോഗം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 10.30ന് പമ്പയിൽ നടക്കും. കാനനപാതയിലൂടെ എത്തുന്ന തീർഥാടകരുടെ എണ്ണം ഉയർന്നു. ഇതിൽ പുല്ലുമേട്‌ സത്രം പാതയിലൂടെയാണ്‌ കൂടുതൽ പേർ…

    Read More »
  • തീവ്ര വോട്ടർപട്ടിക പരിഷ്കരണം ; രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം ഇന്ന്

    തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാഷ്ട്രീയപാർട്ടികളുടെ യോഗം വീണ്ടും വിളിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം ചേരുക. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ എസ് ഐ ആറിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല. നിലവിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. BLOമാരുടെ ജോലി ഭാരം സംബന്ധിച്ച വിഷയവും കഴിഞ്ഞ രാഷ്ട്രീയ പാർട്ടി യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിലും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടില്ല. ഇന്നത്തെ യോഗത്തിലും എസ് ഐ ആർ…

    Read More »
  • തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

    തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 ജില്ലകളിലായി 108580 സ്ഥാനാർത്ഥികളാണ് നാമ നിർദേശ പത്രികകൾ സമർപ്പിച്ചത്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ശേഷിക്കുന്ന നാമ നിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ടത് പിൻവലിച്ചു കഴിയുമ്പോൾ ആയിരിക്കും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക. 2020 ലെ തിരഞ്ഞെടുപ്പിൽ ആകെ 1,16,969 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ 74,835 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രണ്ട് ഘട്ടമായാണ് സംസ്ഥാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം,…

    Read More »
  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. മഴമുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.മഴയ്ക്കൊപ്പം മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിൽ ഉള്ളവരും തീരദേശവാസികളും ജാഗ്രത പാലിക്കണം. അതേസമയം കേരളതീരത്ത് മീൻപിടുത്തത്തിന് വിലക്കില്ല. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

    Read More »
Back to top button