News
-
ഹോം വോട്ട് ; ആദ്യ ദിനത്തിൽ ചെയ്തത് 10,922 പേർ
സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വീടുകളിലെ വോട്ടെടുപ്പിനു തുടക്കമായി. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും 85 വയസ് പിന്നിട്ടവരും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവരുമാണ് വോട്ട് ചെയ്തു തുടങ്ങിയത്. ഇന്നലെയായിരുന്നു ആദ്യ വോട്ടെടുപ്പ് ദിനം. ഇന്നലെ 10,922 പേർ വോട്ട് രേഖപ്പെടുത്തി. രാത്രി 8 വരെയുള്ള കണക്കാണിത്. 85 വയസ് പിന്നിട്ട 7561 പേരാണ് ഇന്നലെ വോട്ട് ചെയ്തത്. ഭിന്നശേഷിക്കാരായ 3361 പേരും വോട്ട് രേഖപ്പെടുത്തി. ആകെ 2,07,757 പേരാണ് വോട്ട് ചെയ്യാനുള്ളത്. 85 വയസ് പിന്നിട്ട വോട്ടർമാരിൽ 71.27 ശതമാനം പേരും ഭിന്നശേഷിക്കാരായ വോട്ടർമാരിൽ…
Read More » -
പശ്ചിമേഷ്യൻ സംഘർഷം: സൗദിയിൽ നിർണായക കൂടിക്കാഴ്ച നടത്തി
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സൗദി അറേബ്യ, ജോർദാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികൾ ജിദ്ദയിൽ കൂടിക്കാഴ്ച നടത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി എന്നിവരാണ് പങ്കെടുത്തത്. യു.എ.ഇയിലെ സ്കൂളുകളിൽ ഓൺലൈൻ പഠനം ഏപ്രിൽ 17 വരെ നീട്ടി. മുഴുവൻ പൊതു-സ്വകാര്യ സ്കൂളുകൾക്കും, നഴ്സറികൾക്കും ബാധകം. സൗദിക്ക് നേരെ ഉണ്ടായ മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സേന തകർത്തു. ആക്രമണം ഉണ്ടായത് റിയാദ്-അൽ ഖർജ് ഭാഗങ്ങളിലും കിഴക്കൻ…
Read More » -
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്ക് ആശ്വാസം ; കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്ക് ആശ്വാസമായി കൂടുതൽ എണ്ണ കപ്പലുകൾ രാജ്യത്തേക്ക്. ഹോർമുസ് കടലിടുക്ക് കടന്ന BW TYR ഇന്ന് മുംബൈ തീരത്തെത്തും. മറ്റൊരു കപ്പൽ നാളെ മംഗ്ലൂർ തീരത്തുമെത്തും. രണ്ട് കപ്പലുകളിലുമായി 94,000 ടൺ എൽ.പി.ജിയാണ് ഉള്ളത്. അതേസമയം രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം അറിയിച്ചു. BW ELM നാളെ മംഗ്ലൂർ തീരത്താണ് എത്തുക. പേർഷ്യൻ ഗൾഫ് മേഖലയിലുള്ള ബാക്കി 18 കപ്പലുകൾക്കും ഉടൻ ഹോർമോസ് കടക്കാൻ അനുവാദം ലഭിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കരിഞ്ചന്തയിൽ എൽപിജി വിൽപ്പനയ്ക്കെതിരെ ശക്തമായ…
Read More » -
നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
നടന്‍ സലിം കുമാറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മാനസിക വെല്ലുവിളി നേരിടുന്നവരെ പരിഹസിച്ച് സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ദി ഡിസേബിള്‍ഡ് ആണ് പരാതി നല്‍കിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു സലിം കുമാറിന്റെ വിവാദ പരാമര്‍ശം. മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണ് പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. സലിം കുമാര്‍ പരാമര്‍ശം നടത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് എന്‍പിആര്‍ഡി പരാതി നല്‍കിയത്.കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കണമെന്നായിരുന്നു സലിം കുമാര്‍ പറഞ്ഞത്. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കുന്നതിനായി മാനസികാരോഗ്യ…
Read More » -
തെരഞ്ഞെടുപ്പ് ആവേശത്തിൽ മുന്നണികൾ ; രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്
നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി ആവേശം വാനോളമുയർത്തുകയാണ് മുന്നണികൾ. വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. പേരാമ്പ്ര, ബാലുശേരി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. ഇതോടൊപ്പം സിപിഎമ്മിനായി പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെയും ബിജെപിക്കായി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വോട്ടർമാരെ കയ്യിലെടുക്കാനുള്ള പോരാട്ടം ശക്തമാകും. തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. ശക്തമായ ത്രികോണ…
Read More » -
സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: മുൻ എംഎസ്എഫ് പ്രവർത്തകന്‍ മുഹമ്മദ് റോഷൻ അറസ്റ്റിൽ
മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപ പോസ്റ്റിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ അറസ്റ്റിൽ. മുൻ എംഎസ്എഫ് പ്രവർത്തകനാണ് മുഹമ്മദ് റോഷന്‍. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ കേസ് പ്രതിയായ റോഷൻ, ഉത്തര്‍പ്രദേശ്, ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളെ തന്ത്രപൂര്‍വം അങ്ങാടിപ്പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് സൂചന. സാദിഖലി തങ്ങളുടെ വ്യാജ ദൃശ്യങ്ങൾ കാണിച്ച്15 കോടി രൂപ മുഹമ്മദ് റോഷൻ ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതിരുന്നതോടെയാണ്…
Read More » -
സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും
കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ചിലയിടങ്ങളില്‍ അല്‍പ്പം വൈകിയാകും തുറക്കുക. ബുധനാഴ്ച ഒന്നാം തീയതിയായതിനാലും മൂന്നിന് ദു:ഖവെള്ളിയാഴ്ച ആയതിനാലും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ക്കും അവധി ബാധകമാണ്.
Read More » -
യുഡിഎഫ് ക്യാമ്പിൽ ആവേശം ; രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയില്‍
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന്. പത്തനംതിട്ട ജില്ലയിലാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുന്നത്. ഇന്ന് 11.45ന് ഹെലികോപ്റ്ററില്‍ അടൂര്‍ വടക്കടത്തുകാവിലെ പൊലീസ് ക്യാംപിലിറങ്ങുന്ന രാഹുല്‍ 12.15ന് കെഎസ്ആര്‍ടിസി ജംക്ഷനില്‍ ചേരുന്ന അടൂര്‍ മണ്ഡലം യുഡിഎഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റോഡ് മാര്‍ഗം പത്തനംതിട്ട നഗരത്തിലെത്തും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത പൊതുസമ്മേളനം 1ന് പത്തനംതിട്ട പഴയ ബസ് സ്റ്റാന്‍ഡില്‍ ഉദ്ഘാടനം ചെയ്യും. 4 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. സുരക്ഷാ അനുമതി കിട്ടാത്തതിനാല്‍ പത്തനംതിട്ടയില്‍…
Read More » -
എസ്എസ്എൽസി പരീക്ഷയ്ക്ക് ഇന്ന് സമാപനം; മൂല്യനിർണയം ഏപ്രിൽ 16 മുതൽ
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് സമാപനം. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷകളിൽ ഇത്തവണ 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. എസ്എസ്എൽസിക്ക് പുറമെ ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളും ഇതേ കാലയളവിൽ തന്നെയാണ് നടന്നത്. സംസ്ഥാനത്തുടനീളം 3,031 കേന്ദ്രങ്ങളിലായാണ് ഇത്തവണ പരീക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. പരീക്ഷകൾ അവസാനിക്കുന്നതോടെ ഏപ്രിൽ 16 മുതൽ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന തീയതിയിൽ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തിൽ ചെറിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ചില സാങ്കേതിക കാരണങ്ങളാൽ ഫലപ്രഖ്യാപനം നിശ്ചയിച്ചതിലും അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ്: ‘വീട്ടില്‍ വോട്ട്’ ഇന്നു മുതല്‍ ഏപ്രില്‍ നാലുവരെ
സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള ‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍ (തിങ്കളാഴ്ച) മുതല്‍ ഏപ്രില്‍ നാലുവരെ. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈല്‍ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്. പോളിങ് ഓഫീസര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍, വിഡിയോഗ്രാഫര്‍, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം. പോളിങ് സംഘം വീട്ടില്‍ എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയിക്കും. ആദ്യ അവസരത്തില്‍ വോട്ടറില്ലെങ്കില്‍ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഹോം…
Read More »