News
-
ഇന്ത്യ-റഷ്യ ഉച്ചകോടി ; റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ എത്തും
റഷ്യൻ പ്രസിഡന്റ് വ്‍ളാദിമിർ പുടിൻ ഇന്ന് ഇന്ത്യയിൽ. ഇരുപത്തിമൂന്നാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള നിർണായക കൂടിക്കാഴ്ച. തന്ത്രപ്രധാന കരാറുകളിൽ ഒപ്പ് വയ്ക്കും. പുടിനൊപ്പം റഷ്യയുടെ പ്രതിരോധ-ധനകാര്യ മന്ത്രിമാരും കേന്ദ്രബാങ്ക് ഗവർണറും പങ്കെടുക്കും. വൈകിട്ട് 7 മണിയോടെ ഇന്ത്യയിൽ എത്തുന്ന റഷ്യൻ പ്രസിഡൻറ് ഇന്ന് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിൽ പങ്കെടുക്കും. നാളെ രാജ്ഘട്ട് സന്ദർശിക്കും ശേഷം ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രാദേശിക ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും. തന്ത്രപരമായ ഇടപാടുകളും ഉഭയകക്ഷി ബന്ധവും കൂടുതൽ ശക്തമാക്കുന്നതിനുള്ള കരാറുകളിൽ ഇരു…
Read More » -
വിമാനങ്ങൾ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ ; ഇന്‍ഡിഗോ റദ്ദാക്കിയത് 150 സര്‍വീസുകള്‍
ഇന്‍ഡിഗോ, എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നങ്ങളാണ് സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്നാണ് വിശദീകരണം. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകളെ ബാധിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം. സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു ദിവസത്തിനിടെ…
Read More » -
ചക്കുളത്തുകാവ് പൊങ്കാല ; ആലപ്പുഴയിലെ 4 താലൂക്കുകളിൽ ഇന്ന് പ്രാദേശിക അവധി
ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള പൊതു പരീക്ഷകൾക്കും മാറ്റമുണ്ടാകില്ലെന്ന് കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. അഭീഷ്ടകാര്യ സിദ്ധി, മംഗല്യഭാഗ്യം, ഐശ്വര്യപ്രാപ്തി എന്നിവയ്ക്കായി ഭക്തർ ചക്കുളത്തമ്മയ്ക്ക് പൊങ്കാലയിടുന്നതെന്നാണ് വിശ്വാസം. കേരളത്തിനകത്തും…
Read More » -
രാഹുൽ ഈശ്വറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വരന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകീട്ട് അഞ്ചു മണി വരെയാണ് സൈബർ പോലീസിന് രാഹുലിന്റെ കസ്റ്റഡി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ ഈശ്വറിനെ പൗഡികോണത്തെ വീട്ടിലും ടെക്നോപാർക്കിലെ ഓഫീസിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു . വൈകിട്ട് 5 മണിയോടെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതിയിൽ രാഹുൽ ഈശ്വറിനെ ഹാജരാക്കും.
Read More » -
ലൈംഗിക പീഡനക്കേസ് ; രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നും വാദം തുടരും.തുടർവാദത്തിന് ശേഷം തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടർവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാഹുലിനെതിരെ ഗുരുതര കണ്ടെത്തലുകളുള്ള പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. സീൽ ചെയ്ത കവറിൽ രാഹുലിന്റെ അഭിഭാഷകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നരമണിക്കൂറിലേറെയാണ് അടച്ചിട്ട കോടതി മുറിയിൽ വാദം നടന്നത്. കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.…
Read More » -
യുവതിയുടെ മൊഴിയെടുക്കും; രാഹുലിനെതിരെ വീണ്ടും ബലാത്സംഗക്കേസ് എടുക്കാന്‍ പൊലീസ്
പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാന്‍ പൊലീസ്. ബംഗളൂരു സ്വദേശിനി ഇന്നലെ ഉന്നയിച്ച പരാതിയിലാണ് പുതിയ കേസെടുക്കുന്നത്. കേസെടുത്ത ശേഷം പരാതിക്കാരിയെ കണ്ടെത്തി മൊഴിയെടുക്കും. ഇന്നലെ ലഭിച്ച പരാതി ഗൗരവമുള്ളതാണെന്നാണ് പൊലീസ് പറയുന്നത്. രാഹുലിന്റെ ജാമ്യപേക്ഷ ഇന്നു കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ കേസെടുക്കാനുള്ള പൊലീസിന്റെ നീക്കം. ഇക്കാര്യം പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. നേരത്തേ മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ രാഹുല്‍ ഒളിവിലാണ്. രാഹുലിനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുമ്പോഴാണ് ഇന്നലെ ബംഗളൂരുവില്‍നിന്നുള്ള ഇരുപത്തിമൂന്നുകാരി…
Read More » -
രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവം: കാർ നൽകിയ നടിയെ SIT ചോദ്യം ചെയ്തു, രാഹുൽ അടുത്ത സുഹൃത്താണെന്ന് മൊഴി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സിനിമാ നടിയെ ചോദ്യം ചെയ്തു. ഇൻവെസ്റ്റിഗേഷൻ ടീം ആണ് ഫോൺ വഴി വിവരങ്ങൾ തേടിയത്. പാലക്കാട് കണ്ണാടിയിൽ നിന്നും രാഹുൽ മുങ്ങിയത് ചുവന്ന പോളോ കാറിലാണ്. ഈ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് യുവനടിയുടെ കാറാണെന്ന് കണ്ടെത്തിയത്. രാഹുൽ തന്റെ അടുത്ത സുഹൃത്താണ്, അതിനാലാണ് കാർ കൊടുത്തത് എന്ന വിവരമാണ് നടി SIT സംഘത്തിന് നൽകിയിരിക്കുന്നത്. നടി കേരളത്തിന് പുറത്തായതിനാൽ, ടെലിഫോണിലൂടെയാണ് അന്വേഷണ സംഘം (SIT) നടിയിൽ നിന്നും വിവരങ്ങൾ തേടിയിട്ടുള്ളത്. ഈ…
Read More » -
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സജ്ജീകരണം അവസാന ഘട്ടത്തിലേക്ക് ; വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാർഥി ക്രമീകരണം ഇന്ന് മുതൽ ആരംഭിക്കും. സ്ഥാനാർഥികളുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലുകൾ ബാലറ്റ് യൂണിറ്റുകളിൽ സജ്ജമാക്കുന്ന നടപടിയാണിത്. ത്രിതല പഞ്ചായത്ത് തലത്തിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് ഉപയോഗിക്കുക. നഗരസഭ/ കോർപ്പറേഷൻ തലത്തിൽ ഒരു ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റും സജ്ജമാക്കും. സ്ഥാനാർഥി ക്രമീകരണത്തിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മെഷീനുകളില്‍ മോക്ക്‌പോള്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും 15…
Read More » -
ചക്കുളത്തുകാവ് പൊങ്കാല ; നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു
പ്രസിദ്ധമായ ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, അമ്പലപ്പുഴ എന്നീ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നാല് താലൂക്കുകളിലെയും റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ല. മുൻ നിശ്ചയപ്രകാരമുള്ള…
Read More » -
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ ദിത്വാ ചുഴലിക്കാറ്റ് ദുര്‍ബലമായി തുടങ്ങിയതോടെ, വരും ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ വീണ്ടും കിഴക്കന്‍ കാറ്റ് അനുകൂലമായി തുടങ്ങാന്‍ സാധ്യത. ഒരാഴ്ചയായി ദുര്‍ബലമായ തുലാവര്‍ഷ മഴ കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി. ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട…
Read More »