News

  • യുഡിഎഫ് നേതൃയോഗം യോഗം 22 ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാകും: അടൂര്‍ പ്രകാശ്

    യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു. ഏതൊക്കെ പാര്‍ട്ടികളേയും മുന്നണികളേയും ഉള്‍പ്പെടുത്തണം എന്നതു യോഗത്തില്‍ ചര്‍ച്ച ചെയ്യും. ടീം വര്‍ക്കിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് യുഡിഎഫിന് ലഭിച്ച വിജയം. സംസ്ഥാനത്തെ 505 പഞ്ചായത്തുകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ സാധിച്ചു. നിലവില്‍…

    Read More »
  • ‘ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്?’;ചലച്ചിത്രമേളയില്‍ ബോധപൂര്‍വമായ ഇടപെടലെന്ന് മന്ത്രി സജി ചെറിയാന്‍

    സിനിമകള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നതെന്ന് മന്ത്രി സജി ചെറിയാന്‍. ലോകപ്രശസ്തമായ ക്ലാസിക്കല്‍ സിനിമകളായ പലസ്തീന്‍ ചലച്ചിത്രങ്ങള്‍ കാണിക്കേണ്ടെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മന്ത്രി ചോദിച്ചു. ആദ്യം എല്ലാ സിനിമയ്ക്കും അനുമതി നിഷേധിക്കുകയായിരുന്നു. മേളയ്ക്ക് തുരങ്കം വെയ്ക്കുന്ന തരത്തിലാണ് കേന്ദ്ര ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇതുവരെയില്ലാത്ത പ്രശ്‌നമാണ് ഇത്തവണ ചലച്ചിത്രമേളയിലുണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയുള്ള ബോധപൂര്‍വമായ ഇടപെടലാണ്. ഇതുവരെ ഇങ്ങനെ ഒരു ഇടപെടല്‍ കേന്ദ്രം നടത്തിയിട്ടില്ല. ഇങ്ങനെയെങ്കില്‍ അടുത്ത പ്രാവശ്യം ചലച്ചിത്രമേള നടക്കുമോയെന്ന് ആശങ്കയുണ്ട്. അടിയന്തരമായി കേന്ദ്ര…

    Read More »
  • സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ഈശ്വറിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.…

    Read More »
  • ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ; ദൗർഭാഗ്യകരമെന്ന് ശശി തരൂർ

    ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് ശശി തരൂർ.ചിത്രങ്ങൾക്ക് അനുമതി കിട്ടാനായി കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു..ബാക്കി ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ബാറ്റിൽഷിപ്പ് പോട്ടംകിൻ പോലൊരു ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്.ബ്യൂറോക്രാറ്റിക് ജാഗ്രതയാണ് പ്രദർശന അനുമതി നിഷേധിക്കാൻ കാരണമെന്നും ശശി തരൂർ.പറഞ്ഞു.ചിത്രങ്ങൾക്ക് അടിയന്തരമായി അനുമതി നൽകണമെന്ന് മന്ത്രാലയങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

    Read More »
  • ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; നാലു മരണം

    ഡല്‍ഹി-ആഗ്ര യമുന എക്‌സ്പ്രസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ പുലര്‍ച്ചെയായിരുന്നു അപകടം. കനത്ത മൂടല്‍ മഞ്ഞാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. എക്‌സ്പ്രസ്‌വേയിലെ മൈല്‍ സ്റ്റോണ്‍ 127ന് സമീപമാണ് അപകടമുണ്ടായത്. മൂന്നു കാറുകളും ഏഴ് ബസുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഏഴ് ബസുകളില്‍ ഒന്ന് സാധാരണ ബസും ആറെണ്ണം സ്ലീപ്പര്‍ ബസുകളുമാണ്. കൂട്ടിയിടിച്ചതിന് പിന്നാലെ ബസുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സിന്റെ 11 യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

    Read More »
  • കടുവയ്ക്കായി തിരച്ചിൽ തുടരുന്നു; വയനാട് 2 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. ലൈവ് കാമറയടക്കം സ്ഥാപിച്ചാണ് തിരച്ചിൽ. അതിനിടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ പനമരം ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, പതിനാല്, പതിനഞ്ച് വാര്‍ഡുകളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ്, 19, 20 വാര്‍ഡുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികളും, മദ്രസകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയതായി ജില്ലാ കലക്ടര്‍ ഡിആര്‍ മേഘശ്രീ അറിയിച്ചു. വയനാട് പച്ചിലക്കാട് പടിക്കം വയലിലാണ് കടുവയെ…

    Read More »
  • തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും

    തദ്ദേശ തെരഞ്ഞടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി ഇന്ന് യോഗം ചേരും. രാവിലെ 10.30 ന് എകെജി സെന്ററില്‍ വെച്ചാണ് യോഗം. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണത്തില്‍ കാര്യമായ തിരുത്തലുകള്‍ വേണമെന്ന് ഘടകകക്ഷികള്‍ ആവശ്യമുന്നയിച്ചേക്കും. ഭരണവിരുദ്ധ വികാരവും ശബരിമല സ്വര്‍ണക്കൊള്ളയും തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ ഒറ്റയാന്‍ സമീപനത്തിലും സിപിഐ നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് സിപിഐ നേതൃയോഗത്തിലുയര്‍ന്ന…

    Read More »
  • വിസി നിയമന തർക്കത്തിനിടെ, ലോക്ഭവനിലെത്തി ​ഗവർണറെ കണ്ട് മുഖ്യമന്ത്രി

    വിസി നിയമന തർക്കത്തിനിടെ ​ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോക്ഭവനിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ക്രിസ്മസ് വിരുന്നിനു ​ഗവർണറെ ക്ഷണിക്കാനെത്തി എന്നാണ് ഔദ്യോ​ഗിക വിശദീകരണം. മറ്റ് വിഷയങ്ങൾ ചർച്ചയായോ എന്നതിൽ വ്യക്തതയില്ല. കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലറായി ആരെ നിയമിക്കണമെന്നു ഗവർണറും സംസ്ഥാന സർക്കാരുമായി ധാരണയാകാത്ത സാഹചര്യത്തിൽ ആ ജോലി സുപ്രീം കോടതി ഏറ്റെടുത്തിരുന്നു. ഇരു സർവകലാശാലകളിലേക്കും ചുരുക്കപ്പട്ടിക തയാറാക്കിയ ജസ്റ്റിസ് സുധാംശു ധൂലിയ സമിതിയോട് വിസി സ്ഥാനത്തേക്കുള്ള പേരുകൾ മുൻഗണനാക്രമത്തിൽ നൽകാൻ ജസ്റ്റിസുമാരായ…

    Read More »
  • എസ്‌ഐആര്‍: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

    വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ( എസ്‌ഐആര്‍) ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 11 നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗം നടക്കുന്നത്. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ പാർട്ടികളോട് സഹകരണം കമ്മീഷൻ ആവശ്യപ്പെടും. എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇനിയും നീട്ടണമെന്ന് കഴിഞ്ഞ യോഗത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍…

    Read More »
  • ഒമാനില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; 23 കോടിയിലേറെ രൂപയുടെ സ്വര്‍ണം കവര്‍ന്നു

    ഒമാനിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ പിടിയിലായി. ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നത്. ടൂറിസ്റ്റ് വിസയിലെത്തിയവരാണ് പിടിയിലായ യൂറോപ്യന്‍ പൗരന്മാര്‍. അതിസാഹസികമായാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. കടല്‍ക്കരയില്‍ നിന്നാണ് തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തത്. വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബോട്ടിലാണ് ഇവര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും കടല്‍ക്കരയിലെത്തിച്ച് ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറിക്ക് സമീപം മുറിയെടുത്ത്, പിന്നിലെ ഭിത്തി തുരന്ന്…

    Read More »
Back to top button