News

  • പശ്ചിമേഷ്യൻ സംഘർഷം ; ഇറാൻ വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി

    പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഇറാനുമായി ചർച്ച നടത്തി ഇന്ത്യ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ വ്യക്തമാക്കി. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ഉണ്ടായശേഷം ഇതു മൂന്നാം തവണയാണ് മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി സംഭാഷണം നടത്തുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ദക്ഷിണ കൊറിയൻ വിദേശകാര്യ…

    Read More »
  • എൽപിജി ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം

    പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം. 10 ശതമാനം അധിക ഉൽപാദനം ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. മെനുവിൽ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഭക്ഷണശാലകൾക്ക് നാഷണൽ റസ്റ്റോറൻസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണം, ഇന്ധനം ലഭിക്കുന്ന രീതികൾ സ്വീകരിക്കണം, പാചക രീതിയിൽ മാറ്റം വരുത്തണം എന്നിങ്ങനെയാണ് നിർദേശം. ഗ്യാസിന് പകരമായി ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം…

    Read More »
  • എ പത്മകുമാറിനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി സിപിഐഎം

    ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ ഔദ്യോ​ഗിക വാട്‌സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കി പത്തനംതിട്ട ജില്ലാ കമ്മിറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്മകുമാറിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത്. ഇതിൻ്റെ സ്ക്രീൻ ഷോട്ട് പുറത്തുവന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും എ പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. സിപിഐഎമ്മിൻ്റെ ആഭ്യന്തര വിഷയങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അകറ്റിനിർത്താനാണ് വാട്‌സ്ആപ്പ് ​ഗ്രൂപ്പിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നാണ്…

    Read More »
  • സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് ; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു

    സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്. പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ്…

    Read More »
  • ഊര്‍ജ പ്രതിസന്ധി; ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍; വിമാനനിരക്ക് വര്‍ധിച്ചേക്കും

    പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക.മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാര്‍ച്ച് 18 മുതലാണ് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കുക. ഏവിയേഷന്‍ ഇന്ധനത്തിന്റെ…

    Read More »
  • ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം തുടരുന്നു ; ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്ക

    ഹോർമൂസ് കടലിടുക്കിൽ ആക്രമണം നടത്താനായി ഇറാൻ എത്തിച്ച 16 പടക്കപ്പലുകൾ തകർത്തെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കടലിനടിയിൽ മൈനുകൾ സ്ഥാപിക്കാനായി എത്തിയ കപ്പലുകളെയാണ് യുഎസ് ആക്രമിച്ചതെന്നാണ് യു എസ് അവകാശവാദം. മേഖലയിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ ഇതുവരെ കാണാത്ത കടലാക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഏറ്റവും വിനാശകരമായ, യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമുണ്ടാകുമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സിത്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് 16 ഇറാൻ നേവൽ വെസലുകൾക്ക് നേരെ ആക്രമണമുണ്ടായത്.…

    Read More »
  • കോണ്‍ഗ്രസിന്റെ ആദ്യ 40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച

    കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പുസമിതി അംഗീകാരംനല്‍കും. സിറ്റിങ് എംഎല്‍എമാരുള്‍പ്പെടെ ഒറ്റപ്പേരിലെത്തിയ നാല്പതോളം മണ്ഡലങ്ങളിലെ പട്ടികയാണ് മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിക്ക് കൈമാറിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീടായിരിക്കും. 22 സിറ്റിങ് എംഎല്‍എമാരില്‍ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. എന്നാല്‍, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കുന്നത് ഹൈക്കമാന്‍ഡിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും. എല്‍ദോസ് ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള ഹൈക്കമാന്‍ഡ് നേതാക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എം.പി.മാരായ കെ. സുധാകരന്‍,…

    Read More »
  • പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി ന​ഗരത്തിൽ ഗതാഗതനിയന്ത്രണം

    പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…

    Read More »
  • പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ; എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമിടും

    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി കൊച്ചിയിൽ മൂന്ന് പരിപാടികൾ. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാ​ഗമായി കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 11:30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗ്ഗം നേവി ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് റോഡ് മാർഗ്ഗം മറൈൻഡ്രൈവിൽ നടക്കുന്ന ധീവരസഭയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ശേഷം കലൂർ സ്റ്റേഡിയത്തിലേക്ക്. സ്റ്റേഡിയത്തിന്…

    Read More »
  • ‘കുടുംബ പ്രശ്‌നമാണ്, പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്’; ഗണേഷിനെ പിന്തുണച്ച് സ്പീക്കര്‍

    മന്ത്രി കെ ബി ഗണേഷ് കുമാറിന് പിന്തുണയുമായി നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്‌നമാണ്. പരിഹരിച്ചു എന്നാണ് മനസിലാക്കുന്നത്. അത് പരിഹരിച്ചെന്ന് അവര്‍ തന്നെ പറഞ്ഞു. ജനമാണ് യജമാനന്‍മാര്‍, എല്ലാം ജനം തീരുമാനിക്കട്ടെ എന്നും സ്പീക്കര്‍ പറഞ്ഞു. ചില സമയത്തെങ്കിലും മാധ്യമങ്ങള്‍ കൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യണം. ഭരണകൂടത്തിന്റെ പിആര്‍ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങള്‍ മാറിയിരിക്കുന്നു. സോഷ്യല്‍ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങള്‍ പോകരുതെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. വാളകത്തെ കുടുംബവീട്ടില്‍…

    Read More »
Back to top button