News

  • കേരളം ആര് ഭരിക്കും; വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ

    കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 15,465…

    Read More »
  • പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം; ഉത്തരവിട്ട് രണ്ട് ജില്ലകളിലെ കളക്ടർമാർ

    നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പ്രമാണിച്ച് മെയ് നാലിന് രണ്ട് ജില്ലകളിൽ പടക്കക്കടകൾ തുറക്കരുതെന്ന് ഉത്തരവിട്ട് ജില്ലാ കളക്ടർമാർ. കാസർകോട്, കൊല്ലം ജില്ലകളിലാണ് നിയന്ത്രണം. കൊല്ലം ജില്ലയിൽ പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എൻ ദേവിദാസ് അറിയിച്ചു. സ്ഫോടകവസ്തു നിയമം (2008) സെക്‍ഷന്‍ 127 പ്രകാരമാണ് നടപടി. പടക്കങ്ങളുടെ വില്‍പ്പന, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചു. എല്ലാ ലൈസന്‍സ് ഉടമകളും തങ്ങളുടെ സ്ഥാപനങ്ങള്‍ നാളെ അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും.…

    Read More »
  • ഭരണം ഉറപ്പിച്ച് യുഡിഎഫ് നേതൃത്വം ; കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി

    കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം. തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിതരണം ചെയ്യാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിക്കഴിഞ്ഞതായും യു ഡി എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളും താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണെന്ന വിലയിരുത്തലിലാണ് വൻ ആഘോഷത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. 10 വർഷങ്ങൾക്കിപ്പുറം കേരള ഭരണം…

    Read More »
  • പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പ്’; ശുഭപ്രതീക്ഷയെന്ന് രാജീവ് ചന്ദ്രശേഖർ

    കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ശുഭപ്രതീക്ഷയിലാണെന്ന് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാം രാഷ്ട്രീയ ശക്തിയായി എന്‍ഡിഎയെ ജനങ്ങള്‍ അംഗീകരിച്ചുവെന്നും അപ്രതീക്ഷിത സീറ്റുകളില്‍ ബിജെപി വിജയമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നുവെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വര്‍ണക്കൊള്ളയും ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥതയും ചര്‍ച്ചയായെന്നും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ…

    Read More »
  • ഹജ്ജ് തീര്‍ഥാടനം; അധിക ടിക്കറ്റ് നിരക്കായ 10,000 രൂപ കേന്ദ്രം ഏറ്റെടുക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ലീഗ്

    ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി തീര്‍ഥാടകരില്‍നിന്ന് ഈടാക്കുന്ന അധിക തുകയായ 10,000 രൂപ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ്. ഇതുമായി ബന്ധപ്പെട്ട് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. മെയ് 15നകം അധിക തുക അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യയില്‍ ഉയര്‍ന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. ആദ്യം വിമാനക്കമ്പനികള്‍ ഏകദേശം 30,000 വരെ അധികമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര ഹജ്ജ് കമ്മിറ്റിയും ന്യൂനപക്ഷ മന്ത്രാലയവും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഇത്…

    Read More »
  • ആലപ്പുഴയിൽ എട്ടു വയസുകാരന് സൂര്യാതപമേറ്റു ; ആശുപത്രിയിൽ

    ആലപ്പുഴ പള്ളിക്കലിൽ എട്ട് വയസുകാരന് സൂര്യാതപമേറ്റു. കളിച്ചുകൊണ്ടിരിക്കെ ആണ് പൊള്ളലേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ്…

    Read More »
  • ‘ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വില വർധന’; പാചക വാതക വില വർധനക്കെതിരെ മുഖ്യമന്ത്രി

    പാചക വാതക വില ഒറ്റയടിക്ക് കൂട്ടിയ കേന്ദ്രസർക്കാർ നടപടിയെ രൂ​ക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാചക വാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വില വർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാണിജ്യ എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർധിപ്പിച്ചത് ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണ് സർക്കാർ വില വർധിപ്പിച്ചത്. ജനജീവിതത്തെ കടുത്ത പ്രതിസന്ധിയിലാക്കിയ തീരുമാനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വിമർശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ…

    Read More »
  • സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

    നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. ഒന്നാം തീയതി വരെ 20,028 എണ്ണം തിരികെ വന്നുവെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അന്തിമ പോളിങ് ശതമാനം വരാത്തത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് മെയ് 1 വരെയുള്ള ആകെ പോളിങ് ശതമാനത്തിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതുവരെ തിരികെ വന്നിരിക്കുന്ന പോസ്റ്റല്‍ വോട്ടിന്റെ കണക്ക് ചേര്‍ത്തതാണിത്. അന്തിമ…

    Read More »
  • യുഡിഎഫിൽ മുഖ്യമന്ത്രി കസേരയല്ല, ഒരു ബെഞ്ച് ഇടേണ്ടി വരും ; പരിഹസിച്ച് കെ ബി ഗണേശ് കുമാർ

    യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകളെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാർ രംഗത്ത്. യുഡിഎഫിൽ മുഖ്യമന്ത്രി കസേരയല്ല, ഒരു ബെഞ്ച് ഇടേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ പരാമർശം. മുഖ്യമന്ത്രിസ്ഥാനം മാത്രമല്ല, മന്ത്രി സ്ഥാനവും പ്രൈവറ്റ് സെക്രട്ടറി സ്ഥാനവും ഉൾപ്പെടെ ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു. പത്തനാപുരത്ത് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഗണേശ്കുമാർ വ്യക്തമാക്കി. “പത്തനാപുരത്തെ ജനങ്ങൾ എന്നെ വീണ്ടും വിജയിപ്പിക്കും. സംസ്ഥാനത്ത് എൽഡിഎഫ് തുടർഭരണം ഉറപ്പാണ്. നേരിയ ഭൂരിപക്ഷത്തിലായാലും അധികാരത്തിൽ എത്തും,” എന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…

    Read More »
  • അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി‌

    കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനാണ് എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി എടുത്തത്. ഇത് എട്ടാമത്തെ പ്രാവശ്യമാണ് പ്രശാന്തിനെതിരെ നടപടി എടുക്കുന്നത്. ചീഫ് സെക്രട്ടറിയാണ് എന്‍ പ്രശാന്തിന് നോട്ടീസ് നല്‍കിയത്. സര്‍ക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് നിലവില്‍ സസ്‌പെന്‍ഷനിലാണ് അദ്ദേഹം. റിവ്യൂകമ്മിറ്റി ചേരാനിരിക്കെയാണ് 8-ാമത്തെ തവണ നടപടി ആരംഭിച്ചത്. ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡോ.എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി…

    Read More »
Back to top button