News

  • പാചക വാതകവില വര്‍ധന ; സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും

    പാചകവാതക വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് 24 മണിക്കൂര്‍ സമരം. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും ഉണ്ടായിരിക്കില്ല. വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഓള്‍ കേരള കാറ്ററേഴ്‌സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്‌സ് ഫെഡറേഷന്‍ തുടങ്ങിയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. പാചകവാതക വിലവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും ഹോട്ടല്‍ ഉടമകളും തൊഴിലാളികളും ഇന്ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.

    Read More »
  • സന്തോഷ് കെ. നായർക്ക് ആദരാഞ്ജലികൾ…

    മലയാള ചലച്ചിത്ര-സീരിയൽ നടനായ സന്തോഷ് കെ. നായർ 2026 മെയ് 5-ന് പുലർച്ചെ പത്തനംതിട്ട ജില്ലയിലെ ഏനാത്തുണ്ടായ വാഹനാപകടത്തിൽ അന്തരിച്ചു. 1982 മുതൽ സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും സ്വഭാവ നടനായും ഹാസ്യനടനായും നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് അപകടം: സന്തോഷ് സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ അടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പ്രധാന സിനിമകൾ: മോഹൻലാലിനൊപ്പം അഭിനയിച്ച ഇരുപതാം നൂറ്റാണ്ട്, ചന്ദ്രോത്സവം, ടൈഗർ, കാര്യസ്ഥൻ, റെയിൻ ഡാൻസ് തുടങ്ങിയവ അദ്ദേഹത്തിന്റെ…

    Read More »
  • കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനം; കെസി വേണുഗോപാലിന്‍റെ കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ തീരുമാനം നിര്‍ണായകം

    കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വന്‍ വെല്ലുവിളിയാകുന്നു. എംഎല്‍എമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാര്‍ട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാന്‍ഡ് ചര്‍ച്ച ചെയ്യും. സംഘടന ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയക്കണോയെന്നതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കും. ഖര്‍ഗെയുടെ അധ്യക്ഷതയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗം നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും. കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ നിര്‍ണ്ണായക ചര്‍ച്ചകളിലേക്കാണ് ഹൈക്കമാന്‍ഡ് കടക്കുന്നത്. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി തുടരവെ പാർട്ടിയിൽ പൊട്ടിത്തെറി ഒഴിവാക്കുക എന്ന ദൗത്യമാണ് ഹൈക്കമാൻഡിനെ കാത്തിരിക്കുന്നത്. സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് എംഎൽഎമാർക്കൊപ്പം…

    Read More »
  • നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

    സിനിമ- സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ആറരയോടെ അടൂർ ഏനാത്ത് വച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ചികിത്സയിലിരിക്കെ സന്തോഷിനു ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം മോഹിനിയാട്ടത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സന്തോഷ് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. സന്തോഷിന്റെ ഭാര്യ ശുഭശ്രീയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കോട്ടയം ഭാ​ഗത്തേക്കുള്ള യാത്രയിൽ വച്ചായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നത് സന്തോഷ് ആണ്. ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടം നടന്നയുടനെ തന്നെ…

    Read More »
  • സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

    കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. പകൽ കനത്ത താപനില അനുഭവപ്പെടുമ്പോഴും രാത്രിയിൽ മഴ ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ടാം തീയതി വരെ മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. അടുത്ത 3 മണിക്കൂറിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ്…

    Read More »
  • സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും ; മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്

    കേരളത്തിലെ മഹാവിജയത്തിന് ശേഷം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. സാമുദായിക പരിഗണനകളും സീനിയോറിറ്റിയുമാണ് പ്രധാനമായും മാനദണ്ഡമാവുക. സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, എൻ ശക്തൻ എന്നീ സീനിയർ നേതാക്കളെ ക്യാബിനറ്റിലേക്ക് പരിഗണിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമാരായ പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ എന്നിവരും മന്ത്രിമാരായേക്കും. കോട്ടയത്തുനിന്ന് ചാണ്ടി ഉമ്മനും എറണാകുളത്തുനിന്ന് മാത്യു കുഴൽനാടനും സാധ്യതയുണ്ട്. ലത്തീൻ പ്രതിനിധിയായി ടി ജെ വിനോദോ എം വിൻസെന്‍റോ എത്തും. വനിതാ നേതാക്കളിൽ ബിന്ദു കൃഷ്‌ണയും ഷാനിമോൾ ഉസ്മാനും മന്ത്രി സാധ്യതാ…

    Read More »
  • കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

    തമിഴ് നാട്ടില്‍ തരംഗം സൃഷ്ടിച്ചെങ്കിലും കേവലഭൂരിപക്ഷത്തിലേയ്ക്ക് എത്താന്‍ വിജയുടെ തമിഴക വെട്രി കഴകത്തിന് ഇനിയും സാധിച്ചിട്ടില്ല. 108 സീറ്റുകളാണ് ടിവികെ നേടിയത്. രണ്ടുമുന്നണികളിലെയും ചില പാര്‍ട്ടികളെ ഒപ്പം കൂട്ടി, കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് വിജയ്. കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് സൂചന. ആരെയെങ്കിലും കൂടെക്കൂട്ടി വേണം മുഖ്യമന്ത്രി കസേരയിലേയ്ക്ക് വിജയ്ക്ക് നടന്നുകയറാന്‍. ടിവികെയുമായി സഖ്യത്തിന് തുടക്കം മുതല്‍ തന്നെ ശ്രമിച്ച കോണ്‍ഗ്രസിന് തന്നെയാണ് ടിവികെ നല്‍കുന്ന പ്രഥമ പരിഗണനയെന്നാണ് സൂചന. ഡിഎംകെ സഖ്യത്തില്‍ 28 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് അഞ്ച് സീറ്റുകളില്‍ വിജയിച്ചു. തമിഴ്…

    Read More »
  • ശബരിമല യുവതി പ്രവേശന കേസ്: സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും

    ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി ഭരണഘടന ബഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ ഭാഗമാണ് ഇന്ന് നടക്കുന്നത്. യുവതി പ്രവേശന വിധിക്ക് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യം സുപ്രീംകോടതി കഴിഞ്ഞ വാദത്തിനിടെ ചോദിച്ചിരുന്നു. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ് സി്ങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തിൽ പരാജയപ്പെട്ടത്…

    Read More »
  • കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കെന്ന് സൂചന, ഒരു വിഭാഗം എൽഡിഎഫ് വിട്ടാൻ സാധ്യത

    തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതോടെ കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്കെന്ന് സൂചന. 12 സീറ്റുകളിലും തോറ്റതോടെ അണികള്‍ ആശങ്കയിലാണ്. മുന്നണി മാറ്റം എതിര്‍ത്ത ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. യുഡിഎഫില്‍ പോകണമെന്ന നിലപാടിലാണ് ജോസ് കെ മാണി അനുകൂല വിഭാഗം. ഈ സാഹചര്യത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫ് വിട്ടേക്കുമെന്നും സൂചനയുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേരിട്ടത്. യുഡിഎഫിന്റെ തേരോട്ടത്തില്‍ പാർട്ടിക്ക് മധ്യകേരളത്തില്‍ നിലം തൊടാനായില്ല. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി തന്നെ…

    Read More »
  • തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചു; പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്

    പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. തെരഞ്ഞെടുപ്പ് കമ്മിഷനുമായി ചേർന്ന് ബിജെപി ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാക്കാൻ ആണ് മമത ബാനർജിയുടെ തീരുമാനം. മമത ബാനർജി ഇന്ന് വൈകീട്ട് 5 മണിക്ക് വാർത്താ സമ്മേളനം നടത്തും. അട്ടിമറിക്ക് തെളിവുകൾ ഹാജരാക്കുമെന്നാണ് സൂചന. നന്ദിഗ്രാമിൽ 2021ൽ സുവേന്ദു അധികാരിയോട് തോറ്റതിന് സമ്മാനമായി ഭവാനിപൂരിലും മമത സുവേന്ദു അധികാരിയോട് തോറ്റതിന് പിന്നാലെയാണ് പുതിയ നീക്കം. അതിനിടെ ഇത്രയും വേഗം സർക്കാർ രൂപീകരണ നടപടികളിലേക്ക് കടക്കാനാണ് ബിജെപി നീക്കം. ടാഗോറിൻ്റെ ജന്മവാർഷികം ബംഗാളിൽ ആഘോഷിക്കുന്ന…

    Read More »
Back to top button