News

  • സോണിയയുടെ ഓർമക്കുറിപ്പുകളിൽ മോദിയെയും ആർഎസ്എസിനെയും പരാമർശിച്ച ഭാഗങ്ങൾ വെട്ടിമാറ്റാൻ നിർദേശിച്ചെന്ന് ഗെലോട്ട്

    ദില്ലി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ചില ഭാഗങ്ങൾ മാറ്റാൻ പ്രസാധകർ നിർദേശിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് അശോക് ​ഗെലോട്ട്. ആർഎസ്എസിനെയും മോദിയെയും കുറിച്ചുള്ള ഭാഗങ്ങൾ മാറ്റാനാണ് നിർദേശം നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. ചൈനീസ് കടന്നുകയറ്റത്തെ കുറിച്ചുള്ള ഭാഗം നീക്കാനും നിർദേശിച്ചുവെന്ന് ​ഗെലോട്ട് വ്യക്തമാക്കി. 2015ൽ നരേന്ദ്ര മോദിയും സോണിയ ഗാന്ധിയും മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങളിൽ അടക്കം പ്രസാധകർ സംശയം ഉന്നയിച്ചുവെന്നും അഭ്യൂഹമുയർന്നു. സർക്കാർ സമ്മർദം കാരണമാണ് പ്രസാധകർ തിരുത്ത് നിർദേശിച്ചതെന്ന് അശോക് ​ഗെലോട്ട് ആരോപണമുന്നയിച്ചു.

    Read More »
  • മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; അറസ്റ്റിലായ ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്യും

    മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞതിന് അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസ് സസ്‌പെൻ‌ഡ് ചെയ്യും. ഇന്നുതന്നെ നടപടിയുണ്ടാകും എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് കെപിസിസി നേതൃത്വത്തിന്റെ നിർദേശം വന്നിട്ടുണ്ട്. മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതിഷേധിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ന് രാവിലെയാണ് ഡിസിസി അംഗമായ ചേന്തി അനിലിന്റെ അറസ്റ്റ് ശ്രീകാര്യം പൊലീസ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെതന്നെ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശേഷം 11 മണിയോടെ കോടതിയിൽ ഹാജരാക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവയ്‌ക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം…

    Read More »
  • ആമസോൺ കമ്പനി മാനേജർ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ്; വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 1.44 ലക്ഷം തട്ടി

    ആമസോൺ കമ്പനി മാനേജരെന്ന് പരിചയപ്പെടുത്തി ഓൺലൈൻ തട്ടിപ്പ്. പടന്ന ഓരിമുക്കിലെ പി.അഷറഫി (69) ന്റെ മൊബൈൽ ഫോണിൽ വ്യാജ ആപ്ലിക്കഷേൻ ഇൻസ്റ്റാൾ ചെയ്ത് 1,44,473 രൂപ തട്ടിയെടുത്തു. ഓഗസ്റ്റ് 20-നാണ് ഫോണിലൂടെ പരിചയപ്പെട്ട ഒരാൾ വാട്‌സാപ്പിൽ മെസേജ് അയച്ച് വിശ്വസിപ്പിച്ചത്. വ്യാജ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചശേഷം ബാങ്ക് അക്കൗണ്ട് നമ്പറും ഒ.ടി.പി.യും കൈക്കലാക്കി പലതവണകളായി 1,44,473 രൂപ പിൻവലിച്ച് പറ്റിച്ചുവെന്നാണ് അഷറഫ് പോലീസിൽ നൽകിയ പരാതി. ചന്തേര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

    Read More »
  • നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

    നേപ്പാളിലെ പ്രളയത്തില്‍ മരണം 584 ആയി. 1,924 പേരെകാണാതായതായി നേപ്പാളിലെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനുമായി വിദേശ സഹായം സ്വീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദുരന്തത്തില്‍ അകപ്പെട്ട 84 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 121 വിദേശ സഞ്ചാരികളെ ഇതുവരെ നേപ്പാള്‍ സൈന്യത്തിന് രക്ഷിക്കാനായി. ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കി ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. നേപ്പാളിലെ ടിമൂരെ ഗ്രാമം പൂര്‍ണമായും ചെളിയും പാറക്കൂട്ടങ്ങളും വെള്ളവും മൂടിയ നിലയിലാണ്. മുന്‍പ് കെട്ടിടങ്ങള്‍ നിറഞ്ഞുനിന്നിരുന്ന നദീതീരത്ത് ഇനി അവശേഷിക്കുന്നത് വിരലിലെണ്ണാവുന്ന കെട്ടിടങ്ങള്‍ മാത്രം. രസുവഗധി ജലവൈദ്യുത പദ്ധതിയുടെ അവശിഷ്ടങ്ങള്‍…

    Read More »
  • മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും

    ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. അനിലിനെ വിരലടയാളം എടുക്കാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തിക്കും. അതേസമയം, പാർട്ടിയിലെ ഗ്രൂപ്പ്‌ തർക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനി പ്രതികരിച്ചു. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.…

    Read More »
  • ഗുരുവായൂര്‍ തൃപ്പുത്തരി നാളെ; 356 വിവാഹങ്ങള്‍; ദര്‍ശനത്തിന് ക്രമീകരണം

    ഈ വര്‍ഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതല്‍ 9.30 മണി വരെയുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റര്‍ പുത്തരി പായസം തയ്യാറാക്കും. പുത്തരി പായസം കൂടുതല്‍ സ്വാദിഷ്ടമാക്കുന്നതിന് 2200 എണ്ണം കദളിപ്പഴവും 22 കിലോ നെയ്യും ഉപയോഗിക്കും. പുത്തരി പായസം ടിക്കറ്റ് 29-08-2026 ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ തെക്കേനട ടിക്കറ്റ് കൗണ്ടറില്‍ നിന്നും ലഭിക്കും. 250ml പായസത്തിനു 60 രൂപയാണ് നിരക്ക്.ഒരാള്‍ക്ക് 120 രൂപയുടെ പായസം ശീട്ട് ആക്കാം. ഡബ്ബയ്ക്ക് 20രൂപ കൂടി…

    Read More »
  • മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം: ഡിസിസി അംഗം ചേന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും

    ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കും. അനിലിനെ വിരലടയാളം എടുക്കാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തിക്കും. അതേസമയം, പാർട്ടിയിലെ ഗ്രൂപ്പ്‌ തർക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനി പ്രതികരിച്ചു. അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു.…

    Read More »
  • ഒമ്പത് സംഘങ്ങളായി 450 പുലികള്‍; ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി

    ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരില്‍ പുലിക്കളി മഹോത്സവം. വൈകിട്ട് 4 മണിയോടെ പുലിക്കളിയാഘോഷത്തിന് തുടക്കമാകും. താളമേളങ്ങള്‍ക്കൊപ്പമാണ് സ്വരാജ് റൗണ്ടില്‍ പുലികള്‍ ചുവടുവെക്കുന്നത്. ഓരോ പുലിക്കളി സംഘത്തോടൊപ്പവും പുരാണവും സമകാലിക വിഷയങ്ങളും ആസ്പദമാക്കിയുള്ള രണ്ട് നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും. 9 സംഘങ്ങളിലായി 450ഓളം പുലികളാണ് ഇത്തവണ ഇറങ്ങുന്നത്. കുട്ടി പുലികളും പെണ്‍പുലികളും പുലിമടകളില്‍ നിന്നിറങ്ങും. ഓരോ സംഘത്തിലും 50ലധികം പുലികള്‍ അണിനിരക്കും, ഒപ്പം നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരിക്കും.മികച്ച പുലിക്കളി സംഘങ്ങള്‍ക്ക് വിവിധ പുരസ്‌കാരങ്ങളും ഒരുക്കിയിട്ടുണ്ട്. 9 പുലിക്കളി സംഘങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. വിയ്യൂര്‍ യുവജനസംഘം,…

    Read More »
  • വാൽമീകി അഴിമതി; കര്‍ണാടക മന്ത്രി നാഗേന്ദ്ര രാജിവച്ചു

    കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ 89 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ കർണാടക കാബിനറ്റ് മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മന്ത്രിയുടെ രാജി പ്രഖ്യാപനം. ബല്ലാരി റൂറലിനെ പ്രതിനിധീകരിക്കുന്ന നാഗേന്ദ്ര, സ്വമേധയാ രാജിവച്ചതായും മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് രാജി സമർപ്പിച്ചതായും അറിയിച്ചു. ”ഞാൻ സ്വമേധയാ മന്ത്രിസ്ഥാനം രാജി വയ്ക്കുന്നു” വികാരഭരിതനായി നാഗേന്ദ്ര മാധ്യമപ്രവർത്തകരോട് പറഞ്ഞു. താനൊരു ദലിതനായതുകൊണ്ടാണ് തന്നെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “വാൽമീകി ഇടപാടിൽ എന്‍റെ ഒപ്പ് എവിടെയെങ്കിലും ഉണ്ടോ? ഒരു ദലിതനായതുകൊണ്ട് എന്നെ വേട്ടയാടുന്നു.…

    Read More »
  • നേപ്പാള്‍ മിന്നല്‍ പ്രളയം: 60 മലയാളികൾ സുരക്ഷിതരെന്ന് നോർക്ക

    നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് മേഖലയില്‍ കുടുങ്ങിയവരിൽ 74 പേരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞെന്നും ഇവർ സുരക്ഷിതരാണെന്നും നോർക്ക റൂട്ട്സ്. മേഖലയില്‍ കുടുങ്ങിയ 82 പേരുടെ വിവരങ്ങള്‍ തേടിയാണ് ഹെല്‍പ്പ് ഡെസ്കുകളില്‍ ബന്ധുക്കളുടെ അന്വേഷണമെത്തിയത്. ഇവരില്‍ 60 പേർ മലയാളികളാണ്. ഇവർ സുരക്ഷിത സ്ഥാനങ്ങളിൽ ആണെന്നുള്ള വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ വ്യക്തമാക്കി. ഈ സംഘത്തിലുള്ള മറ്റ് 14 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും അതത് സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. എന്നാൽ, മറ്റുള്ള ഏട്ടുപേരുമായി…

    Read More »
Back to top button