News

  • വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് 19കാരന്‍ ചികിത്സയില്‍

    കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ ജോലി ചെയ്യുന്ന 19കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഫറോക്ക് സ്വദേശിയായ യുവാവ് നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കോട്ടൂര്‍ സ്വദേശിയായ 9കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ഇരുവരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും ഡോകോടര്‍മാര്‍ വ്യക്തമാക്കി.

    Read More »
  • പാകിസ്ഥാന്റെ ‘ഫതഹ്-4’ മിസൈൽ പരീക്ഷണം വിജയം; 750 കിലോമീറ്റർ ദൂരപരിധി

    സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഫതഹ്-4’ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 750 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഭൂമിയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. മിസൈൽ വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐഎസ്പിആർ പുറത്തുവിട്ടു. അത്യാധുനിക ഗൈഡൻസ് സംവിധാനവും നാവിഗേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ ഫതഹ്-4, ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാപ്തമാണെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു. മിസൈലിന്റെ പറക്കൽ പാതയും കൃത്യതയും നിരീക്ഷിച്ച ഉദ്യോഗസ്ഥർ പരീക്ഷണം…

    Read More »
  • ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി; ചെന്നിത്തല

    മുഖ്യമന്ത്രി പദവിയില്‍ നിന്നും തഴഞ്ഞതില്‍ പ്രതിഷേധിച്ചിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അയയുന്നു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നു. അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. സതീശന് എല്ലാവിധ ആശംസകളും നേരുന്നു. മന്ത്രിസഭയിലെ മന്ത്രിമാരെ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്‍ഡ് തീരുമാനത്തിനു പിന്നാലെ ഒരു പ്രതികരണവും നടത്താതെ രമേശ് ചെന്നിത്തല ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സതീശനൊപ്പം ഉണ്ടാകും. മുഖ്യമന്ത്രിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും യുഡിഎഫ് പ്രവര്‍ത്തകരുടേയും പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. പത്തു വര്‍ഷക്കാലത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്നും കേരളത്തിലെ…

    Read More »
  • ‘UDFൽ എല്ലാവരും ഒറ്റക്കെട്ട്: ഹൈക്കമാൻഡ് തീരുമാനം രമേശ് ചെന്നിത്തല അംഗീകരിക്കുമെന്ന് കെ മുരളീധരൻ

    യുഡിഎഫിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് നിയുക്ത എംഎൽഎ കെ മുരളീധരൻ. രമേശ് ചെന്നിത്തല ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും. രമേശ് ക്യാബിനറ്റിൽ വരണമെന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും കെ മുരളീധരൻ പറഞ്ഞു. പരാജയം അം​ഗീകരിക്കുന്നതിന് പകരം സിപിഐഎമ്മിന്റ അവസാനത്തെ അടവാണ് പ്രചരിക്കുന്നതെന്ന് അദേഹം വിമർശിച്ചു. മുഖ്യമന്ത്രിയായി താൻ വോട്ട് ചെയ്തത് വി ഡി സതീശനെന്ന് വെളിപ്പെടുത്തി എന്ന് കെ മുരളീധരൻ. വി ഡി സതീശൻ മുഖ്യമന്ത്രിയായി വരണമെന്നായിരുന്നു മണ്ഡലത്തിലെ ജനങ്ങളുടെ പൊതുവികാരം. തന്റെ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുന്ന സമയത്ത് ജനങ്ങൾ അത് തന്നെയാണ് പറഞ്ഞതെന്ന് കെ…

    Read More »
  • സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരം ഗൾഫ്…

    Read More »
  • എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന് പ്രഖ്യാപിക്കും

    എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഫലം പ്രഖ്യാപിക്കും. 4.17 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ മന്ത്രി ചുമതലയേൽക്കും മുമ്പ് പ്രഖ്യാപിക്കാൻ കെ.പി.സി.സി നിർദേശം നൽകിയിരുന്നു. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. അതുകൊണ്ട് തന്നെ എ പ്ലസ് കാരുടെ എണ്ണം കുറയാനാണ് സാധ്യത. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. മൂന്നര മുതൽ results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ…

    Read More »
  • രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

    രാജ്യത്ത് ഇന്ധന വില കൂട്ടി. പെട്രോള്‍, ഡീസല്‍ വിലകളിലാണ് വര്‍ധനവ്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നു ആ​ഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വർധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടർന്നു രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെ പമ്പുകളിൽ വൻ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും ഇന്ധനം തീർന്നുവെന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 5 സംസ്ഥാനങ്ങലിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ അവസാനിച്ചതിനു പിന്നാലെയാണ് വില വർധനവ്. ആ​ഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതി…

    Read More »
  • ‘പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കും’; പ്രതികരിച്ച് ദീപാദാസ് മുൻഷി

    വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ച പാർട്ടി തീരുമാനത്തിനൊപ്പം മുഴുവൻ എംഎൽഎമാരും നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി. എംഎൽഎമാരും മുതിർന്ന നേതാക്കളും പറഞ്ഞ അഭിപ്രായം ഹൈക്കമാൻഡിന് മുന്നിൽ എത്തിച്ചു. ഹൈക്കമാൻഡും നിരവധി പേരെ വിളിപ്പിച്ച് അഭിപ്രായം തേടിയെന്നും ദീപാദാസ് മുൻഷി വ്യക്തമാക്കി. വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാനുള്ള കാരണം തനിക്ക് പറയാനാകില്ല. ഹൈക്കമാൻഡാണ് തങ്ങളെ നിയോഗിച്ചത്. ഹൈക്കമാൻഡ് തീരുമാനമാണ് പുറത്തുവന്നത്. രമേശ് ചെന്നിത്തല നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ല. സത്യപ്രതിജ്ഞ സംബന്ധിച്ച തീയതി…

    Read More »
  • വി.ഡിയുടെ ആദ്യവിളി പാണക്കാടേക്ക്; പിന്തുണക്ക് നന്ദി അറിയിച്ചു

    മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം വി.ഡി സതീശൻ ആദ്യം വിളിച്ചത് പാണക്കാട് തങ്ങളെ. പിന്തുണക്ക് നന്ദിയും സന്തോഷവും അറിയിച്ചു. സതീശന് ആശംസകളുമായി പി.കെ കുഞ്ഞാലിക്കുട്ടിയുമെത്തി. ‘കേരളത്തിന്‍റെ പുതിയ അമരക്കാരന് ഹൃദയപൂര്‍വം ആശംസകൾ’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകിയില്ലെന്ന് എഐസിസി അറിയിച്ചു.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എല്ലാവരെയും പങ്കാളികളാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.11 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ന് ഉച്ചയോടെയാണ് വി.ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ മറികടന്നാണ് ഹൈക്കമാൻഡ് സതീശനെ തെരഞ്ഞെടുത്തത്.ശനിയാഴ്ചയോടെ കേരളത്തിന്റെ 13-ാമത്…

    Read More »
  • ‘സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ല, അച്ചടക്കം പാലിച്ചിട്ടും അവ​ഗണന’; കടുത്ത അമര്‍ഷത്തിൽ രമേശ് ചെന്നിത്തല

    ഹൈക്കമാന്റിനെ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സീനിയോറിറ്റി പരി​ഗണിക്കപ്പെട്ടില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവ​ഗണനയെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. നിയമസഭ കക്ഷിയോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച ചെന്നിത്തല മന്ത്രിസഭയിൽ ചേരില്ലെന്നും വ്യക്തമാക്കി. കെ സി വേണുഗോപാലിനും വിഡി സതീശനുമൊപ്പം കേരള മുഖ്യമന്ത്രി പദവിയിലേക്ക് അവസാന നിമിഷം വരെ പരി​ഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. ഒടുവിൽ 11 ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വി ഡി സതീശനെ കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചത്.

    Read More »
Back to top button