News
-
പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികൾ വെട്ടേറ്റ് മരിച്ചു ; 4 വയസുളള കൊച്ചുമകന് ഗുരുതരപരിക്ക്, യുവാവ് കസ്റ്റഡിയിൽ
പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊന്നു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. വളർത്തു മകളുടെ നാലുവയസായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. സംഭവത്തിൽ ബന്ധുവായ യുവാവിനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സുൽഫിയത്ത് എന്ന യുവതി നാല് വയസുകാരനുമായി ഓടി രക്ഷപ്പെടുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്. നാട്ടുകാർ വീട്ടിലെത്തി നോക്കിയപ്പോഴാണ് ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ടവരുടെ കുടുംബാംഗമായ യുവാവിനെ കൈ ഞരമ്പ് മുറിച്ച നിലയിൽ സംഭവ സ്‌ഥലത്ത് കണ്ടെത്തിയിരുന്നു. എങ്കിലും പോലീസിന് പിടികൂടാൻ കഴിഞ്ഞില്ല. സമീപത്തെ പള്ളി…
Read More » -
വി ഡി സതീശൻ ഇന്നലെ പൂത്ത തകര , നായർ–ഈഴവ ഐക്യം അനിവാര്യം : വെള്ളാപ്പള്ളി
നായർ ഈഴവ ഐക്യം അനിവാര്യമാണെന്നും കൂട്ടായ്മ മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്ലിം വിരോധിയല്ലെന്നും മുസ്ലിം ലീഗിലെ വർഗീയതെയെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഇന്നലെ പൂത്ത തകരയാണ് വിഡി സതീശനെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം മുതൽക്കേ എസ്എൻഡിപി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ- ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം…
Read More » -
എസ് രാജേന്ദ്രന്‍ ബിജെപിയിലേക്ക് ; രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും
സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് അംഗത്വം നല്‍കും. ജില്ലയുടെ പൊതുവായ വികസന കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്നും ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാകില്ലെന്നും നേരത്തെ രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മറ്റ് വ്യക്തിപരമായ നിബന്ധനകള്‍ മുന്നോട്ടു വെച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞയിടെ തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി എസ് രാജേന്ദ്രന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ച കാര്യം രാജേന്ദ്രന്‍ തുറന്നുപറഞ്ഞത്. സിപിഐഎമ്മുമായി കഴിഞ്ഞ നാലുവര്‍ഷമായി അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍. 15 വര്‍ഷം സിപിഎം…
Read More » -
4 ട്രെയിനുകളുടെ ഉദ്ഘാടനം ; 23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ…
Read More » -
ബംഗാളിൽ വമ്പൻ പദ്ധതികളുമായി കേന്ദ്രം ; പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ബംഗാളിൽ വമ്പൻ പദ്ധതികളുമായി കേന്ദ്രസർക്കാർ. 830 കോടിയുടെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ടിഎം സിക്കെതിരെയും മുഖ്യമന്ത്രി മമതാ ബാനർക്കെതിരെയും കടുത്ത ഭാഷയിലാണ് പ്രധാനമന്ത്രി ഇന്നലെ വിമർശനങ്ങൾ ഉയർത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിന് വമ്പൻ പ്രഖ്യാപനങ്ങളാണ് കേന്ദ്രം നൽകുന്നത്. രാജ്യത്ത് തന്നെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബംഗാളിലാണ് കേന്ദ്രം അനുവദിച്ചത്. ഇന്നലെ മാൾഡയിൽ പ്രധാനമന്ത്രി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. മൂന്ന് അമൃത് ഭാരത് സർവീസും ബംഗാളിന് അനുവദിച്ചിട്ടുണ്ട്. ഇന്ന്ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 830…
Read More » -
വാഹന ഫിറ്റ്‌നസ് പുതുക്കല്‍; കേന്ദ്ര സർക്കാർ വര്‍ധിപ്പിച്ച ഫീസ് കുറച്ച് സംസ്ഥാന സര്‍ക്കാര്‍
കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വർധിപ്പിച്ച പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 2025-ലാണ് കേന്ദ്ര സർക്കാർ ഫീസ് കുത്തനെ കൂട്ടിയത്. 15,20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്കാണ് 50 ശതമാനം കുറച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നീക്കം. 2025ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി പ്രകാരം കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ച നിരക്കാണ് സംസ്ഥാന സര്‍ക്കാര്‍ കുറച്ചത്. 15,20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് തുക അമ്പത് ശതമാനമായി കുറച്ചതായി ഗതാഗത വകുപ്പ് മന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ…
Read More » -
‘പാളികളില്‍ വ്യത്യാസം’; ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള സ്ഥിരീകരിച്ച് വിഎസ്എസ് സി റിപ്പോര്‍ട്ട്
ശബരിമലയില്‍ വന്‍ സ്വര്‍ണ്ണക്കൊള്ള നടന്നതായി സ്ഥിരീകരിച്ച് ശാസ്ത്രീയ പരിശോധനാ ഫലം. വിഎസ് എസ് സി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം കുറവാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. 1998 ല്‍ വിജയ് മല്യയുടെ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ മറ്റു പാളികളും, പോറ്റി സ്വര്‍ണം പൂശി തിരികെയെത്തിച്ച പാളികളും താരതമ്യ പരിശോധന നടത്തിയാണ് വി എസ് എസ് സി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 1998 ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു.…
Read More » -
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു : താറുമാറായി വ്യോമ – ട്രെയിൻ ഗതാഗതം
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ജമ്മു കാശ്മീരിൽ താപനില മൈനസ് ഡിഗ്രിയിൽ എത്തി. മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയും ശക്തമാണ്. ദില്ലി, ഹരിയാന യു പി, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. ശൈത്യത്തോടൊപ്പം പുകമഞ്ഞ് രൂക്ഷമായത് ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യോമ ട്രെയിൻ റോഡ് ഗതാഗതം താറുമാറായി. ദില്ലിയിൽ നിരവധി വിമാന സർവീസുകളാണ് ഇന്നലെ വൈകി ഓടിയത്. നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഒരാഴ്ച കൂടി ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം, ജമ്മുകശ്മീർ, ഹിമാചൽ പ്രദേശ് ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ…
Read More » -
ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കുമേല്‍ 10 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
ഗ്രീന്‍ലന്‍ഡിനെ സ്വന്തമാക്കാനുള്ള അമേരിക്കന്‍ നീക്കത്തെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവയാണ് ചുമത്തിയത്. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ തീരുവ നിലവില്‍ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഡെന്മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം ( ബ്രിട്ടന്‍), നെതര്‍ലന്‍ഡ്സ്, ഫിന്‍ലന്‍ഡ്, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കാണ് ട്രംപ് പുതിയ തീരുവ പ്രഖ്യാപിച്ചത്. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുറത്തുവിട്ടത്.…
Read More » -
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം: നടൻ മോഹൻലാൽ മുഖ്യാതിഥിയാകും
സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം. പോയിൻ്റ് പട്ടികയില്‍ കണ്ണൂര്‍ ജില്ലായാണ് മുന്നിലുള്ളത്. 965 പോയിൻ്റുമായി കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്താണുള്ളത്.960 പോയിൻ്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തും 957 പോയിൻ്റുമായി പാലക്കാട് മൂന്നാംസ്ഥാനത്തുമാണ്. 235 ഇനങ്ങളാണ് പൂർത്തിയായത്. ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയാവും. അതേസമയം, എട്ട് വർഷത്തിന് ശേഷമാണ് തൃശൂർ ജില്ല സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. നഗരത്തിലെ 25 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 249 മത്സര ഇനങ്ങളിലായി ഏകദേശം 15,000 വിദ്യാർഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ…
Read More »