News

  • ‘ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്; തളിപ്പറമ്പില്‍ കൂടുതല്‍ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതായിരുന്നു’

    തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചെന്ന് തുറന്ന് സമ്മതിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കുറച്ചു കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നു. ശക്തമായ മത്സരം കാഴ്ചവെക്കുന്ന സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ പാളിച്ചയുണ്ടായിയെന്നും രാഗേഷ് പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിലെ മയ്യില്‍ ഏരിയ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം വാരാഘോഷ സമാപനത്തിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചു; ഉപരാഷ്ട്രപതി പങ്കെടുത്തതിനാൽ പ്രോട്ടോക്കോളെന്ന് മന്ത്രിസ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിച്ച വീഴ്ച ജനങ്ങളോട് തുറന്നുപറയാന്‍ പാര്‍ട്ടിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറിനില്‍ക്കണമെന്നും,…

    Read More »
  • ‘ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉൾക്കൊള്ളണം,നിങ്ങളെ വഴിതെറ്റിച്ചതെന്ത്’;തളിപ്പറമ്പിൽ അണികളെ പഴിച്ച് പിണറായി വിജയൻ

    തളിപ്പറമ്പിലെ തോല്‍വിയില്‍ അണികളെ പഴിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എന്താണ് നിങ്ങളെ വഴിതെറ്റിച്ചതെന്നും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ മാത്രമുള്ള വീഴ്ച സംഭവിച്ചോ. താല്‍ക്കാലിക പ്രചാരവേലയില്‍ ആളുകള്‍ വീണു. എല്ലാ വെല്ലുവിളികളെയും നേരിട്ട് കരുത്താര്‍ജിക്കേണ്ട ഘട്ടമാണിത്. ടി കെ ഗോവിന്ദനെ പോലെയുള്ള അവസരവാദിയെ സ്വീകരിക്കാന്‍ തയ്യാറായതിനുള്ള പശ്ചാത്താപം പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും. എല്ലാ കാലവും…

    Read More »
  • ബാറിൽ നിന്നും കോഴ: എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    ബാറിൽ നിന്നും കോഴ വാങ്ങിയ സംഭവത്തിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ, പ്രിവന്റീവ് ഓഫീസർ മാനുവൽ, ലാലു തങ്കച്ചൻ, പ്രവീൺ ശിവാനന്ദ്, സന്തോഷ്, ഷിജു കെ, സിവിൽ എക്സൈസ് ഓഫീസർ വിശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിൻ്റേതാണ് നടപടി. ബാറിൽ ഇന്നലെ നടത്തിയ പരിശോധനയിലാണ് കോഴ വാങ്ങുന്നത് കണ്ടെത്തിയത്.

    Read More »
  • 24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവനം: കെജിഎംഒഎയും മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ; പദ്ധതി ആദ്യം പുനലൂരില്‍

    സംസ്ഥാനത്തെ ജില്ലാ, ജനറല്‍ ആശുപത്രികളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനം 24 മണിക്കൂറും നല്‍കുന്നതില്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒയും ആരോഗ്യമന്ത്രി കെ മുരളീധരനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. പദ്ധതിയുമായി സഹകരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താമെന്നും, പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കാമെന്നും ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി. സ്‌പെഷ്യാലിറ്റി സേവനം ആദ്യ നടപ്പാക്കുക പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ്. രാവിലെ 8 മുതല്‍ രാത്രി 8വരെ മുഴുവന്‍ സമയവും ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടർ ഉണ്ടാകും. രാത്രി 8 മുതല്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ സ്‌പെഷ്യലിസ്റ്റ് സേവനം…

    Read More »
  • ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

    ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നും നാളെയും (ഞായറാഴ്ചയും തിങ്കളാഴ്ചയും) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് 5.30 വരെ നഗരത്തില്‍ ദേശീയപാത 544, കളമശേരി എസ്‌സിഎംഎസ് മുതല്‍ ടിവിഎസ് ജംക്ഷന്‍ വരെയും മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്എംടി ജംക്ഷന്‍ മുതല്‍ തോഷിബ ജംക്ഷന്‍ വരെയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ മുതല്‍ ഇന്‍ഫോപാര്‍ക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണമുണ്ടാകും. ആലുവയില്‍ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്കു വരുന്ന വണ്ടികള്‍ പറവൂര്‍ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി കോളജ് ജംക്ഷനില്‍…

    Read More »
  • പമ്പാനദിയെ ഓളപ്പരപ്പാക്കി ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്

    ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. 33 വർഷത്തിന് ശേഷമാണ് ഒരു ഉപരാഷ്ട്രപതി ആറന്മുള ഉത്രട്ടാതി ജലമേളക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. 51 പള്ളിയോടങ്ങളാണ് ജലമേളയിൽ പങ്കെടുക്കുന്നത്. സത്രം കോമ്പൗണ്ടിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അധ്യക്ഷത വഹിക്കും. അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ക്ഷേത്രമുറ്റത്ത് നടക്കുമെന്നും പള്ളിയോട സേവ സംഘം ഭാരവാഹികൾ അറിയിച്ചു. അതേസമയം സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് സമാപിക്കും. വാരാഘോഷത്തിന്റെ ഭാഗമായിട്ടുള്ള വർണാഭമായ…

    Read More »
  • നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 688 ആയി ഉയർന്നു, കാണാതായ ഏഴ് മലയാളികളെക്കുറിച്ച് വിവരമില്ല

    നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു. ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു.…

    Read More »
  • എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം; 3 പേർ പിടിയിൽ

    എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സ്വകാര്യ ബസ് ജീവനക്കാരായ മൂന്ന് പേരെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി ചോയ്സ് റോഡ് മേക്കാറപറമ്പിൽ നഹാസ് (28), സഹോദരൻ നസറുദ്ദീൻ (38), കുമ്പളങ്ങി പുളിക്കൽ വീട്ടിൽ ബ്രിസ്റ്റോ മാത്യു (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റ് 28-ന് രാത്രി 7.45-ഓടെ എറണാകുളം നോർത്ത് ടൗൺഹാളിന് മുൻവശത്തായിരുന്നു സംഭവം. കോന്തുരുത്തി സ്വദേശിയായ അബൂബക്കറിന്റെ മകനും ഓട്ടോ ഡ്രൈവറുമായ ഹാഷിം (54) ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് KL-43-L-6677 നമ്പർ ‘സജിമോൻ’ എന്ന…

    Read More »
  • ‘പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ല’ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി വിജയൻ

    സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി വിശദീകരണവുമായി മുതിർന്ന നേതാവ് പിണറായി വിജയൻ. സിപിഎം വിട്ടവർക്കെതിരെ ആഞ്ഞടിച്ച പിണറായി വിജയൻ, പയ്യന്നൂരിൽ അടക്കം പാർട്ടിക്ക് തെറ്റിയിട്ടില്ലെന്നും തോൽവിക്ക് കാരണം ബഹുജനങ്ങൾക്കുണ്ടായ ആശയക്കുഴപ്പമാണെന്നും ന്യായീകരിച്ചു. പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. പാർട്ടി വിട്ടുപോയവർക്കും വിമതർക്കുമെതിരെ പിണറായി രൂക്ഷവിമർശനം ഉന്നയിച്ചു. സിപിഎം പരാജയപ്പെടേണ്ട മണ്ഡലമായിരുന്നില്ല പയ്യന്നൂർ. ടി.ഐ. മധുസൂദനന്റെ വ്യക്തിപരമായ തോൽവിയായി കാണുന്നില്ല. വി. കുഞ്ഞിക്കൃഷ്ണൻ പാർട്ടി വിരുദ്ധരുടെ കയ്യിലെ കോടാലിയായി മാറുകയായിരുന്നുവെന്നും പിണറായി കുറ്റപ്പെടുത്തി.…

    Read More »
  • ‘ആർഎസ്എസും ബിജെപിയും ദളിതർ ബഹുമാനിക്കപ്പെടുന്നത് ആഗ്രഹിക്കുന്നില്ല’; ഖാർഗെയ്‌ക്കെതിരായ അധിക്ഷേപത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുൽ ഗാന്ധി

    കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് നേരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ജാതീയ അധിക്ഷേപമാണെന്ന് വീണ്ടും പറഞ്ഞ് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് എട്ടിന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെട്ട് കേസെടുപ്പിക്കണമെന്നും ഖാർഗെയ്‌ക്ക് നീതിലഭിക്കണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെ ദളിത് വിഭാഗങ്ങൾ നേരിടുന്ന വലിയ യാഥാർത്ഥ്യത്തിന്റെ പ്രതിഫലനമാണ് ഖാർഗെയ്‌ക്കെതിരെയുണ്ടായ അധിക്ഷേപമെന്നും സ്‌കൂളുകളിൽ ദളിത് വിദ്യാർത്ഥികളെക്കൊണ്ട് ശുചീകരണ ജോലി ചെയ്യിക്കുന്നതും ചായക്കടയിൽ പേപ്പർകപ്പിൽ ചായ നൽകുന്നതും ഇന്നും വിവേചനം തുടരുന്നതിന്റെ ഉദാഹരണമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. ഖാർഗെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ…

    Read More »
Back to top button