News

  • പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍

    പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ കാരണങ്ങളാണ് ബൈക്ക് കത്തിക്കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അഞ്ചല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ, ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ആരതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആറന്മുള പൊലീസ് സ്റ്റേഷനിലെ…

    Read More »
  • ചികിത്സാ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും; നിയമനം കോഴിക്കോട് മെഡിക്കൽ കോളേജിൽ

    കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിന് ഇരയായ ഹർഷിന ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും. മെഡിക്കൽ കോളേജിലെ മാതൃശിശു കേന്ദ്രത്തിൽ ഓഫീസ് അറ്റൻഡറായാണ് നിയമനം. രാവിലെ പത്ത് മണിക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിൽ നിന്നും ഹർഷിന നിയമന ഉത്തരവ് കൈപ്പറ്റും. ഇന്നലെ മുഖ്യമന്ത്രി വി ഡി സതീശനുമായും ആരോഗ്യ മന്ത്രി കെ മുരളീധരനുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഹർഷിനയ്ക്ക് സർക്കാർ ജോലി നൽകിയത്. 2017ലാണ് പ്രസവ ശസ്ത്രക്രിയക്കിടെ അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത്. 2022ലാണ് അത് കണ്ടെത്തി ശസ്ത്രക്രിയയിലൂടെ…

    Read More »
  • മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

    മോഡലിങ്ങിൻറെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മരട് പൊലീസ് ആണ് കസ്റ്റഡി അപേക്ഷ നൽകുക. വിദേശത്തുള്ള രണ്ടു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഇതിനിടെ മുഖ്യ പ്രതി സിന്ധുവിന്റെ ഫോണിലൂടെയുള്ള ഭീഷണി സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തനിക്ക് പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും സിനിമാ താരങ്ങളുമൊക്കെയായി ബന്ധമുണ്ടെന്ന് സിന്ധു പറയുന്ന ശബ്ദ സന്ദേശം ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പരാതികൾക്ക് പിന്നാലെ സിന്ധുവിന്റെ ഏജന്റിന് അയച്ച…

    Read More »
  • സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

    സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഈ മാസം 29 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള –…

    Read More »
  • ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സം​ഗമം ഇന്ന് ; ഒഴുകിയെത്തി തീർഥാടകർ

    പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി ഇരുപത് ലക്ഷത്തിനടുത്ത് വരുന്ന തീർഥാടകർ ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. മിനായിൽ നിന്നും ഇന്ന് പുലർച്ചെ മുതൽ തന്നെ തീർഥാടകർ അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി മുഴുവൻ ഹാജിമാരും അറഫയിൽ പ്രവേശിക്കും. പ്രവാചകൻ മുഹമ്മദ് നബി തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫാ മൈതാനത്ത്, പാപമോചന പ്രാർഥനകളുമായി സൂര്യാസ്തമയം വരെയാണ് തീർഥാടകർ ചെലവഴിക്കുക. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് സംഗമം. സൂര്യാസ്തമയത്തിനു ശേഷം…

    Read More »
  • ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ കേന്ദ്രവും തകർത്തു

    വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ യുഎസ് സൈന്യത്തിന്റെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ​ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ആക്രമണം നടത്തിയതെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകൾ സൈന്യം തകർത്തു. അമേരിക്കൻ യുദ്ധ വിമാനങ്ങളെ ലക്ഷ്യം വച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവും തകർത്തതനായി യുഎസ് സൈന്യം അവകാശപ്പെട്ടു. ബന്ദർ…

    Read More »
  • നവകേരള യാത്രക്കിടെ യൂത്ത് കോൺ​ഗ്രസുകാരെ മർദിച്ച സംഭവം; സുരക്ഷ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യും

    ആലപ്പുഴയിൽ നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥർക്കെതിരായുള്ള അച്ചടക്ക നടപടി ഇന്നുണ്ടാകും. ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ സസ്പെൻ്റ് ചെയ്യും. ഇവരെ നേരത്തെ കേസിൽ പ്രതിയാക്കിയിരുന്നു. വൈകാതെ ഇവർക്കെതിരെയുള്ള വകുപ്പുകൾ ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകും. ലോക്കൽ പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളവരെ അന്യായമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ വധശ്രമകേസെടുക്കാനാണ് സാധ്യത. അതേസമയം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാരായ അനിൽകുമാർ, സന്ദീപ് എന്നിവരുടെ ജാമ്യപേക്ഷ…

    Read More »
  • തലസ്ഥാനത്തെ വിദ്യാർത്ഥി സംഘർഷം; എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

    കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ തിരുവനന്തപുരം പാളയത്ത് ഉണ്ടായ സംഘർഷങ്ങളിൽ കണ്ടോൺമെന്റ് പോലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. എസ്എഫ്ഐ പ്രവർത്തകർക്കെതിരെയാണ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. കെഎസ്‌യു പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി വിവരമില്ല. കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ചതിനും, വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസിനെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളിലുമാണ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ കെ.എസ്.യു പ്രവർത്തകനായ അഭിജിത്ത് സജിയോട് എസ്.എഫ്.ഐ പ്രവർത്തകർ ഐഡി കാർഡ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് മർദ്ദിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ…

    Read More »
  • പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് പ്രഖ്യാപിക്കും; ഫലമറിയാൻ

    പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പിആർഡി ചേംബറിൽ നടക്കുന്ന വാർത്ത സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം. ഹയർ സെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 26,826 വിദ്യാർഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഹയർ…

    Read More »
  • പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്

    മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം ധനമന്ത്രി നിർമല സീതാരാമനെയും വി ഡി സതീശന്‍ കാണും. ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാളെ കൂടിക്കാഴ്ച നടത്തിയ ശേഷമാകും മുഖ്യമന്ത്രിയുടെ മടക്കം. പാര്‍ട്ടി അജണ്ടകള്‍ സന്ദര്‍ശനത്തിലുണ്ടോയെന്ന് നിലവിൽ വ്യക്തമല്ല. പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ കേളത്തിന്‍റെ വികസനം ചർച്ചയായേക്കും. വിവിധ പദ്ധതികളുടെ നടത്തിപ്പിന്‌ സർക്കാരിന്‌ കേന്ദ്ര സഹായം…

    Read More »
Back to top button