News
-
സംസ്ഥാനത്ത് മഴ കനക്കും ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി , കോഴിക്കോട് , വയനാട് , കണ്ണൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ജൂൺ മൂന്ന് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അതേസമയം, തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ പരസ്പരം പഴിചാരി അധികൃതർ. ഇന്നലെ പെയ്ത മഴയിൽ പഴവങ്ങാടി ക്ഷേത്രത്തിന് സമീപത്തുണ്ടായ വെള്ളക്കെട്ടിന് കോർപറേഷനെ പഴിച്ചിട്ട് കാര്യമില്ലെന്നാണ് മേയർ വി.വി…
Read More » -
ഒന്നരവയസുകാരൻ്റെ കൊലപാതകം; രണ്ടാനച്ഛൻ കുറ്റം സമ്മതിച്ചു, പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും
നെടുമങ്ങാട് ഒന്നരവയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ രണ്ടാനച്ഛൻ അഷ്കർ കുറ്റം സമ്മതിച്ചു. സംഭവദിവസം ചോറു കൊടുക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചുവെന്നാണ് അഷ്കറിൻ്റെ മൊഴി. അടിയേറ്റ കുഞ്ഞിൻ്റെ ബോധം നഷ്ടമായി എന്നും പ്രതി പോലീസിനോട് പറഞ്ഞു. കുഞ്ഞിൻറെ തലയ്ക്കു പിന്നിൽ ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. ശരീരമാസകലം മർദ്ദനത്തിന്റെ മുറിവുകളും പാടുകളും കണ്ടെത്തിയിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിൻ്റെ അടയാളങ്ങളുണ്ട്. ജനനേന്ദ്രിയത്തിൽ അടക്കം പരിക്കേറ്റിട്ടുണ്ട്. ദീർഘനാളായി പ്രതി കുഞ്ഞിനെ മർദ്ദിക്കുന്നു എന്ന വിലയിരുത്തലിലാണ് പൊലീസ്. കുഞ്ഞിൻ്റെ കൈകൾ ഒടിഞ്ഞത് പ്രതിയുടെ അക്രമത്തിൽ ആണോ എന്ന് പരിശോധിക്കുന്നുണ്ട്.…
Read More » -
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ് , ഇതുവരെ പിടിയിലായത് 25 പേർ
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം വേഗത്തിലാക്കാൻ പൊലീസ്. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത കൂടുതൽ പേർ അറസ്റ്റിലായേക്കും. കേസിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യം തടയുകയാരിക്കും പൊലീസിന്റെ നീക്കം. ഇതുവരെ പിടിയിലായത് 25 പേർ. ആദ്യ 5 പ്രതികളുടെ ജാമ്യപേക്ഷ കോടതി തള്ളിയിരുന്നു. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹീൻ തുടങ്ങിയ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇ ഡി ഉദ്യോഗസ്ഥർക്ക് എതിരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട കേസ് ഗൗരവമുള്ളത് എന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ…
Read More » -
ഓറഞ്ചിൻ്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ.
ഓറഞ്ചിന്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ (Health Benefits) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു (Boosts Immunity) ഓറഞ്ചിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രതിരോധ കോശങ്ങളെ ശക്തിപ്പെടുത്തുകയും ജലദോഷം, ചുമ, മറ്റ് അണുബാധകൾ എന്നിവയിൽ നിന്ന് ശരീരത്തിന് സംരക്ഷണം നൽകുകയും ചെയ്യുന്നു. ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തടയുന്ന ശക്തമായ ആന്റിഓക്സിഡന്റുകളും ഇതിലുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നു (Protects Heart) ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, നാരുകൾ (Fiber) എന്നിവ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നവയാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ധമനികളുടെ പ്രവർത്തനം…
Read More » -
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേർക്ക് ഉടൻ നിയമനം; നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
എസ്ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദേശം നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 43 പേർക്ക് നിയമനം നൽകാനാണ് നിർദേശം. ജൂൺ 9ന് കാലാവധി കഴിയുന്ന പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. റാങ്ക് പട്ടികളുടെ കാലാവധി സർക്കാർ നീട്ടിയെങ്കിലും എസ്ഐ റാങ്ക് പട്ടികക്ക് ബാധകമായിരുന്നില്ല. റാങ്ക് പട്ടിയിൽ ഉൾപ്പെട്ടവർ രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രമുള്ള സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആണ് മന്ത്രി രമേശ് ചെന്നിത്തല…
Read More » -
കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകൾ സജ്ജീകരിക്കും – സി പി ജോൺ
തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ കാലവർഷ മുന്നൊരുക്കം, ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ ഉന്നതല അവലോകന യോഗം നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ തീരദേശ മേഖലയിൽ കാലവർഷ മുന്നൊരുക്കം ഏകോപിപ്പിക്കുന്നത് സംബന്ധിച്ച് നിയോജകമണ്ഡലം എംഎൽഎ കൂടിയായ ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി പി ജോൺ, നഗരസഭ മേയർ ശ്രീ വി വി രാജേഷിന്റെ സാന്നിധ്യത്തിൽ ഉന്നതതല അവലോകനയോഗം നടത്തി. കടലാക്രമണം തടയുന്നതിനാവശ്യമായ ജിയോബാഗുകൾ സജ്ജീകരിക്കുന്നതിനും ആവശ്യമായ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നൽകി.…
Read More » -
പെരിയ ഇരട്ടക്കൊലക്കേസ്; നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു
പെരിയ ഇരട്ടക്കൊലക്കേസിലെ നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് നടപടി. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രതികള്‍ക്ക് കൂട്ടപ്പരോള്‍ നല്‍കിയത് എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. കേസിലെ ആറ് പ്രതികള്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൂട്ടപ്പരോള്‍ വിവാദമായത്. അഞ്ച് പ്രതികള്‍ മെയ് 18-നും ഒരു പ്രതി മേയ് 20-നുമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ ലംഘിച്ച് എല്ലാ പ്രതികള്‍ക്കും ഒരുമിച്ച് പരോള്‍ നല്‍കി എന്നായിരുന്നു പരാതി. പിന്നാലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ്…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള; കട്ടിളപ്പാളികള്‍ മാറ്റിയിട്ടില്ല, നിര്‍ണായക പരിശോധന ഫലം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പരിശോധന ഫലം എസ്‌ഐടിക്ക്. ജംഷദ്പൂരിലെ ലാബില്‍ സാമ്പിള്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് ലഭിച്ചു. എട്ടു സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിച്ചത്. കട്ടിളപ്പാളികള്‍ മാറ്റിയില്ലെന്നും, തട്ടിയെടുത്തത് പൂശിയ സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ്വാരപാലക ശില്‍പ്പപാളി, കട്ടിളപ്പാളി എന്നിവയില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലങ്ങളാണ് പുറത്തുവന്നത്. നാല് മാസം മുന്‍പാണ് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചത്. കാലപ്പഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ വിഎസ്എസ്സിയില്‍ സ്വര്‍ണപ്പാളികള്‍ പരിശോധന നടത്തിയിരുന്നു ഇതില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണ്…
Read More » -
സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം
സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കടലിലെ മത്സ്യങ്ങളുടെ പ്രജനനസമയമായതിനാലാണ് ഈ കാലയളവില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ സമയത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയം വന്‍തോതില്‍ യന്ത്രവല്‍കൃത മത്സ്യബന്ധനം നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി…
Read More » -
ഇരട്ട ചക്രവാതച്ചുഴി; ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5…
Read More »