National

  • പട്ടികജാതിയിലെ ഉപജാതികള്‍ക്ക് സംവരണക്വാട്ട പുനഃക്രമീകരിച്ച് തെലങ്കാന സര്‍ക്കാര്‍

    പട്ടികജാതി വിഭാഗങ്ങള്‍ക്കിടയിലെ സംവരണത്തോത് പുനഃക്രമീകരിച്ച് തെലങ്കാന സര്‍ക്കാര്‍. ഭരണഘടനാ ശില്പി ഡോ. ബി ആര്‍ അംബേദ്കറുടെ 134-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, 2025 ലെ തെലങ്കാന പട്ടികജാതി (സംവരണ യുക്തി ഭദ്രമാക്കല്‍) നിയമം തെലങ്കാന സര്‍ക്കാര്‍ ഔദ്യോഗികമായി നടപ്പിലാക്കി. ഇതോടെ, എസ്സി സംവരണങ്ങളുടെ ഉപവര്‍ഗ്ഗീകരണം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി തെലങ്കാന മാറി. പട്ടികജാതി സമൂഹത്തിനുള്ളിലെ ജാതികള്‍ക്കിടയിലുള്ള അസമത്വങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് തെലങ്കാന സര്‍ക്കാര്‍ വ്യക്തമാക്കി. പുതുതായി നടപ്പിലാക്കിയ നിയമം നിലവിലുള്ള 15 ശതമാനം പട്ടികജാതി സംവരണത്തെ ജനസംഖ്യയുടെയും സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെയും അടിസ്ഥാനത്തില്‍ മൂന്ന്…

    Read More »
  • കസ്റ്റഡിയിൽ മൂന്ന് ആവശ്യങ്ങളുമായി തഹാവൂർ റാണ: മൂന്നും നിറവേറ്റി ഉദ്യോഗസ്ഥർ

    മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ, എൻ ഐ എ കസ്റ്റഡിയിൽ കഴിയുന്ന തഹാവൂർ റാണ, മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ചു. മൂന്ന് സാധനങ്ങൾ വേണമെന്നായിരുന്നു പ്രതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. മൂന്നും ലഭ്യമാക്കിയതായാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. 18 ദിവസത്തേക്കാണ് ഇയാളെ എൻഐഎ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ദിവസം അഞ്ചുനേരം കസ്റ്റഡിയിലും നിസ്കരിക്കുന്ന റാണ, കടുത്ത മതവിശ്വാസി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞദിവസം കസ്റ്റഡിയിൽ നിൽക്കെയാണ് തനിക്ക് ഖുർആൻ, പേന, പേപ്പർ എന്നിവ വേണമെന്ന് ഇദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. ഇവ മൂന്നും ഉദ്യോഗസ്ഥർ റാണയ്ക്ക് ലഭ്യമാക്കിയതായാണ്…

    Read More »
  • വിദ്യാർത്ഥികളോട് ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ടു; തമിഴ്നാട് ഗവർണർ ആർ എൻ രവിക്കെതിരെ ഡിഎംകെ

    വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട തമിഴ്നാട് ഗവർണർ ആർ എൻ രവിയുടെ നടപടി വിവാദത്തിൽ. മധുരയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നടന്ന പരിപാടിയിലാണ് ആർ എൻ രവി വിദ്യാർത്ഥികളോട് ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടത്. കമ്പ രാമായണം രചിച്ച കവിയെ ആദരിക്കുന്നതിനായി അദ്ദേഹം വിദ്യാർത്ഥികളോട് ജയ്ശ്രീറാം വിളിക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ‘ഈ ദിവസം, ശ്രീരാമന്റെ വലിയ ഭക്തനായിരുന്ന അദ്ദേഹത്തിന് നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം. ഞാൻ പറയും, നിങ്ങൾ ജയ് ശ്രീറാം എന്ന് ഏറ്റുപറയണം’ എന്നായിരുന്നു ആർ എൻ രവി വിദ്യാർത്ഥികളോട്…

    Read More »
  • വഖഫ് ഭേദഗതി ബില്ലിനെതിരെ വിജയ്; സുപ്രീംകോടതിയിൽ ഹർജി നൽകി

    വഖഫ് ഭേദഗതി ബില്ലിനെതിരെ ടിവികെ അധ്യക്ഷൻ വിജയ്. വിജയ് സുപ്രീംകോടതിയിൽ ഹർജി നൽകി. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. മുസ്ലീം സമുദായത്തോടുള്ള വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും വാദിച്ചുകൊണ്ട് ഈ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ സുപ്രീം കോടതിയിൽ ലഭിച്ചു. ഏപ്രിൽ 4 ന് രാജ്യസഭ വഖഫ് (ഭേദഗതി) ബിൽ, 2025 പാസാക്കി, അനുകൂലമായി 128 വോട്ടുകളും എതിർത്ത് 95 വോട്ടുകളും ലഭിച്ചു. നീണ്ട ചർച്ചകൾക്ക് ശേഷം ലോക്‌സഭ നേരത്തെ ബിൽ പാസാക്കി. 288 അംഗങ്ങൾ അനുകൂലിച്ചും 232 അംഗങ്ങൾ…

    Read More »
  • ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം; മരണം എട്ടായി

    ആന്ധ്രാപ്രദേശിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. രണ്ട് സ്ത്രീകളടക്കം എട്ട് പേര്‍ക്ക് ദാരുണാന്ത്യം. ഏഴ് പേര്‍ക്ക് പരിക്ക്. അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു പടക്ക നിര്‍മ്മാണശാലയില്‍ ഉണ്ടായിരുന്നത്. കോട്ടവുരത്ലയിലെ പടക്ക നിര്‍മാണശാലയില്‍ 12 മണിയോടെയായിരുന്നു അപകടം. പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരും പൊലീസും അഗ്നിശമന സേനാ ഉദ്യോഗസ്ഥരുമാണ് അപകട സ്ഥലത്ത് നിന്ന് തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്ന് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ജില്ലാ കളക്ടര്‍ വിജയ കൃഷ്ണന് നിര്‍ദ്ദേശം നല്‍കി.…

    Read More »
  • ‘രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിലും മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം’; സുപ്രീം കോടതി

    ഗവർണർക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകൾക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ബില്ലുകൾ പിടിച്ചു വച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും രാഷ്ട്രപതിക്കും സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു. തമിഴ്നാട് കേസിലെ ഉത്തരവിൽ തന്നെയാണ് രാഷ്ട്രപതിക്കും സമയപരിധി നിർദേശിക്കുന്നത്. ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനം എടുക്കണം. ബില്ലുകൾ…

    Read More »
  • ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു

    ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ പ്രദേശത്തെ വ്യോമഗതാഗതം താറുമാറായി. കുറഞ്ഞത് 205 വിമാനസർവീസുകൾ വൈകുകയും 50 തോളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ഇതോടെ ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി. വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഡിഐഎഎൽ അറിയിച്ചു. മാണ്ഡി…

    Read More »
  • എഐസിസി സമ്മേളന തീരുമാനങ്ങള്‍ വളരെ പെട്ടെന്ന് താഴെത്തട്ടിലെത്തണം; നിര്‍ദ്ദേശം നല്‍കി ഹൈക്കമാന്‍ഡ്

    അഹമ്മദാബാദ് എഐസിസി സമ്മേളന തീരുമാനങ്ങള്‍ താഴെതട്ടിലേക്കെത്തിക്കാന്‍ പിസിസികള്‍ക്കും ഡിസിസികള്‍ക്കും നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. പിസിസികള്‍ 10 ദിവസത്തിനുള്ളില്‍ ഡിസിസികളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും സമ്മേളന തീരുമാനങ്ങള്‍ അധ്യക്ഷന്‍മാരെ അറിയിക്കുകയും വേണം. സമാനമായി ഡിസിസികള്‍ ബ്ലോക്ക്, ബൂത്ത് പ്രസിഡന്റുമാരുടെയും പോഷക സംഘടന നേതാക്കളുടെയും യോഗം വിളിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സമ്മേളന പ്രമേയം പ്രാദേശിക ഭാഷയില്‍ പ്രചരിപ്പിക്കണം. പ്രചാരണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ ടീമുകള്‍ സാധ്യമായതെല്ലാം ചെയ്യണം. ഡിസിസികള്‍ സാധാരണക്കാരിലേക്ക് എത്തും വിധത്തില്‍ തീരുമാനങ്ങള്‍ ലഘുലേഖകളാക്കി വിതരണം ചെയ്യണം. പാര്‍ട്ടി കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിക്കുകയും എന്‍ഡിഎ, ബിജെപി സര്‍ക്കാരുകളെ…

    Read More »
  • ‌എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികന് നേരെ മൂത്രമൊഴിച്ചു; ഇന്ത്യക്കാരനെതിരെ നടപടി‌

    എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ നടപടി. ന്യൂഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യ 2336 വിമാനത്തില്‍വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ തുഷാര്‍ മസന്ദ് എന്ന 24 കാരന്‍ സഹയാത്രികനു മേല്‍ മൂത്രമൊഴിക്കുകയായിരുന്നു വിമാനത്തില്‍ വെച്ച് പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നല്‍കിയെങ്കിലും യാത്രക്കാരന്‍ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിക്കുന്ന ഒട്ടേറേ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനു പരാതിപ്പെടുന്നതിനുള്ള സഹായം എയര്‍ലൈന്‍ വാഗ്ദാനം ചെയ്‌തെങ്കിലും യാത്രക്കാരന്‍ നിരസിച്ചിരുന്നു. സംഭവത്തില്‍ എയര്‍ ഇന്ത്യ, യാത്രക്കാരനെ 30…

    Read More »
  • വിഷു, തമിഴ് പുതുവർഷ ആഘോഷങ്ങൾ; സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ

    ആഘോഷ ദിവസങ്ങളിലേക്കായി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. വിഷു, തമിഴ് പുതുവർഷം എന്നീ ആഘോഷങ്ങൾ മുൻ നിർത്തിയാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. ഏപ്രിൽ 12, ഏപ്രിൽ 19 എന്നീ ദിവസങ്ങളിൽ ചെന്നൈ മുതൽ കൊല്ലം വരെ സ്പെഷ്യൽ ട്രെയിൻ (രാത്രി 11.20 ന് യാത്ര പുറപ്പെടും). ഏപ്രിൽ 10 നും ഏപ്രിൽ 17 നും മംഗലാപുരം മുതൽ തിരുവനന്തപുരം വരെ സ്പെഷ്യൽ ട്രെയിൻ (വൈകിട്ട് 6.00 ന് യാത്ര പുറപ്പെടും ). ഏപ്രിൽ 11നും ഏപ്രിൽ 18നും തിരുവനന്തപുരം നോർത്ത് മുതൽ മംഗലാപുരം വരെ…

    Read More »
Back to top button