National
-
‘വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടമായി?, ഇന്ത്യന്‍ നീക്കം പാകിസ്ഥാനെ അറിയിച്ചത് കുറ്റകരം’ ; രാഹുല്‍ ഗാന്ധി
ഓപ്പറേഷന്‍ സിന്ദൂറിലും തുടര്‍ന്നുണ്ടായ പാകിസ്ഥാന്‍ ആക്രമണങ്ങളിലും വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടമായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യ ആക്രമണം നടത്തുന്നതായി പാകിസ്ഥാനെ അറിയിച്ചത് കുറ്റകാരമാണെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ പോസ്റ്റില്‍ കുറിച്ചു. ഇന്ത്യന്‍ ആക്രമണത്തിന് മുമ്പ് തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതിനെക്കുറിച്ച് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസ്താവനയുടെ വിഡിയോ പങ്കിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്. ഇന്ത്യയുടെ ആക്രമണം മുന്‍കൂട്ടി അറിയിച്ചതിന്റെ ഫലമായി ഇന്ത്യന്‍ വ്യോമസേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടമായെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ‘ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ…
Read More » -
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും…
Read More » -
ഭീകരതാവളങ്ങള്‍ നശിപ്പിച്ചത് ലോകം മുഴുവന്‍ കണ്ടു : ബ്രഹ്മോസിന്റെ ശക്തി പാകിസ്ഥാന്‍ അറിഞ്ഞു, രാജ്‌നാഥ് സിങ്
പാകിസ്ഥാന് 100 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കാനുള്ള ഐഎംഎഫ് തീരുമാനം പുനഃ പരിശോധിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ നശിപ്പിച്ച ഭീകര ശൃംഖല പുനര്‍നിര്‍മ്മിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുകയാണ്. ഐഎംഎഫ് നല്‍കുന്ന ധനസഹായം നേരിട്ടോ അല്ലാതെയോ പാകിസ്ഥാനില്‍ ഭീകര സംഘടനകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഭുജ് വ്യോമതാവളത്തില്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ പങ്കെടുത്ത വ്യോമസേന സൈനികരെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. ഇന്നത്തെ കാലത്ത്, പാകിസ്ഥാനുള്ള ഏതൊരു തരത്തിലുള്ള സാമ്പത്തിക സഹായവും ഭീകരവാദ…
Read More » -
ബില്ലുകള്‍ക്ക് സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി; സവിശേഷ അധികാരം ഉപയോഗിച്ചു
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് പതിന്നാല് വിഷയങ്ങളില്‍ വ്യക്തത തേടിയത്. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ,…
Read More » -
വെടിവയ്പ്പ്; മണിപ്പുരിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു, ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു
മണിപ്പുരിൽ സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടു. മ്യാൻമർ അതിർത്തി പ്രദേശമായ ചന്ദേൽ ജില്ലയിലാണ് ഏറ്റുമുട്ടൽ. അസം റൈഫിൾസ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷൻ ഇപ്പോഴും പുരോഗമിക്കുകയാണെന്നു സേന വ്യക്തമാക്കി. ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടൽ. ചന്ദേലിലെ ന്യൂ സാംതാൽ ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികൾ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
Read More » -
കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലില്‍ നാദിര്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരായ, കശ്മീര്‍ സ്വദേശികളായ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഭീകരരെ സൈന്യം വധിക്കുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന്…
Read More » -
സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; കത്തയച്ച് പാകിസ്താൻ
സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്ക് കത്തയച്ച് പാകിസ്താൻ. സിന്ധ് മേഖല മരുഭൂമിയായി മാറുകയാണെന്ന് പാകിസ്താൻ കത്തിൽ പറയുന്നു. ജലവിതരണം പുനരാരംഭിച്ചുകൊണ്ട് ഇന്ത്യ കരുണ കാണിക്കണമെന്നും കത്തിൽ പാകിസ്താൻ അഭ്യർത്ഥിക്കുന്നു. പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ പിൻവലിക്കില്ലെന്ന് അറിയിച്ചിരുന്നു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ് ഇന്ത്യയുടെ തീരുമാനം . സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചാല്‍…
Read More » -
‘ഭീകരവാദികളുടെ സഹോദരി’; സോഫിയ ഖുറേഷിയെ അപമാനിച്ച ബിജെപി മന്ത്രിയെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
പഹല്‍ഗാം ഭീകരാക്രമണത്തിനു പകരം ചോദിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ മുന്‍നിരയിലുണ്ടായിരുന്ന കേണല്‍ സോഫിയ ഖുറേഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്നുവിളിച്ച മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ്. പരാമര്‍ശം സേനയെ അപമാനിക്കുന്നതാണെന്നും അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും ഉടന്‍ പുറത്താക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘നമ്മുടെ ധീരയായ മകള്‍ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് മധ്യപ്രദേശിലെ ബിജെപി മന്ത്രി അപമാനകരവും ലജ്ജാകരവും വിലകുറഞ്ഞതുമായ പരാമര്‍ശം നടത്തി. പഹല്‍ഗാമിലെ തീവ്രവാദികള്‍ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ തീവ്രവാദികള്‍ക്ക് ‘ഓപ്പറേഷന്‍ സിന്ദൂറി’ലൂടെ രാജ്യം മറുപടി നല്‍കി ‘ ഖാര്‍ഗെ…
Read More » -
പാക് അനുകൂല പ്രചാരണം; എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു
ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിന്‍ഹുവ ന്യൂസ് ഏജന്‍സിയുടെയും ഗ്ലോബല്‍ ടൈംസിന്റെയും എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. പാകിസ്ഥാന്‍ അനുകൂല പ്രചാരണവും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. സ്ഥിരീകരിക്കാത്ത വസ്തുതകള്‍ പോസ്റ്റ് ചെയ്യുന്നതിനും സോഷ്യല്‍ മീഡിയയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും എതിരെ ചൈനയിലെ ഇന്ത്യന്‍ എംബസി പ്രാദേശിക മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്കകമാണ് കേന്ദ്രത്തിന്റെ നടപടി. ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്ഥാന്‍ ഇന്ത്യയുടെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വസ്തുതകള്‍ പരിശോധിച്ചുവേണം റിപ്പോര്‍ട്ട് നല്‍കേണ്ടതെന്ന് കാണിച്ച് ഇന്ത്യ ഗ്ലോബല്‍ ടൈംസിന്…
Read More » -
പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു
പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്. പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ…
Read More »