National

  • പ്രതിഷേധക്കാർക്കെതിരായ FIR പിൻവലിക്കണം ; ‘വീണ്ടും രാജ്യവ്യാപക പ്രതിഷേധം തുടങ്ങും, കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി CJP

    സമരക്കാർക്കെതിരായ വേട്ടയാടൽ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി പ്രതികരിക്കും. മുന്നറിയിപ്പുമായി സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ. വമ്പൻ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് അഭിജിത്ത് ദീപ്കെ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആർ ഇന്ന് തന്നെ പിൻവലിക്കണം. ഇല്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. സമരക്കാർക്കെതിരായ എഫ്ഐആറുകളിൽ നടപടി തുടരാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ആശങ്കാജനകവും അംഗീകരിക്കാൻ ആകാത്തതെന്നും സിജെപി വ്യക്തമാക്കി. കേസുകൾ പിൻവലിക്കാമെന്ന കേന്ദ്ര സർക്കാർ ഉറപ്പിന് വിരുദ്ധമാണ് കോടതി നടപടി. സുപ്രീം കോടതിയിൽ ഇടക്കാല ഉത്തരവിനെ കേന്ദ്ര സർക്കാർ എതിർത്തില്ല. സമാധാനപരമായി പ്രതിഷേധിച്ചവരെ വേട്ടയാടാൻ കോടതികളെ സർക്കാർ…

    Read More »
  • കരൂർ അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി അനുവദിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

    കരൂരിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി അനുവദിച്ച തമിഴ്‌നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി. മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ചയാണ് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയത്. തിക്കിലും തിരക്കിലും പെട്ടത് സിബിഐയുടെ അന്വേഷണത്തിലാണെന്ന് വ്യക്തമാക്കിയ കോടതി കേസിന്റെ മെറിറ്റ് സംബന്ധിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു. സുപ്രീം കോടതി അന്വേഷണം നിരീക്ഷിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതി ചൂണ്ടികാട്ടി. 2025 സെപ്റ്റംബർ 27ന് ഇന്നത്തെ മുഖ്യമന്ത്രി വിജയ് എത്തിയ പരിപാടിയിൽ തിക്കിലും തിരക്കിലും പ്പെട്ട് 41 പേർ മരണപ്പെട്ടിരുന്നു. ശേഷം, തമിഴ്നാട്ടിൽ നടന്ന തെരഞ്ഞെടുപ്പിൽ…

    Read More »
  • ജന്തർ മന്ദറിലെ വിദ്യാർത്ഥി വിരുദ്ധ പൊലീസ് അതിക്രമം: ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി

    ന്യൂഡൽഹിയിലെ ജന്തർ മന്ദറിൽ ജൂലൈ 20-ന് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസും റൊപ്പീഡ് ആക്ഷൻ ഫോഴ്സും (RAF) തിരിച്ചറിയാൻ കഴിയാത്ത ആളുകളും ചേർന്ന് നടത്തിയ ക്രൂരമായ അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) പരാതി. ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷൻ അധ്യക്ഷന് പരാതി സമർപ്പിച്ചത്.

    Read More »
  • പരീക്ഷാ ക്രമക്കേട് തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍; പ്രതിപക്ഷം പിന്തുണച്ചേക്കും‌

    പരീക്ഷാ ക്രമക്കേടുകള്‍ തടയാനുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍. പരീക്ഷാ ക്രമക്കേടില്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന്റെ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം വഴങ്ങുമെന്നാണ് സൂചന. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഓഫീസില്‍ രാവിലെ യോഗം ചേരും. അയോധ്യ രാമക്ഷേത്ര കൊള്ള, ഇ20 പെട്രോള്‍ അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പെല്ലെറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രധാനമന്ത്രി മാപ്പ്…

    Read More »
  • ‘പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി’, ചുമതലയേറ്റ് പ്രൾഹാദ് ജോഷിയുടെ പ്രതികരണം

    വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പ്രൾഹാദ് ജോഷി. വളരെ വലിയൊരു വകുപ്പാണ് തനിക്ക് നൽകിയിരിക്കുന്നതെന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തുവരികയാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇത്രയും സുപ്രധാനമായൊരു മന്ത്രാലയത്തിന്റെ ചുമതല തന്നെയേൽപ്പിച്ച പ്രധാനമന്ത്രിയോട് കടപ്പാട് നന്ദി അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾക്കൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത്. രാത്രി തന്നെ പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ…

    Read More »
  • പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതി ആദ്യ നടപടി; പ്രള്‍ഹാദ് ജോഷി ഇന്ന് തന്നെ ചുമതലയേറ്റേക്കും

    നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് പകരം പ്രള്‍ഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ഇന്ന് തന്നെ ചുമതലയേറ്റേക്കും. പരീക്ഷാ ക്രമക്കേടുകള്‍ തടയുന്നതിനുള്ള നിയമഭേദഗതിയായിരിക്കും ആദ്യ നടപടി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി റിക്രൂട്ട്‌മെന്റ് നടപടികളും വേഗത്തിലാക്കും. അതേസമയം, ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റില്‍ മാപ്പ് പറയണമെന്നുമാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ധർമേന്ദ്ര പ്രധാൻ്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് പ്രള്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നരേന്ദ്ര മോദി നിർദ്ദേശിച്ചത്. കർണാടകയിലെ…

    Read More »
  • പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ

    ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ പുതിയ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷിയെ പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ഭക്ഷ്യം, പൊതുവിതരണം, എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന പ്രഹ്ലാദ് ജോഷി, തന്റെ നിലവിലെ ചുമതലകൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി വഹിക്കും.സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാൻ രാജിവെക്കേണ്ടതില്ലെ എന്നായിരുന്നു കേന്ദ്ര സർക്കാറിന്റെ നിലപാട്. എന്നാൽ പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും…

    Read More »
  • പാറ്റകൾ എന്ന് വിളിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സമരമുണ്ടാകില്ലായിരുന്നു; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നന്ദി പറഞ്ഞ് അഭിജീത് ദീപ്കെ

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ, ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന് നന്ദി പറഞ്ഞ് ‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജീത് ദീപ്കെ. “ഞങ്ങളെ ‘പാറ്റകൾ’ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനോട് ഞാൻ നന്ദി പറയുന്നു. അദ്ദേഹം അന്ന് അങ്ങനെ വിളിച്ചിരുന്നില്ലെങ്കിൽ ഞാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തുമായിരുന്നില്ല, ഈ സമരം ഇവിടെ സംഭവിക്കില്ലായിരുന്നു,” എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ദീപ്കെയുടെ പ്രതികരണം. മേയ് 15-ന് സുപ്രിംകോടതിയിലെ ഒരു വാദത്തിനിടെ…

    Read More »
  • എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിപ്പിച്ച് സിജെപി

    പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച സമരം കോക്ക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) അവസാനിപ്പിച്ചു. പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. കേന്ദ്രമന്ത്രിമാരും സിജെപി പ്രതിനിധികളും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രതിഷേധക്കാരോട് വീടുകളിലേക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നായിരുന്നു സിജെപിയുടെ പ്രധാന ആവശ്യം. ഇത് യാഥാര്‍ഥ്യമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്നും പരീക്ഷാ നടത്തിപ്പില്‍ ആവശ്യമായ മാറ്റം കൊണ്ടുവരാന് തയ്യാറാണെന്നും കേന്ദ്രം സിജെപിക്ക് ഉറപ്പു നല്‍കി. വാര്‍ത്താസമ്മേളനത്തില്‍…

    Read More »
  • സിജെപി പ്രതിഷേധം; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും

    പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി ഉണ്ടായിരിക്കും. എന്നാൽ, ഈ സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ…

    Read More »
Back to top button