National
-
FCRA ഭേദഗതി ബില്ലിൽ ഇളവിന് തയാർ; ബിൽ അവതരണത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം തേടി കേന്ദ്രം
വിദേശ സംഭവാന നിയന്ത്രണ ഭേദഗതി ബില്ലിൽ ഇളവിന് തയ്യാറായി കേന്ദ്ര സർക്കാർ. വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ കേന്ദ്രസർക്കാർ. ലൈസൻസ് നഷ്ടപ്പെടുന്ന സ്ഥാപനങ്ങളുടെ സ്വത്ത് കേന്ദ്രസർക്കാർ കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയിൽ മുൻകാല പ്രാബല്യം ഒഴിവാക്കാൻ നീക്കം. ഇക്കാര്യം കേന്ദ്രസർക്കാർ പ്രതിപക്ഷത്തെ അറിയിച്ചതായി റിപ്പോർട്ട്. കേന്ദ്രമന്ത്രി കിരൺ റെജിജു രാഹുൽ ഗാന്ധിയെ കണ്ടു. വിവാദ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇന്നലെ നടന്ന രാഹുൽ ഗാന്ധി കിരൺ റിജിജു കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായി. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാരണമായിരുന്നു…
Read More » -
വിദ്യാർത്ഥി പ്രതിഷേധം: ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ
വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാർത്ഥികൾ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതൽ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾക്കും റാലികൾക്കും പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നതിനും…
Read More » -
അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷം; പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ദമാകും
സമരത്തിലെ പൊലീസ് നടപടിയില്‍ അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിക്കും. ലോക് സഭയിലും രാജ്യസഭയിലും ചര്‍ച്ചക്ക് നോട്ടീസ് നല്‍കും. പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ ഇന്നും തള്ളാനാണ് സാധ്യത. അയോധ്യ ക്ഷേത്ര കൊള്ളയിലും പാര്‍ലമെന്‍റിനകത്തും പുറത്തും നിലപാട് കടുപ്പിക്കും. പാർലമെൻ്റിലെ പ്രേരണ സ്ഥലത്ത് നിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്ത് മണിക്ക് അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ടും, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടും , ജമ്മു കശ്മീരിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും പ്രതിപക്ഷ എംപിമാർ മാർച്ച് നടത്തും.
Read More » -
വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ
രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ കടുത്ത പ്രതിഷേധത്തിനാണ് സാധ്യത. രാവിലെ 10 മണിക്ക് ധനകാര്യ മന്ത്രി എൻ. മാരി വിൽസൺ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനിടെയും ഉദയനിധിയുടെ കസ്റ്റഡി വിഷയം ഡിഎംകെ ശക്തമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന. പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ് സർക്കാരെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തുമ്പോൾ, നിയമം നിയമത്തിന്റെ വഴിക്കാണ് മുന്നോട്ട് പോകുന്നതെന്നാണ് സർക്കാരിന്റെ നിലപാട്.…
Read More » -
കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ട പന്ത് വിഴുങ്ങി; അഞ്ച് വയസുകാരന് ദാരുണാന്ത്യം
കുർക്കുറെ പാക്കറ്റിൽ നിന്ന് ലഭിച്ച കളിപ്പാട്ട പന്ത് തൊണ്ടയിൽ കുടുങ്ങി കർണാടകയിലെ മൈസൂരു ജില്ലയിൽ അഞ്ച് വയസുകാരൻ മരിച്ചു. കർണാടകയിലെ ഗൗരീപുര ഗ്രാമത്തിലാണ് സംഭവം. സമ്മാനമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അത് വിഴുങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മയുടെയും ശങ്കർ നായിക്കിന്റെയും പേരക്കുട്ടിയും, സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്.പന്ത് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിക്ക് ശ്വാസതടസം ഉണ്ടാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടനടി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുർക്കുറെ പാക്കറ്റിനൊപ്പം…
Read More » -
100 ആഴ്ച ബോധവല്‍ക്കരണ പ്രചാരണം; ‘നഷാമുക്ത യുവ അഭിയാന്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
രാജ്യത്ത് ലഹരി കടത്തുകാര്‍ക്കും ലഹരി ഉപയോഗത്തിനുമെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍പത്തേക്കാള്‍ പലമടങ്ങ് അറസ്റ്റുകള്‍ നടന്നിട്ടുണ്ടെന്നും ആയിരക്കണക്കിന് കോടി രൂപയുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘നഷാമുക്ത യുവ അഭിയാന്‍’ പദ്ധതി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത 100 ആഴ്ചത്തേക്ക് ബോധവല്‍ക്കരണ പ്രചാരണം തുടരുമെന്നും, വരാനിരിക്കുന്ന 100 ഞായറാഴ്ചകള്‍ ലഹരിമുക്ത ഭാരതത്തിലേക്കുള്ള ഉറച്ച ചുവടുവെപ്പുകളായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047ഓടെ ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലെത്താന്‍ രാജ്യത്തെ ‘അമൃത തലമുറ’യായ യുവാക്കള്‍ക്ക്…
Read More » -
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുത് – ഡോ. ടി. പി. ശങ്കരൻകുട്ടി നായർ
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു ആദ്യമായി ഒരു ഏഷ്യൻ രാജ്യം യൂറോപ്യൻ ശക്തിയെ അടിയറവ് പറയിച്ച കുളച്ചൽ യുദ്ധ വിജയത്തിൻ്റെ വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു തണൽക്കൂട്ടം കൾച്ചർ ഹെറിറ്റേജ് സൊസൈറ്റി , തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ജേർണലിസം ഡിപ്പാർട്ട്മെന്റുമായി ചേർന്ന് നടത്തിയ സെമിനാറിൽ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ മ്യൂസിയമായോ മറ്റു വിധത്തിലോ പ്രദർശിപ്പിക്കരുതെന്ന് ചരിത്രകാരൻ ഡോ. ടി. പി. ശങ്കരൻകുട്ടി നായർ അഭിപ്രായപ്പെട്ടു. മലബാറിൽ നിന്ന് തിരുവിതാംകൂറിൽ…
Read More » -
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേട് ; പാർലമെൻ്റിൽ ഇന്നും ശക്തമായ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടിനെതിരെ വിദ്യാർഥികൾ നടത്തിയ സമരത്തെ നേരിട്ട ദില്ലി പൊലീസ് നടപടിയിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ എത്തി വിദ്യാർഥികൾക്ക് എതിരായി പെല്ലറ്റ് ഗൺ ഉപയോഗിച്ചതിൽ ഉൾപ്പെടെ മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം ഉയർത്തും. കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് പൊതു പരീക്ഷ ബില്ലിൽ സംസാരിക്കാൻ അവസരം നിഷേധിച്ചത് ഉൾപ്പെടെ ഉയർത്തിക്കാട്ടി ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകിയതോടെയാണ് വിദ്യാർഥികൾക്ക്…
Read More » -
കൽക്കരി കുംഭകോണക്കേസിൽ മൻമോഹൻ സിങിന് ക്ലീൻ ചിറ്റ്; കേസ് അവസാനിപ്പിച്ചു
അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി കുംഭകോണക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി. സിബിഐയുടെ ക്ലീന്‍ ചിറ്റ് അടങ്ങിയ ക്ലോഷര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അവസാനിപ്പിച്ചത്. മരിച്ച് ഒന്നര വര്‍ഷത്തിനിപ്പുറമാണ് മന്‍മോഹന്‍ സിങിന് ക്ലീന്‍ ചിറ്റ് ലഭിച്ചിരിക്കുന്നത്. സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് തള്ളിക്കളയാന്‍ തക്കതായ ശക്തമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണമാണ് സിബിഐ നടത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത ക്ലോഷര്‍ റിപ്പോര്‍ട്ടുകളാണ് സിബിഐ…
Read More » -
ഡല്‍ഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിന്റെ അറസ്റ്റിന് സ്‌റ്റേ
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് കോടതി തടഞ്ഞു. പട്യാല ഹൗസ് കോടതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. കേസ് അടുത്ത തവണ പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഐഷി ഘോഷിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 2021 ല്‍ ഡല്‍ഹി ബംഗ്ലാ ഭവനില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിലാണ് ഐഷി ഘോഷിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഈ കേസില്‍ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് കഴിഞ്ഞദിവസം ശ്രമം നടത്തിയിരുന്നു. അറസ്റ്റ് നടപടികള്‍ തടയണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും…
Read More »