National

  • ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തി ഇന്ത്യ

    അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്. രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ ഇറാനും അംഗീകരിച്ചാൽ ഊർജ്ജ വിതരണം പൂർണതോതിൽ…

    Read More »
  • സി പി ജോണിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.

    ഐക്യ ജനാധിപത്യ മുന്നണി തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ശശി തരൂർ എം പി ഉത്‌ഘാടനം ചെയ്തു.CMP സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ സ്ഥാനാർഥിയാകുന്ന തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ UDF പ്രചാരണ പരിപാടികൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. എം എം ഹസ്സൻ, വി എസ് ശിവകുമാർ, ശരചന്ദ്രപ്രസാദ്, തമ്പാനൂർ രവി എന്നിവർ രക്ഷാധികാരികളും, പി കെ വേണുഗോപാൽ ചെയർമാനും,ബീമാപള്ളി റഷീദ് ജനറൽ കൺവീനറും , കൺവീനർമാരായി സേവ്യർ ലോപ്പസ്, ആർ ഹരികുമാർ, സഫറുള്ളഖാൻ എന്നിവരെയും കോർഡിനേറ്ററായി റ്റി. ബഷീറും അടങ്ങുന്ന വിപുലമായ…

    Read More »
  • മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾ മരിച്ചു

    മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.

    Read More »
  • പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം നേരിടാൻ അടിയന്തര പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം

    പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം വിശദമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പശ്ചിമേഷ്യൻ സാഹചര്യം നേരിടാൻ അടിയന്തരമായി ഹ്രസ്വ കാല, ദീർഘ കാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അവശ്യവസ്തുക്കളുടെ ക്ഷാമം ഒഴിവാക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മോദി ഉറപ്പ് നൽകി. രാസവള ലഭ്യത ഉറപ്പാക്കുന്നതും ഉന്നത യോഗം ച‍ർച്ച ചെയ്തു. വ്യവസായങ്ങൾക്കും ഔഷധമേഖലയക്കുമുള്ള അസംസ്കൃത വസ്തുക്കൾക്ക് ബദൽ വഴികൾ തേടാനും നിർദ്ദേശമുണ്ട്. എല്ലാ ഊർജ്ജ നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. പുതിയ…

    Read More »
  • കുംഭമേള വൈറൽ താരം മൊണാലിസയ്ക്ക് ’16’ വയസെന്ന് ജനന സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് പൊലീസ് കേസെടുക്കും

    കുംഭമേള വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്‍ലെയും ഉത്തർപ്രദേശിലെ ബാ​ഗ്പത് നിവാസിയായ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹത്തിലെ വിവാദം അവസാനിക്കുന്നില്ല. മൊണാലിസയ്ക്കു 18 വയസായിട്ടില്ലെന്നും 16 വയസാണ് പ്രായമെന്നും രേഖകൾ. ജനന സർട്ടിഫിക്കറ്റിലാണ് പ്രായം 16 ആണെന്നു പറയുന്നത്. വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കിട്ടത്. ഇക്കഴി‍ഞ്ഞ മാർച്ച് 11നു തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വച്ചായിരുന്നു മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ മൊണാലിസയ്ക്കു പ്രായപൂർത്തിയായില്ലെന്നു വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് ജനറൽ സെക്രട്ടറി അനിൽ വിളയിൽ…

    Read More »
  • പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി ന​ഗരത്തിൽ ഗതാഗതനിയന്ത്രണം

    പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…

    Read More »
  • പശ്ചിമേഷ്യൻ സംഘർഷം ; ഇറാൻ വിദേശകാര്യമന്ത്രിയുമായി മന്ത്രി എസ് ജയ്ശങ്കർ ചർച്ച നടത്തി

    പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ, ഇറാനുമായി ചർച്ച നടത്തി ഇന്ത്യ. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ടെലഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് ജയശങ്കർ വ്യക്തമാക്കി. ചർച്ചകൾ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ഉണ്ടായശേഷം ഇതു മൂന്നാം തവണയാണ് മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രിയുമായി സംഭാഷണം നടത്തുന്നത്. ഹോർമുസ് കടലിടുക്കിലെ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ഊർജ്ജ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ജർമ്മൻ വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ദക്ഷിണ കൊറിയൻ വിദേശകാര്യ…

    Read More »
  • എൽപിജി ക്ഷാമം രൂക്ഷം; മെനുവിൽ നിയന്ത്രണം വേണമെന്ന് ഹോട്ടലുകൾക്ക് നിർദേശം

    പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷം. 10 ശതമാനം അധിക ഉൽപാദനം ഉറപ്പാക്കാൻ മൂന്നംഗ മേൽനോട്ട സമിതിക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി. മെനുവിൽ നിയന്ത്രണം നടപ്പിലാക്കണമെന്ന് ഭക്ഷണശാലകൾക്ക് നാഷണൽ റസ്റ്റോറൻസ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശം നൽകി. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന വിഭവങ്ങൾക്ക് മുൻഗണന നൽകണം, ഇന്ധനം ലഭിക്കുന്ന രീതികൾ സ്വീകരിക്കണം, പാചക രീതിയിൽ മാറ്റം വരുത്തണം എന്നിങ്ങനെയാണ് നിർദേശം. ഗ്യാസിന് പകരമായി ഇലക്ട്രിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം…

    Read More »
  • ഊര്‍ജ പ്രതിസന്ധി; ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍; വിമാനനിരക്ക് വര്‍ധിച്ചേക്കും

    പശ്ചിമേശ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും. മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക.മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും. മാര്‍ച്ച് 18 മുതലാണ് യൂറോപ്പ്, നോര്‍ത്ത് അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് സര്‍ചാര്‍ജ് ഈടാക്കുക. ഏവിയേഷന്‍ ഇന്ധനത്തിന്റെ…

    Read More »
  • വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്; റിവൈസിങ് കമ്മിറ്റി ചിത്രം കാണുന്നത് മാറ്റിവെച്ചു.

    വിജയ് ചിത്രം ജനനായകന്‍റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലേക്ക്; റിവൈസിങ് കമ്മിറ്റി ചിത്രം കാണുന്നത് മാറ്റിവെച്ചു സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് റിലീസ് അനിശ്ചിതത്വമായി നീളുന്ന വിജയ് ചിത്രം ‘ജനനായകന്’ വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് കാണുമെന്നായിരുന്നു സി.ബി.എഫ്.സി റിവൈസിങ് കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കമ്മിറ്റിയിൽ ഉള്‍പ്പെട്ട ഒരാൾ രോഗബാധിതൻ ആയതു കൊണ്ട് ചിത്രം ഇന്ന് കാണില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്രീനിങ് അടക്കമുള്ള നടപടികള്‍ സുഗമമമായി നടന്നാല്‍ ചിത്രം തിയറ്ററുകളിലേക്ക് മെയ് മാസത്തില്‍…

    Read More »
Back to top button