National

  • നേപ്പാളിൽ വൻ രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാർ

    നേപ്പാൾ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ അതീവ ജാഗ്രത നിർദേശം.തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിർദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം NDRF സംഘത്തെ അയച്ചു. ഇതിൽ 2 ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫർപൂരിലേക്കും അടിയന്തരമായി അയച്ചു. ഉത്തർപ്രദേശിലേക്ക് ആകെ 11 ടീമുകളെ വിന്യസിച്ചു. ഇതിൽ ഒന്നിലധികം ടീമിനെ കുഷിനഗറിലേക്ക് അയച്ചു. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു. മിന്നൽ പ്രളയം…

    Read More »
  • നീറ്റ് പിജി പരീക്ഷ 30ന്; അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

    മെഡിക്കല്‍ പിജി (നീറ്റ് പിജി) പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍ ലഭ്യമാകുമെന്ന് നാഷണല്‍ മെഡിക്കല്‍ സയന്‍സസ് എജുക്കേഷന്‍ ബോര്‍ഡ് അറിയിച്ചു. ഔദ്യോഗിക പോര്‍ട്ടലായ nbe.edu.in വഴി വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. അസമിലെയും മേഘാലയയിലെയും സാഹചര്യങ്ങളും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച അഭ്യര്‍ത്ഥനകളും കണക്കിലെടുത്താണ് തീയതിയില്‍ മാറ്റം വരുത്തിയതെന്ന് ബോര്‍ഡ് അറിയിച്ചു. നേരത്തെ ഓഗസ്റ്റ് 27ന് അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കുമെന്നായിരുന്നു ഏജന്‍സി അറിയിച്ചിരുന്നത്. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ത്ഥം ഓഗസ്റ്റ് 24ലേക്ക് മാറ്റിയിരുന്നുവെങ്കിലും, അടിയന്തര സാഹചര്യങ്ങള്‍ കാരണം ഇത് വീണ്ടും ഓഗസ്റ്റ് 25-ലേക്ക് പുനഃക്രമീകരിക്കുകയായിരുന്നു. 30ന് രാവിലെ…

    Read More »
  • കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി സിജെപി; ഇന്ന് ദേശീയ പ്രവർത്തകസമിതി യോഗം

    കേന്ദ്രസർക്കാരിനെതിരായ തുടർ സമരങ്ങൾ ആലോചിക്കാനുള്ള സിജെപി ദേശീയ പ്രവർത്തകസമിതി യോഗം ഇന്ന് ചേരും. സർക്കാർ നൽകിയ ഉറപ്പുകൾ ലംഘിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാന്‍ രാജ്യത്തെ യുവാക്കളോട് പാർട്ടി ആഹ്വാനം ചെയ്തു. ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വീഴ്ച വന്നതിന് പിന്നാലെയാണ് സമര പ്രഖ്യാപനം. ഇന്ത്യയിലെ യുവജനങ്ങൾക്ക് നൽകിയ വാഗ്ദാനം പൂർണ്ണമായും പാലിക്കപ്പെടമെന്ന് സിജെപി ആവശ്യപെട്ടു. ഇന്ന് നടക്കുന്ന യോഗത്തിൽ സമരത്തിന് അന്തിമ രൂപം നൽകും. പ്രതിഷേധക്കാർക്കെതിരെയുള്ള എഫ്ഐആർ പട്ടിക സമർപ്പിക്കാൻ സുപ്രിംകോടതി മൂന്ന് തവണ…

    Read More »
  • രാഹുല്‍ ഗാന്ധിയുടെ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരം; പെല്ലറ്റ് ആക്രമണത്തില്‍ ഇന്ന് മൊഴിയെടുക്കും

    സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ദില്ലി പൊലീസ് ഇന്ന് മൊഴി രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആറ് മണിക്കൂര്‍ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദില്ലി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു രാഹുലിന്റെ പ്രതിഷേധം. മുന്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) നയിച്ച മാര്‍ച്ചില്‍ പെല്ലറ്റ് ആക്രമണത്തില്‍…

    Read More »
  • മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം; 14 പേർ കൊല്ലപ്പെട്ടു

    മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധികം പേർക്ക് പരിക്കേറ്റു. മ്യാൻമർ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് മരണം സംഭവിച്ചത്. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിലാണ് വ്യോമാക്രമണമുണ്ടായത്. ഒരാഴ്ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണിത്. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധവിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോംബെറിയുകയായിരുന്നുവെന്ന് സിവിൽ ഡിഫൻസ് വക്താവ് നവേ…

    Read More »
  • ജന്തർ മന്തറിലെ പൊലീസ് നടപടി; ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

    ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി. അഞ്ചംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. മുൻ സുപ്രിംകോടതി ജഡ്ജി ആർ.സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലാണ് സമിതി. മൂന്ന് വിരമിച്ച ജഡ്ജിമാർ, മുൻ സിബിഐ ഡയറക്ടർ, മുൻ മേഘാലയ ഡിജിപി എന്നിവരും സമിതിയിലുണ്ട്. സുഭാഷ് റെഡ്ഡിക്ക് പുറമെ, പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിലെ മുൻ ചീഫ് ജസ്റ്റിസ് അംഗം രവി ശങ്കർ, ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റിസ് ശാലിന്ദർ കൗര്‍, സിബിഐ മുൻ ഡയറക്ടർ ഋഷി കുമാർ ശുക്ല, മേഘാലയ മുൻ ഡിജിപി…

    Read More »
  • 70 കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ; പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി തമിഴ്നാട്

    ചെന്നൈ: മുതിർന്ന പൗരന്മാർക്കായി പ്രത്യേക ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. ആരോഗ്യമന്ത്രി കെജി അരുൺരാജാണ് നിയമസഭയിൽ പുതിയ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിലെ മുഖ്യമന്ത്രിയുടെ സമ​ഗ്ര ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതി, കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോ​ഗ്യ യോജന എന്നീ പദ്ധതികളുമായി ചേർന്നാകും പുതിയ പദ്ധതിയും നടപ്പാക്കുക.സംസ്ഥാനത്ത് 70 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വരുമാന പരിധിയില്ലാതെ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ് പുതിയ ഇൻഷുറൻസ് പദ്ധതി. ഏകദേശം 38 ലക്ഷം പേർ പദ്ധതിയുടെ…

    Read More »
  • എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം; 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു

    എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു. ചോദ്യപേപ്പർ പരിശോധനയ്ക്ക് നാലുഘട്ട ( Four Tier) സംവിധാനം നടപ്പാക്കും. 25ഓളം ഉദ്യോഗസ്ഥരെ അടുത്ത രണ്ടോ ആഴ്ചയ്ക്കുള്ളിൽ നിയമിക്കും. എൻടിഎ ഓഫീസുകൾ പുതിയ കെട്ടിടത്തിലേക്ക് അടിയന്തരമായി മാറ്റാനും തീരുമാനമായി. കെട്ടിടത്തിന് സിഐഎസ്എഫ് സുരക്ഷ ശക്തമാക്കും. പരീക്ഷകൾ സുഗമമായി നടത്താൻ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിർദേശം. കഴിഞ്ഞ ദിവസം വീഴ്ചകളെ തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പിന്നാലെയാണ് പുതിയ നടപടി. വീഴ്ചകൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന…

    Read More »
  • ജാർഖണ്ഡിലെ വിദ്യാർത്ഥി സമരത്തിന് വിജയം; സർക്കാരും വിദ്യാർത്ഥികളും തമ്മിലുള്ള സമവായത്തെ സ്വാഗതം ചെയ്ത് രാഹുൽ ഗാന്ധി

    ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും തമ്മിൽ സമവായത്തിലെത്തിയതിനെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുഖ്യമന്ത്രി ഹേമന്ത് സോറനും ജാർഖണ്ഡ് സർക്കാരും വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കണ്ടത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിദ്യാർത്ഥികൾ ആത്മസംയമനം പാലിച്ചുകൊണ്ട് തങ്ങളുടെ അവകാശങ്ങൾ നേടിയെടുത്തെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കുകയാണ് വേണ്ടതെന്നും, രാജ്യത്തെ ഓരോ വിദ്യാർത്ഥിക്കൊപ്പവും തങ്ങൾ നിലകൊള്ളുമെന്നും രാഹുൽ പറഞ്ഞു. കഠിനാധ്വാനത്തിന്റെ പൂർണ്ണഫലവും നിഷ്പക്ഷമായ മത്സരത്തിനുള്ള അവകാശവും ഉറപ്പാക്കാൻ നിലവിലുള്ള…

    Read More »
  • കേരളം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ഔദ്യോഗിക രേഖകളില്‍ ഇനി ‘കേരളം’

    ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്ന് മാറ്റുന്നതിനുള്ള ‘കേരള (പേരുമാറ്റ) ബിൽ 2026’ന് (Kerala Alteration of Name Bill, 2026) രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗികമായി അംഗീകാരം നൽകി. ഇതോടെ ഭരണഘടനാപരമായിത്തന്നെ സംസ്ഥാനത്തിന്റെ പേരുമാറ്റം നിയമപരമായി പ്രാബല്യത്തിൽ വരികയാണ്. 2024 ജൂണിൽ കേരള നിയമസഭ പാസാക്കി കേന്ദ്രത്തിന് അയച്ച പ്രമേയമാണ് ഇപ്പോൾ പൂർണമായും യാഥാർഥ്യമായിരിക്കുന്നത്. ഭരണഘടനാപരമായ നടപടിക്രമങ്ങളുടെ ഭാഗമായി, സംസ്ഥാനത്തിന്റെ പ്രതികരണത്തിനായി രാഷ്ട്രപതി ഈ നിർദേശം ആദ്യം നിയമസഭയ്ക്ക് തിരിച്ചയച്ചിരുന്നു. തുടർന്ന് നിയമസഭ ഐകകണ്‌ഠ്യേന ബില്ലിനെ അനുകൂലിച്ച്…

    Read More »
Back to top button