Kerala
-
എല്‍പിജി വിതരണം : കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം
എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഉണ്ടായാല്‍ അത് എല്‍പിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഇന്നലെ ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ഇന്ധനക്ഷാമം…
Read More » -
‘പാർട്ടിക്ക് അവമതിപ്പുണ്ടാക്കി’; എ പത്മകുമാറിനോട് വിശദീകരണം തേടി സിപിഐഎം നോട്ടീസ്
ശബരിമല സ്വർണകൊള്ള കേസിൽ വിശദീകരണം തേടി മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പദ്മകുമാറിന് സിപിഐഎം നോട്ടീസ്. തപാലിലാണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം ലഭിച്ച ശേഷം എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത. നോട്ടീസ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം എന്നാണ് സൂചന. കഴിഞ്ഞദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു. 105 ദിവസത്തിന് ശേഷമാണ് രണ്ടു കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ പത്മകുമാർ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക…
Read More » -
മന്ത്രി വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കെഎസ്‍യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
മന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യഹർജി ഇന്ന് തലശേരി കോടതി പരിഗണിക്കും. കെഎസ്‍യു ജില്ലാ പ്രസിഡന്റ് എം.സി.അതുൽ ഉൾപ്പടെ അഞ്ചുപേരാണ് റിമാൻഡിലുളളത്. വധശ്രമം ഉൾപ്പടെയുളള 9 വകുപ്പുകൾ ചുമത്തിയാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം റെയിൽവേസ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. നേരത്തെ അഞ്ചുപേരുടെയും ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദം. എന്നാൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നാണ് പ്രതിഭാഗം വാദം. കഴിഞ്ഞ എട്ടാം തീയതി…
Read More » -
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി: കലൂരില്‍ റോഡ് ഷോ
വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. രാവിലെ 11.29 നാണ് പ്രധാനമന്ത്രിയുടെ വിമാനം നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തില്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഹെലികോപ്റ്റര്‍ മാര്‍ഗം കൊച്ചി നാവികസേന ആസ്ഥാനത്തെത്തും. അവിടെ നിന്നും റോഡ് മാര്‍ഗം പ്രധാനമന്ത്രി മറൈന്‍ ഡ്രൈവിലെത്തും. Narendra Modi‘മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?’മറൈന്‍ഡ്രൈവില്‍ ധീവരസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് മോദിയുടെ ആദ്യ പരിപാടി. ഉച്ചയ്ക്ക് 12 ന് കലൂര്‍ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം കവാടത്തില്‍ നിന്നും മോദിയുടെ റോഡ് ഷോ നടക്കും.തുടര്‍ന്ന് 12.30 ന് കേന്ദ്രസര്‍ക്കാരിന്റെ…
Read More » -
പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…
Read More » -
ഇടുക്കിയിൽ ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക നല്‍കി; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി
ഗര്‍ഭിണിക്ക് കാന്‍സറിനുള്ള ഗുളിക മാറി നല്‍കിയതായി പരാതി. ഇടുക്കി നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ഗുളിക മാറി നല്‍കിയത്. ഫോളിക് ആസിഡ് ടാബ്ലറ്റിനുപകരം കാന്‍സറിന് ഉള്‍പ്പടെ ഉപയോഗിക്കുന്ന ഫോളിട്രാക്‌സ് നല്‍കിയതായാണ് ആരോപണം. കമ്പംമെട്ട് സ്വദേശിയായ യുവതിയ്ക്ക് ആണ് നെടുംകണ്ടം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയത്. കഴിഞ്ഞ ദിവസം ഗര്‍ഭസ്ഥ സംബന്ധമായ ശാരീരിക അസ്വസ്ഥകളെ തുടര്‍ന്നാണ് യുവതിയെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ആയ സമയത്ത് ലഭിച്ച ഗുളികകള്‍ പരിശോധിച്ചപ്പോഴാണ് ഗുളിക മാറിയ വിവരം കുടുംബം…
Read More » -
എ പത്മകുമാറിനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കി സിപിഐഎം
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി പത്തനംതിട്ട ജില്ലാ കമ്മിറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്മകുമാറിനെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത്. ഇതിൻ്റെ സ്ക്രീൻ ഷോട്ട് പുറത്തുവന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിഞ്ഞെങ്കിലും എ പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തിട്ടില്ല. സിപിഐഎമ്മിൻ്റെ ആഭ്യന്തര വിഷയങ്ങളിൽ നിന്നും ചർച്ചകളിൽ നിന്നും അകറ്റിനിർത്താനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നാണ്…
Read More » -
സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് ; കോഴിക്കോട് ജില്ലയിൽ ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും പ്രവർത്തനം താറുമാറായി. കോഴിക്കോട് കളക്‌ടറേറ്റിന് മുൻപിൽ സമരം തുടരുകയാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. നാൽപതോളം സ്വകാര്യ ആശുപത്രിയിലെ അഞ്ഞൂറോളം നഴ്‌സുമാർ ഉൾപ്പെട്ട സമരമാണ് ശക്തമായി തുടരുന്നത്. പ്രശ്‌നം പരിഹരിക്കാൻ യാതൊരു ചർച്ചകളും സർക്കാറിന്റെയോ മാനേജ്മെൻ്റുകളുടെയോ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനേജ്‌മെന്റ് അസോസിയേഷൻ കലക്ടറുടെ അനുമതി തേടിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ്…
Read More » -
കോണ്‍ഗ്രസിന്റെ ആദ്യ 40 സ്ഥാനാര്‍ഥികളെ ഇന്ന് തീരുമാനിക്കും; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃചര്‍ച്ച
കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പുസമിതി അംഗീകാരംനല്‍കും. സിറ്റിങ് എംഎല്‍എമാരുള്‍പ്പെടെ ഒറ്റപ്പേരിലെത്തിയ നാല്പതോളം മണ്ഡലങ്ങളിലെ പട്ടികയാണ് മധുസൂദനന്‍ മിസ്ത്രി അധ്യക്ഷനായ സമിതിക്ക് കൈമാറിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം പിന്നീടായിരിക്കും. 22 സിറ്റിങ് എംഎല്‍എമാരില്‍ പാലക്കാട്ടും തൃപ്പൂണിത്തുറയിലും ഒഴികെ 20 പേരും മത്സരിക്കട്ടെ എന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം. എന്നാല്‍, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മത്സരിക്കുന്നത് ഹൈക്കമാന്‍ഡിന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും. എല്‍ദോസ് ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുള്ള ഹൈക്കമാന്‍ഡ് നേതാക്കളുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. എം.പി.മാരായ കെ. സുധാകരന്‍,…
Read More » -
പ്രധാനമന്ത്രിയുടെ സന്ദർശനം ; കൊച്ചി നഗരത്തിൽ ഗതാഗതനിയന്ത്രണം
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം. ഉച്ചയ്ക്കു 12 മുതൽ 12.30 വരെ നേവൽ ബേസിൽനിന്നു മറൈൻഡ്രൈവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. 12.50 മുതൽ 1.20 വരെ മറൈൻഡ്രൈവിൽ നിന്നു കലൂർ രാജ്യാന്തര സ്റ്റേഡിയം വരെയും 3.05 മുതൽ 3.30 വരെ കലൂരിൽനിന്ന് എംജി റോഡ് വഴി നേവൽ ബേസ് ഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിടില്ല. ഭാരവാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല. നേവൽ ബേസ്, പള്ളിമുക്ക്, ജോസ് ജംക്‌ഷൻ, ബിടിഎച്ച് റോഡ്, പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴിയാണു പ്രധാനമന്ത്രി മറൈൻ ഡ്രൈവിലേക്കു പോകുന്നത്.…
Read More »