Kerala
-
‘ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതി’! സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനെന്ന് മുസ്ലീം ലീഗ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മുസ്ലീം ലീഗും എല്ലാ അര്‍ഥത്തിലും തയ്യാറായി കഴിഞ്ഞുവെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍.യുഡിഎഫിനെ സംബന്ധിച്ച് ഞങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും തയ്യാറായി കഴിഞ്ഞു. യുഡിഎഫും മുസ്ലീം ലീഗും സജ്ജമാണെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് ശിഹാബ് തങ്ങള്‍. ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 26 ദിവസം കാത്തിരുന്നാല്‍ മതിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫില്‍ കോണ്‍ഗ്രസും മറ്റ് ഘടകക്ഷികളും തയ്യാറായിക്കൊണ്ടിരിക്കുന്നു. തിയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനി വളരെ വേഗത്തിലാകുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും…
Read More » -
തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു; 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശന്‍
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. ആ കാലമൊക്കെ കഴിഞ്ഞു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ സീറ്റിലേയും വിജയസാധ്യത കണക്കാക്കിയാണ് സ്ഥാനാര്‍ഥികളെ…
Read More » -
നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു; കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 9-ന്, വോട്ടെണ്ണൽ മെയ് 4-ന്
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും…
Read More » -
തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥി സി.പി. ജോൺ
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥിയായി സി.പി. ജോൺ മത്സരിക്കും. CMP ക്ക് സീറ്റ്നല്കാൻ UDF കമ്മിറ്റിയിൽ തീരുമാനമായി. CMP സ്റ്റേറ്റ് സെക്രട്ടറിയാണ് നിലവിൽ സി പി ജോൺ . വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്, എസ്.എഫ്.ഐ കേരള സംസ്ഥാന കമ്മിറ്റിയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായും എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയുടെ ദേശീയ വൈസ് പ്രസിഡന്റായും (1981–1986) പ്രവർത്തിച്ചിട്ടുണ്ട്.2014-ൽ CMP സ്ഥാപകൻ എം. വി. രാഘവൻ്റെ മരണത്തെത്തുടർന്ന് പാർട്ടി പിളർന്നതിനുശേഷം യു.ഡി.എഫിൽ തുടർന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ വിഭാഗത്തെ പ്രധാനിയാണ് സി പി ജോൺ.…
Read More » -
‘ഞാന്‍ ഓടിളക്കി വന്നയാളല്ല’ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്‌കുമാർ
പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പരിച്ചുവിട്ടതില്‍ പ്രതികരിച്ച് മന്ത്രി കെബി ഗണേഷ്‌കുമാര്‍. തന്റെ പിതാവായ ആര്‍ ബാലകൃഷ്ണ പിള്ള ഒരു പായ ഇട്ടാണ് എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ‘എനിക്ക് എല്ലാ സമുദായവും ഒരു പോലെയാണ്. മതേതര വിശ്വാസിയായ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഞാന്‍, എന്‍എസ് എസും മറ്റുള്ളവരും ഒരു പോലെയാണ്. ജനാധിപത്യ രീതിയില്‍ വോട്ടിട്ട് തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാന്‍. എന്നെ സ്ഥാനത്ത് നിന്ന് മാറ്റുമ്പോള്‍…
Read More » -
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 760 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 760 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,080 രൂപയാണ്. ഗ്രാമിന് 95 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ 14,635 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ആഴ്ചകളായി സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രണ്ട് തവണയാണ് സ്വര്‍ണവില ഇടിഞ്ഞത്. ഇന്നലെ ഉച്ചക്ക് ശേഷം പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയായിലെത്തിയിരുന്നു. ഇന്നലെ മാത്രം 1,120 രൂപയാണ്…
Read More » -
കെ ബി ഗണേഷ് കുമാറിന് തിരിച്ചടി; എന്‍എസ്എസ് പത്തനാപുരം യൂണിയന്‍ പിരിച്ചുവിട്ടു
കെ ബി ഗണേഷ് കുമാര്‍ പ്രസിഡന്റായ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പിരിച്ചുവിട്ടു. എന്‍എസ്എസ് പത്തനാപുരം യൂണിയനാണ് പിരിച്ചുവിട്ടത്. കോറം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്. യൂണിയന്റെ ചുമതല തങ്കപ്പന്‍ പിളള ചെയര്‍മാനായുളള കമ്മിറ്റിക്കാണ്. ഇന്ന് വൈകുന്നേരം ചുമതല ഏറ്റെടുത്തു. പത്ത് കമ്മിറ്റി അംഗങ്ങള്‍ രാജിവെച്ചിരുന്നു. യൂണിയന്റെ ഏതാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ജനറല്‍ ബോഡിയില്‍ ഗണേഷ് കുമാര്‍ തുടരും. എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. ഗണേഷിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനുളളില്‍ അഭിപ്രായവ്യത്യാസങ്ങളും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. താലൂക്ക് യൂണിയനില്‍ 19…
Read More » -
ആടിയ നെയ്യ് ക്രമക്കേട്: കണക്കുകളില്‍ വന്‍ വ്യത്യാസമെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്
ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്‍പ്പനയില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം വില്‍പ്പന നടത്തിയതിലെ കണക്കുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 25,52,000 രൂപയുടെ കണക്കിലാണ് വ്യത്യാസം. രണ്ട് പ്രധാനപ്പെട്ട കേന്ദ്രങ്ങളിലാണ് കൂടുതല്‍ ക്രമക്കേട് നടന്നിട്ടുള്ളത്. ഒരു ഘട്ടത്തിലും പാക്കിങ്ങിന് എത്തുന്ന നെയ്യിന്റെ തൂക്കം പരിശോധിക്കാറില്ലെന്നും സംസ്ഥാന ഓഡിറ്റ് വിഭാഗം കണ്ടെത്തി. കണക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത് നാല് സ്‌കൂള്‍ നോട്ടുബുക്കുകളിലായിട്ടാണെന്നും അതില്‍ മുഴുവന്‍ വെട്ടലും തിരുത്തലുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആടിയ…
Read More » -
സംസ്ഥാനത്ത് വീണ്ടും അവയവദാനം; കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കൊല്ലം ചടയമംഗലം സ്വദേശി ബിനു (51) ആണ് മരിച്ചത്. കഴിഞ്ഞ പത്താം തീയതി ചടയമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ബിനുവിന്റെ മസ്തിഷ്ക മരണം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സ്ഥിരീകരിച്ചത്. ബിനുവിന്റെ കരൾ, വൃക്കകൾ, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും, കിംസ് ആശുപത്രിയിലും, കണ്ണാശുപത്രിയിലുമായി ചികിത്സയിൽ കഴിയുന്നവർക്ക് നൽകും. നിലവിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ അവയവങ്ങൾ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയകൾ പുരോഗമിക്കുകയാണ്.…
Read More » -
37 ഡിഗ്രി വരെ ഉയരും; സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഈ ജില്ലകളിൽ യെല്ലോ അലർട്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു…
Read More »