Kerala

  • മാസപ്പടി കേസ്: പിണറായി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല; തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്ന തീരുമാനത്തിൽ ഇഡിയും

    മാസപ്പടി കേസിലെ ഇഡി സമൻസിൽ പിണറായി ഇന്ന് ഹാജരാകില്ല. സുപ്രീംകോടതി ഉത്തരവും നിയമസഭാസമ്മേളനവും ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകില്ല എന്നറിയിച്ച് പിണറായി ഇഡിക്ക് മറുപടി നൽകിയിട്ടുണ്ട്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കം ഉള്ളവർ നൽകിയ അപ്പീൽ ഇന്ന് തന്നെ പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം. ഹൈക്കോടതിയിൽ ഇന്ന് പിണറായി, മുഹമ്മദ് റിയാസ്, വീണ അടക്കമുള്ളവരുടെ അപ്പീൽ പരാമർശിക്കും. ഡിവിഷൻ ബെഞ്ച് അപ്പീലിൽ തീരുമാനം എടുക്കും വരെ ഇനി തിടുക്കപ്പെട്ടുള്ള നീക്കം വേണ്ടെന്നാണ് ഇഡി തീരുമാനം. ഇന്നലെ ഇഡി ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്ന് കേസിലെ തുടർനടപടികൾ…

    Read More »
  • കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

    കാലിക്കറ്റ് സർവ​കലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്. കാലാവസ്ഥാസംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്. അതേ സമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തപ്പെടുന്നതാണെന്നും രജിസ്ട്രാർ അറിയിച്ചു.

    Read More »
  • കേരളത്തിൽ കിട്ടിയത് വലിയ സ്വീകാര്യത, രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞു: രാജേന്ദ്ര അർലേക്കർ

    കേരളത്തിൽ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.കേരള ​ഗവർണർ പദവിയിൽ അവസാനത്തെ ഔദ്യോ​ഗിക പരിപാടിക്ക് ശേഷം ലോക്ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിയാത്മകമായ കാലഘട്ടമാണ് കേരളത്തിൽ പിന്നിട്ടത്. സർക്കാരും ജനങ്ങളും പലഘട്ടങ്ങളിൽ സഹകരിച്ച കാരണമാണ് നന്നായി പ്രവർത്തിക്കാനായത്. ​രണ്ട് സർക്കാർ കാലഘട്ടങ്ങളിലും നല്ല ബന്ധം പുലർത്താൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തതിനും അർലേക്കർ നന്ദി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകൾ മാത്രമാണെന്നും…

    Read More »
  • ടി.വി. അനുപമയെ ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; ഡി. ബാലമുരളി പുതിയ സെക്രട്ടറി

    ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി.വി. അനുപമയെ മാറ്റി. കേന്ദ്ര സർവീസിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറിയായി ചുമതലയേൽക്കുന്നത്.മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വകുപ്പ് സെക്രട്ടറിയായ അനുപമയ്‌ക്കെതിരെയും സമാനമായ നടപടിയുണ്ടായിരിക്കുന്നത്. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയും പുതിയ നിയമനങ്ങളും സംബന്ധിച്ച ഔദ്യോഗിക ഉത്തരവിറക്കിയത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് പുതിയതായി മാറ്റിനിയമിച്ചിരിക്കുന്നത്. ഇതിനുപുറമേ ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ, റെയിൽവേ എന്നിവയുടെ മുഴുവൻ സമയ…

    Read More »
  • മാസപ്പടിക്കേസ്: പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി

    സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് മറുപടി. നിയസമസഭാ സമ്മേളനം നടക്കുന്നതും മറുപടിയിൽ കാരണമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിൽ പതിച്ച നോട്ടീസിൽ 23ന് പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സേവനം നൽകാതെ പിണറായിയുടെ മകൾ വീണ മാസപ്പടി വാങ്ങിയെന്ന കേസിലാണ് ഇഡി നോട്ടീസ്. പിണറായി വിജയന് സുപ്രീംകോടതിയിൽ നിന്നുണ്ടായത് ആശ്വാസ വിധിയാണ്. പിണറായിക്കും മകൾ വീണയ്ക്കും മുൻ…

    Read More »
  • വീണാ ജോർജിൻ്റെ മുൻഗൺമാനെതിരെ നടപടി വന്നേക്കും; റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറാൻ എസ്ഐടി

    മുൻ മന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ അക്രമിച്ചെന്ന കേസിൽ തെറ്റായി മൊഴി നൽകിയ മുൻഗൺമാനെതിരെ നടപടി വന്നേക്കും. വീണയുടെ മുൻ ഗൺമാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് എസ്ഐടി ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. അതേസമയം കേസിൽ പ്രതികളായിരുന്ന കെ എസ് യു പ്രവർത്തകരുടെ മൊഴി എസ് ഐ ടി രേഖപ്പെടുത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് വധശ്രമമുള്‍പ്പെടെയുള്ള…

    Read More »
  • പ്രതിസന്ധിയിൽ കൂടെ നിന്നവരെ വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍

    കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കി മുതിർന്ന നേതാവ് കെ സുധാകരൻ. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒരു കാരണവുമില്ലാതെ തന്നെ നീക്കി. അതിനായി ചിലർ നടത്തിയ നീക്കങ്ങൾ അറിഞ്ഞപ്പോൾ അതിയായ ദുഃഖം തോന്നിയെന്നും നേത്യത്വത്തിനെതിരെ തുറന്നടിച്ച് കെ സുധാകരൻ രംഗത്തെത്തി. പാർട്ടിക്ക് വേണ്ടി രക്തം ചിന്തിയവരെയും പ്രതിസന്ധിയിൽ കൂടെ നിന്നവരെയും വിലകുറച്ചു കാണുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. സർക്കാരിന് വേണ്ടത് സ്തുതി പാഠകരെയല്ലെന്നും കെ സുധാകരൻ വിമർശിച്ചു. സർക്കാരിന്റെ തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജവം ഭരണപക്ഷത്തിനുള്ളിലും വേണം. അധികാരത്തേക്കാൾ…

    Read More »
  • പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനം; ഒക്ടോബര്‍ 24ന് പ്രഖ്യാപിച്ച ഹര്‍ത്താലിൽ മാറ്റമില്ലെന്ന് സിപിഎം

    പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24-ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ 7 വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിൽ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വെറുംകയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എം.എൽ.എ പറയുന്നത് എന്ന് ചോദിച്ച രാജു എബ്രഹാം, റാന്നി എം.എൽ.എ എന്തുകൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നത് എന്ന് അറിയില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ എൽ.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് പഴകുളം മധു…

    Read More »
  • തൃശൂർ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

    തൃശൂർ പൂരം അട്ടിമറി കേസിൽ അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി. ഡിജിപിയാണ് അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേര്‍ത്താണ് റിപ്പോര്‍ട്ട് നൽകിയിരിക്കുന്നത്. കുറ്റപത്രം തയ്യാറാക്കാനുള്ള അനുമതി തേടിയാണ് സര്‍ക്കാരിന് റിപ്പോർട്ട് കൈമാറിയത്. കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി റിപ്പോർട്ട് ഡിജിപിക്ക് നൽകിയിരുന്നു. രാഷ്ട്രീയപരവും പ്രാദേശികവുമായ കടുത്ത സമ്മർദ്ദങ്ങളെത്തുടർന്ന് അന്വേഷണ റിപ്പോർട്ട് മനഃപൂർവം പൂഴ്ത്തിവെച്ചിരിക്കുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.

    Read More »
  • മാസപ്പടിക്കേസ്; പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

    സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. കേസിലെ അന്വേഷണം സുപ്രീംകോടതി തടഞ്ഞു. പിണറായിക്കെതിരായ അന്വേഷണത്തിന് അഴിമതി നിരോധന നിയമപ്രകാരമുള്ള അനുമതിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്തണമായിരുന്നുവെന്ന് കോടതി വ്യക്തമാക്കി. ഒറ്റ ദിവസം കൊണ്ട് എഫ്‌ഐആറിട്ടു എന്നാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്. എന്നിരിക്കിലും എഫ്‌ഐആര്‍ സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി അറിയിച്ചു. ( Relief for Pinarayi Vijayan in masappadi case) ഹൈക്കോടതിയിലേക്ക് കേസ് മടങ്ങി അയയ്ക്കാനും സുപ്രീംകോടതി വാക്കാലെ നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് തയ്യാറായപ്പോള്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ്…

    Read More »
Back to top button