Kerala
-
നടക്കാനിറങ്ങിയവരെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു; പരിക്കേറ്റ വയോധിക മരിച്ചു
തിരുവനന്തപുരം വെള്ളനാട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെള്ളനാട് സ്വദേശി ഗീതയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇന്നലെ വെളുപ്പിന് അഞ്ചുമണിയോടെ പ്രഭാതസവാരിക്കിറങ്ങിയ ഗീതയെയും ബന്ധുവിനെയും ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗീത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന വെള്ളനാട് സ്വദേശി നിതിന്‍ കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നാലെ ഇയാള്‍ സ്ഥലത്തു നിന്നും കടന്നുകളഞ്ഞിരുന്നു. അറസ്റ്റ് ചെയ്ത നിതിനെ ജാമ്യത്തില്‍ വിട്ടു. വളവില്‍ പെട്ടെന്ന് ആളുകളെ കണ്ടപ്പോള്‍ ഭയന്ന് നിയന്ത്രണം വിട്ടുപോയി എന്നാണ് ഇയാള്‍ പൊലീസിന് മൊഴി…
Read More » -
തച്ചങ്കരി കാറിൽ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച സംഭവം; ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്
സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടും മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി സ്വകാര്യ വാഹനത്തില്‍ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. ടോമിന്‍ ജെ തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും മറ്റ് ദിവസങ്ങളില്‍ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നടന്നത് നിയമലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം എസ്പിയും സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ഗതാഗത നിയമലംഘനം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി ഉടന്‍ കേസെടുക്കും. ഗുരുതര വകുപ്പുകള്‍…
Read More » -
ഇടമലക്കുടിയിലെ റേഷൻ തിരിമറി; പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കലക്ടർ
സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന റേഷൻ തിരിമറിയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് ജില്ലാ കലക്ടർ. ഇടമലക്കുടിയിലെ റേഷൻ കടകളിൽ നിന്ന് 65 ടൺ അരിയാണ് ഒന്നര വർഷത്തിനിടെ കാണാതായത്. സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ നേരിട്ടെത്തി ഇടമലക്കുടിയിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടവും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. വിതരണക്കാരായ ഗിരിജൻ സർവീസ് സൊസൈറ്റിക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്ത് ക്രിമിനൽ കേസെടുക്കും. ഒരു മാസമായി ഇടമലക്കുടിയിൽ റേഷൻ ലഭിക്കുന്നില്ലെന്ന പരാതിയിൽ ദേവികുളം താലൂക്ക് സപ്ലൈ…
Read More » -
ബംഗാൾ രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്നവസാനിക്കും; ബുധനാഴ്ച പോളിങ് ബൂത്തിലേക്ക്
പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. 142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തില്‍ പോളിങ് നടക്കുന്നത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലാണ് ബുധനാഴ്ച വിധിയെഴുത്ത്. എങ്കിലും വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടത്തില്‍ 93 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടന്ന 152 സീറ്റില്‍…
Read More » -
വയനാട് ഉരുള്‍പൊട്ടൽ പുനരധിവാസം ; മുസ്‌ലിം ലീഗ് നിർമ്മിച്ച വീടുകളിൽ ഗൃഹപ്രവേശം ഇന്ന്
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കൾ താമസം ആരംഭിക്കുക. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ പങ്കെടുക്കും. വീടുകളിലേക്കുള്ള ഫർണിച്ചർ, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം ഇന്നലേയോടെ പൂർത്തിയാക്കി. കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് എല്ലാവരോടും സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർത്ഥിച്ചിട്ടുണ്ട് . മൂന്ന് ബെഡ്റൂമുകളോട്…
Read More » -
മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തം; ചികിത്സയിലുള്ള ഒരാൾ കൂടി മരിച്ചു
മുണ്ടത്തിക്കോട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഗുരുതരമായി പൊളളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. എടപ്പാള്‍ സ്വദേശിയായ ഉണ്ണികൃഷ്ണന് അറുപത് ശതമാനത്തോളം പൊളളലേറ്റിരുന്നു. ഇതോടെ മുണ്ടത്തിക്കോട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി സതീശൻ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ശരീരത്തില്‍ നൂറ് ശതമാനവും പൊള്ളലേറ്റ നിലയില്‍ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവില്‍ ചികിത്സയിലായിരുന്നു സതീശൻ. അതേസമയം, മുണ്ടത്തിക്കോട് ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍…
Read More » -
കെഎസ്ഇബിക്ക് ആശ്വാസം; 250mw വൈദ്യുതി വാങ്ങാന്‍ അനുമതി
250mw വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി. യൂണിറ്റിന് പരമാവധി പത്തു രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാനാണ് അനുമതി. മെയ് 15 വരെ വൈദ്യുതി വാങ്ങാനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. ഓരോ ആഴ്ചയും ലഭ്യമായ വൈദ്യുതിയും അതിന്റെ നിരക്കും കമ്മീഷനെ അറിയിക്കണം. കനത്ത ചൂടിനിടെ തിരിച്ചടിയായി സംസ്ഥാനത്തെ അപ്രഖ്യാപിത ലോഡ്ഷെഡിങ് നടന്നുവരുന്നതിനിടെയാണ് ആശ്വാസകരമായ ഈ നടപടി. ഗ്രാമ-നഗര ഭേദമില്ലാതെ ദിവസവും പലസമയങ്ങളിലായി വൈദ്യുതി മുടങ്ങുകയാണ്. ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് നിലവിലെ നിയന്ത്രണം. ഒരാഴ്ച മുന്‍പുതന്നെ വടക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡിങ്…
Read More » -
കവർച്ച കേസ് പ്രതികൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവം: ഒരാൾ പിടിയിൽ
കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി സൂരജിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനതിട്ട സ്വദേശി റസലിനായി അന്വേഷണം തുടരുകയാണ്. ചെന്ദമംഗലത്ത് വെച്ചാണ് സൂരജിനെ പിടികൂടിയത്. കനാലിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം തിരികെ വരുമ്പോഴാണ് കവര്‍ച്ചാ കേസ് പ്രതികളായ ഇവർ കടവന്ത്ര പൊലീസിൽ നിന്നും രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പൊലീസ് പ്രതികളുടെ കൈ വിലങ്ങ് ആഴിച്ചു കൊടുത്തു. അടുത്ത നിമിഷം ഓടി രക്ഷപ്പെടുകയായിരുന്നു.
Read More » -
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയര്‍മാന് എഎപിയുടെ കത്ത്
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ് രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന് കത്തു നല്‍കി. എഎപി എംപിമാരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് പാര്‍ട്ടി അച്ചടക്ക നടപടി നേരിട്ട രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്, ഹര്‍ഭജന്‍ സിംഗ്, രാജേന്ദ്ര ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാള്‍ എന്നിവര്‍ എഎപിയില്‍ നിന്ന് രാജിവെച്ചത്. ഇവര്‍ പിന്നീട് ബിജെപിയില്‍…
Read More » -
വട്ടിയൂർക്കാവ് മാർച്ചിൽ നടപടി ; ആർ. ശ്രീലേഖയ്ക്കെതിരെ ഡിജിപി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ശ്രീലേഖ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമാണ്. സേനയോട് അനുഭാവപൂർവ്വം പെരുമാറണമായിരുന്നു, ശ്രീലേഖക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. കേസിലെ അഞ്ചാം പ്രതിയാണ് ആർ ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് കേസിൽ ആറാം പ്രതിയാണ്. ഇരുവർക്കും എതിരായ നടപടി ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരത്തെ ഏറെ വിവാദമായ സംഭവങ്ങളിൽ ഒന്നായിരുന്നു നെട്ടയത്തുണ്ടായ സംഘർഷം. അതേസമയം,…
Read More »