Kerala

  • ഹൈക്കമാൻഡ് അതിവേഗം തീരുമാനിക്കും ; മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി കെസി വേണുഗോപാല്‍

    അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി അഭിപ്രായപ്പെട്ടു. യു ഡി എഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, രാഹുല്‍ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. യു ഡി എഫിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടന്‍ തീരുമാനിക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. പത്തു…

    Read More »
  • ലീ​ഗിന്റെ ആദ്യ വനിതാ എംഎൽഎ; ചരിത്രമെഴുതി ഫാത്തിമ തഹ്‍ലിയ

    മുസ്ലിം ലീ​ഗിന്റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്ര നേട്ടവുമായാണ് അഡ‍്വ. ഫാത്തിമ ത​ഹ്‍ലിയ പേരാമ്പ്രയിൽ നിന്നു ജയിച്ചു കയറി നിയമസഭയിൽ എത്തുന്നത്. എൽഡിഎഫിന്റെ ശക്തി കേന്ദ്രമായ പേരാമ്പ്രയിലേക്കുള്ള അവരുടെ വരവ് അപ്രതീക്ഷിതമായിരുന്നു. മുൻ മന്ത്രിയും സിറ്റിങ് എംഎഎൽഎയും മുതിർന്ന സിപിഎം നേതാവുമായ ടിപി രാമകൃഷ്ണനെ 5087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഫാത്തിമ തഹ്‍ലിയ അട്ടിമറിച്ചത്. 81429 വോട്ടുകളാണ് അവർ നേടിയത്. ടിപി രാമകൃഷ്ണന് 76342 വോട്ടുകളും കിട്ടി. ലീ​ഗ് വനിതകൾക്ക് അവസരം നൽകുന്നില്ലെന്ന വിവാദം നിലനിൽക്കുന്നതിനിടെയാണ് ഫാത്തിമ തഹ്‍ലിയ പേരാമ്പ്രയിൽ സ്ഥാനാർഥിയായി വന്നത്. തദ്ദേശ…

    Read More »
  • വി എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍; തോല്‍വി സമ്മതിച്ച് കെ ടി ജലീല്‍

    മലപ്പുറം തവനൂരില്‍ തോല്‍വി സമ്മതിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ ടി ജലീല്‍. മലപ്പുറം ഡിസിസി പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് ജോയ്‌യെ അഭിനന്ദിക്കുകയാണെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് കെ ടി ജലീല്‍ തോല്‍വി സമ്മതിച്ചത്. ‘ജനവിധി അംഗീകരിക്കുന്നു. വി എസ് ജോയ്ക്ക് അഭിനന്ദനങ്ങള്‍. തനവൂരുകാരോട് എന്നും സ്‌നേഹം മാത്രം. ഇടതുപക്ഷ ചേരിയില്‍ ഉറച്ചുനിന്ന് കൂടുതല്‍ കരുത്തോടെ ജനങ്ങള്‍ക്കൊപ്പമുണ്ടാകും’ എന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആത്മവിശ്വാസത്തോടെ മുന്നണികള്‍വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ തവനൂര്‍ കെ ടി ജലീലിന്…

    Read More »
  • അബ്ദുള്‍ റഷീദിന്റെ മുന്നേറ്റം; ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നില്‍

    നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍പ്പോയി. സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും കോട്ടയായ കണ്ണൂരിലെ ധര്‍മ്മടത്ത് ആദ്യ രണ്ടു റൗണ്ടിലും മുന്നിലായിരുന്ന പിണറായി വിജയന്‍ മൂന്നാം റൗണ്ടിലാണ് പൊടുന്നനെ പിന്നില്‍പ്പോയത്. യുഡിഎഫിന്റെ വി പി അബ്ദുള്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കിയത്. ചെമ്പിലോട് പഞ്ചായത്തിലെ വോട്ടെണ്ണുമ്പോഴാണ് പിണറായി വിജയന്‍ പിന്നിലേക്ക് പോയത്. 733 വോട്ടിന്റെ ലീഡാണ് അബ്ദുള്‍ റഷീദ് നേടിയത്. കഴിഞ്ഞ തവണ പിണറായി വിജയന്‍ 3500 ലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നു. ആദ്യ…

    Read More »
  • ബേപ്പൂരിൽ 82,000 ത്തിലധികം വോട്ടുകൾ വാങ്ങി വിജയിക്കും; പി എ മുഹമ്മദ് റിയാസ്

    സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് പി എ മുഹമ്മദ് റിയാസ്. ബേപ്പൂർ മണ്ഡലത്തിൽ 2021 ലെ സർവകാല റെക്കോർഡ് വോട്ടായ 82,000 ത്തിൽ അധിക വോട്ടുകൾ നേടി മികച്ച വിജയം നേടും. കോഴിക്കോട് ജില്ലയിൽ ഉൾപ്പടെ എൽഡിഎഫിന് അനുകൂലമാണെന്നും പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. മിക്ക ജില്ലകളിലെയും സ്ട്രോങ്ങ് റൂമുകൾ തുറന്നു കഴിഞ്ഞു. വോട്ടെണ്ണൽ എട്ട് മണി മുതൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. എട്ടര മണിയോടുകൂടി ആദ്യ ഫല സൂചനകൾ ലഭ്യമായിത്തുടങ്ങും. ഉച്ചയോടെ…

    Read More »
  • കേരളം ആര് ഭരിക്കും; വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ

    കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 15,465…

    Read More »
  • പടക്ക വിൽപ്പനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം; ഉത്തരവിട്ട് രണ്ട് ജില്ലകളിലെ കളക്ടർമാർ

    നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ പ്രമാണിച്ച് മെയ് നാലിന് രണ്ട് ജില്ലകളിൽ പടക്കക്കടകൾ തുറക്കരുതെന്ന് ഉത്തരവിട്ട് ജില്ലാ കളക്ടർമാർ. കാസർകോട്, കൊല്ലം ജില്ലകളിലാണ് നിയന്ത്രണം. കൊല്ലം ജില്ലയിൽ പടക്കങ്ങളുടെ വിൽപനയ്ക്കും ഉപയോഗത്തിനും നാളെ പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ എൻ ദേവിദാസ് അറിയിച്ചു. സ്ഫോടകവസ്തു നിയമം (2008) സെക്‍ഷന്‍ 127 പ്രകാരമാണ് നടപടി. പടക്കങ്ങളുടെ വില്‍പ്പന, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവ കര്‍ശനമായി നിരോധിച്ചു. എല്ലാ ലൈസന്‍സ് ഉടമകളും തങ്ങളുടെ സ്ഥാപനങ്ങള്‍ നാളെ അടച്ചിടണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ സ്ഫോടകവസ്തു നിയമപ്രകാരം കർശനമായ നടപടികൾ സ്വീകരിക്കും.…

    Read More »
  • ഭരണം ഉറപ്പിച്ച് യുഡിഎഫ് നേതൃത്വം ; കെപിസിസി ആസ്ഥാനത്ത് പന്തലൊരുങ്ങി

    കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം. തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് ഇതിനോടകം തന്നെ പന്തൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി വിതരണം ചെയ്യാൻ വൻതോതിൽ ലഡുവിനും പാൽപ്പായസത്തിനും ഓർഡർ നൽകിക്കഴിഞ്ഞതായും യു ഡി എഫ് കേന്ദ്രങ്ങൾ വ്യക്തമാക്കി. എക്സിറ്റ് പോൾ ഫലങ്ങളും താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളും അനുകൂലമാണെന്ന വിലയിരുത്തലിലാണ് വൻ ആഘോഷത്തിന് കോൺഗ്രസ് ഒരുങ്ങുന്നത്. 10 വർഷങ്ങൾക്കിപ്പുറം കേരള ഭരണം…

    Read More »
  • പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പ്’; ശുഭപ്രതീക്ഷയെന്ന് രാജീവ് ചന്ദ്രശേഖർ

    കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ ശുഭപ്രതീക്ഷയിലാണെന്ന് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മൂന്നാം രാഷ്ട്രീയ ശക്തിയായി എന്‍ഡിഎയെ ജനങ്ങള്‍ അംഗീകരിച്ചുവെന്നും അപ്രതീക്ഷിത സീറ്റുകളില്‍ ബിജെപി വിജയമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പകുതിയിലേറെ മണ്ഡലങ്ങളില്‍ അതിശക്തമായ മത്സരം നടന്നുവെന്നും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ വിജയം ഉറപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്വര്‍ണക്കൊള്ളയും ഇടതുഭരണത്തിന്റെ കെടുകാര്യസ്ഥതയും ചര്‍ച്ചയായെന്നും കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം ചര്‍ച്ചയായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഇടതുപക്ഷത്തിന് ആശങ്കയില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ഇ…

    Read More »
  • ആലപ്പുഴയിൽ എട്ടു വയസുകാരന് സൂര്യാതപമേറ്റു ; ആശുപത്രിയിൽ

    ആലപ്പുഴ പള്ളിക്കലിൽ എട്ട് വയസുകാരന് സൂര്യാതപമേറ്റു. കളിച്ചുകൊണ്ടിരിക്കെ ആണ് പൊള്ളലേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശങ്ങൾ നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ്…

    Read More »
Back to top button