Kerala
-
കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര : പ്രതിമാസ നഷ്ടം 112 കോടി രൂപ, ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവoദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നശ്ടമുണ്ടാകും മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും 3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയത്. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.…
Read More » -
സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ ദില്ലിയിൽ
മൂന്ന് ദിവസത്തെ സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക അവലോകനം കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകും. കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ ഉൾപ്പെടെ പ്രാഥമിക ചർച്ചകൾ നടക്കും. ഇതിനു പുറമേ രാജ്യത്തെ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ഇന്ധന പ്രതിസന്ധി ഉൾപ്പെടെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ചയാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സി പി ഐ എം സംഘടിപ്പിച്ച ജൻ അക്രോഷ് റാലി, നോയിഡയിൽ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ നടക്കുന്ന…
Read More » -
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനർ മൂല്യനിർണയം; തീയതി നീട്ടിയേക്കും
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ പുനർ മൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള തീയതി നീട്ടിയേക്കും. വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണ് തീരുമാനമെന്ന് സിബിഎസ്ഇ വൃത്തങ്ങൾ പറയുന്നു. സിബിഎസ്ഇയുടെ പ്രധാന വെബ്സൈറ്റിലെ ലിങ്ക് നിലവിൽ പ്രവർത്തനക്ഷമമല്ല. പകരം നൽകിയ ലിങ്കും പ്രവർത്തന രഹിതമാണ്. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ തുടങ്ങിയതായി സിബിഎസ്ഇ അറിയിച്ചു. പ്രശ്നങ്ങൾ ഇന്ന് തന്നെ പരിശോധിക്കുമെന്നും സിബിഎസ്ഇ വൃത്തങ്ങൾ വ്യക്തമാക്കി. പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷ സമർപ്പിക്കാം. cbse.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ആണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്. ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ…
Read More » -
പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണപക്ഷ നിരയിൽ വലിയ അംഗബലം ഉള്ളതിനാൽ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടും എന്നുറപ്പാണ്. എസി മൊയ്തിനാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ചരിത്രത്തിൽ ഇതാദ്യമായാണ് കേരള നിയമസഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്നത്. ഇന്ന് രാവിലെ9 മണിക്ക് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് സഭക്കുള്ളിൽ വോട്ടെടുപ്പ് നടക്കും. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പിൽ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി…
Read More » -
പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസ്; ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസിലെ ഗുരുതര വകുപ്പ് ഒഴിവാക്കി പൊലീസ്. വ്യോമയാന നിയമത്തിലെ വകുപ്പാണ് ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് കേസില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഫര്‍സീന്‍ മജീദ്, നവീന്‍, സുധീപ് ജയിംസ്, കെ എസ് ശബരീനാഥന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വധശ്രമം, ഗൂഢാലോചന എന്നിവ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രം എതിര്‍ത്തിട്ടും സംസ്ഥാനം ചുമത്തിയ വകുപ്പാണ് ഇപ്പോള്‍ ഒഴിവാക്കിയിരിക്കുന്നത്. വലിയതുറ പൊലീസാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.…
Read More » -
എബോള വ്യാപനം: ഡല്‍ഹിയില്‍ നടത്താനിരുന്ന ഇന്ത്യ-ആഫ്രിക്കന്‍ യൂണിയന്‍ ഉച്ചകോടി മാറ്റിവെച്ചു
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടി മാറ്റിവെച്ചു. ഈ മാസം 28 ന് ഡല്‍ഹിയില്‍ വെച്ച് ഉച്ചകോടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ഉച്ചകോടി മാറ്റുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഉച്ചകോടിയുടെ പുതിയ തീയതികള്‍ പരസ്പര കൂടിയാലോചനകളിലൂടെ അന്തിമമാക്കുകയും യഥാസമയം അറിയിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയും ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍പേഴ്സണും ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷനും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഉച്ചകോടി മാറ്റിവയ്ക്കാനുള്ള തീരുമാനം എടുത്തത്. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും മാരകമായ…
Read More » -
മലയിടംതുരുത്തിലെ ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണം; കോടതി ഉത്തരവ്
എറണാകുളം മലയിടംതുരുത്തിലെ ഭൂമിഒഴുപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്ന് കോടതി ഉത്തരവ്. പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് ഉത്തരിറക്കിയത്. റൂറൽ എസ്പി അടക്കമുള്ളവർക്ക് കർശന നിർദേശമാണ് കോടതി നൽകിയിരിക്കുന്നത്. ഇനിയും വെച്ച് താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2003 മുതൽ ഒഴിപ്പിക്കലിന് കർശന നിർദേശം നൽകിയിട്ടുള്ളതാണ്. കാലങ്ങളായി ഇത് വൈകിപ്പിക്കുന്ന സ്ഥിതിയാണ്. ഇനി ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ശനിയാഴ്ചക്കകം ഭൂമി തിരിച്ചു പിടിക്കണമെന്നും പൊലീസിന് വീഴ്ച വരരുതെന്നും കോടതി നിർദേശിച്ചു. അഭിഭാഷക കമ്മിഷൻ, കോടതിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും…
Read More » -
പതിനാറാം കേരള നിയമസഭ ; തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുളള എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും സഗൗരവ പ്രതിജ്ഞയാണ് എടുത്തത്. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇഅബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നി എംഎല്‍എയാണ് അബ്ദുള്‍ ഗഫൂര്‍.ആദ്യം സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എംഎല്‍എമാരും ഭരണപക്ഷത്ത് നിന്നായിരുന്നു. ആറാമതായി സത്യപ്രതിജ്ഞ ചെയ്ത പുനലൂരില്‍ നിന്നുളള സി അജയപ്രസാദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത…
Read More » -
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; അടിയന്തര റിപ്പോര്‍ട്ട് തേടി ആഭ്യന്തരമന്ത്രി
പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതികൾക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചത് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആഭ്യന്തര മന്ത്രി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരോള്‍ അനുവദിച്ചത് സംബന്ധിച്ചുള്ള എല്ലാ വസ്തുകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വസ്തുതകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയില്‍ വകുപ്പ് ഈ പരോള്‍ നടപടികള്‍ക്ക് അനുമതി…
Read More » -
ബി ബി ഗോപകുമാര്‍ സ്ഥാനാര്‍ത്ഥി; സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബിജെപിയും
നിയമസഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്‍ഡിഎയും. കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കുന്നത്. ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാര്‍ ബിജെപിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. നിയമസഭാ സെക്രട്ടറി ഷാജി സി ബേബിക്ക് ഗോപകുമാർ പത്രിക സമർപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിന്റെയും എ സി മൊയ്തീന്‍ എല്‍ഡിഎഫിന്റേയും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപിക്ക് മൂന്ന് എംഎല്‍എമാരാണ് സഭയിലുള്ളത്. മൂവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ബി ബി ഗോപകുമാർ 33-ാമനായും വി മുരളീധരന്‍ 64ാമനായും രാജീവ് ചന്ദ്രശേഖര്‍ 83-ാമനുമായാണ് സത്യപ്രതിജ്ഞ ചെയ്തത്. പാര്‍ട്ടിയുടെ…
Read More »