Kerala
-
മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് സ്ഥലത്തെത്തും
എറണാകുളം മലയിടംതുരുത്തിലെ തര്‍ക്ക ഭൂമിയിലുള്ളവരെ കുടിയൊഴിപ്പിക്കില്ലെന്ന് താമസക്കാര്‍ക്ക് ഉറപ്പ് നൽകി സര്‍ക്കാര്‍. മന്ത്രി റോജി എം. ജോണിൻ്റെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച സര്‍ക്കാര്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കും. ഇന്ന് കുടിയിറക്കൽ നടപടി പൂര്‍ത്തിയാക്കണം എന്നാണ് പെരുമ്പാവൂര്‍ മുൻസിഫ് കോടതിയുടെ നിര്‍ദേശം. അഭിഭാഷക കമ്മീഷനും ആമീനും സ്ഥലത്ത് എത്തും. പൊലീസിൻ്റെ ഭാഗത്ത് നിന്ന് ബലപ്രയോഗം ഉണ്ടാകില്ലെന്നും മന്ത്രി താമസക്കാര്‍ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ മന്ത്രിയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നായിരുന്നു മുൻ എംഎൽഎയും സിപിഎം നേതാവുമായ പി.വി. ശ്രീനിജിന്‍റെ പ്രതികരണം. അഭിഭാഷക കമ്മീഷൻ വന്നാൽ, പ്രതിരോധിക്കുമെന്ന്…
Read More » -
മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ: AlCC നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും
സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ തുടരുന്നവരുടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിൽ എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി ഗ്രൂപ്പുകൾ വടം വലി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനം. ഡിസിസി – കെപിസിസി നേതൃസ്ഥാനങ്ങളിൽ പിടിമുറുക്കാനാണ് കെസി വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ, മാത്യു കുഴൽനാടൻ ,അടൂർ പ്രകാശ് എന്നിവരുടെ പേരുകൾ…
Read More » -
‘ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കി’, ബിനോയ് വിശ്വത്തിനെതിരെ രൂക്ഷ വിമർശനം
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഐ പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. എൽഡിഎഫ് സർക്കാറിനെതിരെ ആശാ സമരത്തിലും പിഎംശ്രീയിലും അനാവശ്യ വിവാദമുണ്ടാക്കിയെന്നാണ് വിമർശനം. ബിനോയ് വിശ്വത്തിന്റെ നിലപാടും തെരഞ്ഞടുപ്പിൽ തിരിച്ചടിക്ക് കാരണമായി. രണ്ടാം പിണറായി സർക്കാരിൽ സിപിഐ മന്ത്രിമാരുടെ പ്രവർത്തനം സമ്പൂർണ പരാജയമായിരുന്നു. അട്ടപ്പാടിയിലെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിൽ വീഴ്ചയുണ്ടായി. പ്രശ്നം റവന്യൂ മന്ത്രി കൃത്യമായി പരിഹരിച്ചില്ല. നെല്ല് സംഭരണത്തിൽ കൃഷി, സിവിൽ സപ്ലൈസ് മന്ത്രിമാർ കൃത്യമായി ഇടപെട്ടില്ല. സിപിഐ വകുപ്പുകൾ ഭരിച്ചത് ഉദ്യോഗസ്ഥരായിരുന്നു. മുഖ്യമന്ത്രിയിൽ മാത്രം തെരഞ്ഞെടുപ്പ് പ്രചാരണം ഒതുങ്ങി.…
Read More » -
പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല
പ്രതിപക്ഷ നേതാവായതോടെ പിണറായി വിജയന് നല്‍കിയിരുന്ന z+ സുരക്ഷ ഒഴിവാക്കി. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് പ്രതിപക്ഷ നേതാവ്, മുന്‍മുഖ്യമന്ത്രി എന്നീ പരിഗണനകള്‍ വെച്ച് നല്‍കുന്നത്. ഇതോടെ ഗണ്‍മാന്‍മാര്‍ കൂടെയുണ്ടാവില്ല. ഗണ്‍മാനെ പിന്‍വലിച്ചതോടെ രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്‌കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. നവകേരള യാത്രയ്ക്കിടെ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പ്രതിയായ ഗണ്‍മാന്‍ സന്ദീപിനെയാണ് പിണറായി വിജയന്റെ സുരക്ഷാ സംഘത്തില്‍ നിന്ന്…
Read More » -
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; ബിലാലിന് ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ
മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ് നടത്തിയ കേസിൽ പിടിയിലായ ബിലാൽ മുഖ്യസൂത്രധാരൻ. ഇയാൾ നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുള്ളതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെയാണ് ഇയാൾക്ക് ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ബിലാനെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ട്. നിലവിൽ ലഭിച്ച രണ്ട് പരാതികൾ വിശദമായി പരിശോധിച്ച് വരികയാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബിലേക്ക് അന്വേഷണം നടത്തുന്നു. സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഔറംഗസേബിൻ്റെ അക്കൗണ്ടിലേക്ക് പണം…
Read More » -
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷനില്‍ പിടി വീണു; കുറഞ്ഞ സര്‍വീസ് കാലാവധി നാല് വര്‍ഷം
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഇനി മുതല്‍ പെന്‍ഷന് നാലുവര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടുവര്‍ഷം സര്‍വീസുണ്ടെങ്കില്‍ അര്‍ഹതയുണ്ടായിരുന്നു. രണ്ടുവര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മൂന്നുവര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സര്‍വീസ് ഉണ്ടെങ്കില്‍ മാത്രം പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ തീരുമാനം. അങ്ങനെ വരുമ്പോള്‍ ടേം വ്യവസ്ഥയിലുള്ള മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ ഇത് ബാധിക്കും. പുതിയ വ്യവസ്ഥ അതൃപ്തിയുണ്ടായിരിക്കുകയാണ്. അനൂപ് ജേക്കബും മാണി സി കാപ്പനുമാണ് യുഡിഎഫിലെ ധാരണ പ്രകാരം രണ്ടര വര്‍ഷം വീതം ടേം വ്യവസ്ഥയില്‍…
Read More » -
തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇനി സഭാ നാഥൻ; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ
16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് എ സി മൊയ്തീനേയും എൽഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല. കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ തിരുഞ്ചൂർ രാധാകൃഷ്ണൻ എട്ടാമത്…
Read More » -
ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് എൻജിനിൽ അഗ്നിബാധ: എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിംഗ്
ബെംഗളൂരുവിൽനിന്ന് ദില്ലിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനിൽ അഗ്നിബാധ.വിമാനം ദില്ലിയിൽ സുരക്ഷിതമായി ഇറക്കിയതിനാൽ ഒഴിവായത് വൻ അപകടം. എല്ലാ യാത്രക്കാരും സുരക്ഷിതരെന്ന് എയർ ഇന്ത്യ. അഗ്നിബാധയ്ക്ക് പിന്നാലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർണ്ണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാത്രി 9.30 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്. എയർബസ് എ320 ശ്രേണിയിൽപ്പെട്ട എഐ 2802 എന്ന വിമാനമാണ് ദില്ലി വിമാനത്താവളത്തിലെ റൺവേ 29ആറിൽ ലാൻഡ് ചെയ്തത്. തുടർന്ന് വിമാനം റൺവേയിൽ നിന്ന് മാറ്റി ടോ ചെയ്തു കൊണ്ടുപോയി. ഈ വിമാനത്തിൽ 171 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…
Read More » -
കെഎസ്ആര്‍ടിസിയുടെ മുഴുവൻ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര : പ്രതിമാസ നഷ്ടം 112 കോടി രൂപ, ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറി
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവoദിക്കുമ്പോഴുള്ള വരുമാന നഷ്ടം എത്രയെന്ന് റിപ്പോർട്ട് സര്‍ക്കാരിന് കൈമാറി. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി നഷ്ടം ഉണ്ടാകും സിറ്റി ഫാസ്റ്റ്, ഓർഡിനറി ബസുകളിൽ നടപ്പാക്കിയാൽ 65 കോടിയും ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിൽ നടപ്പാക്കിയാൽ 90 കോടിയും നശ്ടമുണ്ടാകും മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടിയാകും 3 മാസത്തേക്കുള്ള കണക്കാണ് നൽകിയത്. ഗതാഗത സെക്രട്ടറിക്കാണ് റിപ്പോർട്ട് നൽകിയത്. പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാർ പ്രതിദിനം സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്.…
Read More » -
സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് മുതൽ ദില്ലിയിൽ
മൂന്ന് ദിവസത്തെ സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക അവലോകനം കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടാകും. കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ ഉൾപ്പെടെ പ്രാഥമിക ചർച്ചകൾ നടക്കും. ഇതിനു പുറമേ രാജ്യത്തെ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ഇന്ധന പ്രതിസന്ധി ഉൾപ്പെടെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം ചർച്ചയാകും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സി പി ഐ എം സംഘടിപ്പിച്ച ജൻ അക്രോഷ് റാലി, നോയിഡയിൽ ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിൽ നടക്കുന്ന…
Read More »