International

  • പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ: അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പ്രതിസന്ധിയിൽ

    അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകളെ പ്രതിസന്ധിയിലാക്കി പശ്ചിമേഷ്യയിൽ വീണ്ടും വ്യോമാക്രമണങ്ങൾ. കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. ഇറാന്റെ തീരദേശ നഗരമായ ഗെരുക്, തന്ത്രപ്രധാനമായ ക്യൂഷം ദ്വീപ് എന്നിവിടങ്ങളിൽ അമേരിക്ക പ്രത്യാക്രമണം നടത്തി. സമാധാന ചർച്ചകൾ അതിവേഗം തുടരുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം ലെബനോനെതിരെയുള്ള ആക്രമണം തുടർന്നാൽ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ആണ് ഇക്കാര്യം അറിയിച്ചത്. ലെബനോന് പിന്തുണ വാഗ്ദാനം ചെയ്തതായും ഗാലിബാഫ് അറിയിച്ചു. അതിനിടെ ഇസ്രയേലും ഹിസ്ബുല്ലയും…

    Read More »
  • പശ്ചിമേഷ്യ കൂടുതൽ പുകയുന്നു ; യുഎസിനോട് ഇനി ചർച്ച ഇല്ലെന്ന് ഇറാൻ

    യുഎസുമായുള്ള സമാധാന ചർച്ചകൾ അവസാനിപ്പിച്ച് ഇറാൻ. ഇതോടെ പശ്ചിമേഷ്യ വീണ്ടും കൂടുതൽ സംഘർഷഭരിതമാകുന്ന സ്ഥിതിയാണ് നിലവിൽ. ലബനനിലും ​ഗാസയിലും ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതു വരെ യുഎസുമായി മധ്യസ്ഥ ചർച്ചകൾക്കില്ലെന്നു ഇറാൻ റവല്യൂഷനി ​ഗാർഡ് കോർ വ്യക്തമാക്കിയെന്നു ഇറാൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് റിപ്പോർട്ട് ചെയ്തു. യുഎസുമായുള്ള ചർച്ചയിൽ നിന്നു ഇറാൻ പിന്മാറി. ഹോർമുസ് കടലിടുക്ക് പൂർണമായി തടയും. യമനിലെ ഹൂതി വിമത സഖ്യകക്ഷികൾക്ക് പേർഷൻ ​ഗൾഫിലെ മറ്റൊരു പ്രധാന ജലപാതയായ ബാബ് എൽ മാൻഡെബ് കടലിടുക്കു വഴി വരുന്ന വാണിജ്യ കപ്പലുകൾക്ക് ആക്രമിക്കാൻ…

    Read More »
  • പൊലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍

    പൊലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി കല്‍ത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടില്‍ വീട്ടില്‍ ഗായത്രി മോഹനന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. അഞ്ചല്‍ സ്വദേശി വിവേകിന്റെ ബൈക്കാണ് കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ കാരണങ്ങളാണ് ബൈക്ക് കത്തിക്കുന്നതിന് ഇടയാക്കിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. അഞ്ചല്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ, ആരതി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ആരതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആറന്മുള പൊലീസ് സ്റ്റേഷനിലെ…

    Read More »
  • മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്: പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

    മോഡലിങ്ങിൻറെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മരട് പൊലീസ് ആണ് കസ്റ്റഡി അപേക്ഷ നൽകുക. വിദേശത്തുള്ള രണ്ടു പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. ഇതിനിടെ മുഖ്യ പ്രതി സിന്ധുവിന്റെ ഫോണിലൂടെയുള്ള ഭീഷണി സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. തനിക്ക് പൊലീസ് ഉദ്യോഗസ്ഥരും ഗുണ്ടകളും സിനിമാ താരങ്ങളുമൊക്കെയായി ബന്ധമുണ്ടെന്ന് സിന്ധു പറയുന്ന ശബ്ദ സന്ദേശം ആണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പരാതികൾക്ക് പിന്നാലെ സിന്ധുവിന്റെ ഏജന്റിന് അയച്ച…

    Read More »
  • ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സം​ഗമം ഇന്ന് ; ഒഴുകിയെത്തി തീർഥാടകർ

    പ്രാർഥനാ നിർഭരമായ അന്തരീക്ഷത്തിൽ ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി ഇരുപത് ലക്ഷത്തിനടുത്ത് വരുന്ന തീർഥാടകർ ഇന്ന് പുണ്യഭൂമിയിൽ ഒത്തുചേരും. മിനായിൽ നിന്നും ഇന്ന് പുലർച്ചെ മുതൽ തന്നെ തീർഥാടകർ അറഫാ മൈതാനത്തേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുമ്പായി മുഴുവൻ ഹാജിമാരും അറഫയിൽ പ്രവേശിക്കും. പ്രവാചകൻ മുഹമ്മദ് നബി തന്റെ വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫാ മൈതാനത്ത്, പാപമോചന പ്രാർഥനകളുമായി സൂര്യാസ്തമയം വരെയാണ് തീർഥാടകർ ചെലവഴിക്കുക. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് സംഗമം. സൂര്യാസ്തമയത്തിനു ശേഷം…

    Read More »
  • ഇറാനിൽ വീണ്ടും യുഎസ് ആക്രമണം; ഹോർമുസിൽ ഐആർജിസി ബോട്ടുകളും മിസൈൽ കേന്ദ്രവും തകർത്തു

    വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ ദക്ഷിണ ഇറാനിൽ യുഎസ് സൈന്യത്തിന്റെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ​ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ആക്രമണം നടത്തിയതെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഹോർമുസിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകൾ സൈന്യം തകർത്തു. അമേരിക്കൻ യുദ്ധ വിമാനങ്ങളെ ലക്ഷ്യം വച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവും തകർത്തതനായി യുഎസ് സൈന്യം അവകാശപ്പെട്ടു. ബന്ദർ…

    Read More »
  • വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമിയെ വധിച്ചു

    അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപമാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള യുഎസ് സീക്രട്ട് സർവീസ് സുരക്ഷാ ബൂത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. 21 കാരനായ നാസിർ ബെസ്റ്റാണ് വെടിവെപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ നേരത്തെയും വൈറ്റ് ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുണ്ട്. വെടിവെപ്പിൽ സമീപത്ത് ഉണ്ടായ ഒരു വഴിയാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇദേഹത്തിന്റെ നില അതീവ ഗുരുതരമായി…

    Read More »
  • ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; ആദ്യമന്ത്രിസഭാ യോഗത്തില്‍ തീരുമാനം; സുപ്രധാന പ്രഖ്യാപനങ്ങള്‍

    സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ്യാരന്റി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന…

    Read More »
  • യുഎഇ ആണവ നിലയത്തിന് നേരെ ഡ്രോണ്‍ ആക്രമണം; വന്‍ തീപിടിത്തം, ആളപായമില്ല

    യുഎഇ ആണവനിലയത്തിന്റെ അതിര്‍ത്തിയില്‍ ഞായറാഴ്ച ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വന്‍ തീപിടിത്തം. യാതൊരു പ്രകോപനവുമില്ലാതെയാണ് ഭീകരാക്രമണം നടന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യുഎസും ഇറാനും വീണ്ടുമൊരു യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന സൂചനകള്‍ നിലനില്‍ക്കുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ ആളപായമോ ആണവ വികിരണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇസ്രായേലില്‍ നിന്നുള്ള വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആതിഥേയത്വം വഹിക്കുന്ന യുഎഇ, അടുത്തിടെ ഇറാന്‍ തങ്ങള്‍ക്കെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയതായി ആരോപിച്ചിരുന്നു. യു.എസ് നാവികസേനയുടെ ഉപരോധത്തിലുള്ള, തന്ത്രപ്രധാനമായ ഊര്‍ജ്ജ ജലപാതയായ ഹോര്‍മൂസ് കടലിടുക്കിനെച്ചൊല്ലി ഇരുരാജ്യങ്ങളും…

    Read More »
  • പാകിസ്ഥാന്റെ ‘ഫതഹ്-4’ മിസൈൽ പരീക്ഷണം വിജയം; 750 കിലോമീറ്റർ ദൂരപരിധി

    സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ‘ഫതഹ്-4’ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു. 750 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ ഭൂമിയിലെയും കടലിലെയും ലക്ഷ്യസ്ഥാനങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. മിസൈൽ വിക്ഷേപണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐഎസ്പിആർ പുറത്തുവിട്ടു. അത്യാധുനിക ഗൈഡൻസ് സംവിധാനവും നാവിഗേഷൻ സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയ ഫതഹ്-4, ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് ലക്ഷ്യസ്ഥാനത്ത് എത്താൻ പ്രാപ്തമാണെന്ന് പാകിസ്ഥാൻ സൈന്യം അവകാശപ്പെടുന്നു. മിസൈലിന്റെ പറക്കൽ പാതയും കൃത്യതയും നിരീക്ഷിച്ച ഉദ്യോഗസ്ഥർ പരീക്ഷണം…

    Read More »
Back to top button