International
-
ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കും; പ്രമേയം പാസാക്കി ഇറാന്‍ ദേശീയ സുരക്ഷാ കമ്മീഷന്‍
ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കവുമായി ഇറാന്‍. കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കും എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. സേവനങ്ങള്‍ക്കുള്ള ഫീസെന്നാണ് ഇറാന്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ഇത് ടോള്‍ അല്ലെന്നും അറിയിച്ചിട്ടുണ്ട്. ഇറാന്‍ റിയാലോ ഇറാന്‍ നിശ്ചയിക്കുന്ന മറ്റേതെങ്കിലും കറന്‍സിയിലോ ഈടാക്കാനാണ് നീക്കം. ഇത് സംബന്ധിച്ച പ്രമേയം ഇറാന്‍ ദേശീയ സുരക്ഷ കമ്മീഷന്‍ അംഗീകരിച്ചു. ഇറാനും അറേബ്യന്‍ ഉപദ്വീപിനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ലോകത്തെ സമുദ്രമാര്‍ഗ്ഗമുള്ള ക്രൂഡ് ഓയില്‍, പ്രകൃതിവാതക നീക്കത്തിന്റെ ഏകദേശം 20 ശതമാനവും…
Read More » -
തുര്‍ക്കിയിലേക്ക് പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 6 ഇന്ത്യാക്കാര്‍ അടക്കം 10 പേരെ ബന്ദികളാക്കി
ആയുധങ്ങളുമായി പോയ ചരക്കുകപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ പത്ത് ജീവനക്കാരില്‍ ആറ് പേര്‍ ഇന്ത്യക്കാരാണെന്ന് സോമാലിയന്‍ അധികൃതർ വ്യക്തമാക്കി. തുര്‍ക്കി സൈന്യത്തിനുള്ള ആയുധങ്ങളുമായി പോയ കാമറൂണ്‍ പതാകയുള്ള ‘എം.വി ലുതുഫ്’ എന്ന ചരക്കുകപ്പലാണ് കൊള്ളക്കാര്‍ റാഞ്ചിയത്. പന്‍ഡ്‌ലാന്‍ഡിലെ ഐല്‍ ജില്ലയിലുള്ള മരയ്യ തീരത്തുനിന്ന് മൂന്നര നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് കപ്പല്‍ റാഞ്ചിയത്. കഴിഞ്ഞ ഏപ്രില്‍ 26-ന് ‘എം.വി സ്വാര്‍ഡ്’ എന്ന കപ്പല്‍ റാഞ്ചിയ സംഘത്തില്‍പ്പെട്ട കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ബന്ദികളാക്കപ്പെട്ടവരില്‍ ആറ് ഇന്ത്യക്കാരെ കൂടാതെ ഒരു തുര്‍ക്കി പൗരനും ഒരു ജോര്‍ജിയന്‍…
Read More » -
ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കും: ഡോണൾഡ് ട്രംപ്
ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള തന്റെ നല്ല ബന്ധം ചൂണ്ടിക്കാട്ടിയാണ് ഡോണൾഡ് ട്രംപിൻ്റെ പ്രഖ്യാപനം. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന വാർഷിക സൈനിക അഭ്യാസമായ ഉൽച്ചി ഫ്രീഡം ഷീൽഡ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങളിൽ അമേരിക്ക പങ്കെടുക്കാൻ വർഷങ്ങൾക്കുമുമ്പ് സമ്മതിച്ചതിൽ ഉത്തരകൊറിയയുടെ കിം ജോങ് ഉന്നുമായുള്ള എന്റെ മികച്ച ബന്ധത്തിന്റെ അടിസ്ഥാനത്തിൽ എനിക്ക് സന്തോഷമില്ല’ എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലിൽ…
Read More » -
ഇന്തോനേഷ്യയില്‍ ഭൂചലനം; 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്
ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2 പേര്‍ മരിച്ചതായി വിവരമുണ്ട്. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി തുടര്‍ ചലനങ്ങളുണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു, തീരപ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
Read More » -
ഹജ്ജ് 2027: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നറുക്കെടുപ്പ് നാളെ
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് നാളെ പൂർത്തിയാകും. ഇരുപത്തിനാലായിരത്തിലേറെ പേരാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അപേക്ഷിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും രണ്ട് ലക്ഷത്തിലേറെ പേർ ഇത്തവണ ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ട്.1,22,000ത്തോളം പേർക്കാണ് ഹജ്ജിന് അവസരം ലഭിക്കാൻ സാധ്യത. അവസാന ലിസ്റ്റ് പുറത്തിറക്കുന്നതിനാണ് ഓൺലൈൻ വഴി നറുക്കെടുപ്പ് പൂർത്തിയാക്കുന്നത്. മുംബൈയിലുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നാളെ ഉച്ചയ്ക്ക് 11:30നാണ് നറുക്കെടുപ്പ്. hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി നറുക്കെടുപ്പ് തത്സമയം പ്രദർശിപ്പിക്കും. കേരളത്തിൽ നിന്ന് 14000ഓളം തീർഥാടകർക്കാണ് ഇത്തവണയും സാധ്യത. 24500 പേരാണ് സംസ്ഥാനത്തുനിന്ന്…
Read More » -
ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്
ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം. ക്രൂയിസ് മിസൈൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒമാന്റെ പ്രാദേശിക സമുദ്രാതിർത്തിയിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുകൂടി സഞ്ചരിച്ചിരുന്ന ‘മൊംബാസ’ (Mombasa), ‘ബാഹിയ’ (Bahia) എന്നീ ടാങ്കറുകളാണ് ആക്രമണത്തിന് ഇരയായത്. ഇതിൽ ‘മൊംബാസ’ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ ജീവനക്കാരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആറു ഇന്ത്യക്കാരും രണ്ട് ഉക്രൈൻ പൗരന്മാരുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന്…
Read More » -
ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ
ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ഇന്ന്. ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും ഔദ്യോഗിക ചടങ്ങുകൾക്കും ഒടുവിൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ആചാരപരമായ ചടങ്ങുകൾക്ക് ശേഷം ഖമനയിയുടെ ഭൗതികദേഹം ഇറാഖിലെ ഷിയാ പുണ്യനഗരങ്ങളായ നജാഫിലും കർബലയിലും എത്തിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നജാഫിലെത്തിച്ച മൃതദേഹം ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം ഔദ്യോഗികമായി ഏറ്റുവാങ്ങി. അമേരിക്കയ്ക്ക് മരണം, ഇസ്രയേലിന് മരണം തുടങ്ങിയ…
Read More » -
വീണ്ടും യുദ്ധത്തിലേക്ക്? ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്
ഇറാനുമായി വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള ചർച്ചകൾ സമയം പാഴാക്കൽ മാത്രമാണ്. ഇറാനിലെ 85 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി. ബുധനാഴ്ച അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുകയായിരുന്ന മൂന്ന് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്നാണ് ഈ തിരിച്ചടി നൽകിയത്. കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന്…
Read More » -
ആയത്തുല്ല അലി ഖമനയിയുടെ വിലാപയാത്ര ഇന്ന്; കനത്ത സുരക്ഷയിൽ ഇറാൻ
ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിന്റെ ഭാഗമായി ടെഹ്‌റാനിലൂടെയുള്ള വിലാപയാത്ര ഇന്ന് നടക്കും. ഇമാം ഹുസൈൻ സ്‌ക്വയറിൽ നിന്ന് ആസാദി സ്‌ക്വയറിലേക്കാണ് വിലാപയാത്ര. കനത്ത സുരക്ഷയിലാണ് ഇറാൻ. വ്യോമാതിർത്തി ഇന്ന് പൂർണമായും അടച്ചിടും. സുരക്ഷയുടെ ഭാഗമായി പിതാവിൻ്റെ ശവസംസ്കാര ചടങ്ങിൽ മുജ്തബ ഖമനയി പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അലി ഖമനിയുടെ മറ്റ് മൂന്ന് മക്കളായ മസൂദ്, മൊസ്തഫ, മെയ്സം എന്നിവർ ഞായറാഴ്ച നടന്ന ചടങ്ങിൽ പങ്കെടുത്തു, പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ, റെവല്യൂഷണറി ഗാർഡ്സ് മേധാവി അഹമ്മദ് വാഹിദി എന്നിവരുൾപ്പെടെയുള്ള…
Read More » -
വെനസ്വേല ഭൂകമ്പം; മരണം 1450 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ മരണം 1450 ആയി. സ്ഥലത്ത് യന്ത്രസാമഗ്രികളുടെ അഭാവം രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ദുരന്തത്തിൽ വെനസ്വേലയ്ക്ക് ഐകദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുൻ പ്രസിഡൻ്റ് നിക്കോളാസ് മഡൂറോ എത്തി. അമേരിക്കയിലെ ബ്രൂക്ലിനിലെ ജയിലിൽ കഴിഞ്ഞ ജനുവരി മുതൽ തടവിലാണ് മഡൂറോയും ഭാര്യ സീലിയയും.എക്‌സിലൂടെയായിരുന്നു പ്രതികരണം. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര മാനുഷിക സഹായവുമായി യുഎഇ എത്തിയിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം യുഎഇ എയ്ഡ് ഏജൻസി വഴിയാണ് 10 ദശലക്ഷം യുഎസ് ഡോളറിന്റെ അടിയന്തര ആശ്വാസ ധനസഹായം പ്രഖ്യാപിച്ചത്.…
Read More »