International

  • നേപ്പാൾ കലാപം; ഹെൽപ് ഡെസ്ക്ക് തുടങ്ങി നോർക്ക

    നേപ്പാൾ കലാപവുമായി ബന്ധപ്പെട്ട്‌ മലയാളികൾക്ക് സഹായവുമായി ഹെൽപ് ഡെസ്ക്ക് ആരംഭിച്ച് നോർക്ക. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനപ്രകാരാമാണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത്. നേപ്പാളിൽ കുടുങ്ങി പോയതും സഹായം ആവശ്യമായവർക്കും ബന്ധുക്കളെ സംബന്ധിച്ച വിവരം തേടുന്നവർക്കും ഹെൽപ് ഡെസ്ക്കിൽ ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), +91-8802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. അതേസമയം, തത്കാലം നേപ്പാളിലേയ്ക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ നേപ്പാളിൽ തുടരുന്ന…

    Read More »
  • ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ;ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും തകർത്തു

    ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബഹുനില കെട്ടിടങ്ങളും താമസ കേന്ദ്രങ്ങളും ഇസ്രായേൽ തകർത്തു. ഇന്നലെമാത്രം 67 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗസ്സ സിറ്റി കീഴടക്കാൻ കൂടുതൽ ശക്​തമായ ആക്രമണങ്ങൾക്ക്​ ഒരുങ്ങുകയാണെന്ന്​ ഇസ്രായേൽ സേന അറിയിച്ചു. ആക്രമണം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ലക്ഷക്കണക്കിന്​ ഫലസ്തീനികളോട്​ തെക്കൻ ഗസ്സയിലേക്ക്​ ഒഴിഞ്ഞു പോകാനാണ്​ സേന നിർദേശിച്ചിരിക്കുന്നത്​. ഗസ്സ സിറ്റിയിലെ മറ്റൊരു ബഹുനില കെട്ടിടം കൂടി ഇസ്രായേൽ ബോംബിട്ട്​ തകർത്തു. ഇവിടെയുള്ള താമസക്കാരോട്​ ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ട്​ മണിക്കൂറുകൾക്കകമാണ്​ ബോംബിങ്​ നടന്നത്​. 67 പേരെയാണ്​ ഇന്നലെ ഇസ്രായേൽ കൊന്നുതള്ളിയത്​. ഇവരിൽ…

    Read More »
  • ‘ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും സ്‌പെഷ്യല്‍’ മോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കും ; നിലപാട് മയപ്പെടുത്തി ട്രംപ്

    ഇന്ത്യ-അമേരിക്ക ബന്ധം സവിശേഷമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എപ്പോഴും സൗഹൃദത്തിലായിരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന കാര്യങ്ങള്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ ചൈനയ്‌ക്കൊപ്പം പോയെന്ന പരാമര്‍ശം ട്രംപ് തിരുത്തി. റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ നിരാശനാണെന്നും വാര്‍ത്താ ഏജന്‍സിയോട് ട്രംപ് വ്യക്തമാക്കി. ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്നും അവര്‍ക്ക് ആശംസകള്‍ നേരുന്നുവെന്നും ട്രൂത്ത് സോഷ്യലില്‍ കുറിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് ഇന്ത്യയുമായി എപ്പോഴും തങ്ങള്‍ സൗഹൃദത്തിലായിരിക്കുമെന്ന് വിശദീകരിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള അമേരിക്കയുടെ ആഴത്തില്‍…

    Read More »
  • റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റ് ; യു എസ് വാണിജ്യ സെക്രട്ടറി

    റഷ്യയില്‍ നിന്നും എണ്ണ വാങ്ങല്‍ വര്‍ധിപ്പിച്ചത് ഇന്ത്യ ചെയ്ത വലിയ തെറ്റാണെന്ന് അമേരിക്കന്‍ വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്. ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ ഇന്ത്യ ചര്‍ച്ചയ്ക്ക് എത്തുമെന്ന് കരുതുന്നു. അവര്‍ ക്ഷമ ചോദിക്കും. ട്രംപുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യും. യുഎസ് എപ്പോഴും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും ഹോവാര്‍ഡ് ലുട്‌നിക് പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല ഞങ്ങള്‍ അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്’. ലുട്‌നിക് കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിനെയും…

    Read More »
  • പാകിസ്ഥാനില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലിക്കിടെ സ്‌ഫോടനം, 14 പേര്‍ കൊല്ലപ്പെട്ടു

    പാകിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ ഒരു സ്റ്റേഡിയത്തിലെ പാര്‍ക്കിങ് സ്ഥലത്ത് നടന്ന സ്‌ഫോടനത്തില്‍ കുറഞ്ഞത് 18 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ചൊവ്വാഴ്ച ഒരു രാഷ്ട്രീയ റാലിയിലാണ് സ്‌ഫോടനം നടന്നത്. ചാവേര്‍ ആക്രമണമാണെന്ന് സംശയിക്കുന്നു. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയിലെ (ബിഎന്‍പി) നൂറുകണക്കിന് അംഗങ്ങള്‍ ഒത്തുകൂടിയ സ്ഥലത്തായിരുന്നു സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ദേശീയ നേതാവും മുന്‍ പ്രവിശ്യാ മുഖ്യമന്ത്രിയുമായ സര്‍ദാര്‍ അതൗല്ല മെങ്കലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി നടത്തിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങള്‍…

    Read More »
  • പുടിനുമായി മോദിയുടെ നിർണായക കൂടിക്കാഴ്ച ഇന്ന് ; റഷ്യ -യുക്രെയ്ൻ സംഘർഷം ചർച്ചയാവും

    റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിൽക്കാനാണ് സാധ്യത. റഷ്യ -യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. വെടിനി‍ർത്തലിനെക്കുറിച്ച് താൻ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി,കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഡോണൾഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചർച്ചയാകും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ…

    Read More »
  • ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്. രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള…

    Read More »
  • അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ 50 ശതമാനം തീരുവ ഇന്നുമുതല്‍; യുഎസ് വിജ്ഞാപനം പുറപ്പെടുവിച്ചു

    ‌റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. അധിക തീരുവ സംബന്ധിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം (ഇന്ത്യന്‍ സമയം പകല്‍ ഒന്‍പത് മണി) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ…

    Read More »
  • നിമിഷ പ്രിയയുടെ വധശിക്ഷ; പുതിയ തിയതി തേടി അറ്റോർണി ജനറലിനെ കണ്ട് തലാലിന്റെ സഹോദരൻ

    യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയിൽ നിലപാട് കടുപ്പിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവർത്തിക്കുകയാണ് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോർണി ജനറലിനെ കണ്ടതയായി അബ്ദുൽ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വധശിക്ഷയ്ക്ക് പുതിയ തിയതി നിശ്ചയിക്കണം എന്നാണ് അബ്ദുൽ ഫത്താഹ് മെഹ്‍ദിയുടെ ആവശ്യം. വധശിക്ഷ നീട്ടിവെച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടെന്നും പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും കാട്ടി…

    Read More »
  • തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ല; നിലപാട് കടുപ്പിച്ച് ട്രംപ്

    തീരുവ തര്‍ക്കത്തില്‍ പരിഹാരമാകുന്നതു വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ വെച്ച്, ഇന്ത്യയ്ക്ക് മേല്‍ പുതുതായി 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍, ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇല്ല, തീരുവ തര്‍ക്കം പരിഹരിക്കുന്നതുവരെ ഇല്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം നവംബറിനകം ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ട്രംപിന്റെ…

    Read More »
Back to top button