International
-
സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം; ഗസയിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു
ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ഇസ്രയേൽ ആക്രമണം.പലസ്തീൻ കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ആക്രമിച്ചത് അസ്വാഭാവികമായി വാഹനം കണ്ടതിനെ തുടർന്നെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ന്യായീകരണം.സമാധാന കരാർ പ്രാബല്യത്തിൽ വന്ന് എട്ട് ദിവസം പിന്നിടുന്നതിനിടെയാണ് ഇസ്രയേലിന്റെ ക്രൂരത. ഗസ സിറ്റിയ്ക്ക് സമീപത്തെ സെയ്ത്തൂൻ പ്രദേശത്ത് അബു ഷാബൻ എന്നയാളുടെ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം.മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് പേർ സ്ത്രീകളുമുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീട് തേടിയെത്തിയ കുടുംബമാണ് ആക്രമിക്കപ്പെട്ടതെന്ന് ഗസ പ്രതിരോധ വക്താവ് മഹമൂദ് ബസൽ പ്രതികരിച്ചു.…
Read More » -
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷം; ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച
അഫ്ഗാനിസ്ഥാൻ-പാകിസ്താൻ സംഘർഷത്തിൽ ഖത്തറിന്റെ മാധ്യസ്ഥതയിൽ ഇന്ന് ചർച്ച. ദോഹയിൽ വച്ചാണ് അഫ്ഗാൻ -പാക് പ്രതിനിധികൾ ചർച്ച നടത്തുക. താലിബാൻ പ്രതിനിധി സംഘം ദോഹയിലേക്ക് യാത്ര തിരിച്ചു. പ്രതിരോധ മന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ്, ഇന്റലിജൻസ് മേധാവി അബ്ദുൾ ഹഖ് വാസിഖ് എന്നിവരാണ് സംഘത്തിലുള്ളത്. പാകിസ്താൻ പ്രതിനിധി സംഘം ദോഹയിൽ എത്തി. ദോഹയിൽ ചർച്ചകൾ അവസാനിക്കുന്നതുവരെ 48 മണിക്കൂർ വെടിനിർത്തൽ നീട്ടാൻ പാകിസ്താനും അഫ്ഗാനിസ്ഥാനും വെള്ളിയാഴ്ച സമ്മതിച്ചതായി ഇരു രാജ്യത്തെയും അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിക്കടുത്ത് നടന്ന ചാവേർ ആക്രമണത്തിൽ ഏഴ് പാകിസ്താൻ സൈനികർ…
Read More » -
‘ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചു’; സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ
ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഗാസ വെടിനിർത്തൽ നിലനിൽക്കുമെന്നും ഡോണൾഡ് ട്രംപ് അറിയിച്ചു. ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്പായിരുന്നു ഡോണൾഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു. ഗാസ സമാധാന ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് മിഡിൽ ഈസ്റ്റിൽ. ട്രംപിന്‍റെ നേതൃത്വത്തിൽ ഈജിപ്തിലാണ് ഉച്ചകോടി. സമാധാന കരാറിന്‍റെ ഭാഗമായി ഹമാസ് ഇന്ന് ബന്ദികളെ വിട്ടയക്കും. ഇസ്രയേൽ പലസ്തീൻ തടവുകാരെയും വിട്ടയയ്ക്കും. ഇസ്രയേലിലാണ്…
Read More » -
കാബൂളില്‍ വീണ്ടും എംബസി തുറക്കും ; എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി താലിബാൻ വിദേശകാര്യ മന്ത്രി
ഇന്ത്യയെ അടുത്ത സുഹൃത്തായാണ് അഫ്ഗാനിസ്താൻ കാണുന്നതെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. ഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുത്തഖി നിലപാട് വ്യക്തമാക്കിയത്. 2021ൽ അധികാരമേറ്റ ശേഷം ഇന്ത്യയും താലിബാൻ ഭരണകൂടവും തമ്മിലുള്ള ആദ്യ നയതന്ത്ര കൂടിക്കാഴ്ചയാണിത്. ‘അഫ്ഗാനിൽ അടുത്തിടെ ഭൂകമ്പമുണ്ടായപ്പോൾ ആദ്യമായി പ്രതികരിച്ചത് ഇന്ത്യയാണ്. ഇന്ത്യയെ അഫ്ഗാൻ ഏറ്റവും അടുത്ത സുഹൃത്തായാണ് കാണുന്നത്. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിൽ അധിഷ്ഠിതമായ ബന്ധമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ ബന്ധം ശക്തിപ്പെടുത്താൻ ഒരു കൂടിയാലോചനാ…
Read More » -
ഒടുവില്‍ സമാധാനത്തിലേക്ക്; ഗാസയിൽ വെടിനിര്‍ത്തലിന് ധാരണ, ബന്ദികളെ മോചിപ്പിക്കുമെന്ന് ട്രംപ്
രണ്ടു വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്‌റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറിന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുകയും ചെയ്യും. ചര്‍ച്ച വിജയമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.…
Read More » -
‘ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറണം : കെയ്‌റോ സമാധാന ചര്‍ച്ച രണ്ടാംഘട്ടത്തിലേക്ക്
ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍, ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈജിപ്റ്റിലെ കെയ്‌റോയില്‍ ആരംഭിച്ച സമാധാന ചര്‍ച്ച രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വെടിനിര്‍ത്തല്‍ അംഗീകരിക്കുന്നതിനായി മൂന്ന് ആവശ്യങ്ങളാണ് ഹമാസ് മുന്നോട്ടു വെച്ചത്. ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പൂര്‍ണമായി പിന്മാറണം. ശാശ്വത വെടിനിര്‍ത്തല്‍ വേണം. ഗാസയില്‍ ഉപാധികളില്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. രണ്ടാം വട്ട ചര്‍ച്ച ഇന്ന് ആരംഭിക്കാനിരിക്കെയാണ് ഹമാസ് ആവശ്യങ്ങള്‍ മുന്നോട്ടു വെച്ചിട്ടുള്ളത്. ഗാസയുടെ പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങണം. ഇതിന് മേല്‍നോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും…
Read More » -
ഗാസ സമാധാന പദ്ധതി; ഈജിപ്തിൽ നടന്ന ഒന്നാം ഘട്ട ചർച്ചകൾ അവസാനിച്ചു
ഗാസ സമാധാന പദ്ധതി വിഷയത്തിൽ ഈജിപ്തിൽ നടന്ന മധ്യസ്ഥ ചർച്ചകളുടെ ഒന്നാം ഘട്ടം അവസാനിച്ചു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ അവസാനിച്ചതെന്ന് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ നടന്ന ചർച്ച മണിക്കൂറുകൾ നീണ്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതിയിൽ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലായിരുന്നു ചർച്ച. ബന്ദികളുടെ മോചനവും പലസ്തീൻ തടവുകാരുടെ കൈമാറ്റവുമാണ് ആദ്യഘട്ടത്തിൽ ചർച്ചയായതെന്നാണ് സൂചന. ഇസ്രയേൽ പ്രതിനിധിസംഘത്തിൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വിദേശനയ ഉപദേഷ്ടാവ് ഒഫിർ ഫോക്, ബന്ദികളുടെ ചുമതലയുള്ള ഗാൽ ഹിർഷ്…
Read More » -
ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും
ഹമാസ്-ഇസ്രായേൽ സമാധാന ചർച്ച ഇന്ന് ഈജിപ്ത്തിൽ നടക്കും. അമേരിക്കയുടെ മധ്യസ്ഥതയിലാണ് ചർച്ച. ബന്ദികളുടെ കൈമാറ്റമാണ് പ്രധാന അജണ്ട. ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹമാസിനായി ചർച്ചയിൽ പങ്കെടുക്കുന്നത്. ട്രംപിന്‍റെ മരുമകൻ ജെറാർഡ് കുഷ്നെറും ചർച്ചയിലുണ്ട്. ഒന്നാംഘട്ട ചർച്ച ഈ ആഴ്ച പൂർത്തിയാക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. പശ്ചിമേഷ്യയുടെ ആകെ സമാധാനമാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപിന്‍റെ നിർദേശം ലംഘിച്ച് ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇന്നലെ മാത്രം 24 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.
Read More » -
അമേരിക്കയിൽ ഇന്ത്യൻ ദന്ത ഡോക്‌ടർ കൊല്ലപ്പെട്ടു
അമേരിക്കയിലെ ഡാലസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ചന്ദ്രശേഖര്‍ പോള്‍ എന്ന 27കാരനെയാണ് അജ്ഞാതന്‍ വെടിവച്ച് കൊന്നത്. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം. ഹൈദരാബാദില്‍ ബിഡിഎസ് പഠനത്തിനു ശേഷം 2023ലാണ് ചന്ദ്രശേഖര്‍ തുടര്‍പഠനത്തിനായി യുഎസിലേക്കു പോയത്. ആറു മാസം മുമ്പ് ഡെന്റല്‍ പിജി കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ജോലിക്കായി കാത്തിരിക്കുന്നതിനിടെ പാര്‍ട് ടൈം ആയി ഗ്യാസ് സ്റ്റേഷനില്‍ ജോലിചെയ്ത് വരികയായിരുന്നു. ഇവിടെ വച്ചാണ് ആക്രമണം ഉണ്ടായത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാന്‍ കുടുംബം യുഎസ് അധികൃതരുടെ സഹായം തേടി.
Read More » -
‘ബന്ദികളെ വിട്ടയക്കാം’; ട്രംപിന്റെ സമാധാന പദ്ധതി അംഗീകരിച്ച് ഹമാസ്
ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ബന്ദികൈമാറ്റം ഉള്‍പ്പടെ ചില ഉപാധികള്‍ അംഗീകരിച്ച് ഹമാസ്. പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ചവേണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറിയ പ്രതികരണത്തില്‍ ഹമാസ് അറിയിച്ചു. ഹമാസ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രതികരിച്ചു. ഹമാസിന്റെ പ്രതികരണം ഉള്‍പ്പടുന്ന പ്രസ്താവന തന്റെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യാനും ട്രംപ് മറന്നില്ല. ഖത്തറും ഈജിപ്തും ഹമാസ് നിലപാടിനെ സ്വാഗതം ചെയ്തു. ആശ്വാസകരമായ വാര്‍ത്തയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു. ജീവനോടെയും…
Read More »