International

  • യുഎസില്‍ കനത്ത ഹിമക്കാറ്റ്: 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി, 6,500 സര്‍വീസുകള്‍ വൈകുന്നു

    യുഎസില്‍ കനത്ത ഹിമക്കാറ്റിനെ തുടര്‍ന്ന് 5,220 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 6,500 ല്‍ വിമാന സര്‍വീസുകള്‍ വൈകുന്നു. രാവിലെ 8:20-ന് ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ ഏകദേശം 14 ശതമാനവും റദ്ദാക്കി. ഞായറാഴ്ച 11,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിരിയത്തിന്റെ കണക്കനുസരിച്ച്, കോവിഡിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അമേരിക്കന്‍ എയര്‍ലൈന്‍സ് തിങ്കളാഴ്ച ഏകദേശം 900 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 600 സര്‍വീസുകള്‍ വൈകുകയാണ്. റിപ്പബ്ലിക് എയര്‍വേയ്സ്, ജെറ്റ്ബ്ലൂ എയര്‍വേയ്സ്, ഡെല്‍റ്റ എയര്‍ലൈന്‍സുകളുടെയും വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ഹിമക്കാറ്റ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെയും…

    Read More »
  • യുഎസില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു വീണു; 7 മരണം, അപകടം ടേക്ക് ഓഫിനിടെ

    യുഎസില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നു വീണ് ഏഴ് മരണം. യുഎസിലെ മെയ്ന്‍ സ്റ്റേറ്റിലുള്ള ബാംഗര്‍ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു അപകടം. അപടത്തില്‍ ഒരു വിമാന ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ബോംബാര്‍ഡിയര്‍ ചലഞ്ചര്‍ 600 എന്ന വിമാനമാണ് ഇന്നലെ പ്രാദേശിക സമയം രാത്രി 7:45 ഓടെയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് വിവരം. ശക്തമായ ശൈത്യകാല കൊടുങ്കാറ്റ് രാജ്യത്തുടനീളം വിമാനയാത്ര തടസ്സപ്പെടുത്തിയ സമയത്താണ് ഈ അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ബാംഗര്‍ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു.…

    Read More »
  • ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം

    ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന സമിതിയിലേക്ക് ഇന്ത്യക്കും ക്ഷണം. വൈറ്റ് ഹൗസാണ് ഇന്ത്യയെ ക്ഷണിച്ച വിവരം എക്‌സിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യ-യു.എസ് ബന്ധം തീരുവയുടെ പേരില്‍ വഷളാവുന്നതിനിടെയാണ് ട്രംപിന്റെ ക്ഷണമെന്നത് ശ്രദ്ധേയമാണ്. ട്രംപ് അധ്യക്ഷനാവുന്ന സമിതിയില്‍ നേരത്തേ പാകിസ്ഥാനും ക്ഷണം ലഭിച്ചിരുന്നു. അറുപതോളം രാജ്യങ്ങള്‍ക്കാണ് സമാധാന സമിതിയിലേക്ക് ക്ഷണം ലഭിച്ചത്. പലസ്തീനും ഇസ്രയേലിനും സ്വീകര്യമായ രാജ്യം എന്ന നിലയ്ക്കാണ് ഇന്ത്യയെ യുഎസ് കാണുന്നത്. ഇസ്രയേലുമായി തന്ത്രപരമായ പങ്കാളിത്തം പിന്തുടരുന്ന ഇന്ത്യ പലസ്തീനു മാനുഷിക പിന്തുണയും സഹായവും നല്‍കുകയും ചെയ്യുന്നു. ഈജിപ്ത് വഴി ഗാസയിലേക്കു സഹായം…

    Read More »
  • ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കും

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തുടർ വ്യാപാര ചർച്ചകൾ ഇന്ന് നടക്കുമെന്ന് ഇന്ത്യയിൽ ചുമതലയേറ്റെടുത്ത പുതിയ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഇന്ത്യ പോലെ അനിവാര്യമായ മറ്റൊരു പങ്കാളി അമേരിക്കയ്ക്ക് വേറെയില്ല, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വ്യാപാരത്തിന് വലിയ പ്രാധാന്യമാണുള്ളതെന്നും ഗോർ പറഞ്ഞു. സുരക്ഷ, ഭീകരവാദവിരുദ്ധ നടപടികൾ, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കൂട്ടായ പ്രവർത്തനം അമേരിക്ക തുടരും. അമേരിക്ക നിലവിൽ ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 25 ശതമാനം തീരുവ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനുള്ള പിഴത്തീരുവയായാണ്…

    Read More »
  • ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

    ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎന്‍പി നേതാക്കള്‍ അറിയിച്ചു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ്. അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് ഭര്‍ത്താവ്. നവംബർ 23 മുതൽ ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖാലിദ സിയ. ആരോ​ഗ്യസ്ഥിതി ​മോശമായതിനെത്തുടർന്ന് ഡിസംബർ 11 ന് മുൻ പ്രധാനമന്ത്രിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഖാലിദ…

    Read More »
  • സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കന്‍ വ്യോമാക്രമണം

    സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ‘ഓപ്പറേഷന്‍ ഹോക്കൈ സ്ട്രൈക്ക്’ അമേരിക്കന്‍ സൈന്യത്തിനു നേരെ ഡിസംബര്‍ 13ന് നടന്ന ഐ എസ് ആക്രമണത്തിനുള്ള മറുപടിയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്ത് വ്യക്തമാക്കി. നിരവധി ഐഎസ് ഭീകരരെ വധിച്ചതായും പ്രതികാരനടപടികള്‍ തുരുമെന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ ആക്രമണത്തിന് സിറിയന്‍ പ്രസിഡന്റിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഐഎസ് ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളുമാണ് ആക്രമണത്തില്‍ ലക്ഷ്യം വച്ചതെന്ന് പീറ്റ് ഹെഗ്സേത്ത് സമൂഹമാധ്യമപോസ്റ്റിലൂടെ അറിയിച്ചു. നൂറുകണക്കിന് മിസൈലുകള്‍ ഉപയോഗിച്ച് മധ്യസിറിയയിലെ…

    Read More »
  • ഒമാനില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച; 23 കോടിയിലേറെ രൂപയുടെ സ്വര്‍ണം കവര്‍ന്നു

    ഒമാനിലെ ജ്വല്ലറിയില്‍ വന്‍ സ്വര്‍ണ്ണക്കവര്‍ച്ച. മസ്‌കത്ത് ഗവര്‍ണറേറ്റിലെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇരുപത്തിമൂന്നര കോടി രൂപ വില വരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. സംഭവത്തില്‍ രണ്ട് യൂറോപ്യന്‍ പൗരന്മാര്‍ പിടിയിലായി. ജ്വല്ലറിയുടെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നത്. ടൂറിസ്റ്റ് വിസയിലെത്തിയവരാണ് പിടിയിലായ യൂറോപ്യന്‍ പൗരന്മാര്‍. അതിസാഹസികമായാണ് പൊലീസ് മോഷ്ടാക്കളെ പിടികൂടിയത്. കടല്‍ക്കരയില്‍ നിന്നാണ് തൊണ്ടിമുതലുകള്‍ പൊലീസ് കണ്ടെടുത്തത്. വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് ബോട്ടിലാണ് ഇവര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണവും പണവും കടല്‍ക്കരയിലെത്തിച്ച് ഒളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറിക്ക് സമീപം മുറിയെടുത്ത്, പിന്നിലെ ഭിത്തി തുരന്ന്…

    Read More »
  • ഓസ്‌ട്രേലിയയിലെ ഭീകരാക്രമണം: മരണം 16 ആയി, 40 പേർക്ക് പരുക്ക്

    ഓസ്‌ട്രേലിയയിലെ ഭീകരാക്രമണത്തിൽ മരണം 16 ആയി. 40 പേർക്ക് പരുക്ക്. അഞ്ച് പേരുടെ നില ഗുരുതരമാണ്. സിഡ്നിയിലെ ബോണ്ടി ബീച്ചിൽ ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തോക്കുധാരികളായ രണ്ടുപേര്‍ ചേര്‍ന്ന് 50 തവണ വെടിയുതിര്‍ത്തു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 2.17നാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ വാർത്ത നടുക്കുന്നതാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനിസ് പ്രതികരിച്ചു. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തിൽ ഓസ്ട്രേലിയൻ…

    Read More »
  • അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം

    അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് മരണം. അജ്ഞാതനായ അക്രമി നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് ഐലന്‍ഡിന്റെ തലസ്ഥാന നഗരമായ പ്രൊവിഡന്‍സില്‍ പ്രാദേശിക സമയം ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു ആക്രമണം അരങ്ങേറിയത്. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ബ്രൗണ്‍ യൂണിവേഴ്സിറ്റി മേഖലയില്‍ ഇപ്പോഴും ജാഗ്രത തുടരുകയാണ്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്‌മൈലി അറിയിച്ചു. പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍…

    Read More »
  • ലോകസമാധാനത്തിനായി നടത്തിയ ഇടപെടൽ‌; പ്രഥമ ഫിഫ സമാധാന പുരസ്കാരം ഡോണൾഡ് ട്രംപിന്

    ‌പ്രഥമ ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിലും ലോകസമാധാനത്തിനായി നടത്തിയ ഇടപെടലുകളിനുമാണ് പുരസ്കാരം. വാഷിങ്ടണിലെ പ്രശസ്തമായ കെന്നഡി സെന്ററിൽ നടക്കുന്ന ലോകകപ്പ് നറുക്കെടുപ്പ് വേദിയിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ട്രംപിന് പുരസ്കാരം സമ്മാനിച്ചു. തന്റെയും ഫുട്ബോൾ സമൂഹത്തിന്റെയും പിന്തുണ ട്രംപിന് എപ്പോഴും ഉണ്ടാകുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇൻഫാന്റിനോയുമായി ട്രംപിന് അടുത്ത ബന്ധമുണ്ട്. സമാധാനത്തിനുള്ള നോബേൽ കിട്ടാതിരുന്ന ട്രംപിന് വേണ്ടി ഉറ്റ സുഹൃത്ത് ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയുടെ സമാശ്വാസ സമ്മാനമാണ് പുരസ്കാരമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ പരിഹാസം.…

    Read More »
Back to top button