New Books
-
ഗ്രാമ കൗതുകങ്ങളുടെ കലവറ – Dr. വള്ളിക്കാവ് മോഹൻദാസ്
മറവി തിന്ന ഗ്രാമ കൗതുകങ്ങളുടെ കലവറയിൽ ഗ്രാമീണ ജീവിതകാഴ്ചകൾ തെളിവാർന്ന് വരുന്ന അനുഭവം പ്രധാനം ചെയ്യുന്ന പുസ്തകം വായനയ്ക്കപ്പുറം വൈജ്ഞാനിക തലത്തിലേക്ക് കടന്നു നിൽക്കുന്നത് ഇന്നലെയും ഇന്നും ഇഴ ചേർക്കുന്നിടത്താണ്…. കാർഷിക സംസ്കാരത്തിന്റെ മുദ്രകളും പദങ്ങളും ചൊല്ലുകളും പഴക്കങ്ങളും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങളും ഉൾച്ചേരുന്ന രചനയിലുടനീളം ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകൾ അനുഭവിക്കാം.. തിരുവിതാംകൂറിൽ നിലനിന്നിരുന്ന വിവിധ നാണയങ്ങളെ കുറിച്ചുള്ള വ്യക്തമായ വിശകലനം പാട്ട് രൂപത്തിൽ നാണയ കിലുക്കം ആയി ഉൾചേരുന്നു. ആഴ്ചചന്തയും മണ്ണറിവും കൃഷിയും ചില വേറിട്ട വഴക്കങ്ങളും ഗ്രാമീണ ജീവിതത്തിന്റെ ഗതകാല സ്മരണകളും ചേർന്ന് …
Read More » -
സങ്കടമണമുള്ള ബിരിയാണി
സങ്കടമണമുള്ള ബിരിയാണി നജീബ് മൂടാടി ഈ കഥകളിലൂടെയും കഥയല്ലായ്‌മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്‌കളങ്കമായ കരുതലിനെ ആർദ്രമായ ഹൃദയത്തോടെയും കണ്ണീർ നനവോടെയും നിങ്ങളോർക്കും. നിലാത്തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങുന്നൊരു സ്നേഹത്തിന്റെ നോവനുഭവിക്കും. വില. 200 പോസ്റ്റേജ്: സൗജന്യം contactvachanam Books8714403424
Read More » -
ശംഭു മോഹൻ്റെ വൈറലായ നാല് കഥകൾ
ലഹരി വിരുദ്ധ പ്രചാരകൻ ഗാന്ധി തത്വചിന്താ പ്രഭാഷകൻപൈതൃക – പ്രകൃതി സംരക്ഷണ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നശംഭു മോഹൻ്റെസോഷ്യൽ മീഡിയയിൽ വൈറലായ നാല് കഥകൾ. 1, യോഗം ====== പതിവുപോലെ രാവിലെ വജ്രാസനത്തിലിരുന്ന് ബസ്ത്റിക ചെയ്തു. നടുവേദനയ്ക്കും, നാൾക്കുനാൾ പുഷ്ടി പ്രാപിക്കുന്ന കുടവണ്ടിയ്ക്കും പണികൊടുക്കാനുള്ള ചില യോഗാസനങ്ങളും പൂർത്തിയാക്കി. അല്പനേരം ശവാസനവും കഴിഞ്ഞു എഴുന്നേറ്റു. ഉച്ചിമുതൽ, ഉള്ളംകാൽ വരെ പ്രഭാതത്തിലെ ശുദ്ധമായ ഓക്സിജൻെറ സാന്നിധ്യമുറപ്പാക്കി, അയാൾ റെഡിയായി. യോഗദിനം പ്രമാണിച്ചു, മകനെ രാവിലെസ്കൂളിലെ ‘യോഗ’ പ്രോഗ്രാമിനെത്തിക്കണം . സ്റ്റാർട്ടാവുന്ന കാര്യത്തിൽ , പിണക്കം പതിവാക്കിയിട്ടുള്ള…
Read More » -
ഒഴിഞ്ഞ ക്യാൻവാസുകൾ.
ഒഴിഞ്ഞ ക്യാൻവാസുകൾ.ലക്ഷ്മി ചങ്ങനാറ. ജീവിത പരിസരങ്ങളിൽ കാണുന്നതും കേൾക്കുന്നതും അറിയുന്നതുമായ ജീവിതങ്ങളും അവസ്ഥകളും തികഞ്ഞ കല്പനാ ചാതുരിയിൽ വരച്ചിടുമ്പോൾ ക്യാൻവാസുകളിൽ നിഴലുകൾ നൃത്തം ചെയ്യുന്ന അനുഭവം സൃഷ്ടിക്കാൻ പോന്ന കവിതകളുടെ സമാഹാരം. നെഞ്ചുവിരിപ്പുള്ളോരാകാശമാണവൻ എന്ന് പ്രയോഗിക്കുന്ന കവിക്ക് കല്പനകൾക്ക് പഞ്ഞമില്ല. ഇവിടെ കവയിത്രി തൻ്റെ കവിതകളെ മുൻനിർത്തി ഒരു പുതിയ പ്രണയത്തിന്റെ ആകാശം തുറക്കാൻ ശ്രമിക്കുന്നുണ്ട്. ഉപേക്ഷിക്കപ്പെടലിന്റെ ഒറ്റത്തുരുത്തുകളിൽ ഒറ്റക്ക് പൂക്കുന്ന ഭ്രാന്തിപ്പെണ്ണിനെ…, ആ ശൂന്യതയെ മുറുകെപ്പിടിക്കുന്ന മനസ്സിനെ വരച്ചിടുന്ന ക്യാൻവാസുകൾ വായനയിൽ സുലഭമാണ് . ഭൂമിയില്ലാത്തവരുടെ ഭൂപടങ്ങളിൽ ഓസ്യത്തെഴുതുന്നവർ..ജലത്തെയോർത്തു വിലപിക്കുന്ന കവിതകളും പ്രണയത്തിന്റെ…
Read More » -
ഷഡ്കാലം
ഷഡ്കാലം – പ്രഭാ വര്‍മ്മ ഏഴു തന്ത്രികളുള്ള തന്റെ സവിശേഷ തംബുരുവിൽ ആറുകാലങ്ങളിൽ പാടി, സംഗീതചക്രവർത്തിയായ ത്യാഗരാജസ്വാമികളെപ്പോലും ആനന്ദസാഗരത്തിലാറാടിച്ച ഷഡ്കാല ഗോവിന്ദമാരാരുടെ ഹൃദ്യമായ ജീവിതാവിഷ്‌കരണമാണ് ഈ മനോഹരനോവൽ.
Read More » -
ആത്മായനം
ആത്മായനം – കൊല്ലം തുളസി കൊല്ലം തുളസിയുടെ ആത്മകഥ. സത്യസന്ധമായി പറഞ്ഞു പോകുന്ന ജീവിതം. ശ്രേഷ്ഠ ബുക്സ് പ്രസിദ്ധീകരണം.
Read More » -
മതിയാകുന്നേയില്ല
മതിയാകുന്നേയില്ല പി.എസ്. ഉണ്ണികൃഷ്ണൻ ചില പുസ്തകങ്ങൾക്ക് നമ്മളോട് ചിലത് സംസാരിക്കാനുണ്ടാകും. കവലയിലിരുന്ന് കവിതയും ജീവിതവും രാഷ്ട്രീയവും പറഞ്ഞ് പരസ്പരം നിറയുമ്പോലൊരു നിറയൽ ആ വായന സാധ്യമാക്കും. അത്തരത്തിൽ ഉള്ളുനിറയ്ക്കുന്ന പുസ്തകമാണ് മതിയാകുന്നേയില്ല. സ്നേഹത്താലൊരു തൊടൽ,ആർദ്രമായൊരു സ്പർശം, അരുമയായൊരു തലോടൽ ഈ കവിതകളിലൂടെ നമുക്ക് അനുഭവിക്കാനാവും. അനുഭവിക്കാവുന്ന വാക്കുകളും അകം തൊടുന്ന ആശയങ്ങളും കൊണ്ട് ഇതെന്നെ ഞാനറിയാതെ നിറച്ചുവെന്ന് വായനയ്ക്കുശേഷം നിങ്ങൾക്ക് ഉറപ്പിക്കാനാവും തീർച്ച, കവിത തൊട്ടപോൽ മറ്റാരാണ് നമ്മെ തൊട്ടിട്ടുള്ളത്, ഈ കവിതകളുടെ തൊട്ടുതൊട്ടാറ്റിൽ നിങ്ങൾക്ക് മതിയാവുകയേയില്ല…
Read More » -
അറിയപ്പെടാത്ത അനന്തപുരി
അറിയപ്പെടാത്ത അനന്തപുരി ചരിത്രവും രാജഭക്തിയും മിത്തുകളും വീരകഥകളും ഇഴചേരുന്ന അനന്തപുരിയുടെ അറിയപ്പെടാത്ത, രസകരങ്ങളായ കഥകൾ ചികഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ചരിത്രകാരനായ ഡോ.എം.ജി. ശശിഭൂഷൺ അറിയപ്പെടാത്ത അനന്തപുരി – ഒരർത്ഥത്തിൽ തിരുവനന്തപുരത്തിൻ്റെ ബദൽചരിത്രം കൂടിയാവുന്നു ഇത്. ആധികാരികവും സമഗ്രവുമാണ് ഇതിലെ നിരീക്ഷണങ്ങൾ
Read More »