Cultural Activities
-
”കള്ളനും പോലീസും ” പ്രകാശനം നടന്നു
പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച കള്ളനും പോലീസും എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ രചയിതാവ് അജിത്ത് സുകുമാരൻ റിട്ട. ജയിൽ ഡി.ഐ.ജി സന്തോഷ് സുകുമാരനു നൽകി പ്രകാശനം ചെയ്യുന്നു. പി.കെ. സുരേഷ്, പനച്ചി ബുക്സ് എഡിറ്റർ ശാന്ത തുളസീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .. നേരിന്റെയും നെറികേടിന്റെയും അനുഭവസാക്ഷ്യങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ… ഒരു റിട്ടയേർഡ് പോലീസ് സൂപ്രണ്ടിന്റെ സർവീസ് സ്റ്റോറിയെക്കാളുപരി കാല്പനികതയിലൂടെ സഞ്ചരിച്ച 30 ഓളം സംഭവകഥകൾ… അജിത്ത് സുകുമാരന്റെ ശക്തമായ രചന.
Read More » -
‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ പ്രകാശനം കഴിഞ്ഞു.
പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച dr വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന കൃതി പ്രകാശനം കഴിഞ്ഞു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ഭാഷാ പണ്ഡിതനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡറക്ടറുമായ Dr. എം ആർ തമ്പാൻ എഴുത്തുകാരി ശാന്ത തുളസിധരന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുതിയകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഡ്വക്കേറ്റ് വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന…
Read More » -
‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു.
പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച, ശാന്ത തുളസീധരന്റെ ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി പ്രഭാവർമ, പ്രശസ്ത നിരൂപകൻ Dr. വള്ളിക്കാവ് മോഹൻദാസിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്. കാശ്മീർ, ഭൂമിയിലെ സ്വർഗ്ഗം, കണ്ണീരുണങ്ങാത്ത ഭൂമിക. സ്നേഹം നിറഞ്ഞ മനുഷ്യരും സുന്ദരമായ പ്രകൃതിയും ചേർന്ന് നൽകുന്ന അനുഭൂതികൾക്കിടയിലും ആശങ്കയും ഭീതിയും ഉൽക്കനമേറ്റുന്ന മനുഷ്യമുഖങ്ങളിൽ തളം കെട്ടിനിൽക്കുന്ന ഭയം, അതിന്റെ ഉള്ളറകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ചരിത്രവഴികൾ അന്വേഷിക്കുന്ന പുസ്തകം, അതാണ് ശാന്ത തുളസിധരൻ രചിച്ച കാശ്മീരിന്റെ ചരിത്രവഴികൾ. “ഷഡ്…
Read More » -
‘കൂടൊരാൾ’ പ്രകാശനം ചെയ്തു
പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച, ലക്ഷ്മി ചങ്ങണാറയുടെ ‘കൂടൊരാൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ഭാഷാ പണ്ഡിതനുമായ dr. എം ആർ തമ്പാൻ അധ്യാപകനും ഭാഷാ വിദഗ്ധനുമായ ശ്രീ മടവൂർ ശശിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. പുതുവഴിയിലൂടെ കാവ്യരചന നടത്തുന്ന ലക്ഷ്മിയുടെ കവിതകൾക്ക് ആർദ്രതയും ലാവണ്യവും ആസ്വാദന ക്ഷമതയേറ്റുന്നു എന്ന് dr എം ആർ തമ്പാൻ അഭിപ്രായപ്പെട്ടു . തൻ്റെ ശിഷ്യയുടേത് ലളിതമനോഹര മായ കവിതകളാണെന്ന് പറയാനാണ് ഇഷ്ടമെന്ന് ശ്രീ മടവൂർ ശശി അഭിപ്രായപ്പെട്ടു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച…
Read More » -
പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തും
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തരമേഖല മുൻ ഡയറക്ടറുമായ പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് ആണ്. ഇന്ത്യയിലെ ബുദ്ധസ്തൂപങ്ങളുൾപ്പെടെ ഒട്ടേറെ ഉദ്ഘനനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പൈതൃക സംരക്ഷണ രംഗത്ത് സ്വന്തം കൈയ്യൊപ്പ് അടയാളപ്പെടുത്തിയ വ്യക്തിയാണ്. 2026 ജനുവരി 10, 11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്ര നികേതൻ സിറ്റി സെൻ്റർ) നടക്കുന്ന രണ്ടാം പൈതൃക കോൺഗ്രസിൽ പങ്കെടുക്കാൻ…
Read More » -
കലയുടെ നൂപുരധ്വനികൾ ചിലങ്ക കെട്ടിയാടിയ ആഘോഷരാവ് Dr ദിവ്യ എസ് അയ്യർ IAS ഉത്‌ഘാടനം ചെയ്തു.
കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെ 45 ആം വാർഷികവും കൾച്ചറൽ സെറിമണിയും dr ദിവ്യ എസ് അയ്യർ IAS ഭദ്രദീപം തെളിയിച് ഉത്‌ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ആർ സുരേഷ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ, Dr. അരുൺ സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന എൻ ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകി തയ്യാറാക്കിയ സെലിബറേഷനിൽ, വ്യത്യസ്ത ശ്രേണിയിലുള്ള നൃത്ത നൃത്യങ്ങളും ഗാന ശകലങ്ങളും കൊണ്ട് കൊച്ചുകലാകാരന്മാരും കലാകാരികളും ആസ്വാദനത്തിന്റെ പുതിയ…
Read More » -
റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും
ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.
Read More » -
പ്രൊഫ എസ്. ഗുപ്തൻ നായർക്കും , കിഴക്കേമഠം ഗോവിന്ദൻ നായർക്കും മരണാനന്തര ആദരം സമർപ്പിച്ചു.
തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾച്ചറൽ ഹെറിട്ടേജ് സംഘടിപ്പിക്കുന്നരണ്ടാം കേരള പൈതൃക കോൺഗ്രസ് – 2026 ന് മുന്നോടിയായി മഹത് വ്യക്തികളെ ആദരിക്കുന്ന ചടങ്ങുകളുടെ ഭാഗമായി പ്രൊഫ എസ്. ഗുപ്തൻ നായർക്കും അദ്ദേഹത്തിന്റെ ഗൃഹസ്ഥശിഷ്യനായ കിഴക്കേമഠം ഗോവിന്ദൻ നായർക്കും മരണാനന്തര ആദരം സമർപ്പിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽമുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ. ടി.കെ.എ നായരിൽ നിന്നും പ്രൊഫസർ എസ് ഗുപ്തൻനായർക്കു വേണ്ടി മകൻ ഡോ. എം.ജി ശശിഭൂഷൺ ആദരം ഏറ്റുവാങ്ങി. കിഴക്കേമഠം ഗോവിന്ദൻ നായർക്കുള്ള ബഹുമതി മകനും ചിത്രകാരനുമായ പ്രതാപൻ കിഴക്കേമഠം…
Read More » -
പുന്നപ്രവയലാർ സമരം പശ്ചാത്തലമായ ‘1946’ പ്രകാശനം നടന്നു.
തണൽക്കൂട്ടം ബുക്സ് പ്രസിദ്ധീകരിച്ച 1946 എന്ന നോവൽ പ്രകാശനം നടന്നു. പുന്നപ്രവയലാർ സമരം പശ്ചാത്തലമാക്കി ജീൻ പോൾ രചിച്ച 1946 എന്ന ഇംഗ്ലിഷ് നോവലിൻ്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശ്രീ. ടി.കെ.എ .നായർ ചരിത്രകാരൻ പ്രതാപ് കിഴക്കേമഠത്തിന് ആദ്യ പ്രതി നൽകി നിർവ്വഹിച്ചു. എം ജി ശശിഭൂഷൺ അധ്യക്ഷനായ ചടങ്ങിൽ മീഡിയ ജേര്ണലിസ്റ്റു ആർ ശശി ശേഖർ പുസ്തകം അവതരിപ്പിച്ചു . ദി വീക്ക് എഡിറ്റർ വിനു എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.…
Read More » -
രണ്ടാം കേരള പൈതൃക കോൺഗ്രസ് – മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
നാടിന്റെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരി 10,11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറേക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്രനികേതൻ സിറ്റി സെന്റർ) നടക്കും. 10 നു രാവിലെ 10 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. നാടിന്റെ പൈതൃകം നമ്മുടെ ഉത്തരവാദിത്തം എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഉത്തരവാദിത്ത പൈതൃകമെന്ന വിഷയവുമായി ബന്ധപ്പെട്ട ചർച്ചകളാണു നടക്കുക. പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിയമങ്ങളുടെ അവലോകനത്തിനാണ് ഊന്നൽ നൽകുന്നത്. എക്സിബിഷനുകൾ, പുസ്തക പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം…
Read More »