Literature

  • P K നായർ ഓർമ്മദിനം ആചരിച്ചു

    നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും ആദ്യ ഡയറക്ടറുമായ പി. കെ. നായരുടെ ഓർമ്മ ദിനം ആചരിച്ചു.പനച്ചി മൂവീസിന്റെ ആഭിമുഖ്യത്തിൽ പനച്ചി ബുക്സ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ശാന്ത തുളസീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ശങ്കർ ദേവഗിരി അധ്യക്ഷനായ ചടങ്ങിൽ സിനിമാട്ടോഗ്രാഫർ അനീഷ് ലാൽ , കവയിത്രി ലക്ഷ്മി ചങ്ങണാറ എന്നിവർ സംസാരിച്ചു. ഇതിഹാസ ചലച്ചിത്ര ആർക്കൈവിസ്റ്റ് പി.കെ. നായരുടെ ചരമവാർഷിക ദിനത്തിൽ സംഘടിപ്പിച്ച ‘P K നായർ ഓർമദിനം’ അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന് നാട് നൽകിയ സ്മരണാഞ്ജലിയായി മാറി. സിനിമകളുടെ…

    Read More »
  • അദൃശ്യമായത് ദൃശ്യമാക്കുന്നതാവണം മാധ്യമപ്രവര്‍ത്തനം: ശാരദാ മുരളീധരന്‍

    ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാരം സമ്മാനിച്ചു തിരുവനന്തപുരം : അദൃശ്യമായത് ദൃശ്യമാക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം അര്‍ത്ഥവത്താകുന്നതെന്ന് മുന്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍. മൂന്നാമത് ശോഭാശേഖര്‍ വനിതാ മാധ്യമ പുരസ്‌കാര സമര്‍പ്പണവും ശോഭാ ശേഖര്‍ അനുസ്മരണവും നിര്‍വഹിക്കുകയായിരുന്നു ശാരദാ മുരളീധരന്‍. 25001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ഏയ്ഞ്ചല്‍ മേരി മാത്യു ഏറ്റുവാങ്ങി.പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷനായി.നഗരസഭ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. മാങ്ങാട് രത്‌നാകരന്‍, പി വി മുരുകന്‍, ഡോ.ബാബു…

    Read More »
  • ”കള്ളനും പോലീസും ” പ്രകാശനം ന‌‌ടന്നു

    പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച കള്ളനും പോലീസും എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ രചയിതാവ് അജിത്ത് സുകുമാരൻ റിട്ട. ജയിൽ ഡി.ഐ.ജി സന്തോഷ്‌ സുകുമാരനു നൽകി പ്രകാശനം ചെയ്യുന്നു. പി.കെ. സുരേഷ്, പനച്ചി ബുക്സ് എഡിറ്റർ ശാന്ത തുളസീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു .. നേരിന്റെയും നെറികേടിന്റെയും അനുഭവസാക്ഷ്യങ്ങളുടെ സത്യസന്ധമായ വെളിപ്പെടുത്തലുകൾ… ഒരു റിട്ടയേർഡ് പോലീസ് സൂപ്രണ്ടിന്റെ സർവീസ് സ്റ്റോറിയെക്കാളുപരി കാല്പനികതയിലൂടെ സഞ്ചരിച്ച 30 ഓളം സംഭവകഥകൾ… അജിത്ത് സുകുമാരന്റെ ശക്തമായ രചന.

    Read More »
  • ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ പ്രകാശനം കഴിഞ്ഞു.

    പനച്ചി ബുക്സ് പ്രസിദ്ധീകരിച്ച dr വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന കൃതി പ്രകാശനം കഴിഞ്ഞു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച പ്രകാശന ചടങ്ങിൽ ഭാഷാ പണ്ഡിതനും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡറക്ടറുമായ Dr. എം ആർ തമ്പാൻ എഴുത്തുകാരി ശാന്ത തുളസിധരന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പുതിയകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് നിർമ്മിതബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഡ്വക്കേറ്റ് വിജയകുമാർ നീലകണ്ഠൻ നായർ രചിച്ച ‘അസ്തിത്വ വാദവും കൃത്രിമ ബുദ്ധിയും’ എന്ന…

    Read More »
  • kaashmeerinte charithravazhikal releasing moment .

    ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു.

    പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ശാന്ത തുളസീധരന്റെ ‘കാശ്മീരിന്റെ ചരിത്രവഴികൾ’ പ്രകാശനം ചെയ്തു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ കവി പ്രഭാവർമ, പ്രശസ്ത നിരൂപകൻ Dr. വള്ളിക്കാവ് മോഹൻദാസിന് ആദ്യ പ്രതി നൽകിയാണ് പ്രകാശനം ചെയ്തത്. കാശ്മീർ, ഭൂമിയിലെ സ്വർഗ്ഗം, കണ്ണീരുണങ്ങാത്ത ഭൂമിക. സ്നേഹം നിറഞ്ഞ മനുഷ്യരും സുന്ദരമായ പ്രകൃതിയും ചേർന്ന് നൽകുന്ന അനുഭൂതികൾക്കിടയിലും ആശങ്കയും ഭീതിയും ഉൽക്കനമേറ്റുന്ന മനുഷ്യമുഖങ്ങളിൽ തളം കെട്ടിനിൽക്കുന്ന ഭയം, അതിന്റെ ഉള്ളറകളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ചരിത്രവഴികൾ അന്വേഷിക്കുന്ന പുസ്തകം, അതാണ് ശാന്ത തുളസിധരൻ രചിച്ച കാശ്മീരിന്റെ ചരിത്രവഴികൾ. “ഷഡ്…

    Read More »
  • koodoral releasing moment .

    ‘കൂടൊരാൾ’ പ്രകാശനം ചെയ്തു

    പനച്ചി ബുക്‌സ് പ്രസിദ്ധീകരിച്ച, ലക്ഷ്മി ചങ്ങണാറയുടെ ‘കൂടൊരാൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ഭാഷാ പണ്ഡിതനുമായ dr. എം ആർ തമ്പാൻ അധ്യാപകനും ഭാഷാ വിദഗ്ധനുമായ ശ്രീ മടവൂർ ശശിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. പുതുവഴിയിലൂടെ കാവ്യരചന നടത്തുന്ന ലക്ഷ്മിയുടെ കവിതകൾക്ക് ആർദ്രതയും ലാവണ്യവും ആസ്വാദന ക്ഷമതയേറ്റുന്നു എന്ന് dr എം ആർ തമ്പാൻ അഭിപ്രായപ്പെട്ടു . തൻ്റെ ശിഷ്യയുടേത് ലളിതമനോഹര മായ കവിതകളാണെന്ന് പറയാനാണ് ഇഷ്ടമെന്ന് ശ്രീ മടവൂർ ശശി അഭിപ്രായപ്പെട്ടു. കേരള നിയമസഭാ കാമ്പൗണ്ടിൽ സംഘടിപ്പിച്ച…

    Read More »
  • പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തും

    തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിൻ്റെ രണ്ടാം പൈതൃക കോൺഗ്രസിൽ മുഖ്യ പ്രഭാഷണം നടത്തുന്നത് പ്രമുഖ പുരാവസ്തു ശാസ്ത്രജ്ഞനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉത്തരമേഖല മുൻ ഡയറക്ടറുമായ പത്മശ്രീ ഡോ കെ. കെ. മുഹമ്മദ് ആണ്. ഇന്ത്യയിലെ ബുദ്ധസ്തൂപങ്ങളുൾപ്പെടെ ഒട്ടേറെ ഉദ്ഘനനങ്ങൾക്ക് നേതൃത്വം നൽകിയ അദ്ദേഹം പൈതൃക സംരക്ഷണ രംഗത്ത് സ്വന്തം കൈയ്യൊപ്പ് അടയാളപ്പെടുത്തിയ വ്യക്തിയാണ്‌. 2026 ജനുവരി 10, 11 തീയതികളിൽ തിരുവനന്തപുരം പടിഞ്ഞാറെക്കോട്ട തഞ്ചാവൂർ അമ്മ വീട്ടിൽ (മിത്ര നികേതൻ സിറ്റി സെൻ്റർ) നടക്കുന്ന രണ്ടാം പൈതൃക കോൺഗ്രസിൽ പങ്കെടുക്കാൻ…

    Read More »
  • കലയുടെ നൂപുരധ്വനികൾ ചിലങ്ക കെട്ടിയാടിയ ആഘോഷരാവ് Dr ദിവ്യ എസ് അയ്യർ IAS ഉത്‌ഘാടനം ചെയ്തു.

    കുന്നുംപുറം ചിന്മയ വിദ്യാലയത്തിന്റെ 45 ആം വാർഷികവും കൾച്ചറൽ സെറിമണിയും dr ദിവ്യ എസ് അയ്യർ IAS ഭദ്രദീപം തെളിയിച് ഉത്‌ഘാടനം ചെയ്തു. ചിന്മയ സേവാ ട്രസ്റ്റ് ചീഫ് സേവക് ആർ സുരേഷ്‌മോഹൻ അധ്യക്ഷനായ ചടങ്ങിൽ സ്വാമി സുധീർ ചൈതന്യ, Dr. അരുൺ സുരേന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ ബീന എൻ ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കലാ സാഹിത്യ അഭിരുചികൾ പരിപോഷിപ്പിക്കുന്നതിന് പ്രാധാന്യം നൽകി തയ്യാറാക്കിയ സെലിബറേഷനിൽ, വ്യത്യസ്ത ശ്രേണിയിലുള്ള നൃത്ത നൃത്യങ്ങളും ഗാന ശകലങ്ങളും കൊണ്ട് കൊച്ചുകലാകാരന്മാരും കലാകാരികളും ആസ്വാദനത്തിന്റെ പുതിയ…

    Read More »
  • 9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: ചികിത്സക്ക് പണമില്ല; ആരോഗ്യ മന്ത്രിക്ക് പരാതിക്കത്ത്

    ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ കുട്ടിയുടെ ചികിത്സയും കുടുംബത്തിന് നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനും ആരോഗ്യ വകുപ്പ് ഡയറക്ടർക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് പല്ലശ്ശന സ്വദേശിയായ 9 വയസ്സുകാരി വിനോദിനി ഒടിഞ്ഞ കൈയുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന്പാലക്കാട് ജില്ലാ ആശുപത്രിയിലുമായി ചികിത്സ തേടിയെത്തിയത്. തുടർ ചികിത്സകളിൽ വന്ന ഗുരുതരമായ പിഴവിനെ തുടർന്നാണ് വലതു കൈ…

    Read More »
  • റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

    ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നിയമിക്കാന്‍ തീരുമാനം. രണ്ട് ദിവസത്തിനകം സാംസ്‌കാരിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കും. വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ ശേഷം വൈസ് ചെയര്‍മാന്‍ പ്രേംകുമാറാനായിരുന്നു ചുമതല. അക്കാദമിയ്ക്ക് ഒരു സ്ഥിരം ചെയര്‍മാന്‍ വേണമെന്ന ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനം.

    Read More »
Back to top button