Cinema
-
ഒരു വടക്കൻ തേരോട്ടം
കട്ടൻ ബ്രാൻഡ് ഒന്നടിക്കാം..ഒരു വടക്കൻ തേരോട്ടം….. ………………………..കട്ടൻ ബ്രാൻഡ് ഒന്നടിക്കാം….തുള്ളി തുള്ളിക്കളിക്കാം..നുരയിതു പതയും..ഗ്ലാസ്സുകളും നുകരാനായി.എന്താണു സംഭ്രമം…മലയാളികൾ ഏറ്റു പാടുന്ന പ്രശസ്തമായ ഒരു ഗാനത്തിൻ്റെ പാരഡിയുമായി സാധാരണക്കാരായ ഒരു സംഘം ചെറുപ്പക്കാർ തങ്ങളുടെ ഒരു സായം സന്ധ്യയെ ഏറെ രസാകരമാക്കുന്ന താണിപ്പോൾ കാണുന്നത്.ഏ.ആർ.ബിനുരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ ഒരു രംഗമാണിത്. ധ്യാൻ ശ്രീനിവാ.സനും ധർമ്മജൻ ബോൾഗാട്ടിയും. അടങ്ങുന്ന ഒരു സംഘം അഭിനേതാക്കൾ ഈ ആഘോഷ പരിപാടിയിലും മറ്റു രംഗങ്ങളിലും കാണാൻ കഴിയും.സാധാരണ ക്കാരായ പ്രത്യേകിച്ചും കാക്കി…
Read More » -
നടനും ഫോട്ടോഗ്രാഫറുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു
പ്രശസ്ത ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണന്‍ ചക്യാട്ട് അന്തരിച്ചു. ഹൃദയാഘാതം കാരണമായിരുന്നു മരണമെന്നാണ് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. ചാര്‍ളി എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാര്‍ളിയിലെ ‘ഡേവിഡ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണന്‍ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ കൂടിയായ അദ്ദേഹം രാജ്യത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ക്കായി ഫോട്ടോഷൂട്ടുകള്‍ നടത്തിയിട്ടുമുണ്ട്. ക്യാമറ, ഫോട്ടോഗ്രാഫി വിഷയങ്ങളില്‍ നിരവധി ക്ലാസുകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ക്യാമറ, ഫോട്ടോഗ്രാഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കുന്ന ‘പിക്സല്‍ വില്ലേജ്’ എന്ന യുട്യൂബ് ചാനലിലൂടെയും മറ്റും…
Read More » -
‘ജനനായകൻ’-അവസാന വരവ് ആഘോഷമാക്കാൻ ദളപതി.
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ ടീസർ അപ്ഡേറ്റിനെപ്പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 ന് ജനനായകന്റെ ടീസറോ ആദ്യ ഗാനമോ പുറത്തുവിടുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ പിറന്നാൾ ദിനത്തിൽ വരാനിരിക്കുന്ന സിനിമകളുടെ അപ്ഡേറ്റ് പുറത്തുവിടുന്നത്…
Read More » -
ഷാജി എൻ കരുണിന് ‘സ്നേഹപൂർവ്വം’
തിരുവനന്തപുരം: ഷാജി എൻ കരുണിന് ആദരം അർപ്പിച്ച് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളും കുടുംബാംഗങ്ങളും ഒത്തുകൂടുന്ന “സ്നേഹപൂർവ്വം” പരിപാടി ഞായറാഴ്ച നടത്തും. വെള്ളയമ്പലം ഉദാര ശിരോമണി റോഡിലുള്ള അദ്ദേഹത്തിന്റെ ‘പിറവി’ വീട്ടിലാണ് ഒത്തുചേരൽ. സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ.
Read More » -
ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനമുണ്ടാകും. സിനിമ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്. പിറവി,…
Read More » -
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ. കെ.എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർപുറത്തിറങ്ങി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ പറയാൻ…
Read More » -
മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് എംപുരാന്‍ മാത്രം: നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍
മലയാള സിനിമയിലെ നഷ്ടകണക്ക് പുറത്ത് വിട്ട് നിര്‍മാതാക്കള്‍. മാര്‍ച്ചില്‍ തീയറ്ററില്‍ രക്ഷപ്പെട്ടത് മോഹന്‍ലാല്‍ ചിത്രമായ എംപുരാന്‍ മാത്രമാണ്. റിലീസ് ചെയ്ത 15 ചിത്രങ്ങളില്‍ പതിനാലും പരാജയമെന്ന് നിര്‍മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. നേരത്തെ രണ്ട് തവണ നിര്‍മാതാക്കളുടെ സംഘടന സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. 175 കോടിയലധികം മുതല്‍ മുടക്കില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ആദ്യത്തെ അഞ്ച് ദിവസം കൊണ്ട് 24കോടിയലധികം നേടി. മാര്‍ച്ചില്‍ ഇറങ്ങിയ സിനിമകളില്‍ മിക്കതും തീയറ്ററുകളില്‍ നിന്ന് മുതല്‍ മുടക്ക് പോലും നേടിയിട്ടില്ല. നാല് കോടിയിലധികം മുടക്കിയ ഔസേപ്പിന്റെ ഒസ്യത്ത്…
Read More » -
നടിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ; വിൻസിയുടെ പരാതി ഒത്തുതീർപ്പിലേക്ക്
സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ നീക്കം. പരാതിയില്ലെന്നും തനിക്കുണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും വിൻസി പറഞ്ഞു. സംഭവത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെയാണ് ഒത്തുതീർപ്പിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഐസി കമ്മിറ്റിക്ക് മുൻപാകെയാണ് പരാതി ഒത്തുതീർപ്പായതെന്നാണ് റിപ്പോർട്ട്. ഒടുവിൽ ഇരുവരും കൈകൊടുത്ത് പിരിഞ്ഞുവെന്നും സിനിമയുമായി സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇരുവരും ഐസിസിക്ക് മുൻപാകെ ഹാജരായത്. സിനിമയ്ക്ക് പുറത്ത് പരാതിയുമായി പോകില്ലെന്ന് വിന്‍സി നേരത്തെ അറിയിച്ചിരുന്നു. മാറ്റം വരേണ്ടത് സിനിമാ…
Read More » -
വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി ‘അമ്മ’; പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
നടി വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താരസംഘടനയായ അമ്മ. വിൻസി യുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അൻസിബ, വിനു മോഹൻ, സരയു എന്നിവരാണ് അന്വേഷണം നടത്തുക. സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്‌ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്‌സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി…
Read More » -
വെളിപ്പെടുത്തി വിന്‍സി: ആ നടന്‍ ഷൈന്‍ ടോം ചാക്കോ; അമ്മയ്ക്കും ഫിലിം ചേംബറിനും പരാതി
ലഹരി ഉപയോഗിച്ച് നടൻ സെറ്റില്‍ മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലില്‍ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെയാണ് പരാതി. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു മോശം അനുഭവം നേരിട്ടത് എന്നാണ് വിന്‍സിയുടെ പരാതി. താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ ഇടപെട്ടതിന് പിന്നാലെയാണ് വിന്‍സി വിഷയത്തില്‍ പരാതി നല്‍കിയിരിക്കുന്നത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിന്‍സിയുമായി സംസാരിച്ചെന്ന് അമ്മ അഡ്ഹോക്ക് കമ്മിറ്റി അംഗം ജയന്‍ ചേര്‍ത്തല…
Read More »