Cinema
-
കുട്ടികളിൽ വളർന്നുവരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന്; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: കുട്ടികളിൽ വളർന്നുവരുന്ന ആക്രമണങ്ങൾക്ക് പിന്നിൽ സിനിമയ്ക്ക് പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാ പ്രശ്നങ്ങളും സിനിമയിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് പറയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മക്കൾ എന്നു പറയുന്നത് കുടുംബത്തിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റേത് കൂടിയാണ്. ഞാൻ കാലങ്ങളായി പറയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞും മോശം വഴികളിലൂടെ കടന്ന് പോകരുത്. കുഞ്ഞുങ്ങളെ പൂർണതയിൽ എത്തിക്കേണ്ടത് രാജ്യത്തെ പ്രധാനമന്ത്രിയടക്കമുളള എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ ശരിയായ…
Read More » -
മമ്മൂട്ടി പടങ്ങൾക്ക് നിലവാരമുണ്ട്, ചിലർ വട്ടപ്പൂജ്യം; മോഹൻലാലിന് ഉപദേശം നല്‍കി ഫാദർ ജോസഫ്
തുറന്നു പറച്ചിലുകളിലൂടെയും നിലപാടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയ ആളാണ് ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കുറിച്ച് ഫാദര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മോഹന്‍ലാല്‍ അടുത്ത കാലത്ത് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ലെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ‘മോഹന്‍ലാല്‍ അടുത്ത കാലത്ത് സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്ത പടങ്ങളാണ് ചെയ്യുന്നത്. പക്ഷേ മമ്മൂട്ടി പടങ്ങള്‍ നിലവാരത്തില്‍ താഴുന്നില്ല. ഒരു നിലവാരവും ഇല്ലാത്ത പടങ്ങളാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. വലിയൊരു മനുഷ്യനാണ് അദ്ദേഹം. ഇത്തരം മോശം പടങ്ങളില്‍ അഭിനയിക്കാന്‍ പോകരുത്’,…
Read More » -
വീട് എങ്ങനെ നോക്കി നടത്തുന്നു എന്നതാണ് പ്രധാനം, എനിക്കതാെരു കുറവായി തോന്നിയിട്ടില്ല’; കാവ്യ മാധവൻ
മലയാള സിനിമയുടെ മുഖശ്രീയായിരുന്നു നടി കാവ്യ മാധവൻ. സ്വാഭാവിക സൗന്ദര്യം കൊണ്ട് വൻ ആരാധക വൃന്ദമുണ്ടാക്കിയ കാവ്യയോട് എന്നും പ്രത്യേക മമത പ്രേക്ഷകർക്കുണ്ട്. നെക്സ്റ്റ് ഡോർ ഗേൾ ഇമേജിലാണ് കാവ്യയെ സിനിമാ ലോകം സ്വീകരിച്ചത്. ചെയ്ത വേഷങ്ങളിൽ പലതും അങ്ങനെയായിരുന്നു. സിനിമാ കരിയറിനേക്കാൾ സംഭവ ബഹുലമായാണ് കാവ്യയുടെ ജീവിതം പലപ്പോഴും മുന്നോട്ട് പോയത്. നടി സിനിമാ രംഗം വിട്ടിട്ട് 9 വർഷത്തോളമായി. 2016 ലാണ് അവസാന സിനിമ പിന്നെയും പുറത്തിറങ്ങിയത്. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നയാളാണ് കാവ്യ. 9ാം ക്ലാസിൽ പഠിക്കുമ്പോഴേ നായികയായി. സിനിമാ…
Read More » -
60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ്, തമന്നയെയും കാജൽ അഗർവാളിനെയും പൊലീസ് ചോദ്യം ചെയ്യും
ചെന്നൈ: 60 കോടി രൂപയുടെ ക്രിപ്റ്റോകറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കമ്പനിയുടെ ഉദ്ഘാടനത്തിലും പ്രചാരണ പരിപാടികളിലും നടിമാർ പങ്കെടുത്തിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുതുച്ചേരി പൊലീസ് നടിമാരെ ചോദ്യം ചെയ്യുക. പുതുച്ചേരിയിൽ നിന്നുള്ള 10 പേരിൽനിന്ന് 2.40 കോടി തട്ടിയെന്നാണു പരാതി. കേസിൽ അറസ്റ്റിലായവരിൽ നിന്നാണ് നടിമാരുടെ പങ്കാളിത്തത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. Also Read:‘ഖുറേഷി’ക്ക് മുന്‍പ് ‘സ്റ്റീഫന്‍റെ’ ഒരു വരവ് കൂടി! ‘ലൂസിഫര്‍’…
Read More » -
വടിവേലുവിനോട് മര്യാദയില്ലാതെ പെരുമാറി പ്രഭുദേവ വായില്‍ വിരലിട്ടു, മുടി പിടിച്ച് കുലുക്കി! വീഡിയോ വൈറല്‍
തമിഴ് സിനിമയില്‍ കോമേഡിയനായി വിപ്ലവം സൃഷ്ടിച്ച താരമാണ് വടിവേലു. സാധാരണക്കാരനായി കൂലിപ്പണി ചെയ്തിരുന്ന വടിവേലു സിനിമയിലേക്ക് എത്തിയതിന് ശേഷം വളരെ പെട്ടെന്നാണ് ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്. അതുവരെ ഉണ്ടായിരുന്ന ഹാസ്യ താരങ്ങളെയൊക്കെ മറികടന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. പിന്നീട് സൂപ്പര്‍താര സിനിമകളില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കഥാപാത്രമായി വടിവേലു മാറിയെങ്കിലും രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പ് നടന്റെ കരിയറിനെ ബാധിച്ചു. നടന്‍ വിജയ്കാന്തിനെതിരെ സംസാരിച്ചതോട് കൂടിയാണ് വടിവേലുവിന് സിനിമകള്‍ പോലും നഷ്ടപ്പെടാന്‍ കാരണമായത്. എല്ലാ സിനിമകളിലും കേന്ദ്രകഥാപാത്രങ്ങളിലൊന്ന് ചെയ്ത നടനെ ആരും വിളിക്കാതെയായി. ഇതോടെ വടിവേലു എവിടെയെന്ന് പോലും…
Read More » -
‘ഖുറേഷി’ക്ക് മുന്‍പ് ‘സ്റ്റീഫന്‍റെ’ ഒരു വരവ് കൂടി! ‘ലൂസിഫര്‍’ റീ റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളി സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എമ്പുരാന്‍. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതുതന്നെയാണ് എമ്പുരാന്‍റെ ഏറ്റവും വലിയ ആകര്‍ഷണം. ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശഭരിതരാക്കുന്ന ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്. എമ്പുരാന്‍ റിലീസിന് മുന്‍പ് ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും എന്നതാണ് അത്. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് കൃത്യം ഒരാഴ്ച മുന്‍പ്, മാര്‍ച്ച് 20 ന് ലൂസിഫര്‍ തിയറ്ററുകളില്‍ എത്തും. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റീ റിലീസ്. എമ്പുരാന്‍ റിലീസിന് മുന്നോടിയായി ലൂസിഫര്‍ റീ റിലീസ് ചെയ്യാനുള്ള ആഗ്രഹം നിര്‍മ്മാതാവ് ആന്‍റണി…
Read More » -
നടൻ പോസാനി കൃഷ്ണ മുരളി അറസ്റ്റിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര താരവും എഴുത്തുകാരനുമായ പോസാനി കൃഷ്ണ മുരളി ഹൈദരാബാദിൽ അറസ്റ്റിൽ. നടനും ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിനെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് വൈഎസ്ആർസിപി നേതാവ് കൂടിയായ കൃഷ്ണ മുരളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പവൻ കല്യാണിനെതിരെ നിരവധി വിർശനങ്ങൾ ഇദ്ദേഹം നേരത്തെ നടത്തിയിരുന്നു. അണ്ണമയ്യ ജില്ലാ പോലീസ് സൂപ്രണ്ട് ബി കൃഷ്ണ റാവുവാണ് അറസ്റ്റ് വിവരം വാർത്താ ഏജൻസിയോട് സ്ഥിരീകരിച്ചത്. 66കാരനായ കൃഷ്ണ മുരളിയെ…
Read More » -
ഞാനും അനിയത്തിയും തമ്മില്‍ 16 വയസ്സ് വ്യത്യാസമുണ്ട്, അനിയത്തിയെ മറച്ചുവയ്ക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി രശ്മിക മന്ദാന
നാഷണല്‍ ക്രഷ് ആയി രശ്മിക മന്ദാന മാറിയത് വളരെ പെട്ടന്നാണ്. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകവും തമിഴ് സിനിമാ ലോകവും കടന്ന് ബോളിവുഡില്‍ തിരക്കിലാണ് നടി. ചവ്വ എന്ന പുതിയ ചിത്രത്തിന്റെ വിജയം ആഘോഷിക്കുകയാണ് താരം. അതിനിടയില്‍ നേഹ ധൂപിയയുടെ പോട്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ കുടുംബത്തെ കുറിച്ച് രശ്മിക വാചാലയായി തനിക്ക് പത്ത് വയസ്സുള്ള ഒരു അനിയത്തിയുണ്ട് എന്ന് രശ്മിക വെളിപ്പെടുത്തിയത് നേഹ ധൂപിയയ്ക്ക് മാത്രമല്ല, ഇപ്പോള്‍ ആരാധകര്‍ക്കും ഒരു ഞെട്ടലാണ്. എന്തുകൊണ്ട് അനിയത്തിയെ ലൈംലൈറ്റില്‍ നിന്നും മറച്ചുവയ്ക്കുന്നു എന്ന് രശ്മിക വ്യക്തമാക്കുന്നുണ്ട്.…
Read More » -
സിനിമകളിലെ വയലൻസ് നിയന്ത്രിക്കണം’; മാർക്കോയെ വിമർശിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സിനിമകളിലെ അക്രമരംഗങ്ങൾ കേരളത്തിലെ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അടുത്തിടെ നടന്ന കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ മാർക്കോ പോലുളള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് രമേശ് ചെന്നിത്തല വിമർശിച്ചത്. ‘ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണ്.സിനിമകളിൽ വയലൻസ് നിയന്ത്രിക്കണം. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണ്. ആർഡിഎക്സ്, കൊത്ത്, മാർക്കോ പോലുളള സിനിമകൾ ചെറുപ്പക്കാരെ സ്വാധീനിക്കുകയാണ്. ഇതൊക്കെ തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ ഇവിടെ നിഷ്‌ക്രിയമായിരിക്കുകയാണ്. ഏത് മാർഗത്തിലൂടെയും ജനങ്ങളെ വഴി തെറ്റിക്കാൻ ശ്രമിക്കുകയാണ്’-…
Read More » -
മോഹൻലാല്‍ പുറത്ത്, മമ്മൂട്ടിയും വീണു, ഒന്നാമൻ ആസിഫ് അലി
കഴിഞ്ഞ വര്‍ഷം ബോളിവുഡിനെയും അമ്പരിപ്പിച്ചായിരുന്നു മലയാള സിനിമയുടെ തുടക്കം. എന്നാല്‍ പുതുവര്‍ഷത്തില്‍ രണ്ടാം മാസം കഴിയുമ്പോഴും 100 കോടി ക്ലബ് മലയാളത്തിനുണ്ടായിട്ടില്ല. മലയാളത്തിന്റെ എക്കാലത്തെയും ക്രൌഡ് പുള്ളറായ മോഹൻലാലിന്റെ ഒരു റിലീസ് പോലും 2025ല്‍ ഉണ്ടായിട്ടില്ല (തുടരും റിലീസ് വൈകിയതാണ് കാരണം). ഫലത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ മോഹൻലാല്‍ ഇല്ല എന്ന അപൂര്‍വതയ്‍ക്കാണ് കേരള ബോക്സ് ഓഫീസ് നിലവില്‍ 2025 സാക്ഷ്യം വഹിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ മൂന്നാമതാണ് മമ്മൂട്ടി എന്നതും ഓര്‍ക്കണം. ആസിഫ് അലിയാണ് ഒന്നാം സ്ഥാനത്തുള്ളത്. കേരള ബോക്സ് ഓഫീസ് കളക്ഷനില്‍…
Read More »