-
News
ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും
ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് പരിഗണിക്കുന്നത്. മതാചാരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടുന്ന ഹർജികൾ ഇതിൽ ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച ഹർജികൾ പരിഗണിക്കുക. ഹർജികൾ പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ വാദം എന്നു മുതൽ തുടങ്ങുമെന്നതിലും തിങ്കളാഴ്ച തീരുമാനമുണ്ടായേക്കും. 2019നു ശേഷം ആദ്യമായാണ് ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട…
Read More » -
News
ഇന്ന് മഹാശിവരാത്രി; വൈകീട്ട് നാലുമുതല്‍ ആലുവയില്‍ ഗതാഗതനിയന്ത്രണം, ക്രമീകരണങ്ങള്‍ ഇങ്ങനെ
മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങളാണ് പെരിയാറിന്റെ കരയിലേക്ക് ഒഴുകിയെത്തുക. ഇന്ന് ആണ് മഹാശിവരാത്രി. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് ബലിതര്‍പ്പണം ഔദ്യോഗികമായി ആരംഭിക്കുക. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനായി ലേലം ചെയ്ത് നല്‍കുന്നത്. ഇക്കൊല്ലം മൂന്നു ദിവസം ബലിതര്‍പ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നു കരുതുന്നു. ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്നു മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി പറഞ്ഞു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാല്‍…
Read More » -
News
അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ മടങ്ങുന്നു; ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന്
അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ പകർന്ന് മടങ്ങിയ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് കേരളം വിട നൽകുന്നത്. ഇന്ന് വൈകിട്ട് 3.30-ന് പത്തനംതിട്ട നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. കുഞ്ഞിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ അറിയിച്ചിരുന്നു. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ആലിൻ ഷെറിന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. പത്തനംതിട്ട മല്ലപ്പള്ളി…
Read More » -
News
ആഗോള അയ്യപ്പ സംഗമ വിവാദം: പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ് ജയകുമാർ
അയ്യപ്പ സംഗമത്തിലെ കണക്കുകൾ കനൽ പോലെ കത്തുന്നത് അവസാനിപ്പിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ജയകുമാർ. ചൊവ്വാഴ്ചയിലെ ചർച്ചയിലേക്ക് സ്വകാര്യ ഓഡിറ്ററെയും വിളിക്കും. ഓഡിട്ട് റിപ്പോർട്ടിൽ ചില പിശക് ഉണ്ടോ എന്നും സംശയം ഉണ്ട്. എസ്റ്റിമേറ്റ് തുക അതേ പടി കൊടുക്കാറില്ലെന്നും ചർച്ച നടത്തി കുറയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും ദേവസ്വം പ്രസിഡന്റ് ജയകുമാർ പറഞ്ഞു. ആ 3 കോടി ബോർഡിൽ തിരിച്ചു ഏല്പിച്ചു. പക്ഷെ കണക്കുകളിൽ പല ആശയ കുഴപ്പവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം വിഷയത്തിൽ ഇന്നലെ ദേവസ്വം മന്ത്രി വി എൻ വാസവനും പ്രതികരിച്ചിരുന്നു. ആഗോള…
Read More » -
News
മുംബൈയിൽ തെരുവ് കച്ചവടക്കാർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധം; കർശന നടപടിയുമായി മേയർ
മുംബൈയിലെ തെരുവ് കച്ചവടക്കാർക്കിടയിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ കർശന നടപടികളുമായി മുംബൈ മേയർ റിതു തവ്‌ഡെ. നഗരത്തിലെ എല്ലാ നടപ്പാതകളിലെയും കച്ചവടക്കാരുടെ ജനന സർട്ടിഫിക്കറ്റുകൾ സമഗ്രമായി പരിശോധിക്കണമെന്ന് ബിഎംസി (ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) ഉദ്യോഗസ്ഥർക്ക് മേയർ ഉത്തരവ് നൽകി. അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശി പൗരന്മാരെ ലക്ഷ്യമിട്ടും നഗരസുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കം. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ ആർക്കും ഇളവ് നൽകില്ലെന്നും ഇത് ദേശീയ സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ കാര്യമാണെന്നും അവർ വ്യക്തമാക്കി. രാജ്യദ്രോഹത്തിന് തുല്യമായ കുറ്റമായാണ് രേഖകളില്ലാത്ത കച്ചവടത്തെ കാണുന്നതെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മേയർ…
Read More » -
News
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി ബസ്സില്‍ ചരക്കുലോറിയിടിച്ച് അപകടം
തൃശ്ശൂർ ഒല്ലൂരിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച മിനി ബസ്സും ചരക്കുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 4.20-ഓടെ നടന്ന അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശികളായ ഭക്തർ സഞ്ചരിച്ച വാഹനത്തിലാണ് ലോറി ഇടിച്ചത്. അപകടസ്ഥലത്തെത്തിയ ഒല്ലൂർ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ഉടൻതന്നെ തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read More » -
News
ശിവരാത്രി; സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ
ശിവരാത്രിയോടനുബന്ധിച്ച് സര്‍വീസ് സമയം നീട്ടി കൊച്ചി മെട്രോ. ശിവരാത്രി ദിവസമായ ഞായറാഴ്ച തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്ന് അവസാന സര്‍വീസ് രാത്രി 11.30നാണ് പുറപ്പെടുക. ശിവരാത്രി ദിനമായ ഞായറാഴ്ച രാത്രി ഉറക്കമിളച്ച് പുലര്‍ച്ചെ മണപ്പുറത്ത് ബലിതര്‍പ്പണം നടത്തി മടങ്ങിപ്പോകുന്ന ഭക്തര്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പുലര്‍ച്ച നാലിന് സര്‍വീസ് ആരംഭിക്കും. രാവിലെ ആറുവരെ 30 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് ഉണ്ടായിരിക്കും. തുടര്‍ന്ന് ട്രെയിനുകള്‍ പതിവ് ടൈംടേബിള്‍ പ്രകാരം സര്‍വീസ് നടത്തും അതിനിടെ…
Read More » -
News
സംസ്ഥാനത്ത് ചൂട് കൂടുന്നു; വെയിലത്തുള്ള ജോലി സമയത്തിൽ മാറ്റം, പുതിയ ക്രമീകരണം ഇങ്ങനെ
സംസ്ഥാനത്ത് ചൂട് കടുത്തതോടെ പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ജോലി സമയം പുനഃക്രമീകരിച്ചു. വേനല്‍ക്കാലം തുടങ്ങുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ്, വിവിധ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത്. തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദീന്‍ ഉത്തരവിട്ടു. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം…
Read More » -
News
ആറ്റുകാല്‍ പൊങ്കാല ; അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി, ക്രമീകരണം ഇങ്ങനെ
ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 3ന് നടക്കും. ഭക്തലക്ഷങ്ങള്‍ എത്തുന്ന മഹോത്സവത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഇത് സംബന്ധിച്ച റൂട്ടുകള്‍ ഉടന്‍ പ്രഖ്യാപിക്കും. പതിവ് പോലെ നിവേദ്യത്തിനു ശേഷം ഭക്തജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്നതിനായി നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് വിവിധ ഡിപ്പോകളുടെ ബസുകള്‍ ലൈന്‍ അപ്പും പാര്‍ക്കിങ്ങും ചെയ്യുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഭക്തര്‍ക്ക് ഈ സ്ഥലങ്ങളില്‍ എത്തി യാത്ര ചെയ്യാം. പൊങ്കാല നിവേദ്യത്തിനു രണ്ടു മണിക്കൂര്‍ മുന്‍പ് മുതല്‍ ബസുകള്‍ ലൈന്‍ അപ്പ് ചെയ്ത്…
Read More » -
News
പുല്‍വാമ ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഏഴുവയസ്
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്ക്ക് ഏഴു വര്‍ഷം. മലയാളി സൈനികന്‍ വി വി വസന്തകുമാര്‍ ഉള്‍പ്പെടെ നാല്‍പത് സിആര്‍പിഎഫ് സൈനികരുടെ ജീവനെടുത്ത ചാവേര്‍ സ്ഫോടനം ഇന്നും നടുക്കുന്ന ഓര്‍മയാണ്. 2019 ഫെബ്രുവരി 14ന് വൈകുന്നേരം 3.30നാണ് രാജ്യത്തെ നടുക്കിയ ആക്രമണം നടന്നത്. 2,547 ജവാന്‍മാരുമായി സിആര്‍പിഎഫിന്റെ സൈനികവാഹനവ്യൂഹം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രയില്‍. വാഹനവ്യൂഹം പുല്‍വാമ ജില്ലയിലെ അവന്തിപ്പോരയ്ക്ക് സമീപത്തെത്തി. സ്ഫോടകവസ്തുക്കള്‍ നിറച്ച വാന്‍ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. ഉഗ്ര സ്ഫോടനമാണ് നടന്നത്. 76-ാം നമ്പര്‍ ബറ്റാലിയന്റെ…
Read More »