-
News
‘പിണറായിയുടെ പ്രസംഗം പാർട്ടി നിലപാടിന് വിരുദ്ധം; കെ കെ രാഗേഷ് കെട്ടി ഇറക്കിയ ആൾ’; രൂക്ഷ വിമർശനവുമായി ടി കെ ഗോവിന്ദൻ
തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ടത് ചരിത്രത്തിലെ വലിയ പരാജയമാണെന്നും പിണറായിയുടെ പ്രസംഗം പാർട്ടി നിലപാടിന് വിരുദ്ധമെന്നും ടി.കെ ഗോവിന്ദൻ എംഎൽഎ. പരാജയത്തിൻ്റെ കാരണം കണ്ടെത്തി തിരുത്തുമെന്നാണ് പാർട്ടി പറഞ്ഞത്. എന്നാൽ, കേന്ദ്ര കമ്മിറ്റി കണ്ടെത്തിയ ഒരു കാരണവും പിണറായി വിശദീകരണ യോഗത്തിൽ മിണ്ടിയില്ലെന്നും സ്ഥാനാർഥികളെ കുറ്റം പറഞ്ഞ് അവിടെ നിന്ന് മടങ്ങിയെന്നും അദ്ദേഹം വിമർശിച്ചു. തളിപ്പറമ്പിലും പയ്യന്നൂരിലും മാത്രമാണ് വിശദീകരണയോഗം നടത്തിയത്. രണ്ട് സ്ഥലങ്ങളിൽ മാത്രമാണോ പാർട്ടി തോറ്റതെന്നും സ്ഥാനാർത്ഥിനിർണയം പാളിയെന്ന് കേന്ദ്ര കമ്മിറ്റി പറഞ്ഞില്ലെയെന്നും എന്തുകൊണ്ടാണ് വിശദീകരണ യോഗത്തിൽ ഇക്കാര്യം പിണറായി പറയാതിരുന്നതെന്നും അദ്ദേഹം…
Read More » -
News
സെക്രട്ടേറിയറ്റ് മാർച്ച്; പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്
കേരള സർവകലാശാലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ അടക്കമുള്ള 30 പേർക്കും, കണ്ടാൽ അറിയാവുന്ന 200 ഓളം പേർക്കെതിരെയും ആണ് കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദാണ് കേസിലെ ഒന്നാം പ്രതി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രണ്ടാം പ്രതിയുമാണ്. കേരള സർക്കാരിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായും എഫ്ഐആറിലുണ്ട്. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ 5 പൊലീസുകാർക്ക് പരുക്കേറ്റെന്നും എഫ്‌ഐആറിൽ…
Read More » -
News
കറിയുടെ പേരിൽ തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
ഭക്ഷണത്തെപ്പറ്റിയുണ്ടായ തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തിനുള്ള കറിയുടെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. ലഹരി വിറ്റ് വരുൺദേവ് ശേഖരിച്ച പണമെല്ലാം എവിടെ പൂഴ്ത്തി?; സാമ്പത്തിക മേൽനോട്ടം കോട്ടയത്തെ യുവനേതാവിന്സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് ലഭിക്കുന്ന വിവരം.…
Read More » -
News
കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധം; വിദ്യാത്ഥികൾക്ക് തിരിച്ചടി
കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധത്തിൽ വിദ്യാത്ഥികൾക്ക് തിരിച്ചടി. 14 എസ്എഫ്ഐ പ്രവത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെ 18 ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തിയത്. തന്നെ വിദ്യാർഥികൾ കയ്യേറ്റം ചെയ്തെന്ന് കാട്ടി താത്കാലിക വിസി സിസി തോമസ് തന്നെ നേരിട്ട് പരാതി നൽകുകയായിരുന്നു. സമരത്തിന്‍റെ പശ്ചാത്തലത്തിൽ ഡി ജി പിയെ നേരിട്ട് വിളിപ്പിച്ച് ശക്തമായ നടപടിക്ക് ഗവർണർ നിർദേശം…
Read More » -
News
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം; മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് ജാമ്യം
മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ മുന്‍ ഡിസിസി അംഗം ചേന്തി അനിലിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കസ്റ്റഡിയില്‍ വിട്ട സമയം കഴിഞ്ഞതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ബിഎന്‍എസ് 61(2) വകുപ്പ് പ്രകാരം ഗൂഢാലോചന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ന് ചേന്തി അനിലിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് പരിപാടി നടത്തുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. പോലീസ് റിപ്പോര്‍ട്ടും ഉണ്ടായിരുന്നതിനാല്‍ രണ്ടാഴ്ച മുമ്പ് തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ചെമ്പഴന്തിയിലേയ്ക്ക് പോകുന്ന വഴിയ്ക്ക് പാര്‍ട്ടി…
Read More » -
News
കാലിഫോര്‍ണിയയിലെ മലയാളി യുവതികളുടെ കൊലപാതകം; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി
മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. മനപ്പൂര്‍വമായ നരഹത്യ കുററം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തൃശൂര്‍ മുടിക്കോട് സ്വദേശി അഞ്ജനയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് നടപടി. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാല്‍ 25 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. അഞ്ജനയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഭര്‍ത്താവിനെ മൃതദേഹം കാണിച്ചു. ഇക്കഴിഞ്ഞ 28ന് ശനിയാഴ്ച ആണ് തൃശൂര്‍ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കള്‍ക്ക് അവര്‍ മരിച്ചു എന്ന് വിവരം ലഭിക്കുന്നത്. വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ…
Read More » -
News
പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം
പ്രതിപക്ഷ ഉപനേതൃപദവിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെ സിപിഐയുടെ നിര്‍ണായകയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ലെന്നാണ് വിവരം. സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ കാര്യങ്ങള്‍ ധരിപ്പിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം. സംസ്ഥാന സെക്രട്ടറിയേറ്റിനു ശേഷം സിപിഎം ഔദ്യോഗികമായി തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷ. പ്രതിപക്ഷ ഉപനേതൃ പദവിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അത് എപ്പോഴും പറയേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. പദവി തന്നില്ലെങ്കില്‍ എന്ത് ചെയ്യുമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു വിഷയം ഉദിക്കുന്നില്ലെന്നാണ്…
Read More » -
News
സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു
സഹകരണ മേഖലയെ സമ്പൂര്‍ണ്ണമായി അഴിമതി വിമുക്തമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. തട്ടിപ്പുകാര്‍ തട്ടിപ്പുകാര്‍ തന്നെയാണ്. അതിനി സിപിഐഎം ആണെങ്കിലും ശരി, യുഡിഎഫ് ആണെങ്കിലും ശരി. ഫോക്കസ് ചെയ്ത് പിടിക്കേണ്ടവരെ ഫോക്കസ് ചെയ്തു തന്നെ പിടിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ‘ഒറ്റയെണ്ണം ഉണ്ടാകില്ല. ഓടിച്ചിട്ട് പിടിക്കും. ഉറപ്പായും പിടിക്കും. അതില്‍ കക്ഷി രാഷ്ട്രീയത്തിന് പ്രസക്തിയില്ല. അതിനി സിപിഐഎം ആണെങ്കിലും യുഡിഎഫ് ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ശരി, തട്ടിപ്പുകാര്‍ തട്ടിപ്പുകാരാണ്. ഒത്തിരി എണ്ണത്തിനെ പിടിക്കാനുണ്ട്’,…
Read More » -
News
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് എംഎസ്എഫ്; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്
പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് എംഎസ്എഫ്. ഷറഫുദ്ദീന്‍ പിലാക്കലിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. സ്വാഹിബ് മുഹമ്മദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും റാഷിദ് കോക്കൂരിനെ ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നേതൃത്വത്തിലേക്ക് 11 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയുമാണ് തെരഞ്ഞെടുത്തത്. മുസ്‍ലിം ലീഗ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. പി കെ നവാസ് ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ ഷറഫുദ്ദീന്‍ പിലാക്കലിന് താല്‍ക്കാലിക ചുമതല നൽകിയിരുന്നു. സ്ഥാനത്തേക്ക് ഒന്നിലധികം ഗ്രൂപ്പ് അവകാശവാദങ്ങൾ ഉയർന്നതോടെ ജില്ലാ കമ്മിറ്റികളിലടക്കം തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ജില്ലാ ഘടകങ്ങളിൽ നിന്ന്…
Read More » -
News
കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധന; ക്രമക്കേടുകൾ നടന്നെന്ന പരാതിയിൽ അന്വേഷണം
കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. 5 ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ ബാങ്ക് ടെണ്ടർ ക്ഷണിച്ചതിലാണ് പരിശോധന. ഒരു കമ്പനിക്ക് മാത്രം കരാർ കിട്ടുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാൻ ആയിരുന്നു കേരള ബാങ്കിന്റെ നീക്കം. ഉച്ചയോടെ തുടങ്ങിയ പരിശോധന തുടരുകയാണ്. കേരള ബാങ്കിന്റെ 823 ശാഖകളിൽ 317 ശാഖകളിൽ സുരക്ഷാ സംവിധാനങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് ടെൻഡർ ക്ഷണിച്ചത്. റിസർബാങ്ക്, നബാർഡ്…
Read More »