-
News
ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലെന്ന് മാർകോ റൂബിയോ; നാളെ എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച
ഇന്ത്യയുമായുള്ള വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോ. ഒക്ടോബർ 20-ന് മുംബൈയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടക്കുന്ന നിർണായക കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് റൂബിയോയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. റഷ്യക്കെതിരെയുള്ള ഉപരോധങ്ങളിൽ അമേരിക്ക നൽകുന്ന ഇളവുകളെക്കുറിച്ചും റൂബിയോ സംസാരിച്ചു. ആഗോള ഊർജ്ജ വിതരണത്തെയും എണ്ണവിലയെയും പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ഇളവുകൾ അനുവദിക്കുന്നത്. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ബദൽ ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന രാജ്യങ്ങളുടെ സാഹചര്യം യുഎസ് കണക്കിലെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വാണിജ്യ കരാറിന്റെ ആദ്യഘട്ടം…
Read More » -
News
യുഡിഎഫ് മദ്യനയം അടുത്ത മാസം; എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളും മാറ്റും, ഹോർട്ടി വൈൻ അനുമതി റദ്ദാക്കും
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം അടുത്ത മാസമെന്ന് എക്സൈസ് മന്ത്രി എം ലിജു. എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ടങ്ങളിലും നിയമ ഭേദഗതികളിലും മാറ്റം വരും. ഹോര്‍ട്ടിവൈൻ ബേക്കറി വഴി വിൽക്കാൻ അനുമതി നൽകിയ വിദേശ മദ്യ ചട്ട ഭേദഗതി പിന്‍വലിക്കാനാണ് സാധ്യത. ചാലക്കുടിയിലെ എംആര്‍സി ബേക്കറിക്ക് 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈൻ വിൽക്കാൻ ലൈസന്‍സ് ജൂണിൽ അനുവദിച്ചത് എക്സൈസ് മന്ത്രിയും മുഖ്യന്ത്രിയും അറിഞ്ഞിരുന്നില്ല. ഇന്നലെ വാര്‍ത്ത വന്നതോടെ എക്സൈസ് കമ്മീഷണറുടെ ഉത്തരവ് മരവിപ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ നയം വരും വരെയാണ് ഉത്തരവ് മരവിപ്പിച്ചത്. എൽഡിഎഫ്…
Read More » -
News
ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവെപ്പ്; മൂന്ന് പ്രതികൾ രാജസ്ഥാനിൽ പിടിയിൽ
ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ മുംബൈയിലെ ജൂഹുവിൽ വെടിയുതിർത്ത സംഭവത്തിൽ ഒളിവിൽ പോയ മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. രാജസ്ഥാൻ പോലീസും ആന്റി ഗാങ്സ്റ്റർ ടാസ്ക് ഫോഴ്സും (എ.ടി.എഫ്) ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 17, 18, 22 വയസ് പ്രായമുള്ളവരാണ് പ്രതികൾ. രണ്ടുപേർ ഹരിയാന സ്വദേശികളും ഒരാൾ ബിഹാർ സ്വദേശിയുമാണ്.മുംബൈയിൽനിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ സഞ്ചരിക്കവെ രാജസ്ഥാനിലെ കോട്ട റെയിൽവേ സ്റ്റേഷനിൽവെച്ചാണ് പ്രതികൾ പിടിയിലായത്. വെടിവെപ്പ് സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘം വസായിൽനിന്നാണ് ട്രെയിനിൽ കയറിയതെന്നും ട്രെയിൻ കോട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ…
Read More » -
News
മരുന്നുകളുടെ സ്റ്റോക്ക് വിവരങ്ങൾ ഡോക്ടർമാർക്ക് നൽകണം, ജനറിക് പേരുകൾ നിർബന്ധമാക്കി; ആരോഗ്യവകുപ്പ് സർക്കുലർ
മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ പി ഡോക്ടർമാർക്ക് നല്‍കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് സർക്കുലർ. മരുന്ന് ക്ഷാമത്തില്‍ ആരോഗ്യവകുപ്പിനെതിരെ വിമർശനം ഉയർന്നതിന് പിന്നാലെയാണ് നടപടി. മരുന്ന് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ നിർബന്ധമായി എഴുതണമെന്നും നിര്‍ദേശമുണ്ട്. ലാബ് പരിശോധനകള്‍ക്കുള്ള റീഏജന്റുകളുടെ ലഭ്യത ഉറപ്പാക്കണം. റീഏജന്റുകളുടെ സ്റ്റോക്ക് , ക്ഷാമം ആവശ്യകത എന്നിവ സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോള്‍ നല്‍കണം. റീഏജന്റുകള്‍ ഇല്ലെങ്കില്‍ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് വാങ്ങാമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമടക്കം സർക്കുലർ നൽകിയിട്ടുണ്ട്. മരുന്ന്…
Read More » -
News
മാസപ്പടി ഹവാല കേസ്; ദുബൈയിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി, അക്കൗണ്ടുകളുടെ വിവരം തേടും
മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ ഹവാല ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസ് അന്വേഷണം ദുബായിലേക്ക്. വിദേശത്തേക്ക് ഹവാല വഴി പണം കടത്തിയെന്ന ഇ.ഡി.യുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദുബായിലെ വിവരശേഖരണത്തിനായി ലെറ്റേഴ്സ് റോഗറ്ററി (എൽ.ആർ.) അഥവാ ലെറ്റർ ഓഫ് റിക്വസ്റ്റ് കൈമാറാനാണ് ഇ.ഡിയുടെ നീക്കം. ഇതിനായി കൊച്ചി പി.എം.എൽ.എ. കോടതിയിൽനിന്ന് അനുമതി തേടിയശേഷം ഇ.ഡി. ചോദ്യങ്ങൾ തയ്യാറാക്കും. കോടതിയുടെ അനുമതി ലഭിച്ച ശേഷം ഈ കത്ത് ധനകാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറുകയും തുടർന്ന് ദുബായ് അധികൃതർക്ക് നൽകുകയുമാണ് ചെയ്യുക. ദുബായിലെ…
Read More » -
Business
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: 1,08,500ന് മുകളില്‍
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,08,560 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം. നിലവില്‍ ബാരലിന് 107 ഡോളറിന് മുകളിലാണ് എണ്ണവില. റഷ്യയ്ക്കെതിരെയുള്ള ഉപരോധത്തില്‍ അമേരിക്ക ഇളവ് പ്രഖ്യാപിച്ചതാണ് എണ്ണവില കുറയാന്‍ കാരണം. അമേരിക്കന്‍ നടപടിയെ തുടര്‍ന്ന്…
Read More » -
Kerala
കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴിയെടുത്ത് എസ്ഐടി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണാ ജോർജിൽ നിന്ന് മൊഴിയെടുത്തത്. എസ്ഐടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കെഎസ്യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും. കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ…
Read More » -
Kerala
സ്പാകളുടെ മറവിൽ ലൈംഗിക ചൂഷണം; ‘ഓപ്പറേഷൻ സ്പാ’ ശക്തമാക്കും
സംസ്ഥാനത്ത് അനധികൃത സ്പാകളുടെ പ്രവർത്തനവും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട പരാതികളും വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി സർക്കാർ. ഇതിന്റെ ഭാഗമായി ‘ഓപ്പറേഷൻ സ്പാ’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി പരിശോധന നടത്തും. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്പാകൾ കണ്ടെത്തുന്നതിനും ഇത്തരം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ചൂഷണങ്ങൾ തടയുന്നതിനുമാണ് പരിശോധന നടത്തുന്നത് എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘യാതൊരു നിയമവും പാലിക്കാതെ ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് അടിസ്ഥാനത്തിൽ കേരളത്തിൽ ഉടനീളം സ്പാകൾ ആരംഭിക്കുക ആണ്. ഇത് ആരാണ് ആരംഭിക്കുന്നത് എന്നോ, എന്തോക്കെയാണ് നടക്കുന്നത് എന്നോ…
Read More » -
Kerala
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ്; വാഹനത്തിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മ
നെടുമ്പാശ്ശേരി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസിൽ പ്രതി സുഹൈൽ സജീവന്റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ് ഇന്നെടുക്കും. സുഹൈൽ ഓടിച്ച മിനി കൂപ്പറിന്റെ ആര്‍സി ഉടമ സുഹൈലിന്റെ അമ്മയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം നേരിട്ട് കാണും. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാലക്കാടും വയനാടും പോയി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തും. ഇന്ന് തന്നെ പൊലീസ് കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പും അന്വേഷണ സംഘം തുടങ്ങി. അപകടനേരത്ത്…
Read More » -
News
വഖഫ് ബോർഡ് പിരിച്ചുവിട്ട സർക്കാർ നടപടി നിയമവിരുദ്ധം: പിണറായി വിജയൻ
കാലാവധി പൂർത്തിയാക്കാൻ വർഷങ്ങൾ ബാക്കിനിൽക്കെ, കെഎസ് ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ പിരിച്ചുവിട്ട യുഡിഎഫ് സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിലവിലെ ഭരണസമിതിയെ കാലാവധി തീരുംമുമ്പ് പിരിച്ചുവിടാൻ വഖഫ് നിയമപ്രകാരം സംസ്ഥാന സർക്കാരിന് യാതൊരു നിയമപരമായ അധികാരവുമില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായ ബോർഡിനെ പിരിച്ചുവിടാതെ, കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നു. എന്നാൽ അത്തരം ജനാധിപത്യ മര്യാദ കാട്ടാൻ യുഡിഎഫ് തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു. പുതിയ…
Read More »