-
News
കാർഷിക സർവകലാശാല ജനറൽ കൗൺസിൽ നാമനിർദേശം: അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി
കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിലേക്ക് ഗവർണർ നടത്തിയ നാമനിർദേശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി കൃഷിമന്ത്രി ടി. സിദ്ദിഖ്. സർവകലാശാലയുടെ പ്രോ-ചാൻസലർ എന്ന നിലയിലോ സർക്കാരിന്റെ ഭാഗമായ കൃഷിമന്ത്രി എന്ന നിലയിലോ തന്നോട് യാതൊരുവിധ കൂടിയാലോചനയും നടത്താതെയാണ് നാമനിർദേശങ്ങളിൽ പ്രത്യേക രാഷ്ട്രീയ സമീപനവും താൽപ്പര്യവും സ്വീകരിച്ചതെന്നും ഇത് ആശങ്കയുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാലയിൽ കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളല്ലാതെ മറ്റൊരു പ്രവർത്തനവും നടത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യം പൊതുസമൂഹത്തോടും ഉത്തരവാദപ്പെട്ട എല്ലാവരോടും വ്യക്തമായി അറിയിക്കുകയാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അവഗണിച്ച് രാഷ്ട്രീയപരമായ സമീപനത്തോടെ…
Read More » -
News
‘റീ ഇമാജിനിങ് കേരളം’; മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐഐഎമ്മിൽ ക്ലാസ്!
മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിമാർക്ക് മുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ ക്ലാസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട്ട് സംഘടിപ്പിക്കുന്ന ‘റീ ഇമാജിനിങ് കേരളം’ എന്ന ദ്വിദിന നേതൃശില്പശാലയിലാണ് മന്ത്രിമാർ പങ്കെടുക്കുക. സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവി വെല്ലുവിളികളുമടക്കം ക്ലാസിൽ ചർച്ച ചെയ്യും. ഐഐഎമ്മിൽ താമസിച്ചാകും പഠനം. കേരളത്തിന്റെ ഭാവി വികസനത്തിന് പുതിയ ആശയങ്ങളും തന്ത്രപരമായ സമീപനങ്ങളും രൂപപ്പെടുത്തുന്നതിനുള്ള സംവാദ വേദിയായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി മന്ത്രിമാരിൽ പലരും വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തി. നിർമിതബുദ്ധിയുടെ കാലത്തെ നേതൃത്വം, നയങ്ങൾ…
Read More » -
Kerala
മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റത് പണം വാങ്ങി; ശ്രീഹരിയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, അന്വേഷണം കൂടുതൽ പേരിലേക്ക്
എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ശ്രീഹരി ടെലഗ്രാമിലൂടെ നഗ്നചിത്രങ്ങള്‍ വിറ്റത് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. പണമിടപാടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ടെലഗ്രാം ചാറ്റിലേക്ക് അയക്കുകയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ടെലഗ്രാമില്‍ തിരിച്ച് അയച്ചതിന്റെയും തെളിവുകള്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോണ്‍ പരിശോധിച്ച വിദ്യാര്‍ത്ഥികളാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും…
Read More » -
News
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ
സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. കേരളത്തിൽ വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെയാണ് പിബി യോഗം ചേരുന്നത്. വിശാല സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളും ജന സെക്രട്ടറി എംഎ ബേബിയെ കൂടാതെ പിബിയിൽ നിന്നും ആരൊക്കെ യോഗത്തിൽ പങ്കെടുക്കണമെന്നതും യോഗത്തിൽ ചർച്ചയായേക്കും. കേരളത്തിലെ മുന്നണിയിലെ തർക്കവും പിബി ചർച്ച ചെയ്യും. സിപിഐയെ കൂടെ നിർത്തി തന്നെ മുന്നോട്ട് പോകണമെന്നാണ് പാർട്ടിയിലെ താൽപര്യം.
Read More » -
News
വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; എസ്‌ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി; അന്വേഷണ സംഘത്തില്‍ എട്ടുപേര്‍
കണ്ണൂരില്‍ മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു പ്രേമനും കണ്ണൂര്‍ എസിപി എംപി ആസാദിന്റെയും നേതൃത്വത്തിൽ ഇവരുൾപ്പടെ എട്ട് പേര്‍ അടങ്ങുന്ന എസ്‌ഐടി സംഘത്തെയാണ് അന്വേഷണത്തിനായി രൂപികരിച്ചിരിക്കുന്നത്. റെയില്‍വേ ഇന്‍സ്‌പെക്ടര്‍ ജി എസ് സജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്ന് എസ്‌ഐമാരും രണ്ട് എഎസ്‌ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസിലാണ്…
Read More » -
National
EOS-05 ഉപഗ്രഹവുമായി കുതിച്ചുയർന്ന് ജി.എസ്.എൽ.വി; വിക്ഷേപണം വിജയം
ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-05 വഹിച്ചുകൊണ്ടുള്ള ജി.എസ്.എൽ.വി. റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.55-ഓടെയാണ് വിക്ഷേപണം നടത്തിയത്. ഇ.ഒ.എസ്-05 ഉപഗ്രഹത്തെ ജിഎസ്എൽവി-എഫ്17 റോക്കറ്റ് സബ് ജിയോ സിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചുവെന്ന് ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ ഈ സാമ്പത്തികവർഷത്തെ ആദ്യ വിജയമാണ് ഇതെന്ന് ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ജിഎസ്എൽവി വിക്ഷേപണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം ഐഎസ്ആർഒ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ട്.…
Read More » -
News
പ്രതിപക്ഷ ഉപനേതൃപദവി: ‘പിണറായിയുമായി ചര്‍ച്ചയ്ക്കില്ല, രേഖാമൂലം മറുപടി നല്‍കണം’; നിലപാട് വ്യക്തമാക്കി സിപിഐ
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നതിനിടെ വിഷയത്തില്‍ പിണറായി വിജയനുമായി ചര്‍ച്ചക്ക് ഇരിക്കില്ലെന്ന നിലപാടെടുത്ത് സിപിഐ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായോ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനുമായോ മാത്രമേ ചര്‍ച്ചയ്ക്ക് തയ്യാറാകൂ എന്നാണ് സിപിഐ നേതൃത്വത്തിന്റെ തീരുമാനം. ഉപ നേതാവ് പദവി ആവശ്യപ്പെട്ട് നല്‍കിയ കത്തിന് ആദ്യം രേഖാമൂലം മറുപടി നല്‍കണമെന്നും സിപിഐ ആവശ്യപ്പെടുന്നുണ്ട്. മറുപടി നല്‍കേണ്ടത് സിപിഐഎം സെക്രട്ടറിയോ എല്‍ഡിഎഫ് കണ്‍വീനറോ ആയിരിക്കണമെന്നും സിപിഐ പറയുന്നു. രേഖാമൂലമുള്ള മറുപടിക്ക് ശേഷം തുടര്‍ നീക്കങ്ങള്‍ തീരുമാനിച്ചാല്‍ മതിയെന്ന് നേതാക്കള്‍ക്കിടയില്‍…
Read More » -
News
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും; പിണറായിയുടെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ചര്‍ച്ചയായേക്കും
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് സമാപിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂര്‍ പ്രസംഗങ്ങള്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ചയായേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്ക് മേല്‍ ചാര്‍ത്തിക്കൊടുക്കുന്ന പിണറായിയുടെ പ്രതികരണത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം രമ്യമായി പരിഹരിക്കാനുള്ള മാര്‍ഗങ്ങളും ചര്‍ച്ചയ്ക്ക് വരും. അതേസമയം, സിപിഐയുടെ നേതൃയോഗം ഡല്‍ഹിയില്‍ പുരോഗമിക്കുന്നു. ഇന്നലെ ആരംഭിച്ച ദേശീയ കൗണ്‍സില്‍ യോഗമാണ് ഇന്നും തുടരുന്നത്. കേരളത്തില്‍ പ്രതിപക്ഷ ഉപനേതൃപദവി വിവാദം സിപിഐക്ക് ഗുണകരമാകില്ലെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ഉയരുന്നതിനിടയിലാണ് യോഗം വീണ്ടും…
Read More » -
News
കാന്തപുരത്തിനെതിരായ പ്രസ്താവന; എ പി വിഭാഗം നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി
കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ തള്ളിയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ‘ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന’ തലക്കെട്ടിൽ, മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് പിൻവലിച്ചത്. പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് എപി സുന്നി വിഭാഗം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. 15 മിനിറ്റ് മുൻപാണ് പോസ്റ്റ് പിൻവലിക്കപ്പെടുന്നത്. സമസ്ത സെക്രട്ടറി ഖലീലുൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന പിൻവലിക്കാൻ ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടിരുന്നു. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട…
Read More » -
International
പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാര്‍ത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലില്‍ സ്ഥാപിച്ചിരുന്ന മൈനുകളില്‍ തട്ടിയെന്നാണ് വാദം. കപ്പല്‍ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാന്‍ വിശദീകരിക്കുന്നുണ്ട്. തെക്കന്‍ ഇറാനില്‍ ഇന്നലെ യുഎസ് മിസൈല്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യുഎസ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും…
Read More »