-
News
സിജെപി പ്രതിഷേധം; ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമരക്കാരെ തടയാൻ ഡൽഹിയിൽ 18 മെട്രോസ്റ്റേഷനുകൾ ഇന്നും അടച്ചിടും.ഇന്ന് രാവിലെ ഏഴര മുതൽ ഡൽഹിയിലെ പ്രധാനപ്പെട്ട മെട്രോ സ്റ്റേഷനുകൾ അടച്ചിടാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. പ്രധാനപ്പെട്ട ഇന്റർചേഞ്ച് സ്റ്റേഷനുകളായ രാജീവ് ചൗക്ക്, മണ്ടി ഹൗസ്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയുൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് നിയന്ത്രണങ്ങൾ ബാധകമാവുക. ഈ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് ഒരു ലൈനിൽ നിന്നും മറ്റൊരു ലൈനിലേക്ക് ട്രെയിൻ മാറി കയറാൻ അനുമതി ഉണ്ടായിരിക്കും. എന്നാൽ, ഈ സ്റ്റേഷനുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ…
Read More » -
News
ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം; സിജെപിയുമായി കേന്ദ്രസർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും
നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതിൽ ഇന്ന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സിജെപിയുമായി കേന്ദ്ര സർക്കാർ മൂന്നാംഘട്ട ചർച്ച നടത്തും. കേന്ദ്ര തീരുമാനം മന്ത്രിമാർ സമരക്കാരെ അറിയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം എൻടിഎ പൊളിച്ചെഴുതി പ്രശ്നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് മോദി സർക്കാർ. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഇന്നും മെട്രോ സ്റ്റേഷനുകൾ അടച്ചിടും. ഇന്‍റർനെറ്റ് നിയന്ത്രണവും തുടരും. ഭരണഘടനാ ക്ലബ്ബിൽ നടന്ന ചർച്ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളാണ് CJP വീണ്ടും മുന്നോട്ടുവച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന്…
Read More » -
News
അപ്രഖ്യാപിത പവർകട്ടിൽ ശക്തമായ പ്രതിഷേധത്തിന് സിപിഎം; മെഴുകുതിരി സമരം ഞായറാഴ്ച വൈകീട്ട് 7 ന്
സംസ്ഥാനത്ത് ജനജീവിതം ദുസഹമാക്കിയ അപ്രഖ്യാപിത പവർകട്ടും കടുത്ത വൈദ്യുതി നിയന്ത്രണവും തുടരുന്ന സാഹചര്യത്തിൽ, പ്രതിഷേധത്തിന് സിപിഎം. വൈദ്യുതി പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് 7 മണിക്ക് എല്ലാ വീടുകളിലും പ്രതീകാത്മകമായി മെഴുകുതിരി തെളിയിച്ച് മെഴുകുതിരി സമരം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. യുഡിഎഫ് സർക്കാരിന്റെ സമീപനം തുറന്ന് കാണിക്കാൻ കരണ്ട് കട്ടിനെതിരെ കേരളത്തിലുടനീളം പ്രതീകാത്മകമായി മെഴുകുതിരി സമരം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ എം.വി ഗോവിന്ദൻ വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുത്ത ചൂടും മഴക്കുറവും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം…
Read More » -
News
പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം; CPIMൻ്റെ വിശാല നേതൃയോഗം സെപ്റ്റംബറിൽ കോഴിക്കോട്
സിപിഐഎമ്മിൻ്റെ വിശാല നേതൃയോഗം സെപ്റ്റംബർ 13.14, 15 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്ക് ആവശ്യമായ അടിമുടി മാറ്റം ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യമെന്നും ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടനീളമുള്ള പുതുക്കിപ്പണിയലാണെന്നും സെക്രട്ടറി മാറും എന്നത് നിങ്ങളുടെ ആഗ്രഹമാണെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. അതിനുവേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് ചോദിച്ചു. ഞാൻ ഉൾപ്പെടെ എങ്ങനെ…
Read More » -
News
‘വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം എൽഡിഎഫ് സർക്കാർ; പ്രശ്‌നം പരമാവധി പരിഹരിച്ചു വരുന്നു’മന്ത്രി സണ്ണി ജോസഫ്
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ എൽഡിഎഫ് സർക്കാർ എന്ന് ആവർത്തിച്ച് വൈദ്യതി മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്തിന് ഗുണകരമായ വൈദ്യുതി കരാർ റദ്ദാക്കിയത് എൽഡിഎഫ് സർക്കാർ. UDF സർക്കാർ പ്രശ്‌നം പരിഹരിക്കാൻ പരമാവധി ശ്രമിച്ചു വരികയാണ് . സിപിഐഎം സമരം ചെയ്യേണ്ടത് മുൻ സർക്കാരിനോടൊന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇവിഎം ഹാക്കിങ്ങിന്റെ പേരില് പണംതട്ടിച്ചെന്ന പരാതിയിൽ പാർട്ടി അന്വേഷിക്കും. ഉയർന്ന പരാതിയുടെ വിശദാംശങ്ങൾ പരിശോധിക്കും. പുറത്തുവന്ന വിവരങ്ങൾ ശരിയാണെങ്കിൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ മന്ത്രി സണ്ണി…
Read More » -
Kerala
ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം; എന്‍ടിഎയില്‍ വന്‍ അഴിച്ചുപണി, 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രതിഷേധം ശക്തമായതോടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യില്‍ വന്‍ അഴിച്ചുപണിയുമായി കേന്ദ്രം. എന്‍ടിഎയില്‍ നിന്ന് 47 ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്‍ടിഎയുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതിന് പുറമേ, ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടികളും ഉണ്ടായേക്കും. 39 തസ്തികകള്‍ അനുവദിച്ചിട്ടും എന്‍ടിഎയില്‍ 24 സ്ഥിരം ജീവനക്കാരെ മാത്രമേ ഉള്ളൂവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 73 കരാര്‍ ജീവനക്കാരെയും 124 ഔട്ട്സോഴ്സ്…
Read More » -
News
സിജെപി- കേന്ദ്രസർക്കാർ ചർച്ച ; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനമായില്ല, സമരം തുടരുമെന്ന് CJP
കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളും കേന്ദ്രമന്ത്രിമാരുമായുളള ചർച്ച പൂർത്തിയായി. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബിലാണ് കേന്ദ്രസര്‍ക്കാരിന്റെയും സിജെപിയുടെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. സൗരവ് ദാസും അശുതോഷ് റാങ്കെയുമാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിനിധികളായി പങ്കെടുത്തത്. ചര്‍ച്ചയില്‍ മൂന്ന് ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെച്ചത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതായിരുന്നു പ്രധാന ആവശ്യം. ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ റദ്ദാക്കണമെന്നും സിജെപി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഇതില്‍ രണ്ട് ആവശ്യങ്ങളില്‍ കേന്ദ്രത്തിന് പോസിറ്റീവ് നിലപാടാണെന്ന് സിജെപി വ്യക്തമാക്കി. ധര്‍മേന്ദ്ര പ്രധാന്റെ…
Read More » -
News
കോറോ ഹെൽത്തിലെ കൂട്ടപിരിച്ച് വിടൽ; ജീവനക്കാർക്ക് 5 മാസത്തെ ശമ്പളം കൂടി നൽകി കമ്പനി
പിരിച്ചുവിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകി കോറോ ഹെൽത്ത്. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചർച്ചയുടെ ഭാഗമായാണ് പിരിച്ച് വിടൽ ആനുകൂല്യമായി തുക നൽകിയത്. നേരത്തെ 2 മാസത്തെ ശമ്പളം നൽകിയിരുന്നു. സംസ്ഥാനത്ത് കമ്പനിയ്ക്ക് മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല എന്ന് നിലപാടെടുത്തതോടെയാണ് ജീവനക്കാർക്ക് അഞ്ചുമാസത്തെ കൂടി ശമ്പളം നൽകാൻ ധാരണയായത്. മന്ത്രി ബിന്ദു കൃഷ്ണയുടെയും ഉമ തോമസ് എംഎൽഎയുടെയും അധ്യക്ഷതയിൽ ചേർന്ന ചർച്ചയിലായിരുന്നു അഞ്ച് മാസത്തെ കൂടി ശമ്പളം നൽകാമെന്ന തീരുമാനം ഉണ്ടായത്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കോറോ ഹെൽത്ത്. രാജ്യാന്തര…
Read More » -
News
ചോദ്യപേപ്പർ ചോർച്ച; ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നത് ന്യായമായ ആവശ്യം: മന്ത്രി റോജി.എം.ജോൺ
ചോദ്യപേപ്പർ ചോർച്ച വിഷയം അതീവ ഗൗരവതരമെന്നും,രാജ്യത്തിന്റെ ചരിത്രത്തിൽ മുൻപെങ്ങും കേട്ടുകേട് ഇല്ലാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി രൂപീകൃതമായ ശേഷം എല്ലാ പരീക്ഷകളിലും ചോദ്യപേപ്പർ ചോർച്ച ആവർത്തിക്കപ്പെടുകയാണ്. വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിൽ പോലും കേന്ദ്ര സർക്കാർ നോക്കുകുത്തിയായി നിൽക്കുന്നു എന്നത് മാത്രമല്ല പിന്നിൽ പ്രവർത്തിക്കുന്ന ക്രിമിനൽ മാഫിയ സംഘത്തിന് ഒത്താശ ചെയ്ത് നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്യായമായ ആവശ്യമാണ്. വിഷയത്തിൽ സമഗ്ര…
Read More » -
News
തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; വിദഗ്ധ സമിതിയുടെ അംഗീകാരം, ദേവസ്വം ബോർഡിനെ അറിയിച്ചു
തന്ത്രി കണ്ഠരര് രാജീവരർക്ക് പകരം മകൻ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയോഗിച്ചേക്കും. ബ്രഹ്മദത്തന് തന്ത്രിയാകാൻ യോഗ്യതയുണ്ടെന്ന് വിദഗ്ധ സമിതി അറിയിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റുമായി ചർച്ചകൾക്ക് ശേഷമാണ് സമിതി ഇക്കാര്യം അറിയിച്ചത്. താന്ത്രിക വിദ്യയിൽ ബ്രഹ്മദത്തന് പരിഞ്ജാനമുണ്ടെന്ന വിലയിലുത്തലിനെ തുടർന്നാണിത്. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ സമിതി ബ്രഹ്മദത്തനുമായി സംസാരിക്കും. ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക.തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങൾമൂലം പകരം താന്ത്രികസ്ഥാനം മകന് നൽകണമെന്നാവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ചിങ്ങം മുതൽ കർക്കടകമാസം…
Read More »