• News

    മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് SFIO കുറ്റപത്രം; ചുമത്തിയത് പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

    മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിചേര്‍ത്ത് SFIO കുറ്റപത്രം. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കി. സേവനം നല്‍കാതെ രണ്ട് കോടി എഴുപതു ലക്ഷം രൂപ വീണാ വിജയന്‍ കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം (ഫിനാന്‍സ്) പി. സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന് കമ്പനികാര്യ മന്ത്രാലയം അനുമതി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ…

    Read More »
  • Kerala

    ആശാ വര്‍ക്കേഴ്സുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം; സമരവുമായി മുന്നോട്ട് പോകുമെന്ന് ആശമാര്‍

    സമരത്തിന്റെ അമ്പത്തിമൂന്നാം ദിനം ആശാ വര്‍ക്കേഴ്‌സുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ച പരാജയം. ആശാ വര്‍ക്കേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ പഠിക്കാൻ കമ്മിഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം യൂണിയനുകള്‍ തള്ളി. ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് ആശാവര്‍ക്കേഴ്‌സ് പറഞ്ഞു. ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും ആശാ വര്‍ക്കേഴ്‌സ് വ്യക്തമാക്കി. സര്‍ക്കാര്‍ കൂടെയുണ്ടെന്നത് എല്ലായ്‌പ്പോഴും പറയുന്നുണ്ട്. അതിനെ എല്ലാവരും വളരെ പോസിറ്റീവ് ആയാണ് എടുക്കുന്നത്. ഗവണ്‍മെന്റിന് ആശ വര്‍ക്കേഴ്‌സിനോട് അനുഭാവമുണ്ടെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക് താല്‍പര്യമുണ്ടെന്നും കഴിഞ്ഞ രണ്ട് ചര്‍ച്ചയിലും ഞങ്ങള്‍ കേട്ടതാണ്. താല്‍പര്യമുണ്ട്…

    Read More »
  • News

    ഇതാ 10 കോടിയുടെ ഭാഗ്യനമ്പർ ; ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു

    കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ ഈ വർഷത്തെ സമ്മർ ബമ്പർ BR 102 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിക്കാണ് ബമ്പർ നറുക്കെടുപ്പ് നടന്നത്. പത്ത് കോടിയാണ് സമ്മര്‍ ബമ്പറിന്‍റെ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 250 രൂപ വിലയുള്ള ടിക്കറ്റിന് മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷവും നൽകുന്നുണ്ട്. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. അഞ്ഞൂറ് രൂപയാണ് ഏറ്റവും…

    Read More »
  • News

    കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

    വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗോകുൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് കസ്റ്റഡിയിലാണ് ഗോകുലിന്റെ മരണം എന്നതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണം. ഇതാണ് തുടർ നടപടികൾ ക്രൈം ബ്രാഞ്ചിന് വിടാനുള്ള കാരണവും. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി. 2007 മെയ് 30 ആണ്…

    Read More »
  • News

    ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട; രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

    ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് യുവതിയില്‍ നിന്ന് പിടികൂടി. കഞ്ചാവുമായി എത്തിയത് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താന. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു . മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ആലപ്പുഴയില്‍ എത്തിയത്. തായിലാന്‍ഡില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്ന് സൂചന. വന്‍ ലഹരി വേട്ടയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റീന സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്ന് എക്‌സൈസ് വ്യക്തമാക്കി.പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച കേസിലെ പ്രതിയാണിവര്‍. ആലപ്പുഴയില്‍ എത്തിയതിനു പിന്നിലും…

    Read More »
  • News

    ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസ്; പത്ത് പ്രതികൾക്ക് ജാമ്യം

    ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പത്ത് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ​ഹൈക്കോടതി. എസ്ഡിപിഐ പ്രവര്‍ത്തകരായ പത്ത് പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2022 ഏപ്രിൽ 16നാണ് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു. ഗൂഢാലോചനയിൽ പങ്കാളിയായവർ ഉൾപ്പെടെ 71 പേരാണ് കേസിലെ പ്രതികൾ.

    Read More »
  • News

    വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയില്‍ അവതരിപ്പിച്ച് കിരണ്‍ റിജിജു; എട്ട് മണിക്കൂർ ചർച്ച

    വഖഫ് നിയമ ഭേദ​ഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. 8 മണിക്കൂർ ബില്ലിൻമേൽ സഭയിൽ ചർച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭയില്‍ മറുപടി നൽകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചർച്ചയിൽ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒറ്റക്കെട്ടായി ബില്ലിനെ എതിർക്കാൻ ഇന്ത്യ സഖ്യം ആഹ്വാനം ചെയ്തു. ബില്ല് ന്യൂനപക്ഷ വിരുദ്ധമെന്ന പ്രചാരണം തള്ളുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ മുനമ്പം വിഷയത്തിലടക്കം പ്രയോജനം കിട്ടുമെന്ന അവകാശവാദമാണ് മുന്നോട്ട് വയ്ക്കുന്നത്. പാർട്ടി…

    Read More »
  • News

    സർവ്വകലാശാലയിലെ ഉത്തരപേപ്പര്‍ നഷ്ടപ്പെട്ട സംഭവം; അട്ടിമറി നടന്നിട്ടില്ല, നടപടി നേരിടാന്‍ തയ്യാറെന്ന് അധ്യാപകന്‍

    സർവ്വകലാശാലയിലെ എംബിഎ മൂന്നാംസെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ ഏത് അന്വേഷണത്തേയും നേരിടാൻ തയ്യാറാണെന്ന് ഉത്തര കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകൻ. തന്റെ വീഴ്ച കൃത്യമായി സർവ്വകലാശാലയെ അറിയിച്ചിരുന്നുവെന്നും എന്നാൽ നടപടിയെടുക്കുന്നതിൽ സർവ്വകലാശാലയ്ക്ക് വീഴ്ച സംഭവിച്ചെന്നും അധ്യാപകൻ പറഞ്ഞു. പരീക്ഷ നടത്തിപ്പിലും, മൂല്യനിർണയത്തിലും കാണിക്കുന്ന മെല്ലെപ്പോക്ക് വിവരമറിയിച്ചപ്പോഴും സർവ്വകലാശാല കാണിച്ചുവെന്നും അധ്യാപകൻ പറഞ്ഞു. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന തെറ്റെന്നും അധ്യാപകൻ വ്യക്തമാക്കി. അതേസമയം ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ അന്വേഷണ വിധേയമായി അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഏപ്രിൽ നാലിന്…

    Read More »
  • Kerala

    കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ഇ വി ശ്രീധരൻ അന്തരിച്ചു

    പ്രശസ്ത കഥാകൃത്തും മാധ്യമപ്രവർത്തകനുമായിരുന്ന ഇ വി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് വടകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കലാകൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി ഇ വി ശ്രീധരൻ പ്രവർത്തിച്ചിരുന്നു. മദ്രാസിൽ പത്രപ്രവർത്തനം തുടങ്ങിയ ഇ വി ശ്രീധരൻ കലാകൗമുദിയിലൂടെ തിരുവനന്തപുരത്തെത്തി. കോൺഗ്രസ്സിൻ്റെ മുഖപത്രമായിരുന്ന വീക്ഷണത്തിലും രണ്ടുവർഷം പ്രവർത്തിച്ചു. എലികളും പത്രാധിപരും, ഈ നിലാവലയിൽ, താമരക്കുളത്തെ അമ്മുക്കുട്ടി, ഒന്നാംപ്രതി, ജാനകിയുടെ സ്മാരകം, ഓർമ്മയിലും ഒരു വിഷ്ണു, ലബോറട്ടറിയിലെ പൂക്കൾ തുടങ്ങിയവയാണ് പ്രധാന കഥാസമാഹാരങ്ങൾ. ദൈവക്കളി, ഏതോ പൂവുകൾ, നന്ദിമാത്രം, കാറ്റുപോലെ എന്നിവ ശ്രീധരന്റെ നോവലുകളാണ്. സംസ്കാരം…

    Read More »
  • News

    ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍; നാളെ വൈകീട്ട് ചര്‍ച്ച

    സെക്രട്ടേറിയറ്റിന് മുന്നില്‍ എസ് യുസിഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്ന ആശ വര്‍ക്കര്‍മാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. ആരോഗ്യമന്ത്രിയുടെ ചേംബറില്‍ നാളെ വൈകീട്ട് മൂന്നുമണിക്കാണ് ചര്‍ച്ച. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ആശ പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്. സമരക്കാരെ ഇതു മൂന്നാം തവണയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരം 52-ാം ദിനത്തിലെത്തിയപ്പോഴാണ് വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് എന്‍എച്ച്എം ഓഫീസില്‍ നിന്നും സമരക്കാര്‍ക്ക് അറിയിപ്പ് ലഭിക്കുന്നത്. സമരക്കാര്‍ക്ക് പുറമെ,…

    Read More »
Back to top button