• News

    സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണം’: എം എ ബേബി

    സമൂഹത്തിൽ ലഹരി ഉപയോഗം തുടച്ചുമാറ്റണമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സമൂഹത്തിൽ തിരുത്തപെടേണ്ട പ്രവണതകൾ ഉണ്ട്. വിവാദങ്ങൾ സൃഷ്ടിക്കാനല്ല നോക്കേണ്ടത്. ആര് ജനലിലൂടെ ചാടി എന്നുള്ളതല്ല. സമൂഹത്ത് ലഹരി ഉപയോഗം കുറയണം എന്നും അദ്ദേഹം പറഞ്ഞു. സമൂഹിക പ്രശ്നം എന്ന നിലയിൽ അഡ്രസ് ചെയ്യണമെന്നും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര താരങ്ങൾ മാതൃകയാകേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസ് സംസർഷിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം എ ബേബി. വഖഫ്…

    Read More »
  • News

    അനധികൃത സ്വത്ത് സമ്പാദന കേസ്; ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഷെയറുൾപ്പെടെ കണ്ടുകെട്ടി ഇ ഡി

    ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 27.5 കോടി രൂപയുടെ ഷെയറുകളും 377 കോടി രൂപ മൂല്യം വരുന്ന ഭൂമിയുമാണ് കണ്ടു കെട്ടിയത്. 2011-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇഡിയുടെ നടപടി. ഡാൽമിയ സിമന്റ്സിൽ ജഗൻമോഹൻ റെഡ്ഡിക്കുള്ള ഇരുപത്തിയേഴര കോടി രൂപയുടെ ഓഹരികളാണ് ഇഡി പിടിച്ചെടുത്തത്. ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവ് രാജശേഖര റെഡ്ഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജഗൻ്റെ ഉടമസ്ഥതയിലുള്ള ഭാരതി സിമൻറ്സ്, രഘുറാം സിമൻറ്സ് എന്നീ കമ്പനികളിൽ…

    Read More »
  • News

    108 ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് പൊലീസ്അസ്വാഭാവിക മരണത്തിനാണ് കേസ്

    തിരുവനന്തപുരം വെള്ളറടയില്‍ ആംബുലന്‍സ് കിട്ടാതെ വീട്ടമ്മ മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസ്. ആന്‍സിക്ക് ചികിത്സാ സഹായം നല്‍കിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആന്‍സിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വെള്ളറട ദേവി ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ വേണ്ടിയാണ് 108 ആംബുലന്‍സിനെ വിളിച്ചത്. എന്നാല്‍ ആംബുലന്‍സ് വിട്ടുനല്‍കിയിരുന്നില്ല. കൃത്യസമയത്ത് ആശുപത്രിയിലേക്കെത്തിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആന്‍സി മരിക്കുകയായിരുന്നു. പ്ലേറ്റ്‌ലെറ്റ് അളവടക്കം കുറഞ്ഞ സ്ഥിതിയിലായ ആന്‍സിയെ മാറ്റാന്‍ ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സ് ആവശ്യമുള്ളതിനാലും സാമ്പത്തികമായി പിന്നോക്കമുള്ള രോഗിയായതിനാലുമാണ് 108നെ വിളിച്ചത്.…

    Read More »
  • News

    വയനാട് ടൗണ്‍ഷിപ്പിനായുളള ഭൂമി ഏറ്റെടുക്കല്‍ തടയണമെന്നാവശ്യം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിച്ചു

    വയനാട് ടൗണ്‍ഷിപ്പിനായുളള ഭൂമി ഏറ്റെടുക്കല്‍ തടയണം എന്നാവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുത്ത നടപടി സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്നും 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ലഭിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി നേരത്തേ ഹൈക്കോടതി തളളിയിരുന്നു. പിന്നാലെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉടമകള്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ സംസ്ഥാനം നേരത്തേ തന്നെ തടസ്സഹര്‍ജി നല്‍കിയിരുന്നു. ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുളള ഭൂമിയുടെ മൂല്യം സംബന്ധിച്ചുളള തര്‍ക്കമായിരുന്നു നിയമപോരാട്ടത്തിലേക്ക് നീങ്ങിയത്. ഭൂമിക്ക്…

    Read More »
  • Kerala

    നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടി

    ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും മന്ത്രി സജി ചെറിയാന്‍. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കുകയും നിയമ പരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം സ്വാഗതാർഹവും അഭിനന്ദനാർഹവുമാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന്‌ തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച്…

    Read More »
  • Business

    റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് : മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ

    സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി 71,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് പവന് 200 രൂപ വര്‍ധിച്ച് പുതിയ ഉയരം കുറിച്ചു. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപ കൂടി. 8945 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. കഴിഞ്ഞ ദിവസം ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസം താഴ്ന്നെങ്കിലും വീണ്ടും ശക്തമായി തിരിച്ചുവരികയായിരുന്നു.…

    Read More »
  • News

    146 കോടിയുടെ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ : ലോകത്തെ ഏറ്റവും വലിയ മുരുക പ്രതിമ മരുതമലയില്‍ സ്ഥാപിക്കും

    ലോകത്തിലെ ഏറ്റവും വലിയ മുരുക പ്രതിമ കോയമ്പത്തൂരില്‍ നിര്‍മ്മിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. കോയമ്പത്തൂരിലെ മരുതമലയില്‍ 184 അടി ഉയരമുള്ള പ്രതിമ നിര്‍മ്മിക്കുമെന്ന് തമിഴ്‌നാട് ഹിന്ദു മത, ജീവകാരുണ്യ എന്‍ഡോവ്മെന്റ്സ് (എച്ച്ആര്‍ & സിഇ) മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു. സംസ്ഥാനത്ത് മുരുക ഭഗവാന്റെ മൂന്ന് പ്രതിമകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്. പദ്ധതിയുടെ ആകെ ചെലവ് 146.83 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. മരുതമലയിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് മാത്രം 110 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മരുതമലയിലെ ‘തമിഴ് കടവുള്‍’ പ്രതിമ ഒരു ഷഡ്ഭുജ…

    Read More »
  • News

    കേരളത്തിന് അഭിമാന നിമിഷം : വിഴിഞ്ഞം തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

    കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിക്കും. രാവിലെ 11 നാണ് ഔദ്യോഗിക ചടങ്ങ്. ഇതു സംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചതായി തുറമുഖമന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. വിജിഎഫ് കരാര്‍ ഒപ്പിടല്‍കൂടി പൂര്‍ത്തിയാക്കിയതോടെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായി. ആര്‍ബിട്രേഷന്‍ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം വേഗത്തിലായത്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളരുകയാണ്. 2024 ജൂലൈ 13നാണ് ട്രയല്‍ റണ്‍…

    Read More »
  • News

    നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രിംകോടതി

    നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി തള്ളി. ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് തള്ളിയത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം നടത്താനാവില്ലെന്ന് സുപ്രിംകോടതി പറഞ്ഞു. സുധാൻഷൂ ദൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

    Read More »
  • Kerala

    7 ദിവസത്തിനകം മറുപടി നല്‍കണം; വഖഫ് നിയമത്തില്‍ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

    വഖഫ് നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കേന്ദ്രത്തിന് മറുപടി നല്‍കാന്‍ ഏഴ് ദിവസം സമയം അനുവദിച്ചു. വഖഫ് ബോര്‍ഡുകളും രണ്ടാഴ്ചക്കകം മറുപടി നല്‍കണം. ഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അഞ്ച് ഹര്‍ജികളില്‍ മാത്രമാണ് വിശദമായ വാദം കേള്‍ക്കുകയെന്നും സുപ്രീംകോടതി അറിയിച്ചു. വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വഖഫിന്റെ പേരില്‍ ആളുകളുടെ സ്വകാര്യസ്വത്ത് ഉള്‍പ്പെടെ പിടിച്ചെടുത്തുവെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. ചില രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഒരാഴ്ച സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍…

    Read More »
Back to top button