• News

    ഷൈനിനെതിരെ തെളിവ് കിട്ടിയിട്ടില്ല, സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവരെക്കുറിച്ച് മൊഴിയില്ല; സിറ്റി പൊലീസ് കമ്മീഷണര്‍

    ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ നിലവില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ഷൈന്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എന്ന് വ്യക്തമായിട്ടുണ്ട്. പക്ഷേ എന്ത് ലഹരിയാണ്, എങ്ങനെ ഉപയോഗിക്കുന്നു എന്നിവയെല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇക്കാര്യം പരിശോധിച്ച് വരികയാണ്, കേസ് അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ മറ്റ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ഇല്ലെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഷൈനുമായി ബന്ധപ്പെട്ട സാഹചര്യങ്ങളില്‍ കൂടുതല്‍ പരിശോധന വേണമെന്ന സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.…

    Read More »
  • News

    ചൂരൽമല പുനരധിവാസം, സർക്കാരിന് ആശ്വാസം; എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

    മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത സർക്കാർ നടപടിക്ക് സ്റ്റേയില്ല. ഭൂമിവിലയുമായി ബന്ധപ്പെട്ട് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ആവശ്യങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് മുന്നിൽ ഉന്നയിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടാണ് അപ്പീൽ സുപ്രീം കോടതി തള്ളിയത്. ഇതോടെ പുനരധിവാസ നടപടികളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാം. പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് കനത്ത നഷ്ടപരിഹാര തുക ആവശ്യപ്പെട്ടുകൊണ്ടാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സുപ്രീം കോടതിയെ സമീപിച്ചത്. 1063 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ആവശ്യം. നേരത്തെ ഇവര്‍ ഹൈക്കോടതിയിൽ…

    Read More »
  • News

    പാപ്പ’ വിട പറഞ്ഞു; ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ

    ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാർപാപ്പ വിശ്രമത്തിലായിരുന്നു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്ന് 2013 മാർച്ച് 19 ന് ആണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. വിശുദ്ധ ഫ്രാൻസീസ് അസീസിയോടുള്ള ബഹുമാനാർത്ഥം ഫ്രാൻസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാർപ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്. ബ്യൂണസ് അയേഴ്സിൽ ഇറ്റലിയിൽ നിന്നു കുടിയേറിയ മരിയോ…

    Read More »
  • News

    മുതലപ്പൊഴി മത്സ്യബന്ധനം; സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി

    മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാക്കാന്‍ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്. വിഷയത്തില്‍ എം.എല്‍.എയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണ്. മുതലപ്പൊഴിയില്‍ മണല്‍ നീക്കാന്‍ മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനമായത്. മണല്‍ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ ലഭ്യമായ ഡ്രഡ്ജറും ജെ.സി.ബികളും ഉപയോഗിച്ച് മണല്‍ നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. കണ്ണൂരില്‍ നിന്നുള്ള വലിയ ഡ്രഡ്ജര്‍ വ്യാഴാഴ്ച സമുദ്രമാര്‍ഗം മുലം എത്തിച്ചേരും. പൊഴി മുറിക്കപ്പെടാത്ത സാഹചര്യത്തില്‍…

    Read More »
  • Business

    സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട്, പവന് 560 രൂപ കൂടി

    സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണ വിലയില്‍ വന്‍കുതിപ്പ്. പവന് 560 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72,120 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9015 രൂപയാണ്. സ്വര്‍ണവില ഓരോ ദിവസം കഴിയുന്തോറും പുതിയ ഉയരങ്ങള്‍ കുറിക്കുകയാണ്. ഈ മാസം രണ്ടാം വാരം 70,000 തൊട്ട സ്വര്‍ണ വില. ദിവസങ്ങള്‍ക്കകം വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്. പണിക്കൂലിയും നികുതിയും ഒഴിച്ചുള്ള വിലയില്‍ തന്നെ വന്‍മുന്നേറ്റമാണുണ്ടായിരിക്കുന്നത്. 17 ന് 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി…

    Read More »
  • News

    സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പകല്‍ചൂട് വര്‍ധിക്കുന്നത് തുടരുകയാണ്. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന്…

    Read More »
  • News

    ഇടത് സർക്കാരിന്‍റെ നാലാം വാർഷികാഘോഷം: മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

    എൽഡിഎഫ് സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഇന്ന് വൈകുന്നേരം കാഞ്ഞങ്ങാട് എൽഡിഎഫ് റാലി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എൽഡിഎഫ് ഭരണത്തിൽ കേരളത്തിൽ വിവിധ മേഖലകളിൽ നടപ്പിലാക്കിയ മാതൃകാപരമായ വികസന ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന്‍റെ ഭാഗമായാണ് എൽഡിഎഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റാലി സംഘടിപ്പിക്കുന്നത്. കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ സംഘടിപ്പിക്കുന്ന ബഹുജനറാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റാലിയിൽ മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, ഘടകക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്ന്…

    Read More »
  • Kerala

    ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്; ആന്റി ഡോട്ടുകള്‍ ഉപയോഗിച്ചതായി സംശയം, ചോദ്യം ചെയ്യല്‍ വൈകും

    നടൻ ഷൈൻ ടോം ചാക്കോ നാളെ ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴിയും തെളിവുകളും വിശദമായി പരിശോധിച്ചതിനു ശേഷം മാത്രമാവും തുടർ നടപടിയുണ്ടാവുക. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേരും. യോഗത്തിന് ശേഷമായിരിക്കും ഷൈനെ എപ്പോൾ ചോദ്യം ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലിന് ശേഷം ഈ മാസം 22-ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ 22-ന് ഹാജരാകാൻ തനിക്ക് അസൗകര്യം ഉണ്ടെന്നും 21-ന് ഹാജരാകാമെന്നും ഷൈൻ അറിയിക്കുകയും പൊലീസ് ഇത് സമ്മതിക്കുകയുമായിരുന്നു. പിന്നീടാണ് ഷൈൻ ഇപ്പോൾ ഹാജരാകേണ്ടെന്ന്…

    Read More »
  • News

    എഡിജിപി അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

    എഡിജിപി എം ആര്‍ അജിത് കുമാറിന് വീണ്ടും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ. ആറാം തവണയാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തില്‍ അഞ്ചുതവണയും കേന്ദ്രം മെഡല്‍ നിരസിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയതിനു പിന്നാലെയാണ് ശുപാര്‍ശ. സംസ്ഥാനത്തിന്റെ അടുത്ത ഡിജിപിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ അജിത് കുമാറും ഉള്‍പ്പെട്ടിരിക്കെയാണ് ഡിജിപിയുടെ നടപടി. അജിത് കുമാറിന്റെ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്കുവരെ മെഡല്‍ ലഭിച്ചിരുന്നു. നേരത്തെ സ്തുത്യര്‍ഹ…

    Read More »
  • News

    കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും

    കണ്ണൂരില്‍ ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ കൊടിയും വിപ്ലവ ഗാനവും. കല്ലിക്കണ്ടി കാവുകുന്നത്ത് മൊയിലോം ഭഗവതി ക്ഷേത്രോത്സവത്തിലാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയതും വിപ്ലവ ഗാനം പാടിയതും. ഉത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കിടെ സിപിഎം പ്രവര്‍ത്തകരാണ് ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയത്. നേരത്തെ സമാനമായ രീതിയില്‍ കടയ്ക്കലും കോട്ടുക്കലിലും പിന്നീട് കൊല്ലത്തും ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ കൊടിയും വിപ്ലവഗാനങ്ങളും ഗണഗീതവുമെല്ലാം ഉയര്‍ന്നിരുന്നു. അതിന്റെയെല്ലാം പേരില്‍ കേസുകള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ ചെഗുവേരയുടെ ചിത്രമുള്ള കൊടി ഉയര്‍ത്തിയിരിക്കുന്നത്.

    Read More »
Back to top button