-
News
കെ എം അബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കും; സിബിഐ എഫ്‌ഐആർ പകർപ്പ് പുറത്ത്
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുരുക്കിലായ കെ എം അബ്രഹാമിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിൽ എഫ്‌ഐആറിന്റെ പകർപ്പ് റിപ്പോർട്ടറിന്. എബ്രഹാമിനെതിരെ ചുമത്തിയിരിക്കുന്നത് അഴിമതി നിരോധന നിയമത്തിലെ 13(2), 13 (1)e എന്നീ വകുപ്പുകളാണ്. 12 വർഷത്തെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുക. തിരുവനന്തപുരത്തും മുംബൈയിലും വാങ്ങിയ ഫ്ലാറ്റുകളും കൊല്ലം കടപ്പാക്കടയിലെ ഷോപ്പിംഗ് കോംപ്ലക്സും അന്വേഷണ പരിധിയിൽ വരും. ഏപ്രിൽ 26 നാണ് കെ എം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയും മുൻ ചീഫ്…
Read More » -
News
സെക്രട്ടേറിയറ്റിനും ക്ലിഫ് ഹൗസിനും ബോംബ് ഭീഷണി
സെക്രട്ടേറിയറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ഭീഷണിയുണ്ട്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. വഴുതക്കാട്ടെ ഗതാഗത കമ്മീഷണര്‍ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്നുരാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ്…
Read More » -
Kerala
തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരിക്ക് പ്രതിരോധ വാക്‌സിൻ എടുത്തശേഷവും പേവിഷബാധ; ഗുരുതരാവസ്ഥയിൽ
മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ചുവയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധ. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പെരുവളളൂര്‍ കാക്കത്തടം സ്വദേശിയുടെ മകള്‍ക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റത്. നായയുടെ ആക്രമണത്തില്‍ കുട്ടിക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. മാര്‍ച്ച് 29-നായിരുന്നു സംഭവം. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. അതേദിവസം തന്നെ പ്രദേശത്ത് ഏഴുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്ന്…
Read More » -
News
പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ, ബിബിസി റിപ്പോര്‍ട്ടിങ്ങില്‍ അതൃപ്തി
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തിയതിന് പാകിസ്ഥാന്‍ യൂട്യൂബ് ചാനലുകള്‍ നിരോധിച്ച് ഇന്ത്യ. ഡോണ്‍ ന്യൂസ്, സമ ടിവി, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 ചാനലുകളാണ് നിരോധിച്ചത്. മുന്‍ ക്രിക്കറ്റ് താരം ഷോയ്ബ് അക്തറിന്റെ ചാനലിനും നിരോധനമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതിനും ഇന്ത്യയുടെ പരമാധികാരത്തെയും സുരക്ഷയെയും ദുര്‍ബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രകോപനപരവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം. നിരോധിക്കപ്പെട്ട ചാനലുകള്‍ക്ക് ഏകദേശം 63 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുണ്ടെന്നാണ് വിലയിരുത്തല്‍. എആര്‍വൈ ന്യൂസ്, ബോള്‍ ന്യൂസ്, റാഫ്തര്‍,…
Read More » -
News
പി കെ ശ്രീമതിയെ സെക്രട്ടേറിയറ്റില്‍ പങ്കെടുപ്പിക്കാമെന്ന് ദേശീയ നേതൃത്വം; നിലപാട് അറിയിച്ച് സംസ്ഥാനം
കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുപ്പിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത. കേന്ദ്ര കമ്മിറ്റി അംഗത്തിന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്ന യോഗങ്ങളില്‍ പി കെ ശ്രീമതിയെ പങ്കെടുപ്പിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര കമ്മിറ്റിയില്‍ തുടരാന്‍ പി കെ ശ്രീമതിയ്ക്ക് പ്രായത്തിന്റെ പേരില്‍ ഇളവ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യ പ്രകാരമല്ലെന്നാണ് വിവരം. നേതൃത്വത്തില്‍ തുടരാന്‍ പി കെ ശ്രീമതി ദേശീയ നേതൃത്വത്തെ താല്‍പര്യം…
Read More » -
News
പഹൽഗാം ആക്രമണത്തിലെ ഭീകരരെ കണ്ടെത്തിയതായി സൂചന; വനമേഖലയിൽ സൈന്യവുമായി ഏറ്റുമുട്ടിയതായും റിപ്പോർട്ടുകൾ
പഹൽഗാം ആക്രമണത്തിലെ ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതായി സൂചന. ദക്ഷിണ കശ്മീരിലെ വനമേഖലയിൽ ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയതായും വിവരം. സ്ഥലത്ത് സംയുക്ത സേന തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കുല്‍ഗാം വനമേഖലയില്‍വെച്ചാണ് വെടിവയ്പ്പുണ്ടായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുല്‍ഗാമില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിവെച്ചത്. സൈന്യം തിരിച്ചടിക്കുകയായിരുന്നു. കഴിഞ്ഞ 5 ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപമെത്തിയെന്നാണ് റിപ്പോര്‍ട്ട്. സൈന്യവും സിആര്‍പിഎഫും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് നിലവിൽ തിരച്ചില്‍ നടത്തുന്നത്. അനന്ത്‌നാഗിലെ ഹാപ്പെത് നഗര്‍ ഗ്രാമത്തില്‍വെച്ചാണ് ആദ്യം ഭീകരരെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഇവര്‍…
Read More » -
News
അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു
പാലക്കാട് അട്ടപ്പാടി കീരിപ്പാറ വനമേഖലയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഇന്ന് പുലർച്ചെ മുതൽ ആനയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായിരുന്നു. മറ്റ് കൊമ്പൻമാരോടൊപ്പം ഏറ്റുമുട്ടുന്നതിനിടയിലാണ് ആനയ്ക്ക് പരിക്കേറ്റത്. വെറ്റിനറി സർജന്മാർ എത്തി പരിശോധന നടത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മയക്ക് വെടിവെച്ച് പിടികൂടി ചികിത്സ നൽകാൻ സാധിച്ചിരുന്നില്ല. ദേഹമാസകലം പരിക്കേറ്റ ആന പുലർച്ചെ എഴുന്നേൽക്കാൻ കഴിയാതെ പൂർണമായും നിലത്ത് വീണു കിടക്കുന്ന അവസ്ഥയിലായിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് കഴിഞ്ഞദിവസം വെറ്റിനറി സർജന്മാർ അറിയിച്ചിരുന്നു.
Read More » -
Business
ആശ്വാസത്തിൽ ഉപഭോക്താക്കൾ : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം സ്വർണവില കുറഞ്ഞു. ഇന്ന് പവൻ്റെ വില 520 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില 7,1000 ത്തിലേക്ക് എത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 71,520 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലേക്ക് എത്തിയ സ്വർണവില ഉപഭോക്താക്കൾ ലാഭമെടുത്ത് പിരിഞ്ഞതോടെ കുറഞ്ഞിരുന്നു. താരിഫ് കുറയ്ക്കാൻ ട്രംപ് തീരുമാനിച്ചേക്കും എന്ന സൂചന വില കുറയാനുള്ള മറ്റൊരു കാരണമാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8940 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി…
Read More » -
News
ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജരായി
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് നടൻമാർ ഹാജരായി. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയുമാണ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഇരു നടന്മാർക്കൊപ്പവും അവരുടെ അഭിഭാഷകരും ഉണ്ടായിരുന്നു. നടന്മാരെ കൂടാതെ കേസിൽ ചോദ്യം ചെയ്യലിനായി മോഡലായ സൗമ്യയും ഹാജരായിട്ടുണ്ട്. നേരത്തെ തന്നെ പൊലീസ് മൂവരോടും ചോദിക്കാനുള്ള ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ആവശ്യമായ തെളിവുകൾ നിരത്തിയാകും ചോദ്യം ചെയ്യുക. പത്ത് മണിക്കാണ് നടന്മാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടത് എങ്കിലും പറഞ്ഞതിലും നേരത്തെ തന്നെ ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്.…
Read More » -
News
തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തിനു നേരെ ആക്രമണമെന്ന് പരാതി
തിരുവനന്തപുരത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ചതായി പരാതി. ബാലരാമപുരത്ത് തച്ചന്‍വിളയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. തച്ചന്‍വിള സ്വദേശി അല്‍ത്താഫിനെ പിടികൂടാനാണ് എക്‌സൈസ് സംഘം എത്തിയത്. ഉദ്യോഗസ്ഥരെ സ്ത്രീകളടക്കം മര്‍ദിച്ചെന്നാണ് പരാതി. അല്‍ത്താഫ് കഞ്ചാവ് കേസിലെ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു. എന്നാല്‍ താന്‍ കഞ്ചാവുകേസില്‍ പ്രതിയല്ലെന്നും എക്‌സൈസ് മനപൂര്‍വ്വം കളളക്കേസില്‍ കുടുക്കിയതാണെന്നും അല്‍ത്താഫ് പറഞ്ഞു. എക്‌സൈസ് സംഘം തന്റെ വീട്ടിലെത്തി അതിക്രമം നടത്തിയെന്നും അല്‍ത്താഫ് ആരോപിച്ചു. ഇരുകൂട്ടരും നെയ്യാറ്റിന്‍കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read More »