-
News
മെസി കേരളത്തില്‍ ഫുട്‌ബോള്‍ കളിക്കാനെത്തും; തീയതി അറിയിക്കേണ്ടത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കാനെത്തുമെന്നും തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിക്കുമെന്നും സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തിയതി അറിയിച്ചാല്‍ പണം നല്‍കുമെന്നും ആന്റോ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ആയിട്ടാണ് കരാര്‍ ആയിരിക്കുന്നത്. അതിന്റെ പ്രോസസ് നടന്നുകൊണ്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ മെസി വരുമെന്നാണ് പ്രതീക്ഷ. അതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അര്‍ജന്റീന മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം എഎഫ്എയെ അറിയിക്കുകയാണ് വേണ്ടത്. ശേഷം…
Read More » -
News
മീസിൽസ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതൽ 31 വരെ; വാക്‌സിനേഷൻ സമ്പൂർണമാക്കുന്നതിന് പ്രത്യേക ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്
മീസിൽസ്, റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് 5 വയസ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷൻ സമ്പൂർണമാക്കുന്നതിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ചത്തെ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുന്നതായി മന്ത്രി വീണാ ജോർജ്. മേയ് 19 മുതൽ 31 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ 6 ജില്ലകളിലാണ് പ്രത്യേക ക്യാമ്പയിൻ നടത്തുക. മറ്റ് 8 ജില്ലകളിൽ വാക്‌സിനേഷൻ കവറേജ് കുറഞ്ഞ പ്രദേശങ്ങളിൽ സ്ഥാപന തലത്തിലുള്ള ക്യാമ്പയിനും സംഘടിപ്പിക്കും. നമ്മുടെ കുഞ്ഞുങ്ങളെ മീസൽസ്, റൂബെല്ല രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ എല്ലാവരും കുഞ്ഞുങ്ങൾക്ക് വാക്സിൻ…
Read More » -
News
മെസി വരുന്നതിന് തടസമില്ല; സ്‌പോണ്‍സര്‍ പണമടച്ചാല്‍ ഒക്ടോബറില്‍ ടീം കേരളത്തില്‍ കളിക്കും; വി അബ്ദുറഹിമാന്‍
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ എത്തുമെന്ന് സംസ്ഥാന കായികമന്ത്രി വി.അബ്ദുറഹിമാന്‍. ഒക്ടോബറില്‍ ടീം എത്തും. സ്പോണ്‍സര്‍ പണമടച്ചാല്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുന്നതിന് മറ്റ് തടസങ്ങളില്ലെന്നും കായികമന്ത്രി പറഞ്ഞു. വരുന്ന ആഴ്ചയോടെ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അര്‍ജന്റീനയുമായി സംസ്ഥാന സര്‍ക്കാര്‍ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാന്‍ കഴിയില്ല. ഇത് ഫിഫ മാച്ചല്ല. അവര്‍ക്ക് കളിക്കാന്‍ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങള്‍ നിലവില്‍ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും…
Read More » -
News
മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ വന്‍ പണപ്പിരിവ് നടന്നതായി മുഖ്യമന്ത്രിക്ക് പരാതി
മെസിയുടെ സന്ദര്‍ശനത്തിന്റെ മറവില്‍ കേരളത്തില്‍ വന്‍ പിരിവ് നടന്നതായി മുഖ്യമന്ത്രിക്ക് പരാതി. മെസിയും അര്‍ജന്റീന ടീമും വരുന്നതിന്റെ ചെലവുകള്‍ ഏറ്റെടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ഓള്‍ കേരള ഗോല്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ ഒരു വിഭാഗം വന്‍ തുക പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായി സ്വര്‍ണവ്യാപാരി സംഘടനയായ എകെജിഎസ്എംഎ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സംഘടന പ്രസിഡന്റ് കെ സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ. എസ് അബ്ദുല്‍ നാസര്‍, ട്രഷറര്‍ സിവി കൃഷ്ണദാസ് എന്നിവര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. കായിക മന്ത്രിയെയും, സര്‍ക്കാരിനെയും…
Read More » -
News
പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നല്ല നിലയില്‍ വഹിക്കും: എ പ്രദീപ് കുമാര്‍
വലിയ ഉത്തരവാദിത്തമുള്ള ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് എ പ്രദീപ് കുമാര്‍. മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചുമതല സംബന്ധിച്ച കാര്യം മുഖ്യമന്ത്രി നേരിട്ടു സംസാരിച്ചിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലയാണിത്, അത് നല്ല നിലയില്‍ ചെയ്യാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലെ ചുമതല നിര്‍വ്വഹിക്കാനാണ് തന്നെ നിയമിച്ചിരിക്കുന്നത് എ പ്രദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഏത് ചുമതലയായാലും ഏല്‍പ്പിക്കുന്നത് നല്ല രീതിയില്‍ ചെയ്യാനാണ് പഠിച്ചിട്ടുള്ളത്. അടുത്ത ദിവസം ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ കെ രാഗേഷ്…
Read More » -
News
രണ്ട് കോടി കൈക്കൂലി വാങ്ങി; കൊച്ചിയിലെ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ കേസ്
കേസ് ഒതുക്കാന്‍ രണ്ട് കോടി കൈക്കൂലി വാങ്ങിയ കേസില്‍ കൊച്ചി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി നല്‍കിയ പരാതിയിലാണ് കേസ്. ഇന്നലെ പിടിയിലായ തമ്മനം സ്വദേശി വിത്സണ്‍, രാജസ്ഥാന്‍ സ്വദേശി മുകേഷ് മുരളി എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്തത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഉന്നത ഇ ഡി ഉദ്യോഗസ്ഥനെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ് എടുക്കുന്നത്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കി തീര്‍ക്കാന്‍ വേണ്ടി രണ്ട്…
Read More » -
News
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി
കോഴിക്കോട് നോര്‍ത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാറിനെ മുഖമന്ത്രിയുടെ പ്രൈവറ്റ് സെകട്ടറിയായി നിയമിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ്. കെകെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുന്നത്. പാര്‍ട്ടി നിയോഗിച്ച ചുമതല നന്നായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എ പ്രദീപ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 21ന് ചുമതലയേല്‍ക്കുമെന്നും പ്രധാനപ്പെട്ട ചുമതലായാണെന്നും നല്ലരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നാണ് കരുതുന്നതെന്നും പ്രദീപ് കുമാര്‍ പറഞ്ഞു. ഗവര്‍ണമെന്റിന്റെ മൂന്നാം ഊഴം ജനം നിശ്ചയിച്ചതാണെന്നും…
Read More » -
News
മോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; മാറിനില്‍ക്കില്ലെന്ന് തരൂര്‍
പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ബഹുമതിയായി കാണുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്നും തരൂര്‍ പറഞ്ഞു. ഒപ്പം കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂര്‍ എക്‌സില്‍ പങ്കുവച്ചു. കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ തള്ളിയാണ് പ്രതിനിധി സംഘത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരൂരിനെ ഉള്‍പ്പെടുത്തിയത്. നാല് അംഗങ്ങളുടെ പേരാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ആനന്ദ് ശര്‍മ, ഗൗരവ് ഗെഗോയി, സയ്ദ് നാസീര്‍ ഹുസൈന്‍, രാജ് ബ്രാര്‍…
Read More » -
News
ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവം; അന്വേഷിക്കണം ആവശ്യപ്പെട്ട് നിഷ്മയുടെ അമ്മ
ടെൻ്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. അവളുടെ സുഹൃത്തുക്കൾക്ക് ആർക്കും പരിക്ക് പറ്റിയില്ലെന്നും തൻ്റെ മകൾ മാത്രമാണ് അപകടത്തിൽ പെട്ടതെന്നും ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ പെർമിറ്റ് ഉണ്ടായിരുന്നോ. എന്തുകൊണ്ടാണ് തൻ്റെ മകൾക്ക് മാത്രം അപകടം സംഭവിച്ചുവെന്നും ഹട്ടിലുണ്ടായിരുന്ന മറ്റുള്ളവർക്ക് ഒന്നും സംഭവിച്ചില്ലെന്നും ജെസീല ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ടെൻ്റ് തകർന്നു വീണ് മലപ്പുറം സ്വദേശിനിയായ നിഷ്മ മരിക്കുന്നത്. അപകടത്തിൻ്റെ വ്യക്തമായ കാരണം അറിയണം. നീതി കിട്ടണം. മകളുടെ കൂടെ പോയ ആർക്കും ഒന്നും പറ്റിയിട്ടില്ല.…
Read More » -
News
ജനാധിപത്യം അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല’; ജി സുധാകരനെതിരെ എംവി ഗോവിന്ദൻ
തപാൽ വോട്ടുമായി ബന്ധപ്പെട്ട് നടത്തിയ ജി സുധാകരൻ നടത്തിയ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സുധാകരനെപ്പോലെയുള്ളവർ പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ‘ജനാധിപത്യം അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല. പ്രസ്താവന ജി സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ പ്രതികരണം നടത്തി വിവാദത്തിനില്ലെന്നും’ എംവി ഗോവിന്ദൻ പറഞ്ഞു. ‘കേസ് കേസിന്റെ രീതിയിൽ കൈകാര്യം ചെയ്യുക. ഒരു അട്ടിമറി പ്രവർത്തനത്തിനും സിപിഎം അന്നും ഇന്നും ഇല്ല, നാളെയും ഉണ്ടാകില്ലെന്നും’ എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ‘നിയമം…
Read More »