• News

    ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന് പരാതി നൽകും

    കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് എൻജിഒ യൂണിയൻ ഇന്ന് പരാതി നൽകും. മാനുഷിക പരിഗണന പോലും നൽകാതെ സ്ഥലം മാറ്റിയതാണ് കുഴഞ്ഞുവീഴാൻ കാരണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം. പക്ഷാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. എൻജിഒ യൂണിയന്‍റെ സജീവ പ്രവർത്തകയായിരുന്ന ദീപ ലേഖയെ ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നായിരുന്നു ഇടത് അനുകൂല സംഘടനകളുടെ ആരോപണം. മരണം പക്ഷാഘാതം മൂലമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ്…

    Read More »
  • News

    ഇന്ന് കർക്കിടക വാവ്; ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്ക്

    ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക ബലി തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ്. തിരുവനന്തപുരം ജില്ലയിലെ വിവിധ ഇടങ്ങളിലും കർക്കിടക വാവ് ബലിതർപ്പണത്തിനായി ആയിരങ്ങൾ എത്തി. പ്രശസ്തമായ തിരുവല്ലം പരശുരാമ ക്ഷേത്രം, വർക്കല പാപനാശം കടപ്പുറം, ശംഖുമുഖം കടപ്പുറം തുടങ്ങിയ പ്രധാന ഇടങ്ങളിൽ പുലർച്ചെ രണ്ടരയോടെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ബലിതർപ്പണത്തോട് അനുബന്ധിച്ച് തിരുവല്ലത്തും വർക്കലയിലും ശംഖ്മുഖത്തും ഇന്നലെ രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കർക്കിടക വാവുബലിയെ തുടര്‍ന്ന് വയനാട് തിരുനെല്ലി ക്ഷേത്രത്തിൽ പുലർച്ചെ മൂന്ന്…

    Read More »
  • News

    മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്

    വിവാദമായ മുട്ടില്‍ മരംമുറി കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. അമ്പലമേട് പൊലീസ് എടുത്ത കേസിലാണ് ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് നിലനില്‍ക്കില്ലെന്നും മരം മുറിച്ചു കടത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു, എന്നാൽ ഈ ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകാൻ‌ പ്രതികൾ കൂട്ടാക്കിയില്ല. തുടർന്നാണ് ചോറ്റാനിക്കര കോടതി പ്രതികൾ നേരുട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വാറന്റ് പുറപ്പെടുവിച്ചത്.…

    Read More »
  • News

    ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

    ശബരിമല കേസില്‍ സുപ്രീംകോടതി വിധി ഒക്ടോബറില്‍. ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ശബരിമല റഫറന്‍സ് കേസില്‍ ഒക്ടോബറില്‍ സുപ്രീംകോടതി വിധി ഉണ്ടാവുമെന്ന് സൂചിപ്പിച്ചത്. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് ആണ് ശബരിമല കേസില്‍ വിധി പറയുക. ബോധ്ഗയ ക്ഷേത്ര കേസിലെ ചില നിയമപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ശബരിമല റഫറന്‍സിലെ ഭരണഘടനാപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ നിന്ന് ഉത്തരം കണ്ടെത്തേണ്ടതാണെന്നും അതുകൊണ്ട് ശബരിമല കേസിന് ശേഷം മാത്രമേ ബോധ്ഗയ ക്ഷേത്ര കേസ് പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും വാദത്തിനിടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തിലാണ് ശബരിമല കേസില്‍…

    Read More »
  • News

    യുഡിഎഫ് സർക്കാരിന്റെ അതിക്രമത്തിന് ഇരയാകുന്നത് വനിതാ ജീവനക്കാർ; തുറന്നടിച്ച് വീണാ ജോർജ്

    യുഡിഎഫ് സർക്കാരിന്റെ അതിക്രമങ്ങൾക്ക് വനിതാ ജീവനക്കാർ ഇരകളാകുകയാണെന്ന് മുൻ മന്ത്രി വീണാ ജോർജ്. ദീപ, ആശാലത എന്നിവർ സർക്കാർ അതിക്രമത്തിന്റെ ഇരകളാണെന്നും അന്യായമായ സ്ഥലംമാറ്റം മൂലം രണ്ടു കുടുംബങ്ങൾക്കാണ് അമ്മമാരെ നഷ്ടമായതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ ഉദ്യോഗസ്ഥർ സ്ഥലംമാറ്റത്തിന് വിധേയരാണെങ്കിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. എന്നാൽ നിലവിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി തികച്ചും മനുഷ്യത്വരഹിതമായ രീതിയിലാണ് ട്രാൻസ്ഫറുകൾ നടക്കുന്നതെന്നും കണ്ണൂരിലെ വനിതാ ഡോക്ടർ കഷ്ടിച്ചാണ് രക്ഷപെട്ടതെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.

    Read More »
  • News

    ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും

    ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് രാഷ്ട്രീയ സമ്മർദ്ദത്താൽ ടെൻഡർ അട്ടിമറിക്കപ്പെട്ടെന്ന സംശയത്തിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ള കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന പി.എസ്. പ്രശാന്ത്, അജികുമാർ എന്നിവരെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഈ ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തൽ. കേസിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ എസ്ഐടി കൂടുതൽ പ്രതികളെ ചേർക്കാനൊരുങ്ങുകയാണ്. പമ്പയിലെ ബോർഡ് ജീവനക്കാർക്കും സ്റ്റോർ സൂപ്രണ്ടിനും വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്.…

    Read More »
  • News

    മെസി വിവാദം: ക്രമക്കേട് നടക്കാന്‍ ഒരു സാധ്യതയുമില്ല, ഇതെല്ലാം പുകമറയുണ്ടാക്കി ആളുകളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമം: എം വി ഗോവിന്ദന്‍

    അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം മെസിയെ കേരളത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാട് ഇപ്പോള്‍ വിവാദമാക്കുന്നത് ആളുകളുടെ ശ്രദ്ധ തിരിക്കാനെന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എം വി ഗോവിന്ദന്‍. ഇടപാടില്‍ ക്രമക്കേടുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പണം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോഴാണല്ലോ ക്രമക്കേടെന്നും അതിനെല്ലാം കൃത്യമായ രേഖ ഉണ്ടാകുമല്ലോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ഇടപാടുകളെക്കുറിച്ച് പുകമറ സൃഷ്ടിക്കാനുള്ള കള്ളപ്രചാരവേലയാണ് നടക്കുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിവിധ വിഷയങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം…

    Read More »
  • News

    വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും

    തിരുവനന്തപുരത്തും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞുണ്ടായ അപകടങ്ങളിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും ഊർജിതമായി തുടരും. തിരുവനന്തപുരത്ത് കടലിൽ കാണാതായ ജോൺ, ഷിജിൻ എന്നിവർക്കായുള്ള തെരച്ചിലിൽ നാവികസേനയും പങ്കാളികളാകുമെന്നും കൂടുതൽ വള്ളങ്ങൾ അടക്കമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്നും കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മന്ത്രിമാർ അറിയിച്ചിരുന്നു. ഇതിനിടെ, കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനെ കാണാതായിട്ട് ഇന്ന് പന്ത്രണ്ടാം ദിവസം പിന്നിടുകയാണ്. അപകടത്തിൽ ഗൗതമിന്റെ അച്ഛൻ രാധാകൃഷ്ണനും മുത്തച്ഛൻ രാജീവനും ജീവൻ നഷ്ടപ്പെട്ടിരുന്നു. ഗൗതമിന്റെ അമ്മ രേഷ്മയുടെ പ്രതിഷേധത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ഗൗതമിന്റെ…

    Read More »
  • News

    വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകും

    ദില്ലി ജന്തർമന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ കേസിൽ ടി ജി മോഹൻദാസ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ഹാജരാകും. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ വ്യവസ്ഥ പ്രകാരമാണ് ഹാജരാകുന്നത്. തുട‍ച്ചയായ മൂന്ന് ദിവസം ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ. 10 മണിക്ക് അനഷണ ഉദ്യോഗസ്ഥ‍ർക്ക് മുന്നിൽ ഹാജരാകണം. ഇതുകൂടാതെ എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകേണ്ടതുണ്ട്. ഉപാധികളോടെയാണ് ടി ജി മോഹൻദാസിന് തിരുവനന്തപുരം എസിജെഎം കോടതി ജാമ്യം നൽകിയത്. മോഹൻദാസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യൽ (BNS 192), വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത…

    Read More »
  • News

    3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

    പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പത്തനംതിട്ടയിൽ തിരുവല്ല താലൂക്കിലെ 10 സ്കൂളുകൾക്കും കോഴഞ്ചേരി താലൂക്കിലെ 2 അങ്കണവാടികൾക്കും അവധിയാണ്. സ്ഥാപനങ്ങൾക്ക് ഓൺലൈനായി ക്ലാസുകൾ നടത്താം. ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അതിശക്തമായ മഴയെ തുടർന്ന് കുട്ടനാട് താലൂക്കിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാലും വിദ്യാർഥികളുടെ…

    Read More »
Back to top button